KERALA PRIVATE PRIMARY HEADMASTERS ASSOCIATION

LSS / USS-2026 രജിസ്ടേഷനു വേണ്ടി  http://bpekerala.in/lss_uss_2026 ലിങ്കിൽ പ്രവേശിക്കുക.(പ്രവേശിക്കാൻ കഴിയുന്നില്ലെങ്കിൽ advanced എന്ന ഓപ്ഷൻ ദൃശ്യമാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക.Continue to bpekerala.in (unasfe) എന്നതിൽ ക്ലിക്ക് ചെയ്ത്   സൈറ്റ് ഓപ്പൺ ചെയ്യുക


User Name : സ്കൂൾ കോഡിനു മുമ്പിൽ S ചേർത്ത് നൽകുക (Capital letter S )

Password   : സ്കൂൾ കോഡിനു മുമ്പിൽ S ചേർത്ത് നൽകുക (Capital letter S )




തുടർന്ന് തുറന്ന് വരുന്ന വിൻഡോയിൽ  Current Password,New Password,HM Name,HM Mobile,Confirm Password എന്നിവ നൽകി

Update Password ക്ലിക്ക് ചെയ്യുക.




"Updated Password Successfully. Please login with New Password" എന്ന സന്ദേശത്തിന് OK നൽകി.

പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച്   ലോഗിൻ ചെയ്യുക.

Registration > Profile Updation > ആവശ്യമെങ്കിൽ മാത്രം മാറ്റം വരുത്തി Save ചെയ്യുക.

സർകുലർ മാനദണ്ഡങ്ങൾ പാലിച്ച്  കുട്ടികളുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി വക്കണം 


സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഗവൺമെന്റ്/എയ്ഡഡ്/അംഗീ കാരമുള്ള അൺ എയ്ഡഡ് ഈ അധ്യയന വർഷം (2025-26) നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളിൽ മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങൾക്ക് രണ്ടാം ടേമിൽ വികാസപ്രദ വിലയിരുത്തലിലും (Formative Assessment-II) ആത്യന്തിക വിലയിരുത്തലിലും (Summative Assessment-II) 'A' നേടിയിട്ടുളളതുമായ വിദ്യാർത്ഥികൾ പരീക്ഷയെഴുതാൻ യോഗ്യരാണ്.

മേൽ പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാത്രം 'B' ഗ്രേഡ് ആയ കുട്ടികൾ ഉപജില്ലാതല മേളകളിൽ ഏതെങ്കിലും ഒരു ഇനത്തിൽ 'A' ഗ്രേഡോ B' ഗ്രേഡോ /ഒന്നാം സ്ഥാനമോ നേടിയിട്ടുണ്ടെങ്കിൽ അവർക്കും പരീക്ഷ എഴുതാവുന്നതാണ്പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ (CWSN), SC/ST/OEC കുട്ടികൾ എന്നിവർക്ക് ഏതെങ്കിലും രണ്ട് വിഷയങ്ങളിൽ 'എ' ഗ്രേഡും മറ്റ് രണ്ട് വിഷയങ്ങളിൽ 'ബി' ഗ്രേഡും ആണെങ്കിലും അവരും പരീക്ഷ എഴുതുവാൻ യോഗ്യരായിരിക്കും.

സ്കൂൾ ഹെഡ്മാസ്റ്റർ ഓൺലൈനായി 30/12/2025 മുതൽ 15/01/2026 വരെ രജിസ്റ്റർ ചെയ്യേണ്ടതാണ്

നോട്ട് - രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ വിവരങ്ങൾ (പേര്, ജനന തീയതി, മറ്റ് വിവരങ്ങൾ) പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ്  വരുത്തിയതിന് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

മറ്റുനിർദ്ദേശങ്ങൾ

> വികാസപ്രദ വിലയിരുത്തൽ വിദ്യാലയത്തിൽ കൃത്യമായി സൂക്ഷിക്കണം.

> യോഗ്യത നേടിയ കുട്ടികളുടെ വിലയിരുത്തൽ (SA-II, FA-II) രേഖകൾ ഒരു വർഷത്തക്ക് സ്കൂളുകളിൽ സൂക്ഷിക്കേണ്ടതാണ്.

> പരീക്ഷ എഴുതാൻ യോഗ്യത നേടിയ കുട്ടികളുടെ വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡിലും ക്ലാസ് ഗ്രൂപ്പുകളിലും നൽകി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്. പരീക്ഷ എഴുതുന്നതിനുള്ള മാനദണ്ഡം കർശനമായി പാലിക്കുന്നുവെന്ന് പ്രധാനാധ്യാപകൻ/പ്രധാനാധ്യാപിക ഉറപ്പ് വരുത്തേണ്ടതാണ്.

നോട്ട് - രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ വിവരങ്ങൾ (പേര്, ജനന തീയതി, മറ്റ് വിവരങ്ങൾ) പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ്  വരുത്തിയതിന് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

സാങ്കേതികവിവരങ്ങൾക്ക് 0471-2546832,0471-2546833 -: Issusshelpdesk@gmail.com


 സി.എം. കിഡ്സ് സ്കോളർഷിപ്പ് (യു.പി). പരീക്ഷ എഴുതുന്നതിനുള്ള യോഗ്യത

കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ്/അംഗീകാരമുളള അൺ-എയ്ഡഡ് വിദ്യാല യങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് സി.എം. കിഡ്സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ എഴുതാവുന്നതാണ്.

> ഏഴാം ക്ലാസ്സിലെ രണ്ടാം രണ്ടാം ടേമിലെആത്യന്തിക വിലയിരുത്തലിലും(Summative Assessment-II)

വികാസപ്രദ വിലയിരുത്തലിലും (Formative Assessment-II) ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഇതിനായി 2 മാനദണ്ഡങ്ങളാണ് നിർദ്ദേശിക്കുന്നത്.


1. എല്ലാ വിഷയങ്ങളിലും 'എ' ഗ്രേഡ് (ഭാഷാ വിഷയങ്ങൾ 6 ശാസ്ത്ര വിഷയങ്ങൾ)

2. ഭാഷാ വിഷയങ്ങളിൽ 2 പേപ്പറുകൾക്ക്' ‘എ' ഗ്രേഡും ഒന്നിന് "ബി" ഗ്രേഡം. ശാസ്ത്ര വിഷയങ്ങളിൽ (ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം) രണ്ടെണ്ണത്തിന് "എ' ഗ്രേഡും ഒന്നിന് 'ബി' ഗ്രേഡും.


നോട്ട്: കലാ-കായിക, പ്രവൃത്തി പരിചയ, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, വിദ്യാരംഗം മേളകളിൽ ഉപജില്ലാ തലത്തിൽ 'എ' ഗ്രേഡ്ബി ഗ്രേഡ് ഒന്നാംസ്ഥാനം നേടിയവർക്ക് മാത്രമാണ് രണ്ടാം മാനദണ്ഡം ബാധകമാകുക.

► കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പ്രധാനാധ്യാപകൻ പ്രധാനാധ്യാപിക ഉറപ്പ് വരുത്ത ണ്ടതാണ്.

► സി.എം. കിഡ്സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷയ്ക്ക് കുട്ടികൾ ഫീസ് നൽകേണ്ട തില്ല.

 പരീക്ഷഎഴുതാൻ അർഹതയുള്ള കുട്ടികളുടെ പേരു വിവരങ്ങൾ ഓൺലൈനായി 30/12/2025 മുതൽ 15/01/2026 വരെ സ്കൂൾ ഹെഡ്മാസ്റ്റർ രജിസ്റ്റർ ചെയ്യേണ്ടതാണ്.

നോട്ട് - രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ വിവരങ്ങൾ (പേര്, ജനന തീയതി, മറ്റ് വിവരങ്ങൾ) പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.



30/12/2025 മുതൽ  Registration ചെയ്യാവുന്നതാണ് .

കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിനായി Registration > Candidate Registration ക്ലിക്ക് ചെയ്യുക

1.വിദ്യാർത്ഥി ഏത് exam ആണ് എഴുതുന്നത് എന്ന് select ചെയ്യുക

2.വിദ്യാർത്ഥിയുടെ Admission Number കൊടുക്കുക 

3.Date of Birth ടൈപ്പ് ചെയ്യുക

4.Candidate Name ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക 

5.Candidate Name മലയാളത്തിൽ ടൈപ്പ് ചെയ്യുക 

6.Gender സെലക്ട് ചെയ്യുക 

7.Medium,Community,First Language-1,Part-2 എന്നിവ സെലക്റ്റ് ചെയ്യുക.

8.വിദ്യാർഥി CWSN  ആണോ അല്ലയോ എന്ന് സെലക്ട് ചെയ്യുക 

9.BPL വിദ്യാർത്ഥി ആണോ അല്ലയോ എന്ന് സെലക്ട് ചെയ്യുക

10.വിദ്യാർഥിയുടെ Parent/GuardianName ടൈപ്പ് ചെയ്യുക.

Candidate Registeration ശരിയാണോ എന്ന് പരിശോധിച്ച് Register ക്ലിക്ക് ചെയ്യുക.

" Are you sure to save Details" ന്  Yes ക്ലിക്ക് ചെയ്യുക.

"Successfully registered the details" ന് OK നൽകുക.

ചുവടെ കുട്ടിയുടെ വിവരങ്ങൾ Register ആയിരിക്കുന്നത് കാണാം.

അവിടെ Edit Delete ഓപ്ഷൻസ് ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുക. Edit ക്ലിക്ക് ചെയ്താൽ ആ കുട്ടിയുടെ രജ്സ്ടേഷൻ ഫോം മുകളിൽ ഓപ്പൺ ആവും തിരുത്തൽ വരുത്തി Register ക്ലിക് ചെയ്യണം.

Reports > Candidate check List എന്നതിൽ നിന്നും രജിസ്റ്റർ ചെയ്ത കുട്ടികളുടെ ലിസ്റ്റ് പ്രിന്റ് എടുത്ത് പരിശോധിക്കാം.

തുടർന്ന് ഓരോ കുട്ടിയുടെയും നേരെയുള്ള Confirmation ക്ലിക്ക് ചെയ്യുക.





എല്ലാ വിദ്യാർത്ഥിയുടെയും രജിസ്ട്രേഷൻ  നടത്തി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം  Final confirmation നടത്തുക.


Final Confirmation നടത്തിയാൽ പിന്നീട് കാൻഡിഡേറ്റ് രജിസ്ട്രേഷൻ സാധിക്കുകയില്ല. തുടർന്നും രജിസ്ട്രേഷൻ ആവശ്യമെങ്കിൽ AEO യിൽ  ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തീകരിച്ച് വീണ്ടും കൺഫർമേഷൻ നടത്തണം.









LSS/USS WEBSITE ന്റെ ലോഗിൻ പാസ്സ്‌വേർഡ് റീസെറ്റ് ചെയ്യുന്നതിനും AEO ഓഫീസുമായാണ് ബന്ധപ്പെടേണ്ടത്.

പാസ്സ്‌വേർഡ് റീസെറ്റ് ചെയ്താൽ പുതിയ പാസ്സ്‌വേർഡ്  LssUss@2026 എന്നായിരിക്കും .





ONLINE REGISTRATION LAST DATE : 15-01-2026.Extended up to :19-01-2026



*******************************