KERALA PRIVATE PRIMARY HEADMASTERS ASSOCIATION

കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനത്തിലെ  താരമായി കേരളപാഠാവലി .           

സിറ്റി ഓഡിറ്റോറിയത്തിലെ എൻ.ചന്ദ്രൻ മാസ്റ്റർ നഗറിലും പാറാൽ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗറിലും സമ്മേളനത്തിന് എത്തിയ പ്രധാനാധ്യാപകരിൽ പലരും തങ്ങളുടെ സന്തത സഹചാരിയെക്കണ്ട് ആദ്യം ഒന്ന് ഞെട്ടി. പിന്നീട് കൗതുകത്തോടെ നോക്കി.അടുത്തു പോയി തൊട്ടു നോക്കി. തുടർന്ന്  ഒറ്റയ്ക്കും കൂട്ടായും മലയാളം കേരള പാഠാവലി ടെക്സ്റ്റ് ബുക്കിന്റെ അടുത്തുനിന്ന് ഫോട്ടോ എടുക്കാനുള്ള തിരക്കായി.

നാലാം ക്ലാസ്സിലെ  പാഠപുസ്തകം സമ്മേളനത്തിൽ അതിഥികളായി എത്തിയവരുടെ ശ്രദ്ധയും പിടിച്ചുപറ്റി. അങ്ങനെ സമ്മേളന നഗരിയിലെ പ്രധാന ആകർഷണകേന്ദ്രമായി മാറി. കലാകാരനായ രൂപേഷ് വട്ടിപ്രമാണ് ഈ പാഠപുസ്തക ത്തിന്റെ രൂപകല്പനയും നിർമാണവും കവർപേജിന്റെ  ചിത്രരചനയും  നടത്തിയത്.സ്റ്റേജ് ആന്റ് ഡക്കറേഷൻ കമ്മിറ്റി കൺവീനർ കെ. ദിനേശൻ ,ജോ. കൺവീനർ പ്രമോദ് ചന്ദ്രൻ, കെ.പി. പി.എച്ച്.എ. കൂത്തുപറമ്പ് ഉപജില്ലാ പ്രസിഡന്റ് കെ.സജിത്കുമാർ തുടങ്ങിയവരും പിന്നണിയിൽ പ്രവർത്തിച്ചു.സൺപായ്ക്ക്, ഫോറെക്സ് ഷീറ്റുകൾ, റീപ്പർ തുടങ്ങിയ വസ്തുക്കളാണ്  നിർമാണത്തിന് ഉപയോഗിച്ചത്.