KERALA PRIVATE PRIMARY HEADMASTERS ASSOCIATION


സംഘടനാബോധത്തെ ജ്വലിപ്പിച്ച്  ജ്വാല 2022


മലപ്പുറം : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാ ഫോറം സംസ്ഥാന വ്യാപകമായി ഈ മാസം 1ന്  സംഘടിപ്പിച്ച സബ്ജില്ലാതല വനിതാ സമ്മേളനം ജ്വാല 2022 പ്രഥമാധ്യാപികമാരുടെ സംഘടനാബോധം ജ്വലിപ്പിക്കുന്നതിൽ നാഴികക്കല്ലായി. പ്രഥമാധ്യാപികമാർക്ക് സംഘടനയോടൊപ്പം നിന്ന് വളരാനുള്ള അവസരമായി ഈ സമ്മേളങ്ങൾ മാറി.


▶️ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്    ജ്വാല 2022 ൻ്റെ സംസ്ഥാനതല ഉദ്ഘാടനം  കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവ്വഹിച്ചു. മൂല്യനിരാസങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ  നന്മയിലേക്ക് തിരിച്ചുവിടേണ്ട കർത്തവ്യം നിർവ്വഹിക്കേണ്ടവരാണ് അധ്യാപകരെന്നും അതിന് നേതൃത്വം നൽകേണ്ടവരാണ് പ്രഥമാധ്യാപകരെന്നും  അദ്ദേഹം പറഞ്ഞു. കെ.പി.പി.എച്ച്.എ. മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ റംലത്ത്.കെ.പി.മുഖ്യ പ്രഭാഷണം നടത്തി. നസീമ കെ, ത്വാഹിറ.കെ ,ഹൈദർ അലി, ഇന്ദിര.ടി.എം, നദീറമ്മാൾ,അലി അക്ബർ , അബ്ദുൽ ബാരി എന്നിവർ സംസാരിച്ചു.മുൻ കാല സാരഥികളെ പൊന്നാടയണിയിച്ച് ആദരിച്ചു.


▶️ വയനാട് 

      സമ്മേളനം  സബ്ജില്ലകൾ സംയുക്‌തമായി നടത്തി. ജില്ലാ പ്രസിഡന്റ് കെ.എം. വർക്കി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ജോൺ ഉദ്ഘാടനം ചെയ്തു.പി.ജെ.മെജോഷ്  സംഘടനയുടെ വെബ്സൈറ്റ് പരിചയപ്പെടുത്തി.



▶️  കാസർകോട് 

ചെറുവത്തൂരിൽ കാസർകോട്  ജില്ലാ സെക്രട്ടറി ഷീജ.പി.വി. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ വിലാസിനി മുഖ്യ പ്രഭാഷണം നടത്തി .സബ് ജില്ല പ്രസിഡന്റ് സുരേഷ് പി.വി. അധ്യക്ഷത വഹിച്ചു.


        കുമ്പള സബ്ജില്ലയിൽ സംസ്ഥാന കൗൺസിലർ  ഉമേഷ് റാവു .കെ .ഉദ്ഘാടനം നിർവഹിച്ചു.സബ് ജില്ലാ ട്രഷറർ ഗണേഷ് കാമത്തിന്റെ അധ്യക്ഷതയിൽ വനിതാ ഫോറം സബ് ജില്ല കൺവീനർ ഗീത .എ . മുഖ്യ പ്രഭാഷണം നടത്തി.


      മഞ്ചേശ്വരം സബ്ജില്ലയിൽ ശ്രീനിവാസ റാവു (സ്റ്റേറ്റ് കൗൺസിലർ ) ഉദ്ഘാടനം ചെയ്തു.  വനിതാ ഫോറം കൺവീനർ വസന്തകുമാരി അധ്യക്ഷത വഹിച്ചു. സബ് ജില്ല സെക്രട്ടറി തേജസ് കിരൺ മുഖ്യ പ്രഭാഷണം നടത്തി.


       ചിറ്റാരിക്കാലിൽ മുൻ ജില്ലാ സെക്രട്ടറി രാജു മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സബ് ജില്ലാ കൺവീനർ സുനി ജോർജിന്റെ അധ്യക്ഷതയിൽ വനിതാ ഫോറം ജില്ലാ കൺവീനർ ഡെയ്സി സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി.

     കാസർകോട് സബ് ജില്ലയിൽ ജില്ലാ ട്രഷറർ  ആദിനാരായണ ഭട്ട് ഉദ്ഘാടനം നിർവഹിച്ചു. വനിതാ ഫോറം കൺവീനർ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. സബ്ജില്ല സെക്രട്ടറി സുനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.

        ഹോസ്ദുർഗ്,ബേക്കൽ സബ് ജില്ലകൾ സംയുക്തമായി നടത്തി.   സജി .എം .എ . ( ജില്ലാ ട്രഷറർ ) ഉദ്ഘാടനം ചെയ്തു.  വനിതാ ഫോറം കൺവീനർ ലാലി തോമസിന്റെ അധ്യക്ഷതയിൽ സബ്ജില്ല സെക്രട്ടറി പവിത്രൻ മുഖ്യ പ്രഭാഷണം നടത്തി.


▶️ കോട്ടയം 

         പാമ്പാടിയിൽ സബ്ജില്ല സെക്രട്ടറി സൗമിനി ജോൺ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അസി.സെക്രട്ടറി ബിജുമോൻ പി.കെ. ഉദ്ഘാടനം ചെയ്തു. കൊഴുവനാൽ, കറുകച്ചാൽ സബ് ജില്ലകളും പങ്കെടുത്തു.

       ഏറ്റുമാനൂരിൽ സബ് ജില്ല സെക്രട്ടറി സെലിൻ കെ.ജോണിന്റെ അധ്യക്ഷതയിൽ  ജില്ല. അസി.സെക്രട്ടറി മിനികുമാരി എസ്.ഡി. ഉദ്ഘാടനവും സംസ്ഥാന വനിത ഫോറം കൺവീനർ ജയമോൾ മാത്യു മുഖ്യപ്രഭാഷണവും നടത്തി.

       ഈരാറ്റുപേട്ടയിൽ ജോളി ജേക്കബ്ബിന്റെ (സബ്‌ജില്ല വനിതാ ഫോറം  കൺവീനർ) അധ്യക്ഷതയിൽ  ജോസ് .സി. (സ്റ്റേറ്റ് എക്സിക്യൂട്ടീവ് ) ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡന്റ് ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

      കുറവിലങ്ങാട് ജില്ലാ സെക്രട്ടറി സാജൻ ആന്റണി ഉദ്ഘാടനം ചെയ്തു.സബ് ജില്ല വനിതാ ഫോറം ചെയർപേഴ്സൺ ആലീസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

    ചങ്ങനാശ്ശേരിയിൽ  സബ്ജില്ല പ്രസിഡന്റ് സുജ .സി .ശേഖർ അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് ആൻസി ജോസഫ് ഉദ്ഘാടനം നടത്തി.

     കാഞ്ഞിരപ്പള്ളിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി മാനുവൽ ജയിംസ് ഉദ്ഘാടനം ചെയ്തു.സബ് ജില്ല പ്രസിഡന്റ് ലാലി മോൾ . എസ്. അധ്യക്ഷത വഹിച്ചു. ജില്ല വനിതാഫോറം വൈസ് ചെയർപേഴ്സൺ ജിൽസ് കുറമണ്ണിൽ മുഖ്യപ്രഭാഷണം നടത്തി.

    വൈക്കത്ത് ജില്ലാ സെക്രട്ടറി സാജൻ ആന്റണി ഉദ്ഘാടനം നടത്തി. സബ്‌ജില്ല പ്രസിഡന്റ് വിദ്യ .എൻ . ശർമ്മ അധ്യക്ഷത വഹിച്ചു.

     രാമപുരത്ത്  ജില്ല വൈസ് പ്രസിഡന്റ് ബിജു മോൻ മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. വത്സമ്മ സെബാസ്റ്റ്യൻ (സബ്ജില്ല വനിതാ ഫോറം ചെയർ പേഴ്സൺ ) അധ്യക്ഷത വഹിച്ചു. സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ ( സിസ്‌റ്റേഴ്സ്‌ ഫോറം ജില്ലാ കൺവീനർ) മുഖ്യപ്രഭാഷണം നടത്തി.

      പാലായിൽ സബ്ജില്ല പ്രസിഡന്റ് ബേബി മാത്യുവിന്റെ അധ്യക്ഷതയിൽ  ജില്ല അസി.സെക്രട്ടറി ബെന്നി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ല സെക്രട്ടറി ലൗലി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

    കോട്ടയം ഈസ്റ്റ് , വെസ്റ്റ്  സംയുക്ത സമ്മേളനം ജില്ല എക്സിക്യൂട്ടീവ് ഷാന്റി സനൽ ഉദ്‌ഘാടനം ചെയ്തു.

 സബ്‌ ജില്ല സെക്രട്ടറി ആനിയമ്മ കെ.കെ. യുടെ അധ്യക്ഷതയിൽ സബ് ജില്ല വനിതാ ഫോറം കൺവീനർ രമ സൂസൻ മാത്യു മുഖ്യപ്രഭാഷണം നടത്തി.


▶️  കൊല്ലം     

       കൊല്ലം ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ റ്റി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ്‌ റ്റി. ആർ.ദീപുകുമാർ ആധ്യക്ഷ്യം വഹിച്ചു.

     കൊട്ടാരക്കരയിൽ  ജില്ല സെക്രട്ടറി എബ്രഹാം ഡാനിയേൽ ഉദ്ഘാടനം ചെയ്തു.  ജില്ലാ എക്സിക്യൂട്ടീവ് അംഗം അനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു.

      പുനലൂർ, അഞ്ചൽ ഉപജില്ലകൾ  സംയുക്തമായി നടത്തി. ജില്ല പ്രസിഡന്റ്‌ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.

     കുളക്കടയിൽ ഉപജില്ല പ്രസിഡന്റ്‌ ബീന ബി.ആർ. അധ്യക്ഷയായി. സംസ്ഥാന കൗൺസിൽ അംഗം എൻ.മുരുകകുമാർ ഉദ്ഘാടനം ചെയ്തു.

       കുണ്ടറയിൽ ഉപജില്ല സെക്രട്ടറി ബെറ്റി ജോണിന്റെ അധ്യക്ഷതയിൽ  സംസ്ഥാന കൗൺസിലർ പ്രവീൺകുമാർ .കെ.എസ്. ഉദ്ഘാടനം ചെയ്തു.

   കരുനാഗപ്പള്ളിയിൽ ഉപജില്ല വനിതാഫോറം ചെയർപേഴ്സൺ എൽ.അനുജയുടെ അധ്യക്ഷതയിൽ ജില്ല ട്രഷറർ ജെ.വിൽ‌സൺ  ഉദ്ഘാടനം ചെയ്തു.

      ചാത്തന്നൂരിൽ  സംസ്ഥാന കൗൺസിൽ അംഗം കെ.ഷാജൻ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ചെയർപേഴ്സൺ സുഷ. എം. ആധ്യക്ഷ്യം വഹിച്ചു.

    ചവറയിൽ  ജില്ല വൈസ് പ്രസിഡന്റ്‌ പ്രഭാകുമാരി ഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അൻസാർ ആധ്യക്ഷ്യം വഹിച്ചു.

     ചടയമംഗലത്ത്  ഉപജില്ല പ്രസിഡന്റ്‌ നൂർജഹാൻ ബീവി യുടെ അധ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ജോർജ് ഉദ്ഘാടനം ചെയ്തു.

      വെളിയത്ത് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.


▶️  പത്തനംതിട്ട 

    ജില്ലാ വനിതഫോറം കൺവീനർ  സാറാമ്മ .പി .ജെ. യുടെ അധ്യക്ഷതയിൽ വനിതാഫോറം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സ്മിത.ജി. നായർ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ.ജില്ല പ്രസിഡന്റ്‌ ഷിബു .ബി. മുഖ്യപ്രഭാഷണം നടത്തി.


▶️   ഇടുക്കി 

     ഇടുക്കി,അറക്കുളം, തൊടുപുഴ സബ് ജില്ലകൾ സംയുക്തമായി നടത്തി. അറക്കുളം സബ്ജില്ലാ വനിതാ ഫോറം  കൺവീനർ   സിസ്റ്റർ ധന്യ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി തോബിയാസ് . കെ.റ്റി.  ഉദ്ഘാടനവും ഇടുക്കി ജില്ലാ വനിതാ ഫോറം കൺവീനർ സാൽജി എമ്മാനുവൽ മുഖ്യപ്രഭാഷണവും നടത്തി.

       അടിമാലി, നെടുംകണ്ടം, കട്ടപ്പന, മൂന്നാർ, പീരുമേട് എന്നീ സബ്ജില്ലകൾ സംയുക്തമായി നടത്തി.  കട്ടപ്പന സബ്ജില്ലാ സെക്രട്ടറി ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കട്ടപ്പന സബ്ജില്ലാ പ്രസിഡന്റ് എം. ടി ജോസഫ് ഉദ്ഘാടനവും ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എം. തോമസ്  മുഖ്യപ്രഭാഷണവും നടത്തി.


▶️  എറണാകുളം   

     പറവൂർ,വൈപ്പിൻ സബ് ജില്ലകളുടെ സംയുക്ത സമ്മേളനത്തിൽ വൈപ്പിൻ ഉപജില്ലാ വനിതാ ഫോറം കൺവീനർ  മഞ്ജു.സി.എ. അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്ലാസിഡ് .കെ.എൽ. ഉദ്ഘാടനവും ,  സംസ്ഥാന കൗൺസിൽ അംഗം മിനി.പി.ആർ.മുഖ്യ പ്രഭാഷണവും നടത്തി. 

      ആലുവയിൽ  സബ്ജില്ലാ വനിതാഫോറം  കൺവീനർ ജയലക്ഷമി . എസ് .അധ്യഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്   ജോസ് മാനുവൽ ഉദ്ഘാടനവും ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ ഉമൈറത്ത് എ.യു. മുഖ്യപ്രഭാഷണവും നടത്തി.

      കോതമംഗലത്ത് ഉപജില്ല വനിതാ ഫോറം ചെയർപേഴ്സൺ ഫിലോമിന ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവാഹക സമിതി അംഗം സുമാകുമാരി . എ.എസ്. ഉദ്ഘാടനവും ഉപജില്ല ജോയിന്റ് സെക്രട്ടറി മിനി ജോർജ്ജ് മുഖ്യപ്രഭാഷണവും നടത്തി.

        പെരുമ്പാവൂർ, അങ്കമാലി സബ് ജില്ലകളുടെ സംയുക്ത സമ്മേളന ത്തിൽ  സബ്ജില്ലാ പ്രസിഡന്റ് വത്സ കെ.വി.അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ വീണ ടി.പി. ഉദ്ഘാടനവും സബ് ജില്ലാ ട്രഷറർ സി.ജെയ്മോൾ മുഖ്യപ്രഭാഷണവും നടത്തി. 

        മൂവാറ്റുപുഴ , കല്ലൂർക്കാട് സബ് ജില്ലകളുടെ സംയുക്ത സമ്മേളനത്തിൽ കല്ലൂർക്കാട് ഉപജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ മഞ്‌ജു സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം സ്മിത.കെ.നായർ ഉദ്ഘാടനവും സിസ്റ്റർ. സിസി മരിയ (സബ് ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ) മുഖ്യപ്രഭാഷണവും നടത്തി.

       കൂത്താട്ടുകുളത്ത്  ഉപജില്ലാ വനിതാ ഫോറം കൺവീനർ റാണി പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി പോൾ ഉദ്ഘാടനം നിർവഹിച്ചു.

       പിറവം ,കോലഞ്ചേരി ഉപജില്ലകളുടെ സംയുക്ത സമ്മേളനത്തിൽ കോലഞ്ചേരി ഉപജില്ല വൈസ് ചെയർപേഴ്സൺ സിന്ധു രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ ഫോറം കൺവീനർ ഷൈലജ റോബിൻസൺ ഉദ്ഘാടനവും  കോലഞ്ചേരി സബ് ജില്ലാ പ്രസിഡന്റ് സന്തോഷ് പ്രഭാകർ മുഖ്യപ്രഭാഷണവും നടത്തി.

         തൃപ്പൂണിത്തുറയിൽ ഡോ.ഷൈനി കെ.ജി.(സബ്ജില്ല പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം  മഹിബ മാണിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു.

      എറണാകുളം, മട്ടാഞ്ചേരി സബ് ജില്ലകളുടെ സംയുക്ത സമ്മേളനത്തിൽ  ബിന്ദു മേനോൻ( എറണാകുളം സബ്ജില്ലാ സെക്രട്ടറി) അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജി സ്കറിയ ഉദ്ഘാടനം ചെയ്തു . ബിന്ദു രാഘവൻ ( മട്ടാഞ്ചേരി സബ് ജില്ലാ പ്രസിഡന്റ്) മുഖ്യ പ്രഭാഷണം നടത്തി.


▶️  ആലപ്പുഴ

             ആലപ്പുഴ ഉപജില്ലയിൽ  സബ്ജില്ലാ സെക്രട്ടറി യമുന.എം. അധ്യക്ഷത വഹിച്ച  സമ്മേളത്തിൽ   സ്റ്റേറ്റ്  കൗൺസിലർ ബിജു.ഷിറിൽ.എം.ടി. ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ കെ.പി.പി.എച്ച്.എ. സംസ്ഥാന വനിതാ ഫോറം വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യാമ്മ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

       ചേർത്തല,തുറവൂർ സബ്ജില്ലകളുടെ സംയുക്ത സമ്മേളനം    സബ്ജില്ലാ വനിതാ ഫോറം കൺവീനർ ആർ.ഗീതയുടെ അധ്യക്ഷതയിൽ ജില്ല ട്രഷറർ  വി.എസ്.ജാക്സൺ ഉദ്ഘാടനം ചെയ്തു.ജില്ല കൗൺസിൽ അംഗം ജെസി കെ. എസ് .മുഖ്യ പ്രഭാഷണം നടത്തി.     

            അമ്പലപ്പുഴ,തലവടി സബ്ജില്ലകളുടെ സംയുക്ത  സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം അഞ്ജന പണിക്കർ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ  വനിതാ ഫോറം കൺവീനർ കുഞ്ഞുമോൾ.ടി. അധ്യക്ഷത വഹിച്ചു. മുൻ കെ.പി.പി.എച്ച്.എ. മെമ്പർ ഭുവനേശ്വരി   മുഖ്യ പ്രഭാഷണം നടത്തി.

     ഹരിപ്പാട്  സബ് ജില്ലയിൽ ജില്ലാ സെക്രട്ടറി  ശിവശ്രീ.  പി.എസ് .ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡൻ്റ് ബീന.സി. അധ്യക്ഷയായി.ഹെഡ് മാസ്റ്റർ മാസിക അസോസിയേറ്റ് എഡിറ്റർ എസ്.നാഗദാസ് മുഖ്യ പ്രഭാഷണം നടത്തി.       

         മാവേലിക്കര,ചെങ്ങന്നൂർ സബ്ജില്ലകളുടെ സംയുക്ത സമ്മേളനം നടത്തി. സബ്ജില്ലാ പ്രസിഡൻ്റ് ഉഷാകുമാരിയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് രാധാകൃഷ്ണ പൈ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. 

       മങ്കൊമ്പ്, വെളിയനാട് ഉപജില്ലകളുടെ സംയുക്ത  സമ്മേളനം തലവടി സബ്ജില്ലാ പ്രസിഡൻ്റ് അന്നമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ സെക്രട്ടറി സിസ്റ്റർ ക്ലെയർ മേരി അധ്യക്ഷത വഹിച്ചു.  മുൻ  കെ.പി.പി.എച്ച്. എ.സംസ്ഥാന നിർവാഹക സമിതി അംഗം  രാജു സേവ്യർ മുഖ്യ പ്രഭാഷണം നടത്തി.     

      കായംകുളം സബ്ജില്ല സമ്മേളനത്തിൽ  സബ്ജില്ലാ  സെക്രട്ടറി സിജി.എം.  അധ്യക്ഷത വഹിച്ചു.ജില്ലാ ഓഡിറ്റർ റിനോഷ് സേവ്യർ ഉദ്ഘാടനം ചെയ്തു.മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പത്മാവതി  മുഖ്യ പ്രഭാഷണം നടത്തി.


▶️  കണ്ണൂർ     

        കണ്ണൂർ നോർത്ത് , സൗത്ത് ഉപജില്ലകളുടെ സംയുക്ത സമ്മേളനം  കെ.പി.പി.എച്ച്.എ. സംസ്ഥാന കൗൺസിൽ അംഗം ഒ.ബിജു  ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ ലസിത .എം. അധ്യക്ഷത വഹിച്ചു.വനിതാ ഫോറം സംസ്ഥാന  എക്സിക്യൂട്ടീവ് അംഗം  ബിന്ദു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.     

        കൂത്തുപറമ്പിൽ  മുൻ സംസ്ഥാന അസി.സെക്രട്ടറി പി.പി.ലേഖ  ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി ബിഷീന.പി. അധ്യക്ഷത വഹിച്ചു.സബ്ജില്ലാ വൈസ് പ്രസിഡന്റ്  സിന്ധു . കെ.സി. മുഖ്യപ്രഭാഷണം നടത്തി.

        തളിപ്പറമ്പ് നോർത്തിൽ  സംസ്ഥാന കൗൺസിൽ അംഗം  പി.സി.ദിനേശൻ  ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ വനിതാ വനിതാ ഫോറം കൺവീനർ പി.വി.സുനിതകുമാരി  അധ്യക്ഷത വഹിച്ചു.വനിതാ ഫോറം  സബ് ജില്ലാ ചെയർപേഴ്സൺ ഐ. വി .ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. 

      തളിപ്പറമ്പ് സൗത്തിൽ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വനിതാ ഫോറം കൺവീനർ രാജശ്രീ .കെ .സി . അധ്യക്ഷത വഹിച്ചു.വനിതാഫോറം  സബ്ജില്ലാ ജോ.  കൺവീനർ ലേഖ പി.സി. മുഖ്യപ്രഭാഷണം നടത്തി. 

      ഇരിക്കൂറിൽ കെ.പി.പി.എച്ച്.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെക്രട്ടറി കെ.എം.ശ്രീലത മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം ഉപജില്ലാ ചെയർ പേഴ്സൺ ഇ.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു.

     മാടായിയിൽ ജില്ലാ അസി.സെക്രട്ടറി എ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ പ്രമീള കുമാരി.കെ. അധ്യക്ഷത വഹിച്ചു.സംസ്ഥാന  കൗൺസിൽ അംഗം  കെ.എം.ദ്രൗപതി മുഖ്യപ്രഭാഷണം നടത്തി. 

        തലശ്ശേരി നോർത്തിൽ സംസ്ഥാന അസി.സെക്രട്ടറി  കെ.ശ്രീധരൻ ഉദ്ഘാടനം  ചെയ്തു. വനിതാ ഫോറം സബ്ജില്ലാ ചെയർപേഴ്സൺ ജ്യോതിലക്ഷ്മി.പി. അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി വത്സല കാരായി മുഖ്യപ്രഭാഷണം നടത്തി. 

      തലശ്ശേരി സൗത്തിൽ  സംസ്ഥാന കൗൺസിൽ അംഗം  ടി.ചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. വനിതാഫോറം ഉപജില്ലാ കൺവീനർ സോയ . സി.പി. അധ്യക്ഷത വഹിച്ചു. വനിതാഫോറം സബ് ജില്ലാ കൺവീനർ ശ്രീലത. ഒ. മുഖ്യപ്രഭാഷണം നടത്തി.

      ചൊക്ലിയിൽ ജില്ലാ അസി. സെക്രട്ടറി പി.സുചിത്ര ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ സലീം അധ്യക്ഷത വഹിച്ചു. വനിതാ ഫോറം സബ്ജില്ലാ ചെയർ പേഴ്സൺ നസീറ  സി.കെ. മുഖ്യഭാഷണം നടത്തി.     

     പാപ്പിനിശ്ശേരിയിൽ കെ.പി.പി.എച്ച്.എ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ ജയകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ജില്ലാ ചെയർ പേഴ്സൺ ശോഭ.പി. അധ്യക്ഷത വഹിച്ചു.സബ് ജില്ലാ വനിതാ ഫോറം കൺവീനർ റീത്ത.പി.   മുഖ്യപ്രഭാഷണം നടത്തി.   

     പയ്യന്നൂരിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലളിതാംബിക.ടി.എം. ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സബ് ജില്ലാ ചെയർ പേഴ്സൺ  സുഷമ.  എ.വി. അധ്യക്ഷത വഹിച്ചു.വനിതാഫോറം സബ് ജില്ലാ കൺവീനർ എ.വി.മീന മുഖ്യ പ്രഭാഷണം നടത്തി. 

       ഇരിട്ടി, മട്ടന്നൂർ സബ്ജില്ലകളുടെ  സംയുക്ത സമ്മേളനം  ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീലീന പി.എം. ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വനിതാ ഫോറം കൺവീനർ മനുജകുമാരി . കെ.വി. അധ്യക്ഷത വഹിച്ചു.ജില്ലാകൗൺസിൽ അംഗം സന്ധ്യ .പി. മുഖ്യഭാഷണം നടത്തി.


▶️   തൃശ്ശൂർ

ചാലക്കുടിയിൽ സബ്ജില്ലാ പ്രസിഡൻ്റ്  സുധ എം.പി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അസി. സെക്രട്ടറി  സിന്ധു മേനോൻ ഉദ്ഘാടനം ചെയ്തു.

       മുല്ലശ്ശേരിയിൽ സ്റ്റേറ്റ് ട്രഷറർ ബെന്നി.കെ.എ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡൻ്റ് സി. ലിനി തെരെസ് അധ്യക്ഷത വഹിച്ചു .

       മാളയിൽ ജില്ലാ സെക്രട്ടറി ജോഷി. ഡി. കൊള്ളന്നൂർ   ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ സെക്രട്ടറി അഭിലാഷ് സി. എ .അദ്ധ്യക്ഷത വഹിച്ചു.

    വടക്കാഞ്ചേരിയിൽ ഉപജില്ലാ പ്രസിഡൻ്റ്  അബ്ദുൾ റഷീദ്. എം. അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ്  ഐ.എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

   ചേർപ്പിൽ ജില്ലാ കൗൺസിലർ  സ്മിത സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിലർ  കൃഷ്ണൻകുട്ടി .കെ.  ഉദ്ഘാടനം ചെയ്തു.

     വലപ്പാട് ഉപജില്ലാ പ്രസിഡൻ്റ്  രജനി. ടി.അദ്ധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് കൗൺസിലർ ഫ്രാൻസിസ് .ടി. എ.  ഉദ്ഘാടനം ചെയ്തു.

    ചാവക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ്  ലൈനു പി. കെ. ഉദ്ഘാടനം ചെയ്തു.  ഉപജില്ലാ പ്രസിഡൻ്റ്  ജോസ് .എ.കെ. അദ്ധ്യക്ഷത വഹിച്ചു.

    തൃശ്ശൂർ വെസ്റ്റിൽ ഉപജില്ലാ പ്രസിഡൻ്റ്  വത്സല .എം . അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് പ്രിൻസി ഐസക്   ഉദ്ഘാടനം ചെയ്തു.

    തൃശ്ശൂർ ഈസ്റ്റിൽ സബ്ജില്ലാ പ്രസിഡൻ്റ്  ഹേമ . കെ .അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വനിതാ ഫോറം കോർ കമ്മിറ്റി അംഗം  ഷീബ .സി. ഡി. ഉദ്ഘാടനം ചെയ്തു.

       കുന്നംകുളത്ത് സബ്ജില്ലാ പ്രസിഡൻ്റ് സി. ഗീതി മരിയ അധ്യക്ഷത വഹിച്ചു.   ജില്ല വൈസ് പ്രസിഡൻ്റ്  ഷാജി ജോർജ് ഉദ്ഘാടനം ചെയ്തു. 

    കൊടുങ്ങല്ലൂരിൽ  ജില്ലാ അസി. സെക്രട്ടറി  ഗീത. ജി.പി . ഉദ്ഘാടനം ചെയ്തു. വാസന്തി  അധ്യക്ഷത വഹിച്ചു.

      ഇരിഞ്ഞാലക്കുടയിൽ സബ്ജില്ലാ വനിതാ ഫോറം വൈസ് ചെയർ പേഴ്സൺ  ഷീജ. ടി. ഡി. അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി  ലത .എം .  ഉദ്ഘാടനം ചെയ്തു.


▶️   പാലക്കാട് 

         കൊല്ലങ്കോട് സബ്‌ ജില്ലാ സെക്രട്ടറി ബിജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ   കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ്  പി.കൃഷ്ണപ്രസാദ്  തന്റെ ജന്മദിനത്തിൽ "ജ്വാല 2022 " ന്റെ ഉദ്ഘാടനച്ചടങ്ങ് നിർവ്വഹിച്ച്  എല്ലാ അർത്ഥത്തിലും സമ്മേളനം  ആഘോഷമാക്കിത്തീർത്തു. ജില്ലാ സെക്രട്ടറി കെ.ജി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

       ചിറ്റൂരിൽ സബ്‌ജില്ലാ പ്രസിഡന്റ് സുധാകുമാരി വിൻസെന്റ് അദ്ധ്യക്ഷയായി.  പാലക്കാട് ജില്ലാ വനിതാ ഫോറം ചെയർ പേഴ്സൺ മഞ്ജുള രമേഷ് ഉദ്ഘാടനം ചെയ്തു . സബ്ജില്ലാ സെക്രട്ടറി പ്രമോദ്.ആർ. മുഖ്യപ്രഭാഷണം നടത്തി.

       പാലക്കാട്  വനിതാ ഫോറം ചെയർ പേഴ്സൺ കെ.എം.നയന അദ്ധ്യക്ഷയായി.  സബ് ജില്ലാ പ്രസിഡന്റ് ഗീതാബായ് . കെ.ഉദ്ഘാടനം നിർവഹിച്ചു. മുൻ സബ്ജില്ലാ സെക്രട്ടറി ലത.എ. മുഖ്യപ്രഭാഷണം നടത്തി.

       ആലത്തൂരിൽ സബ് ജില്ലാ പ്രസിഡന്റ് നന്ദിനി. സി. അദ്ധ്യക്ഷയായി. കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് . കെ.ജി.പവിത്രൻ  ഉദ്ഘാടനം ചെയ്തു.വനിതാ ഫോറം ചെയർ പേഴ്സൺ രജനി. സി. മുഖ്യപ്രഭാഷണം നടത്തി.

         കുഴൽമന്ദത്ത് വനിതാ ഫോറം കൺവീനർ ജയശ്രീ.പി.വി. ആദ്ധ്യക്ഷ്യം വഹിച്ചു. മുൻ സബ് ജില്ലാ പ്രസിഡന്റ് കൃഷ്ണാഭായി വി.ആർ. ഉദ്ഘാടനം ചെയ്തു . സബ് ജില്ലാ സെക്രട്ടറി. അനിത. സി. മുഖ്യപ്രഭാഷണം നടത്തി.

       ഒറ്റപ്പാലത്ത്  വനിതാ ഫോറം ചെയർപേഴ്സൺ ശ്യാമളകുമാരി .കെ .അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന നിർവാഹക സമിതി അംഗം വി.സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം കെ.കെ.രാമചന്ദ്രൻ  മുഖ്യപ്രഭാഷണം നടത്തി.   വീടില്ലാത്തവർക്കായി  30 സെന്റ് സ്ഥലം നല്കിയ ബേബി ഉഷയെ ആദരിച്ചു.

       പറളിയിൽ വനിതാ ഫോറം ചെയർ പേഴ്സൺ സുജാത. പി. അദ്ധ്യക്ഷയായി.മുൻ സംസ്ഥാന നിർവാഹക സമിതി അംഗം  മണികണ്ഠൻ എം.വി. സമ്മേളനം ഉദ്ഘാടനം  ചെയ്തു. സബ് ജില്ലാ സെക്രട്ടറി അബ്ദുൾ ജബ്ബാർ .പി. മുഖ്യപ്രഭാഷണം നടത്തി. 

         ചെർപ്പുളശ്ശേരിയിൽ സബ്ജില്ലാ സെക്രട്ടറി നിഷ.പി.ആദ്ധ്യക്ഷ്യം വഹിച്ചു.മുൻ സബ്‌ജില്ലാ സെക്രട്ടറി കൃഷ്ണദാസ്.സി. ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ ഫോറം കൺവീനർ ജ്യോതി. എം.ബി. മുഖ്യപ്രഭാഷണം നടത്തി.

     മണ്ണാർക്കാട്  വനിതാ ഫോറം ചെയർപേഴ്സൺ ഗിരിജ.പി. അദ്ധ്യക്ഷയായി. മുൻ ജില്ലാ പ്രസിഡന്റ് പി.നാരായണൻ  ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൾ റസ്സാക്ക് .ടി.കെ. മുഖ്യപ്രഭാഷണം നടത്തി.

     ഷൊർണ്ണൂരിൽ   സബ്‌ജില്ലാ സെക്രട്ടറി എം. തുളസീദാസിന്റെ  അദ്ധ്യക്ഷതയിൽ  സബ്ജില്ല വനിതാ ഫോറം കൺവീനർ ഇന്ദിര.എം.കെ. ഉദ്ഘാടനം ചെയ്തു.മുൻ ജില്ല റിസോഴ്സ് പേഴ്സൺ പി.കെ.ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി.

     പട്ടാമ്പിയിൽ   വനിതാ ഫോറം ചെയർപേഴ്സൺ ശോഭന .വി .യുടെ അദ്ധ്യക്ഷതയിൽ  മുൻ ഉപജില്ലാ പ്രസിഡന്റ് കെ.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ സെകട്ടറി സിദ്ദീഖ്.കെ. മുഖ്യപ്രഭാഷണം നടത്തി.

       തൃത്താലയിൽ സബ്‌ ജില്ലാ സെക്രട്ടറി പ്രേമി .എം.പി. അദ്ധ്യക്ഷയായി.  മുൻസബ്‌ ജില്ലാ സെക്രട്ടറി ജയശ്രീ.എം.വി. ഉദ്ഘാടനം ചെയ്തു.  മുൻവനിതാഫോറം കൺവീനർ  വഹിദ.ടി. മുഖ്യ പ്രഭാഷണം നടത്തി.


▶️   കോഴിക്കോട്

        ബാലുശ്ശേരിയിൽ സബ്ജില്ലാ പ്രസിഡണ്ട് കൃഷ്ണദാസ് അധ്യക്ഷതവഹിച്ചു. ഹെഡ് മാസ്റ്റർ മാസിക എഡിറ്റർ നരേന്ദ്ര ബാബു കെ. കെ. ഉദ്ഘാടനവും ജില്ലാ സെക്രട്ടറി ഷാജി .പി. വി . മുഖ്യപ്രഭാഷണവും നടത്തി.

        കുന്നമംഗലത്ത് സബ്ജില്ലാ സെക്രട്ടറി ജയശ്രീ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽസലാം കെ. സി .ഉദ്ഘാടനം ചെയ്തു.

        കൊടുവള്ളിയിൽ വനിതാ ഫോറം ജോ. കൺവീനർ സബീന സി. അധ്യക്ഷയായി. ജില്ലാ ട്രഷറർ അബ്ദുള്ളക്കുട്ടി.എൻ. ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ പ്രസിഡണ്ട് ഖദീജ മുഖ്യ പ്രഭാഷണം നടത്തി.

        ഫറോക്കിൽ സബ്ജില്ലാ പ്രസിഡണ്ട് പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ബിൻസി.പി.ആർ .ഉദ്ഘാടനം ചെയ്തു .

       പേരാമ്പ്രയിൽ സബ്ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ സാജിത അധ്യക്ഷയായി. സംസ്ഥാന കൗൺസിലർ ബിജു മാത്യു ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷിബു മാത്യു നിർവഹിച്ചു.

        കൊയിലാണ്ടിയിൽ സബ്ജില്ലാ പ്രസിഡണ്ട് തങ്കമണി അധ്യക്ഷയായി. സംസ്ഥാന വനിതാ ഫോറം മുൻ ചെയർപേഴ്സൺ പത്മിനി .ഇ .എം.ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന വനിതാ ഫോറംകൺവീനർ കെ. ശ്രീജ മുഖ്യ പ്രഭാഷണം നടത്തി.

        വടകരയിൽ സംസ്ഥാന വനിതാ ഫോറം വൈസ് ചെയർപേഴ്സൺ അജിതകുമാരി . കെ. കെ.യുടെ അധ്യക്ഷതയിൽ  സംസ്ഥാന കൗൺസിലർ അബ്ദുറഹിമാൻ എൻ. വി .ഉദ്ഘാടനം ചെയ്തു .സംസ്ഥാന എക്സിക്യൂട്ടീവ്  അംഗം മനോജൻ .കെ .കെ. മുഖ്യ പ്രഭാഷണം നടത്തി.

        ചേവായൂരിൽ സബ് ജില്ലാ പ്രസിഡന്റ് ജിതിൻ ചേവായൂർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അലക്സ്.പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ വൈസ് പ്രസിഡണ്ട് ആമിന മുഖ്യപ്രഭാഷണം നടത്തി.

       ചോമ്പാലയിൽ വനിതാ ഫോറം ചെയർപേഴ്സൺ ഷീനമോൾ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ദിനേശൻ ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന കമ്മിറ്റി അംഗം പവിത്രൻ.കെ.പി.മുഖ്യപ്രഭാഷണം നടത്തി.

     കുന്നുമ്മലിൽ സബ്ജില്ലാ പ്രസിഡണ്ട് അഷറഫ് അധ്യക്ഷനായി. ജില്ലാ കൗൺസിലർ പുഷ്പരാജൻ ഉദ്ഘാടനം ചെയ്തു .

        കോഴിക്കോട് സിറ്റിയിൽ സബ് ജില്ലാ പ്രസിഡണ്ട് വർഗീസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് അലക്സ് .പി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു .

      തോടന്നൂരിൽ സബ്ജില്ലാ പ്രസിഡണ്ട് ദീപ.കെ. അധ്യക്ഷത വഹിച്ചു.മുൻ സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ പത്മിനി .ഇ. എം.ഉദ്ഘാടനം ചെയ്തു .

      മേലടിയിൽ ജില്ലാ വനിതാ ഫോറം കൺവീനർ സഫിയ.എ. അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം മനോജൻ.കെ.കെ. ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന വനിതാ ഫോറംചെയർപേഴ്സൺ പത്മിനി. ഇ.എം.മുഖ്യപ്രഭാഷണം നടത്തി.

     നാദാപുരത്ത് റംല അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡണ്ട് ആയിഷ ഉദ്ഘാടനം നടത്തി. കുഞ്ഞമ്മത് വി.പി.മുഖ്യപ്രഭാഷണം നടത്തി.

      കോഴിക്കോട് റൂറലിൽ  സബ്ജില്ലാ പ്രസിഡണ്ട് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എച്ച്.എം.ഫോറം കൺവീനർ റഷീദ് ഉദ്ഘാടനം ചെയ്തു.


▶️   തിരുവനന്തപുരം     

            പാലോട്   എം.ആർ.മിനി (സബ് ജില്ലാ പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു.  കെ.സുധീർ (ജില്ലാ ജോയിന്റ് സെക്രട്ടറി) ഉദ്ഘാടനം ചെയ്തു.

          പാറശ്ശാലയിൽ  ലത ജാസ്മിൻ .ബി .(സബ് ജില്ലാ പ്രസിഡൻറ് ) അധ്യക്ഷത വഹിച്ചു. ഷീജ.എസ്. (സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ )ഉദ്ഘാടനം ചെയ്തു . 

         കിളിമാനൂരിൽ ഉപജില്ലാ വനിതാ ഫോറം സെക്രട്ടറി അഷിത ബി.പി. അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ മാസിക പ്രിന്റർ ആന്റ് പബ്ലിഷർ എം.ഐ. അജികുമാർ ഉദ്ഘാടനം ചെയ്തു.

         വർക്കലയിൽ സ്മിത ബി.റ്റി. (സബ് ജില്ലാ പ്രിസിഡന്റ്)  അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കൗൺസിലർ  ഷാജഹാൻ .എസ് . ഉദ്ഘാടനം ചെയ്തു.          

           ആറ്റിങ്ങൽ, കണിയാപുരം ഉപജില്ലകളുടെ  സംയുക്ത സമ്മേളനം  അൻസലാം ഹിലാരി . ജെ.( ജില്ലാ വൈസ് പ്രസിഡന്റ്‌ ) ഉദ്ഘാടനം ചെയ്തു.ശ്രീജ. ഐ. പി. (ഉപജില്ലാ വനിതാഫോറം കൺവീനർ ) അധ്യക്ഷത വഹിച്ചു.

       കാട്ടാക്കടയിൽ ജപരാജ്. പി.ജെ. (സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ) ഉദ്ഘാടനം ചെയ്തു. സെൽവരാജ് ( ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി) അധ്യക്ഷത വഹിച്ചു.    

      തിരുവനന്തപുരം നോർത്തിൽ നൂർജഹാൻ.എച്ച്. (ജില്ലാ പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.സുമ ജോസ് (സബ് ജില്ലാ സെക്രട്ടറി) അധ്യക്ഷത വഹിച്ചു.

        തിരുവനന്തപുരം സൗത്തിൽ   മേരി ഷെറിൻ.കെ.സി (ജില്ലാ വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു.ശ്രീകല. കെ എസ്‌.  (ഉപജില്ലാ വനിതാഫോറം കൺവീനർ ) അധ്യക്ഷത വഹിച്ചു.

       നെടുമങ്ങാട് ലോറൻസ് .എൽ . (ജില്ലാ ജോയിന്റ് സെക്രട്ടറി ) ഉദ്ഘാടനം ചെയ്തു.ശ്രീകല ബി.എൽ. (സബ് ജില്ലാ വനിതാ ഫോറം കൺവീനർ) അധ്യക്ഷത വഹിച്ചു.

        ബാലരാമപുരം , നെയ്യാറ്റിൻകര ഉപജില്ലകളുടെ സംയുക്ത സമ്മേളനം ഭക്തവത്സലൻ . ജെ. ( ജില്ലാ വൈസ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്തു.ഷാജിത പി.എസ്. (ഉപജില്ലാ വനിതാ ഫോറം കൺവീനർ) അധ്യക്ഷത വഹിച്ചു.


▶️  മലപ്പുറം 

        കൊണ്ടോട്ടിയിൽ  മുൻ ജില്ല വനിത ഫോറം കൺവീനർ നാദിറ എ. എം. ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ ഫോറം കൺവീനർ രമാദേവി.കെ. അദ്ധ്യക്ഷത വഹിച്ചു.  സബ് ജില്ല വനിതാ ഫോറം ചെയർപേഴ്സൺ സുഹറാബി .കെ . മുഖ്യ പ്രഭാഷണം നടത്തി.

          മഞ്ചേരിയിൽ സംസ്ഥാന കൗൺസിലർ ടി. എം.ജലീൽ  ഉദ്ഘാടനംചെയ്തു.സബ് ജില്ല പ്രസിഡന്റ്  മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.വനിത ഫോറം ചെയർപേഴ്സൺ ഗീത.ടി.ബി. മുഖ്യ പ്രഭാഷണം നടത്തി.

        വേങ്ങരയിൽ  പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ.കെ. ഉദ്ഘാടനം ചെയ്തു . വനിത ഫോറം ചെയർപേഴ്സൺ റെയ്ച്ചൽ ജി.സൂസൻ അദ്ധ്യക്ഷത വഹിച്ചു.    കെ. പി .പി .എച്ച് .എ. മുൻ സംസ്ഥാന ട്രഷറർ ഹംസത്ത് മുഖ്യ പ്രഭാഷണം നടത്തി.

          കീഴ്ശ്ശേരിയിൽ സംസ്ഥാന കൗൺസിലർ അലിയാപ്പു.പി ഉദ്ഘാടനം ചെയ്തു .സബ് ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം.കെ.അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനിത ഫോറം ചെയർ പേഴ്സൺ സുഹറ .എം.മുഖ്യ പ്രഭാഷണം നടത്തി .

         പരപ്പനങ്ങാടിയിൽ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അബ്ദുൾ റസാഖ്. എം.എം . ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ വനിതാ ഫോറം കൺവീനർ സക്കീന .കെ .എം അദ്ധ്യക്ഷത വഹിച്ചു.മുഖ്യ പ്രഭാഷണം  മുൻ സംസ്ഥാന കൗൺസിലർ അബ്ദുറഹിമാൻ.കെ.നിർവ്വഹിച്ചു.

        പെരിന്തൽമണ്ണ യിൽ സംസ്ഥാന ജോ. സെക്രട്ടറി ഉമ്മർ പാലഞ്ചേരി ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം ചെയർപേഴ്സൺ ശ്രീജ.ഇ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോ. സെക്രട്ടറി സൈതലവി.എം.മുഖ്യ പ്രഭാഷണം നടത്തി.

      മലപ്പുറത്ത് സബ്ജില്ലാ പ്രസിഡന്റ്  സുബൈർ .പി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലർ  കെ.സി.കൃപരാജ്  ഉദ്ഘാടനം നിർവ്വഹിച്ചു.മുഖ്യപ്രഭാഷണം  സബ്ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ ഹസീന ഫ്ലവർ നിർവ്വഹിച്ചു.

        മങ്കടയിൽ ഉപജില്ല പ്രസിഡന്റ് അൻവർ.കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അബ്ദു റഹിമാൻ.പി. ഉദ്ഘാടനം ചെയ്തു.  മുൻ ജില്ലാ പ്രസിഡന്റ് വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.

       മേലാറ്റൂരിൽ  ജില്ലാ വൈസ് പ്രസിഡണ്ട് ദാമോദരൻ.കെ. ഉദ്ഘാടനം നിർവ്വഹിച്ചു. സബ് ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാൻ എപ്പിക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യപ്രഭാഷണം വനിതാഫോറം ചെയർപേഴ്സൺ കെ. കല്യാണിക്കുട്ടി നിർവ്വഹിച്ചു.

        വണ്ടൂരിൽ കെ. പി. പി. എച്ച്. എ. ജില്ലാ ട്രഷറർ അബ്ദുസ്സമദ് .കെ ഉദ്ഘാടനം നിർവ്വഹിച്ചു.സബ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ച സമ്മേളത്തിൽ വനിതാ ഫോറം ചെയർപേഴ്സൺ ജ്യോതി എം.ആർ.മുഖ്യ പ്രഭാഷണം നടത്തി.

       അരീക്കോട് സബ് ജില്ലയിൽ കിഴിശേരി സബ്ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം .കെ .ഉദ്ഘാടനം നിർവ്വഹിച്ചു. വനിതാ ഫോറം കൺവീനർ ഫാത്തിമ.കെ അദ്ധ്യക്ഷത വഹിച്ചു.മുഖ്യ പ്രഭാഷണം സബ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സലീം.കെ. നിർവ്വഹിച്ചു.

        നിലമ്പൂരിൽ ജില്ലാ സെക്രട്ടറി വി.യൂസഫ് സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി റന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വനിതാ ഫോറം ചെയർപേഴ്സൺ  ജസീന ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.


*******************