അവധിക്കാല അധ്യാപക സംഗമത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ പേരു വിവരങ്ങൾ ട്രെയിനിംഗ് തീയതി / ബാച്ച് എന്നിവ ട്രെയിനിങ് മാനേജ്മെൻറ് സിസ്റ്റം സോഫ്റ്റ്വെയറിൽ രജിസ്റ്റർ ചെയ്യുന്നതിന് സമ്പൂർണ വഴിയും അവസരമൊരുക്കിയിട്ടുണ്ട് .അതിനായി
* സമ്പൂർണയിൽ പ്രവേശിച്ച് Training എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
അപ്പോൾ Training Management System ന്റെ ഹോം പേജിലാണ് എത്തിച്ചേരുക.
* Registration എന്ന ടാബിൽ ക്ലിക്ക് ചെയ്യുക.
*തുടർന്ന് അധ്യാപകന്റെ / അധ്യാപികയുടെ പേരിനു നേരേയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്ത് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.
* Shedule Training എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
* District, Centre name, Batch എന്നിവ കൃത്യമായി സെലക്ട് ചെയ്ത് ഷെഡ്യൂൾ ചെയ്യുക.
ഓരോ ബാച്ചിലും അലോട്ട് ചെയ്തവരുടെ എണ്ണം റെജിസ്ട്രേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം എന്നിവയും കാണാം . Update ബട്ടൺ ക്ലിക്ക് ചെയ്ത് പ്രത്യക്ഷമാകുന്ന മെസ്സേജിന് OK നൽകുക.
രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ റിപ്പോർട്ട് മെനുവിലെ Scheduled Participants ൽ പരിശോധിക്കാവുന്നതാണ്.