KERALA PRIVATE PRIMARY HEADMASTERS ASSOCIATION

  സർക്കാർ സേവനത്തിനിടയിൽ ശാരീരികമായ അവശത സംഭവിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ ജീവനക്കാർക്കും അനുവദിക്കുന്ന അവധിയാണിത്.KSR -VII,  Rule-97(1) from 1968 March 6.





 നിബന്ധനകൾ


✅ശാരീരിക അവശത സംഭവിച്ചു മൂന്നുമാസത്തിനകം വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണം.അംഗവൈകല്യമുള്ള വ്യക്തി അത് MC യുടെ പിന്തുണയോടെ അനുമതി നൽകുന്ന അധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തണം. സർക്കാരിൻറെ തീരുമാനത്തിന് വിധേയമായി മൂന്ന് മാസത്തിനുശേഷം സമർപ്പിക്കുന്ന അപേക്ഷയും പരിഗണിക്കാം


✅ശാരീരിക അവശത സംഭവിച്ചത് ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലോ അതിനെ തുടർന്നോ ആയിരിക്കണം 


✅  മറ്റെല്ലാ അവധിയുമായി ചേർത്തും ഈ അവധി അനുവദിക്കാവുന്നതാണ് (ഇത് മറ്റ് തരത്തിലുള്ള അവധിയുമായി സംയോജിപ്പിക്കാം.)(R-97(4))


✅ഓരോ അവശത സംഭവിക്കുമ്പോഴും ഈ അവധി അനുവദിക്കാവുന്നതാണ് എന്നാൽ ഒരു അവശത സംഭവിച്ചതിനെ തുടർന്ന് പരമാവധി 24 മാസം മാത്രമേ ഈ അവധി അനുവദിക്കാവൂ.(R-97(3,5))

✅ ഇത്തരത്തിലുള്ള അവധി പെൻഷന് പരിഗണിക്കുന്ന വിധത്തിലുള്ള ഡ്യൂട്ടിയായി കണക്കാക്കും. ഈ അവധി , അവധി കണക്കിൽ(Leave Account)ചേർക്കേണ്ടതില്ല.(R-97(6))


✅ അവധി ശമ്പളം ആദ്യത്തെ നാലുമാസം ആർജിത അവധി (EL) ശമ്പളത്തിന് ശേഷം അർദ്ധവേദന അവധി ശമ്പളത്തിന്റെ (HPL)  ശമ്പളത്തിന് അർഹതയുണ്ട്. (R-97(a),(b))


RELATED ORDERS

Special disability leave NO.42/2020/FIN DATED 30/07/2020
Special disability leave -Judgement 23/11/2021
Special disability leave GO(MS) No.2309/2022 GEDN Dated 7/4/2022
Special disability leave No.70/2022/FIN Dated 16/08/2022