KERALA PRIVATE PRIMARY HEADMASTERS ASSOCIATION

കെ.പി.പി.എച്ച്.എ. സംസ്ഥാന സമ്മേളനം : സംഘാടക സമിതി രൂപവത്കരിച്ചു.


     കോട്ടയം : ഏപ്രിലിൽ കോട്ടയത്ത് നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) 57-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. കാരിത്താസ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന സംഘാടകസമിതി രൂപവത്‌കരണ യോഗം ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കെ.പി.പി.എച്ച്.എ. സംസ്ഥാന  പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, ട്രഷറർ കെ.എ.ബെന്നി, വൈസ് പ്രസിഡന്റ് ടി.അനിൽകുമാർ , അസി.സെക്രട്ടറിമാരായ പി.കെ.ബിജുമോൻ, കെ.ശ്രീധരൻ, വനിതാ ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, കെ.പി.പി.എച്ച്.എ.ജില്ലാ സെക്രട്ടറി സാജൻ ആന്റണി,ജോസ് രാഗാദ്രി, ആൻസി ജോസഫ്  എന്നിവർ പ്രസംഗിച്ചു.

സംഘാടകസമിതി ഭാരവാഹികൾ :

മന്ത്രി  വി.എൻ. വാസവൻ (രക്ഷാധികാരി), മോൻസ് ജോസഫ്  എം.എൽ.എ.(ചെയർമാൻ),

പി.കെ.ബിജുമോൻ (ജനറൽ കൺവീനർ ),

സാജൻ ആന്റണി (ട്രഷറർ).