മറ്റൊരു വിദ്യാലയത്തിൽ നിന്നും ടിസി മുഖാന്തരം എത്തിയ കുട്ടിയെ UDISE + പോർട്ടലിൽ ഇമ്പോർട്ട് ചെയ്യുന്നതിന്
Progression Activity > Import Module > Go> Get PEN ക്ലിക്ക് ചെയ്ത്
തുറന്ന് വരുന്ന വിൻഡോയിൽ ആധാർ നമ്പർ ,ജനനവർഷം എന്നിവ നൽകി Search ക്ലിക്ക് ചെയ്യുമ്പോൾ Student PEN ,Date of Birth എന്നിവ പ്രദർശിപ്പിക്കപ്പെടും അത് കുറിച്ച് വക്കുക.
തുടർന്ന് Import Student എന്നുള്ളതിൽ സ്റ്റുഡൻറ് പെൻനമ്പറും ഡേറ്റ് ഓഫ് ബർത്ത് നൽകി GO ക്ലിക്ക് ചെയ്യുക. കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ പ്രദർശിപ്പിക്കും
Import to ( 2023 24 ) എന്നുള്ളതിന്റെ ചുവടെയുള്ള import class,import section,date of admission എന്നിവയിൽ അഡ്മിറ്റ് ചെയ്ത ക്ലാസ് ,ഡിവിഷൻ , ഡേറ്റ് ഓഫ് അഡ്മിഷൻ select ചെയ്യുക. IMPORT ക്ലിക്ക് ചെയ്യുക.
Are you sure to import the student എന്നുള്ളതിന് Confirm നൽകുക.Student Successfully imported എന്ന സന്ദേശം വരും. okay നൽകുക.
Progression Activity > Import Module > View summary പരിശോധിക്കുകയാണെങ്കിൽ ആ കുട്ടിയെ ഇമ്പോർട്ട് ചെയ്തതായി കാണാവുന്നതാണ്.
പ്രസ്തുത കുട്ടിയുടെ വിവരങ്ങൾ വേരിഫൈഡ് അല്ല എങ്കിൽ വിവരങ്ങൾ പരിശോധിച്ച് Complete data ക്ലിക്ക് ചെയ്യേണ്ടതാണ്.
⏩ UDISE + ൽ ഒരു കുട്ടിക്ക് മറ്റൊരു സ്കൂളിലേക്ക് Transfer നൽകുന്ന വിധം അറിയാൻ CLICK HERE
************************************