തൃശ്ശൂർ : നമ്മുടെ സംസ്ഥാനം ദൈവത്തിന്റെ സ്വന്തം നാടായത് വിദ്യാഭ്യാസ രംഗത്ത് നേടിയ പുരോഗതി മൂലമാണെന്ന് റവന്യൂ, ഭവനനിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ . അയ്യങ്കാളിയെപ്പോലെയുള്ള സാമൂഹ്യപരിഷ്കർത്താക്കളും അധ്യാപക സമൂഹവും ഇതിൽ പ്രധാന പങ്കുവഹിച്ചു.
നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം നേടിയെടുക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അധ്യാപകർക്കാണ് സാധിക്കുക എന്നും മന്ത്രി പറഞ്ഞു.
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പും പഠന ക്ലാസ്സുകളുംപീച്ചി ദർശന പാസ്റ്ററൽ സെന്ററിൽഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.കെ.പി.പി.എച്ച് എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായി.
കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, അസി.സെക്രട്ടറിമാരായ സിന്ധു മേനോൻ , കെ.ശ്രീധരൻ ,ക്യാമ്പ് ജനറൽ കൺവീനർ കെ.എ. ബെന്നി . വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ക്യാമ്പ് ഡയറക്ടർ ജോഷി.ഡി. കൊള്ളന്നൂർ, കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് ഐ.എം.മുഹമ്മദ്, ജോ.സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, വി.ടി.ലാലി,ജി.പി. ഗീത,സി.ഡി.ഷീബ, സി.എഫ്. റോബിൻ, ഷാജി ജോർജ്, ടി.എ.ഫ്രാൻസിസ്തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിൽപ്പരം പ്രധാനാധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.ആദ്യദിവസം വിവിധ വിഷയങ്ങളിലായി പി.വി.ഷാജി,ടി. അനിൽകുമാർ, എം.ഐ. അജികുമാർ , അബ്ദുറഹ്മാൻ മഞ്ചേരി, ആർ.മുരളി എന്നിവർ ക്ലാസ്സെടുത്തു.