KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Non Refundable Advance / തിരിച്ച് അടവ് വേണ്ടാത്ത പിൻവലിക്കൽ.  KSR CHATER 30- RULE 28

ഒരു സബ്‌സ്‌ക്രൈബർ 10 വർഷം സർവീസ്  പൂർത്തിയായാൽ അല്ലെങ്കിൽ വിരമിക്കാൻ ,10 വർഷം സർവീസ് ബാക്കി ഉള്ള ജീവനക്കാരന് NRA എടുക്കാം.

ക്രെഡിറ്റ്  ൽ ഉള്ള  ബാലൻസ്  ന്റെ 75 % എടുക്കാം.

NRA eligibility - 10 വർഷം സർവീസ് അല്ലെങ്കിൽ retirement നു 10 വർഷം ബാക്കി ഉള്ളപ്പോൾ (10 വർഷം എന്നത് broken service suspension ഉൾപ്പടെ ആണ്. Service ജോയിൻ ചെയ്ത തീയതി മുതൽ ആണ് 10 വർഷം കൂട്ടുന്നത്. Pf ൽ  ചേർന്ന തീയതി മുതൽ അല്ല)

 Part time sweeper ആണെങ്കിൽ 15 വർഷം പൂർത്തി ആകണം. അല്ലെങ്കിൽ വിരമിക്കാൻ 10 വർഷം ബാക്കി. 

♦️ 10 വർഷം എന്നത് സർവീസ് ൽ  പ്രവേശിച്ച് 10 എന്ന് കണക്ക് ആക്കും. LWA ഉൾപ്പടെ even break in period ഉണ്ടെങ്കിലും അതും എല്ലാം ഉൾപ്പടെ ആണ് 10 വർഷം.( Pf ൽ  ചേർന്ന് 10 വർഷം എന്നല്ല).

♦️ സർവീസ് ൽ  ജോയിൻ ചെയ്തു 10 വർഷം എന്ന് ഒരു കണ്ടീഷൻ മാത്രം.Spark ൽ  automatically വരും  എങ്കിലും check ചെയ്ത് ഉറപ്പാക്കണം. 

♦️ 45 വയസ്സ് എന്നൊരു റൂൾ ഇല്ല.

♦️ ഒരേ ആവശ്യത്തിന് NRA വീണ്ടും അനുവദിക്കാറില്ല. 

♦️ എന്നാൽ  ചികിത്സ, മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വീട് വെക്കാൻ സ്ഥലം വാങ്ങാൻ പണം കൊടുക്കണ്ട അവസരത്തിൽ ( ഇവിടെ കുറച്ച് conditions ഉണ്ട്) എന്നിവക്കു അനുവദിക്കും.

♦️ ഒരേ ആവശ്യത്തിന് ആണെങ്കിൽ ഒരു TA ഉം NRA ഉം തമ്മിൽ ( തിരിച്ചും) 4 മാസത്തെ ഇടവേള വേണം. ഒരു TA എടുത്ത് (4 മാസത്തിനു ശേഷം അല്ലെങ്കിൽ അതിൽ കൂടുതലോ )TA യുടെ repayment നടക്കുമ്പോൾ തന്നെ മറ്റൊരു ആവശ്യത്തിന്  NRA എടുക്കാം.

♦️ TA NRA ആക്കി convert ചെയ്ത് കഴിഞ്ഞാൽ ആ TA , NRA ആയി തന്നെ ആണ് കണക്ക് ആക്കുന്നത്. വീണ്ടും അതേ ആവശ്യത്തിന് NRA അനുവദിക്കില്ല.

♦️ വ്യത്യസ്ത ആവശ്യം ആണെങ്കിൽ രണ്ടു NRA തമ്മിൽ 3 മാസ ഇടവേള വേണം.

 ♦️ കൂടുതൽ റഫറൻസ് ന് GO P 94/2012/ DTD 7/2/12 നോക്കാം

TA ➡️ TA = 6 അടവുകൾ 

NRA ➡️ TA & 

TA ➡️ NRA = 4 മാസം

NRA ➡️ NRA = 3 മാസം

ശ്രദ്ധിക്കുക - ഒരേ ആവശ്യത്തിന് NRA വീണ്ടും അനുവദിക്കാറില്ല.

ഒരു ജീവനക്കാരൻ്റെ സർവീസിൽ NRA അനുവദിക്കുന്നതിന് ലിമിറ്റ് ഒന്നും ഇല്ല.

ഒരേ ആവശ്യത്തിന് ആണെങ്കിൽ ഒരു TA ഉം NRA ഉം തമ്മിൽ ( തിരിച്ചും) 4 മാസത്തെ ഇടവേള വേണം.  വ്യത്യസ്ത ആവശ്യം ആണെങ്കിൽ അങ്ങനെ ഒരു restriction ഇല്ല.

ഒരു TA എടുത്ത് (4 മാസത്തിനു ശേഷം അല്ലെങ്കിൽ അതിൽ കൂടുതലോ ) TA യുടെ repayment നടക്കുമ്പോൾ തന്നെ മറ്റൊരു ആവശ്യത്തിന്  NRA എടുക്കാം.

TA NRA ആക്കി convert ചെയ്ത് കഴിഞ്ഞാൽ ആ TA NRA ആയി തന്നെ ആണ് കണക്ക് ആക്കുന്നത്. വീണ്ടും അതേ ആവശ്യത്തിന് NRA അനുവദിക്കില്ല.

TA/NRA UPPER MONETORY LIMIT

HMS of Govt.schools,Snr Supdt of AEO'S -Rs:1,30,000

AEO,PA to DEO HM Govt HS RS:2,60,000

DEO,AA to DDE Rs:3,90,000

DDE joint Commitioner RS :5,25,000

DPI/Senior Finance officer  : Asper rules without monetary  Limit

GO(P)58/2017 Fin dated 03/05/2017 proceeding No. KDis3/65083/2016 DPI dated04/07/2017

GAINPF ൽ NRA അപേക്ഷിക്കുന്ന വിധം  

Search GAINPF



യൂസർ ഐഡി  - PEN NUMBER  ഉം പാസ്സ്‌വേർഡ്  ഉം capcha യും  നൽകി ലോഗിൻ ചെയ്യുക

HOME PAGE ൽ NRA APPLICATION SELECTചെയ്യുക.അർഹമായ ലോൺ തുക അവിടെ കാണാം


 ആവശ്യമായ വിവരങ്ങൾ നൽകുക


tick Declaration and submit


സബ്‌മിറ്റ് നല്കിക്കഴിഞ്ഞാൽ അപേക്ഷ DDO ലോഗിനിലേക്ക്‌ FORWARD ചെയ്യപ്പെടും .ജീവനക്കാരന് സ്വന്തം  ലോഗിനിൽ ലോൺ സ്റ്റാറ്റസ് അറിയാവുന്നതാണ്