KERALA PRIVATE PRIMARY HEADMASTERS ASSOCIATION

കെ. പി. പി. എച്ച്. എ. സംസ്ഥാന ക്യാമ്പ് 


      തൃശ്ശൂർ :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാനതല ത്രിദിന നേതൃത്വ പരിശീലന ക്യാമ്പും പഠനക്ലാസ്സുകളും ഒക്ടോബര്‍  21,22,23 തീയ്യതികളിൽ പീച്ചി ദർശന പാസ്റ്ററൽ സെന്ററിൽ  നടക്കും. 

14 ജില്ലകളിൽ നിന്നായി  തെരഞ്ഞെടുക്കപ്പെട്ട നൂറ്റിഇരുപത്  അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.   

     വെള്ളിയാഴ്ച രാവിലെ 11ന് റവന്യൂ വകുപ്പു മന്ത്രി കെ. രാജൻ ക്യാമ്പ്  ഉദ്ഘാടനം ചെയ്യും.തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ മദനമോഹൻ മുഖ്യാതിഥിയാകും.

      സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, അസി.സെക്രട്ടറിമാരായ സിന്ധു മേനോൻ , കെ.ശ്രീധരൻ ,ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചേരി, വൈസ് പ്രസിഡന്റ് അലക്സ് പി.ജേക്കബ്ബ്,ട്രഷറർ കെ.എ. ബെന്നി,വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, കെ.പി.പി.എച്ച്.എ.ജില്ലാ സെക്രട്ടറി ജോഷി.ഡി. കൊള്ളന്നൂർ, സി.എഫ്.റോബിൻ,  കെ.കൃഷ്ണൻകുട്ടി, ജി.പി.ഗീത, വി.ടി.ലാലി, ടി.എ.ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.


ഭാരവാഹികൾ :

ജി.സുനിൽകുമാർ,

പി.കൃഷ്ണപ്രസാദ്

(രക്ഷാധികാരികൾ )

സിന്ധു മേനോൻ (ചെയർ പേഴ്സൺ)

കെ.എ.ബെന്നി

(ജനറൽ കൺവീനർ)

ജോഷി.ഡി.

കൊള്ളന്നൂർ

(ക്യാമ്പ് ഡയറക്ടർ).