PENSION REVISION
GO (P) 602/10/Fin dt. 19-11-2010.
Pension/Family Pension in respect of employees who retired/ expired
during the period from 01-03-02 to 30-06-04:
An increase of 5% in the existing basic pension/FP
w.e.f 01-04-09 allowed including those who draw minimum
Pension/F.P.
This order is not applicable to the teaching staff whose date of superannuation is prior to 1-3-02.
പെന്‍ഷന്‍ പരിഷ്കരണം 2014
(20.01.2016 ലെ സ.ഉ(അ) 9/2016/ധന.സര്‍ക്കാര്‍ ഉത്തരവു പ്രകാരം) >പ്രാബല്യ തിയ്യതി 01.07.2014
പരിഷ്കരണം പുതുക്കിയ ശമ്പളമനുസരിച്ച്, അവസാന 10 മാസത്തെ ശരാശരി കാണാന്‍ പരിഷ്കരണത്തിനു മുമ്പുള്ള സ്കെയിലിലെ ഭാഗം വരുന്നെങ്കില്‍ പ്രസ്തുത ശമ്പളത്തിന്‍റെ 80% ക്ഷാമബത്ത കൂടി ചേര്‍ത്ത് ശമ്പളമായി കണക്കാക്കാം.(02.04.16ന്‍റെ സ.ഉ. (പി) 45/2016/ധന.ഉത്തരവ്).
അവസാനത്തെ 10 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിയാണ് എ.ഇ.(A.E)
പുതുക്കിയ ശമ്പളസ്കെയിലിന്‍റെ മിനിമമെങ്കിലുമാവണം.
40% പെന്‍ഷന്‍ കമ്മ്യൂട്ടു ചെയ്യാം.
ഡി.സി.ആര്‍.ജിയുടെ ഉപരിസീമ 01.07.2014 മുതല്‍ 14 ലക്ഷമാക്കി.
കുടുംബപെന്‍ഷന്‍ അവസാനശമ്പളത്തിന്‍റെ 30% (സാധാരണനിരക്ക്).
നിലവിലുള്ള അടിസ്ഥാന പെന്‍ഷനും 80% ഡി.ആര്‍. ഉം 18% ഫിറ്റ്മെന്‍റണ്ട ് ആനുകൂല്യവും കൂട്ടിക്കിട്ടുന്ന തുകയാണ് പുതുക്കിയ പെന്‍ഷന്‍. 80%വും 18%വും കാണുമ്പോള്‍ വരുന്ന ഭിന്ന സംഖ്യ എത്രയായാലും അടുത്ത രൂപയായി റൗ്ണ്ട ചെയ്യും.
നിലവിലുള്ള അടിസ്ഥാന പെന്‍ഷനും, 80% ക്ഷാമാശ്വാസവും, 18% ഫിറ്റ്മെന്‍റ ് ആനുകൂ ല്യവും കൂട്ടി പുതിയ അടിസ്ഥാന കുടുംബ പെന്‍ഷന്‍ കണ്ടത്തൊം. ഇതു പുതിയ ശമ്പള സ്കെയിലിന്‍റെ മിനിമത്തിന്‍റെ 30%ല്‍ കുറയാന്‍ പാടില്ല. ഉയര്‍ന്ന നിരക്കും (ഒഞ) സാധാരണ നിരക്കും (ചഞ) ഇതുപോലെ കണ്ടത്തെണം.
01.02.2016 മുതല്‍ റൊക്കമായി നല്‍കും. പെന്‍ഷന്‍/കുടുംബപെന്‍ഷന്‍, ഡി.സി.ആര്‍.ജി. വിരാമ സമയത്തെ ആര്‍ജിതാവധി അഭ്യര്‍പ്പണം ഇവയുടെ കുടിശ്ശിക, (01.07.14 മുതല്‍ 31.01.2016 വരെയുള്ളത്) 4 തുല്യഗഡുക്കളായി 01.04.17, 01.10.17, 01,04.18, 01.10.18 തിയ്യതി കളില്‍ 8.7% പലിശ സഹിതം നല്‍കും.
01.02.2016 മുതലാണ് പലിശ കണക്കു കൂട്ടുക. സര്‍ക്കാറിന്‍റെ കൈവശമുള്ള പെന്‍ഷന്‍ കുടിശ്ശികയ്ക്കേ പലിശ ലഭിക്കൂ. കമ്മ്യൂട്ടേഷന്‍ കുടിശ്ശിക 01.10.17, 01.10.18 തിയ്യതികളില്‍ പലിശ ഇല്ലാതെ ഉടന്‍ തന്നെ കുടിശ്ശിക മുഴുവന്‍ ഒന്നിച്ചു നല്‍കും. (30.07.16ന്‍റെ 64/2016/ധന, പരിപത്രം കാണുക)
യോഗ്യകാലം വര്‍ഷം | 9 | 8 | 7 | 6 | 5 | 4 | 3 ഉം കുറവും |
നിലവിലുള്ള പെന്‍ഷന്‍ | 4050 | 3600 | 3150 | 2700 | 2250 | 1800 | 1350 |
പുതുക്കിയ പെന്‍ഷന്‍ | 7650 | 6800 | 1950 | 5100 | 4250 | 3400 | 2550 |
കുടുംബപെന്‍ഷന്‍ | 2295 | 2040 | 1785 | 1530 | 1275 | 1020 | 765 |
എക്സ്ഗ്രേഷ്യാ പെന്‍ഷന്‍കാരുടെ ഇണയ്ക്ക് (SPOUSE)പുനര്‍വിവാഹം/മരണം വരെ
കുടുംബപെന്‍ഷന്‍ കിട്ടും. എക്സ് ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും കിട്ടും. ഇവരുടെ(E.P)നുള്ള അപേക്ഷ നല്‍കേണ്ടത് 'ഫിനാന്‍സ് പെന്‍ഷന്‍ എ' വകുപ്പിന്
നിലവിലുള്ള അടിസ്ഥാന പെന്‍ഷന്‍ 80%വും 18%വും ചേര്‍ത്ത് പരിഷ്കരിക്കാം. എന്നാല്‍ സ്കെയിലിന്‍റെ മിനിമത്തെ ആധാരമാക്കി പരിഷ്കരണമില്ല. മിനിമം പെന്‍ഷന്‍ 8500/- രൂപ
80%വും 18%വും കൂട്ടി പരിഷ്കരിക്കാം. 1.07.2014 മുതല്‍ പ്രാബല്യം
പാര്‍ട്ട് ടൈം കിജന്‍റ ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരണം
05.03.2016ലെ സ.ഉ.(അ) 35/2016/ധന. ഉത്തരവ്)
നിലവിലുള്ള പെന്‍ഷന്‍ + ഫിറ്റ്മെന്‍റ ് ആനുകൂല്യം 18% + ക്ഷാ.ആ.80% പുതുക്കിയ പെന്‍ഷന്‍ (ഓരോ ഘട്ടത്തിലും ഭിന്നസംഖ്യ വന്നാല്‍ അടുത്ത രൂപയായി പരിഗണിക്കണം) പുതിയ സ്കെയിലിന്‍റെ മിനിമത്തിന്‍റെ പകുതിയെക്കാള്‍ കുറവാണ് പുതുക്കിയ പെന്‍ഷനെങ്കില്‍ സ്കെയിലിന്‍റെ മിനിമത്തിന്‍റെ പകുതിയായി പെന്‍ഷന്‍ ഉയര്‍ത്തും. യോഗ്യ സേവനകാലം 30 വര്‍ഷമെങ്കില്‍ സ്കെയിലിന്‍റെ മിനിമത്തിന്‍റെ പകുതി. കുറവെങ്കില്‍ ആനുപാതിക തുക കിട്ടും. ആനുപാതിക തുക കാണാന്‍ പൂര്‍ണപെന്‍ഷന്‍ (XQS/30 സൂത്രവാക്യം ഉപയോഗിക്കുക.
അവസാന 10 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിയുടെ പകുതിയെ QS/ 30 െ ക ാ ണ്ട ു ഗുണിച്ചാല്‍ പരിഷ്കരിച്ച പെന്‍ഷന്‍ കിട്ടും. അവസാന 10 മാസത്തിനിടയില്‍ പഴയസ്കെയിലിലെ ശമ്പളം വന്നാല്‍ ശമ്പളത്തിന്‍റെ 80% കൂടി ചേര്‍ത്ത് അടിസ്ഥാനശമ്പളമായി കണക്കാക്കി പുതിയ പെന്‍ഷന്‍ കണ്ട പിടിക്കണം.
നിലവിലുള്ള കുടുംബപെന്‍ഷന്‍ + ഫിറ്റ്മെന്‍റ ് ആനുകൂല്യം 18%+ ക്ഷാ.ആ. 80%. ഇവ മൂന്നിന്‍റെയും തുകയാണ് പുതുക്കിയ കുടുംബ പെന്‍ഷന്‍. പുതിയ സ്കെയിലിന്‍റെ മിനിമത്തിന്‍റെ 30%ത്തെക്കാള്‍ കുറയാന്‍ പാടില്ല പുതുക്കിയ കുടുംബ പെന്‍ഷന്‍.
അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 30% ആയിരിക്കും കുടുംബപെന്‍ഷന്‍റെ സാധാരണ നിരക്ക്. ഉയര്‍ന്ന നിരക്ക് അടിസ്ഥാന പെന്‍ഷന്‍ ആയിരിക്കും.
പെന്‍ഷന്‍ കുടിശ്ശിക: 01-02-16 മുതല്‍ റൊക്കം, 31-01-16 വരെയുള്ളത് 4 ഗഡുക്കളായി സാധാരണ പെന്‍ഷന്‍കാരെ പോലെ തന്നെ.
പെന്‍ഷന്‍ പരിഷ്കരണം 2019
(GO(P) 30/2021 Fin Dated 12-02-2021, പ്രാബല്യ തിയതി: 01-07-2019