പ്രിസം പോർട്ടൽ വഴിയാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ അപേക്ഷകൾ ഓൺലൈനായി ചെയ്യേണ്ടത്. അതിനായി ആദ്യം തന്നെ പ്രിസം സോഫ്റ്റ്വെയറിൽ രജിസ്ട്രേഷൻ നടത്തണം.പ്രിസം സൈറ്റ് എന്ന് പറയുന്നത് prism.kerala.gov.in എന്നതാണ്.
ഇതിൻറെ ആദ്യപടിയായി പ്രിസം സൈറ്റ് ഓപ്പൺ ചെയത് അതിൽ രജിസ്ട്രേഷൻ നടത്തുക എന്നതാണ്. മെനു ബാറിലെ Login drop മെനുവിലെ Registretion എന്നത് ക്ലിക്ക് ചെയ്യുക.
അതിനുശേഷം ഓപ്പണായി വരുന്ന User Registretion എന്ന പേജിൽ പെൻഷൻ ആകുന്ന വ്യക്തിയുടെ PEN എൻറർ ചെയ്യുക അതിനുശേഷം Date of Birth, Day-Month - Year എന്നീ ക്രമത്തിലാണ് enter ചെയ്യേണ്ടത്.
പിന്നീട് CHECK ക്ലിക്ക് ചെയ്യുക. അപ്പോൾ Correct PEN .....continue എന്ന ഒരു മെസ്സേജ് ബോക്സ് പ്രത്യക്ഷമാകും. അതിൽ ok ക്ലിക്ക് ചെയ്യുക.
അതിന് ശേഷം Open ആകുന്ന പേജിൽ സ്പാർക്കിൽ നിന്നാണ് details കയറിവരുന്നത്. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അവിടെ ഒരു ചോദ്യമുണ്ട് . കറക്റ്റ് ആണെങ്കിൽ Yes എന്നും അല്ലെങ്കിൽ No എന്നും സെലക്ട് ചെയ്യുക. അവിടെ മൊബൈൽ നമ്പറും ഇ മെയിൽ ഐഡിയും വരാത്തതുകൊണ്ട് No എന്ന് സെലക്ട് ചെയ്യുക.
ആദ്യം കൊടുത്ത മൊബൈൽ നമ്പറും ഇമെയിൽ ഐഡി യും എന്റർ ചെയ്ത് update നൽകുക.
അപ്പോൾ updated successfully. Click generate OTP എന്ന മെസ്സേജ് ബോക്സ് പ്രത്യക്ഷമാകും
Ok കൊടുത്ത് മൊബൈലിലേക്ക് വരുന്ന OTPഎൻറർ ചെയ്തുകൊടുക്കുക. അതിനുശേഷം Validate ക്ലിക്ക് ചെയ്യുക
പിന്നീട് തുറന്നുവരുന്ന പേജിൽ Update parent Department info എന്നതിന് താഴെ Same as Spark info എന്ന ഒരു option ഉണ്ട്. അതിൽ ഒരു ടിക്ക് മാർക്ക് ചെയ്താൽ നമ്മുടെ ഡാറ്റകൾ സ്പാർക്കിൽ നിന്ന് ലഭ്യമാകുന്നതാണ്.
ഇത് self ആയി ചെയ്യാം. അല്ലെങ്കിൽ സ്കൂൾ ഓഫീസ് വഴിയും ചെയ്യാം. ഏതാണോ സെലക്ട് ചെയ്യുന്നത് അതിൽ ക്ലിക്ക് ചെയ്തു Register
ചെയ്യാം.
അപ്പോൾ ഒരു മെസ്സേജ് ബോക്സ് വരും. Ok ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഈ മെസ്സേജ് നമ്മുടെ നോഡൽ ഓഫീസർക്കാണ് പോകുന്നത്. നോഡൽ ഓഫീസർ ഈ ഡാറ്റകൾ verify ചെയ്തതിനുശേഷം ഒരു യൂസറും പാസ്സ്വേർഡും create ചെയ്ത് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് SMS ആയി അയച്ചുതരും. അതിന് 24മണിക്കൂർ സമയം എടുക്കും. യൂസർ നമ്മുടെ PEN നമ്പറും പാസ്സ്വേർഡ് അയച്ചു തന്ന മെസ്സേജിൽ ഉള്ള പാസ്സ്വേർഡും ആയിരിക്കും.ഇതോടെ നമ്മുടെ രജിസ്ട്രേഷൻ പ്രോസസ്സ് പൂർത്തിയായി.