KERALA PRIVATE PRIMARY HEADMASTERS ASSOCIATION

കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ  (കെ.പി.പി.എച്ച്.എ.) 56ാം സംസ്ഥാന സമ്മേളനം മെയ് 4,5,6 തീയ്യതികളിൽ കൂത്തുപറമ്പിൽ നടക്കും.

     പ്രതിനിധി സമ്മേളനം   4 ന് രാവിലെ 10.30ന്

എൻ.ചന്ദ്രൻ മാസ്റ്റർ നഗറിൽ(സിറ്റി ഓഡിറ്റോറിയം) കെ.പി.പി.എച്ച്.എ.

പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല ഉദ്ഘാടനം ചെയ്യും.        സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.    ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. 

       യാത്രയയപ്പ് സമ്മേളനം ഉച്ചയ്ക്കു ശേഷം 2ന് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ കെ.എ. ബെന്നി അധ്യക്ഷത വഹിക്കും. പഠന ഗവേഷണ കേന്ദ്രം മാനേജർ കെ.കെ.ഗംഗാധരൻ വിരമിക്കുന്ന പ്രഥമാധ്യാപകർക്ക് ഉപഹാരം നല്കും.

      പൊതുസമ്മേളനം : 5 ന് രാവിലെ 10 ന് ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിൽ  (റൂറൽ ബാങ്ക്  ഓഡിറ്റോറിയം)

മുൻ മന്ത്രി  കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും.

      വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം 11.30ന് മുൻ മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് നഗരസഭാ ചെയർപേഴ്സൺ വി.സുജാത അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ മുഖ്യാതിഥിയാകും. ഡോ.പ്രഭാകരൻ പഴശ്ശി,വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ എന്നിവർ പ്രസംഗിക്കും.

   വനിതാ സമ്മേളനം ഉച്ചയ്ക്കു ശേഷം  2 ന് ശ്രീകണ്ഠപുരം നഗരസഭാ ചെയർ പേഴ്സൺ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്യും. കെ.പി. പി.എച്ച്.എ. വനിതാഫോറം സംസ്ഥാന ചെയർ പേഴ്സൺ കെ.പി. റംലത്ത് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തും.

     സംസ്ഥാന  കൗൺസിൽ യോഗം  6 ന് രാവിലെ 9 ന്

സംസ്ഥാന  കൗൺസിൽ യോഗം ചേർന്ന് പുതിയ  ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന്   സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ ,കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ അറിയിച്ചു