KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സമ്പൂർണ്ണയിൽ കുട്ടികളെ പുതിയ ക്ലാസ്സിലേക്ക് പ്രമോഷൻ ചെയ്യുന്നതിനായി പുതിയ അക്കാദമിക വർഷത്തെ ഡിവിഷൻ ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. ഡിവിഷൻ ക്രിയേറ്റ് ചെയ്യുന്നതിന് രണ്ട് രീതികൾ ഉണ്ട് .

1.Import Division      2. New Division

1.Import Division

സമ്പൂർണ്ണ ഓപ്പൺ ചെയ്തതിനു ശേഷം മുകൾഭാഗത്തെ മെനുവിൽ നിന്ന് Class and Division സെലക്ട് ചെയ്യുക.ആ വിദ്യാലയത്തിലെ ക്ലാസുകൾ ദൃശ്യമാകും.ഏതെങ്കിലും ഒരു ക്ലാസിൽ ക്ലിക്ക് ചെയ്താൽ നിലവിൽ ആ ക്ലാസ്സിൽ എത്ര ഡിവിഷൻ ഉണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റുകൾ പുതിയ ജാലകത്തിൽ തുറന്നുവരും.




ഈ ലിസ്റ്റിന്റെ മുകൾവശത്തുള്ള Import Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോൾ നിലവിൽ എത്ര ഡിവിഷൻ ഉണ്ടായിരുന്നത് അത്രയും ഡിവിഷനുകൾ പുതുതായി രൂപീകരിക്കുന്നതിന് പുതിയ ഒരു ജാലകം ലഭ്യമാകും.

അതിൽ Select Start Date,Select End Date   എന്നിവ നൽകുക. ഏതെല്ലാം ഡിവിഷനുകൾ ആണോ ക്രിയേറ്റ് ചെയ്യേണ്ടത് അത്രയും ഡിവിഷനുകൾക്ക് ടിക്ക് മാർക്ക് നൽകി Submit ചെയ്യുക.(നൽകിയിട്ടുളള ഏതെങ്കിലും ഡിവിഷൻ അടുത്ത വർഷത്തേക്ക് വേണ്ട എങ്കിൽ ടിക്ക് മാർക്ക് ഒഴിവാക്കി Submit നൽകുക.)




New division imported successfully   എന്ന സന്ദേശം ലഭ്യമാവുകയും പ്രസ്തുത ക്ലാസിൽ പുതുതായി നിർമ്മിക്കപ്പെട്ട ഡിവിഷനുകൾ ചുവടെ ലഭ്യമാവുകയും ചെയ്യും.ആ ഡിവിഷനിലേക്ക് കഴിഞ്ഞ വർഷത്തെ കുട്ടികളെ ഇമ്പോർട്ട് ചെയ്യുകയാണ്  വേണ്ടത്.

പുതിയതായി നിർമിക്കപ്പെട്ട ചെയ്ത് ഡിവിഷനുകൾ ഡിലീറ്റ് ചെയ്യുന്നതിനു Delete ഓപ്ഷൻ  ഉപയോഗിക്കാവുന്നതാണ് .

ഡിവിഷന്റെ നേരെയുള്ള Edit ബട്ടൺ ക്ലിക്ക് ചെയ്താൽ Division Name ,Start Date,End Date എന്നിവയിൽ മാറ്റം വരുത്തി Save ചെയ്യാവുന്നതാണ്.



2.New Division 


Class and Division സെലക്ട് ചെയ്യുക.New Division എന്ന ടാബിൽ ക്ലിക്ക് ചെയ്ത് സെലക്ട്  Select start Date,Select end Date ഇവ നൽകി Submit ചെയ്താൽ New division created successfully എന്ന സന്ദേശം ലഭ്യമാകും.





മുൻ വർഷം ഇല്ലാത്ത  ഡിവിഷൻ ക്രിയേറ്റ് ചെയ്യേണ്ടി വരുമ്പോൾ Class and Division > New Division വഴിയാണ് പുതിയ ഡിവിഷൻ ക്രിയേറ്റ് ചെയ്യേണ്ടത്.





CLASS PROMOTION

ഇത്തരത്തിൽ തയ്യാറാക്കിയ ഡിവിഷനുകളിൽ കുട്ടികളെ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി. വീണ്ടും Class and Division എന്ന ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ Student Transfer എന്നതിൽ ക്ലിക്ക് ചെയ്യുക.




പുതിയ ജാലകം വരുന്നതിൽ Reason for the transfer എന്നുള്ളതിൽ 3 ഓപ്ഷനുകൾ ലഭ്യമാണ്. 

1.Class Transfer : ഒരു പ്രത്യേക ക്ലാസിലെ ഒരു ഡിവിഷനിൽ നിന്നും അതേ ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക് ക്ലാസ് മാറ്റം നടത്തുന്നതിന്.

2.EHS (Eligible for Higher Study) :   തൊട്ടടുത്ത ക്ലാസിലേക്ക് വിജയിക്കുന്ന കുട്ടികളുടെ ക്ലാസ് കയറ്റം നൽകുന്നതിന് .

3.NHS (Not Eligible for Higher Study)  : നിലവിലെ ഒരു ക്ലാസിൽ പരാജയപ്പെടുന്ന ഒരു കുട്ടിയെ അതേ ക്ലാസിലെ പുതിയ അധ്യായന വർഷത്തിലേക്ക് തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക്  ട്രാൻസ്ഫർ ചെയ്യുന്നതിനാണ്.




ക്ലാസ് പ്രമോഷൻ നൽകുന്നതിനായി  EHS സെലക്ട് ചെയ്ത് Select a Class, Select a Division  എന്നുള്ളതിൽ ഏത് ക്ലാസിലെ കുട്ടികളെയാണോ പ്രമോട്ട് ചെയ്യേണ്ടത് ആ ക്ലാസും ആ ഡിവിഷനും തിരഞ്ഞെടുക്കുക.ചുവടെ  ആ ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് ലഭ്യമാകും.




അതിന്റെ വലതുവശത്ത് എല്ലാ കുട്ടികളെയും സെലക്ട് ചെയ്തിട്ടുണ്ടാകും സെലക്ഷൻ ഉണ്ടോ എന്ന് ഉറപ്പുവരുത്തി. Select Destination എന്നുള്ളതിൽ ഏതു ക്ലാസിലേ ഏത് ഡിവിഷനിലേക്കാണോ പ്രമോട്ട് ചെയ്യേണ്ടത് എന്നത് സെലക്ട് ചെയ്തു Submit ചെയ്യുക.




Current division will be deactivated if you proceed.Confirm ?   എന്ന സന്ദേശത്തിന്  OK നൽകുന്നതോടെ പുതിയ ഡിവിഷനിലേക്ക് ആ കുട്ടികൾ ട്രാൻസ്ഫർ ചെയ്യപ്പെട്ടിട്ടുണ്ടാവും




class and division നിൽ പരിശോധിക്കാവുന്നതാണ്.




ഇത്തരത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ പുതിയ അക്കാദമിക വർഷത്തിൽ പുതിയ ഡിവിഷൻ ക്രിയേറ്റ് ചെയ്ത് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്.

ഒരു ഡിവിഷനിൽ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് കുട്ടികളെ മാറ്റുന്നതിന് Class transfer എന്നത് സെലക്ട് ചെയ്തു നിലവിലെ ഡിവിഷനും കുട്ടിയുടെ പേരും സെലക്ട് ചെയ്തു ഡെസ്റ്റിനേഷൻ ഡിവിഷൻ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്താൽ മതിയാകും

****************