KERALA PRIVATE PRIMARY HEADMASTERS ASSOCIATION


മൊബൈൽ നമ്പർ മാറ്റാനായി  നൽകേണ്ട ഫോം പൂരിപ്പിച്ച് നൽകുക.അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പർ (യുആർഎൻ) അടങ്ങുന്ന ഒരു സ്ലിപ്പ് ലഭിക്കും.അപ്‌ഡേറ്റിനായി  50 രൂപ നൽകേണ്ടി വരും.


നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ നൽകിയിരിക്കുന്ന യു ആർ എൻ ഉപയോഗിക്കാം.സ്റ്റാറ്റസ് അറിയാൻ myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ കയറി ചെക്ക് എൻറോൾമെന്റ് & അപ്‌ഡേറ്റ് സ്റ്റാറ്റസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കു.നിങ്ങളുടെ യുആർഎൻ നമ്പറും ക്യാപ്‌ചയും നൽകുക.90 ദിവസത്തിനുള്ളിൽ നിങ്ങളുടെ മൊബൈൽ നമ്പർ UIDAI ഡാറ്റാബേസിൽ അപ്ഡേറ്റ് ചെയ്യപ്പെടും.













ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ലോക്ക് ചെയ്യാം



യുഐഡിഎഐ വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).

'മൈ ആധാർ' ടാബിൽ ക്ലിക്ക് ചെയ്യുക.

'ആധാർ സർവ്വീസസ്' വിഭാഗത്തിന് കീഴിൽ, 'ആധാർ ലോക്ക്/അൺലോക്ക്' ക്ലിക്ക് ചെയ്യുക.

'ലോക്ക് യുഐഡി' ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ആധാർ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക.

'സെന്റ് ഒടിപി' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.




ആധാർ കാർഡ് ഓൺലൈനായി അൺലോക്ക് ചെയ്യാം



UIDAI വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).

'മൈആധാർ' ടാബിൽ ക്ലിക്ക് ചെയ്യുക.

'ആധാർ സർവ്വീസ് വിഭാഗത്തിന് കീഴിൽ, 'ആധാർ ലോക്ക്/അൺലോക്ക്' ക്ലിക്ക് ചെയ്യുക.

യുഐഡി അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ 16 അക്ക വെർച്വൽ ഐഡി നൽകുക.

'സെന്റ് ഒടിപി' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.



**********************