ജെ1/1/2021..dt 27/11/22.. മായി ബന്ധപ്പെട്ട ചില വസ്തുക്കൾ ചുവടെ കൊടുക്കുന്നു
1)27/11/2022... ൽ ഇറങ്ങിയ ഈ സർക്കുലർ പ്രകാരം പ്രധാനാധ്യാപക നിയമനം ലഭിച്ച 50 വയസ്സ് കഴിഞ്ഞ അധ്യാപകർക്ക്നിയമന അംഗീകാരത്തിനുള്ള തടസ്സം നീങ്ങി.
KER ചാപ്റ്റർ X1VA ചട്ടം 45B(4)പ്രകാരം 50 വയസ്സ് പൂർത്തിയാക്കിയവർക്കു ടെസ്റ്റ് യോഗ്യതയിൽ ഇളവ് ഉള്ള വ്യവസ്ഥഇപ്പോഴും നിലനിൽക്കുന്നുണ്ടന്ന് മേൽ സർക്കുലറിലൂടെ സർക്കാർ വ്യക്തമാക്കി.
GO(P)1/21.....GEDN DT 5/1/21ന്റെ ഉത്തരവ് പ്രകാരം RTE റൂൾസ് ചട്ടം 18(1)ഭേദഗതി ചെയ്യുകയും 50 വയസ്സ് കഴിഞ്ഞവരെ ടെസ്റ്റ് യോഗ്യത നേടുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കുകയുംചെയ്തിട്ടുണ്ട്.ഇതിന് 30/4/2011മുതൽ മുൻ കാല പ്രാബല്യമുണ്ട്.
2) ടെസ്റ്റ് യോഗ്യത നേടിയ അധ്യാപകനാണ് ഏറ്റവും സീനിയർ എങ്കിൽ( സീനിയോറിറ്റി ലിസ്റ്റിൽ ഏറ്റവും മുന്നിൽ) അദ്ദേഹത്തിന്റെ പ്രമോഷന്, പ്രധാന അധ്യാപക നിയമനത്തിന് അംഗീകാരം ലഭിക്കുന്നതാണ്.
3) പ്രധാനാദ്ധ്യാപകരായി നിയമനo ലഭിക്കുന്നതിന് പൂർണ്ണ യോഗ്യതയുള്ളവർ ആരും തന്നെ ഇല്ലാത്ത സാഹചര്യത്തിൽ, അതായത്, 50 വയസ്സ് കഴിഞ്ഞവരും ടെസ്റ്റ് യോഗ്യതയുള്ളവരോ ആരും തന്നെ ടി വിദ്യാലയത്തിൽ ഇല്ല എങ്കിൽKER അദ്ധ്യായം X1VA..റൂൾ45C പ്രകാരം താൽക്കാലിക അടിസ്ഥാനത്തിൽ അവർക്ക് പ്രധാന അധ്യാപക നിയമനത്തിന് താൽക്കാലികമായി..അംഗീകാരം ലഭിക്കുന്നതാണ്. ഇങ്ങനെ താൽക്കാലികമായി അംഗീകാരം ലഭിക്കുന്ന പ്രധാനാദ്ധ്യാപകരുടെ ശമ്പളം KER ചാപ്റ്റർ X1V A ചട്ടം 45C യുടെ ഉപ ചട്ടം 5പ്രകാരം നിർണയിക്കുന്നതാണ്. അതായത്...KSRചട്ടം 28A പ്രകാരം ശമ്പളനിർണയവും നടത്താവുന്നതാണ്. കൂടാതെ ഇക്കാര്യം ജെ 1/19/21..dt 16/2/21പ്രകാരമുള്ള . സർക്കുലർ ന്റെ 6-മത് ഖണ്ഡികയിൽ ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രവുമല്ല ഇവർക്കുKER X1VA ചട്ടം 45C പ്രകാരം പ്രമോഷൻ ലഭിക്കുന്ന പ്രധാന അധ്യാപകർക്ക് റെഗുലർ പ്രധാന അധ്യാപകരെ പോലെ അധ്യാപകരുടെ ലീവ് ഇൻക്രിമെന്റ്, എന്നിവ പാസാക്കുന്നതിനുള്ള എല്ലാ ഡ്യൂട്ടിയും റെഗുലർ പ്രധാനാധ്യാപകൻ നിർവഹിക്കുന്നത് പോലെനിർവഹിക്കാമെന്ന്മേൽ സൂചിപ്പിച്ച.16/2/21 സർക്കുലറിന്റെ ഖണ്ഡിക ആറ്...ൽ പറയുന്നുണ്ട്
4)ജെ 1/218/21ൽ ഖണഡിക3B പ്രകാരം താൽക്കാലിക പ്രമോഷൻ ആയി ഇതിനകം അംഗീകരിക്കപ്പെട്ട കേസുകൾ റിവ്യൂ ചെയ്ത് റെഗുലർ പ്രമോഷനായി അംഗീകരിക്കുന്ന നിർദ്ദേശവും വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകുന്നുണ്ട്.
5) പ്രധാനാദ്ധ്യാപക നിയമന അംഗീകാരം സംബന്ധിച്ചവിഷയത്തിൽ അപ്പലറ്റ് അഥവാ റിവിഷണൽ അതോറിറ്റി തലത്തിൽ പരിഗണിക്കുന്ന കേസുകൾ അപ്പ ലെറ്റ് ഉത്തരവുകൾ കൂടാതെ തന്നെ വിദ്യാഭ്യാസ ഓഫീസർമാർക്ക്, ഈ ഉത്തരവ് വഴി തീർപ്പാക്കാം.
6) കോടതിയുടെ stay നിലവിൽ ഉള്ള കേസുകളിൽ,stay നീങ്ങുന്നതിന് അനുസൃതമായി ഉത്തരവ് നടപ്പിലാക്കാവുന്നതാണ്
കഴിഞ്ഞ നാല് വർഷമായി എയ്ഡഡ് മേഖലയിൽഅംഗീകാരം ലഭിക്കാതെ കിടന്ന നൂറുകണക്കിന് പ്രധാനാധ്യാപകരുടെ നിയമനം സംബന്ധിച്ച് എല്ലാ അനിശ്ചിതത്വവും ഈ സർകുലറിലൂടെ നീങ്ങി കഴിഞ്ഞു.
ഗവൺമെന്റ് പ്രൈമറി സ്കൂളിൽ നിയമിക്കപെട്ട പ്രധാന അധ്യാപകർക്ക് പ്രമോഷൻ ലഭിച്ചെങ്കിലും നാളിതുവരെ... ഹെഡ്മാസ്റ്റർ സ്കെയിലി ൽ ഉള്ള ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നാളിതുവരെ ലഭിച്ചിട്ടില്ല
ഈ അവസ്ഥയിൽ എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകർക്ക് ആയി പുറപ്പെടുവിച്ച ഈ ഉത്തരവ് നമ്മുടെ സംഘടനയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി നാം കാണുന്നു..