MATERNITY LEAVE ( പ്രസവാവധി)
അവധി ആരംഭിക്കുന്ന ദിവസം മുതൽ 180 ദിവസം വരെ പ്രസവാവധി ലഭിക്കും. KSR ചട്ടം 100,100A,101 ,101A, 102 എന്നിവയിലാണ് പ്രസവാവധിയെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. PARTIME ജീവനക്കാർക്കും പ്രസവാവധി ലഭിക്കും.1 വര്ഷത്തിലേറെ സർവീസ് ഉള്ള താത്കാലിക ജീവനക്കാർക്കും , പ്രൊവിഷണൽ സർവീസിലുള്ള ജീവനക്കാർക്കും പ്രസവാവധി ലഭിക്കും. അവധി കഴിഞ്ഞു ജോലിയിൽയിൽ പ്രേവേശിക്കുന്നവർ ആയിരിക്കണം.പ്രസവത്തിയതി MATERNITY ലീവിനുള്ളിൽ ആയിരിക്കണം
(.ലിങ്ക്).
MATERNITY ലീവിനോട് അനുബന്ധിച്ചു ഏത് അവധിയും എടുക്കാം. 60 ദിവസം വരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല 60 ദിവസത്തിൽ കവിഞ്ഞാൽ കുഞ്ഞിന് മാതാവിന്റെ സാമിപ്യം അവശ്യമാണെന്ന മെഡിക്കൽ സെര്ടിഫിക്കറ്റിന് മേൽ MATERNITY ലീവ് തുടർച്ചയായി ഏത് അവധിയും അനുവദിക്കാം . MATERNITY ലീവ് INCREMENT,PRABOTION എന്നിവയിക്ക് പരിഗണിക്കും സറണ്ടറിന് പരിഗണിക്കില്ല. പ്രസവാവധിക്കാലത്ത് മുഴുവൻ ശമ്പളവും ലഭിക്കും.
സർക്കാർ സ്കൂളിലെ PTA നടത്തുന്ന പ്രീപ്രൈമറി സ്കൂളിലെ ടീച്ചർ മാർക്കും ആയമാർക്കും 7/9 /17 മുതൽ 180 ദിവസം അവധി അനുവദിച്ചിട്ടുണ്ട് (സ .ഉ കൈ നമ്പർ 110 /2017 പൊ .വി. ഭ ).പകരം സംവിധാനം PTA ഒരുക്കേണ്ടതാണ് .
PSC വഴി തിരഞ്ഞെടുക്കപെട്ട പ്രസവത്തിയതി മുതൽ 180 ദിവസത്തിനകം ജോലിയിൽ പ്രേവേശിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് ജോയിൻ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം മുതലേ അനുവദനീയമായ ബാക്കി പ്രസവാവധിക്കു അർഹതയുണ്ട്. ജോലിയിൽ പ്രേവേശിച്ചതിന്റെ അടുത്ത ദിവസം മുതലുള്ള അവധിയോ VACCATION നോ ഇവർക് PREFIX ചെയ്യാൻ ആകില്ല .പ്രസവദിവസം കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യം ആണ് . പ്രസവാവധിയിൽ ഇരിക്കെ പ്രൊമോഷനോ,വകുപ്പുത്തലമാറ്റമോ ലഭിച്ചാൽ അവധി ക്യാൻസൽ ചെയ്ത് പുതിയ സ്ഥലത്തു ഡ്യൂട്ടിയിൽ പ്രവേശിച്ചു , അടുത്ത ദിവസം മുതൽ ബാക്കി അവധി എടുക്കാവുന്നതാണ് .
ഗര്ഭാശയം നീക്കം ചെയ്യലെനിനു (Hysterectomy) 45 ദിവസം വരെ മെഡിക്കൽ സെര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അവധി അനുവദിക്കാം . അബോർഷന് 42 ദിവസം വരെയും മെഡിക്കൽ സര്ടിഫിക്കറ്റിന്റെ അവധി അനുവദിക്കാം
ഇതെല്ലാം MATERNITY ലീവിന്റെ പരിധിയിൽ വരുന്നതാണ്