KERALA PRIVATE PRIMARY HEADMASTERS ASSOCIATION





ചില സന്ദർഭങ്ങളിൽ  Make bill from payroll പേജിൽ ഹെഡ് ഓഫ് അക്കൗണ്ട് എന്ന ഡ്രോപ്പ്  ഡൗൺ ലിസ്റ്റിൽ നമുക്ക് വേണ്ട ഹെഡ് ഓഫ് അക്കൗണ്ട് ലഭ്യമാകുകയില്ല. ഈ സന്ദർഭങ്ങളിൽ ഹെഡ് ഓഫ് അക്കൗണ്ട് എങ്ങനെ ലഭ്യമാക്കാം


സ്പാർക്കിൽ ഡിഡിയോയുടെ ലോഗിൻ പേജിൽ കയറിയതിനു ശേഷം അക്കൗണ്ട്സ് ഓപ്ഷൻ സെലക്ട് ചെയ്ത് അതിൽ മൂന്നാമത്തെ ഓപ്ഷൻ ആയ ഹെഡ് ഓഫ് അക്കൗണ്ട് ക്ലിക്ക് ചെയ്യുക.



Accounts > Initialisation > Head of Account




ശേഷം ഹെഡ് ഓഫ് അക്കൗണ്ട് പേജിൽ ഡ്രോപ്പ് ഡൗൺ ലിസ്റ്റിൽ നിന്ന്  Department, Office and DDO Code എന്നിവ സെലക്ട് ചെയ്യുക, ഏതു ഫിനാൻഷ്യൽ ഇയർ (Fin. Year 2025-2026) ആണോ അവിടെ സെലക്ട് ചെയ്തിരിക്കുന്നത് അതിനനുസരിച്ചുള്ള ഹെഡ് ഓഫ് അക്കൗണ്ട് ലിസ്റ്റ് ദൃശ്യമാകും. നമുക്ക് വേണ്ട ഹെഡ് ഓഫ് അക്കൗണ്ട് അവിടെ ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ല എങ്കിൽ ഫിനാൻഷ്യൽ ഉയർന്ന നേരെ കാണുന്ന Get Headwise Allocation From Treasury എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.





ട്രഷറിയിൽ നിന്നും ഡാറ്റ ലോഡ് ആകുന്നത് വരെ കാത്തിരിക്കുക Changes in Head of accounts are highlighted എന്ന സന്ദേശം കാണിക്കും.




തുടർന്ന് Head of accounts ലിസ്റ്റ് ചെയ്യപ്പെടും.  e submit ചെയ്യുമ്പോൾ ഇതിലുള്ള ഹെഡ് ഓഫ് അക്കൗണ്ട് dropdown ൽ നിന്നും  സെലക്ട് ചെയ്യാം.




***************