KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതി -മെറ്റീരിയൽ കോസ്റ്റ്  സർക്കാർ ഉത്തരവ് നം.3676/2024/GEDN  പ്രകാരം മാറ്റം വന്നു. Click here to Read Circular.


പുതിയ നിരക്ക്  പ്രകാരം  MDMS സോഫ്റ്റ് വേറിൽ  അപ്ഡേഷൻ നടത്തിയിട്ടുണ്ട്.


 


ജൂണിലെ പാചക ചിലവ് കൃത്യമായി ലഭിക്കണമെങ്കിൽ ജൂൺ മാസത്തിൽ സ്കൂളിൽ നിന്നും MDMS Software ൽ  നൽകിയ  Attendance- meal served മാത്രം (ഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ) ജൂൺ 3 തിയ്യതി മുതൽ Delete ചെയ്ത്  വീണ്ടും  enter ചെയ്തു സേവ് ചെയ്യണം.അതിനു ശേഷം മാത്രമേ ജൂൺ മാസത്തെ NMP ജനറേറ്റ് ചെയ്യാൻ പാടുള്ളു. 

പാൽ, മുട്ട എന്നിവ ഒന്നും ചെയേണ്ടതില്ല. മീൽസ് മാത്രം ചെയ്താൽ മതി.ഇത്അപ്ഡേറ്റ്  ചെയ്ത സ്കൂളിന് മാത്രമേ കൃത്യമായ തുക NMP 1 ലെ Fund details എന്നതിലെ 6. Expendeture for the month എന്നതിൽ പുതിയ നിരക്ക് പ്രകാരമുള്ള തുക കാണിക്കുകയുള്ളു. 




MDMS Software ൽ പ്രവേശിച്ച് 

Reports മെനുവിൽ നിന്നും Consolidated Attendance Register,  K2 എന്നിവ പ്രിൻറ് എടുത്തുവക്കുക.ഇത് ഉപയോഗിച്ച്  വേണം അപ്‌ഡേഷൻ നടത്താനും അവസാനം ശരിയാണോ എന്ന് പരിശോധിക്കാനും.




തുടർന്ന്   
Attendance മെനുവിലെ   > Attendance ക്ലിക്ക്  ചെയ്ത് 

DATE എന്നതിൽ  > 2024 ജൂൺ 3 തിയതി കലണ്ടറിൽ നിന്ന്  പിക്ക് ചെയ്ത്   ചെയ്ത് GO ക്ലിക്ക് ചെയ്യുക. വലതുവശത്ത് അന്നത്തെ മീൽ സെർവ്ഡ് കാണിക്കും. അത് DELETE ചെയ്യുക.




DELETED SUCCESFULLY മെസ്സേജ് വരും




ATTENDANCE ഒന്ന്കൂടിനൽകുക. ടാബ് കീ അടിച്ചു നീങ്ങുക. MEAL SERVED ൽ TICK MARK ഉണ്ടോ എന്ന് ഉറപ്പു വരുത്തി SAVE ക്ലിക്ക് ചെയ്യുക.





DATA മുകളിൽ വരും .Saved Successfully എന്ന മെസ്സേജ് കാണിക്കും. എല്ലാദിവസവും ഇപ്രകാരം ചെയ്യുക. മാസം ജൂണിലേക്ക് മാറ്റാൻ മറക്കണ്ട.മുട്ട പാൽ എന്നിവ മാറ്റേണ്ടതില്ല.



തുടർന്ന്   Consolidated Attendance Register,K2 എന്നിവയുമായി ഒത്തു നോക്കുക .ശരിയാണെങ്കിൽ  PHYSICAL BALANCE  നൽകി NMP ജനറേറ്റ്  ചെയ്ത്  കുക്കിങ്  കോസ്ററ്  പരിശോധിക്കുക .



Tips

കുട്ടികളുടെ എണ്ണത്തിൽ മാറ്റമുണ്ടെങ്കിൽ School Details > School Strength എന്നതിൽ കുട്ടികളുടെ എണ്ണത്തിൽ തിരുത്തൽ വരുത്തി സേവ് ചെയ്തതിനു ശേഷം Attendance  ചെയ്യുക.അപ്ഡേറ്റ് ചെയ്തതിനു ശേഷം  School Strength നിലവിലുള്ള  എണ്ണലേക്ക് മാറ്റി സേവ് ചെയ്യണം.  


*******************