KERALA PRIVATE PRIMARY HEADMASTERS ASSOCIATION

 സര്‍ക്കുലര്‍ നം.ക്യു. ഐ. പി()/575852/2022/ഡി.ജി.ഇ തീയതി: 12/04/2023


വിഷയം:- പൊതുവിദ്യാഭ്യാസം-2023-24 അധ്യയന വര്‍ഷത്തേയ്ക്കുള്ള അഡ്മിഷന്‍ / പ്രൊമോഷന്‍ നടപടികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌


സൂചന:- 01/03/2023 തീയതിയിലെ ഈ കാര്യാലയത്തില്‍ നിന്നുള്ള സര്‍ക്കുലര്‍ നമ്പര്‍ ക്യൂ.ഐ.പി.(1) 575852//2022/ഡിജിഇ.


      2022-23 അധ്യയന വര്‍ഷത്തെ 1 മുതല്‍ 9 വരെയുളള ക്ലാസ്സുകളിലെ വര്‍ഷാന്ത വിലയിരുത്തല്‍ സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ സൂചന പ്രകാരം ഈ കാര്യാലയത്തില്‍ നിന്നും നല്‍കിയിരുന്നു. 2022-23-ലെ വാര്‍ഷിക പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പ്രസ്തുത അധ്യയന വര്‍ഷത്തെ കുട്ടികളുടെ പ്രൊമോഷന്‍, അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുളള അഡ്മിഷന്‍ /വിടുതല്‍ എന്നിവ സംബന്ധിച്ച്‌ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.


1. 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വൃവസ്ഥ പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേയ്ക്ക്‌ പ്രൊമോഷന്‍ നല്‍കേണ്ടതാണ്‌.


2. 9-ാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച്‌ വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക്‌ 10-0൦ ക്ലാസ്സിലേയ്ക്ക്‌ പ്രൊമോഷന്‍ നല്‍കേണ്ടതാണ്‌.


3. 9-10 ക്ലാസ്സില്‍ പ്രൊമോഷന്‍ അര്‍ഹത ലഭിക്കാത്ത കുട്ടികള്‍ക്ക്‌ നിലവിലെ ‘സേ ’ പരീക്ഷ എഴുതുന്നതിനുള്ള അവസരം നല്‍കേണ്ടതാണ്‌. മെയ്‌ 10-നകം സ്‌കൂള്‍ തലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി സേ പരീക്ഷ എഴുതുന്നതിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതും ആയതിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായവര്‍ക്ക്‌ പ്രൊമോഷന്‍ നല്‍കേണ്ടതുമാണ്‌.


4. സ്കൂള്‍ വാര്‍ഷിക പരീക്ഷയുടെ സമയത്ത്‌ വിദേശത്തോ, മറ്റ്‌ സംസ്ഥാനങ്ങളിലോ ആയിരുന്നതുകൊണ്ടോ, അസുഖം, മറ്റു കാരണങ്ങള്‍ എന്നിവ കൊണ്ടോ പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക്‌ സ്കൂള്‍ തലത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കി പരീക്ഷ നടത്തേണ്ടതും അര്‍ഹരായവര്‍ക്ക്‌ RTE പ്രകാരം തൊട്ടടുത്ത ക്ലാസ്സിലേയ്ക്ക്‌ പ്രൊമോഷന്‍ നല്‍കേണ്ടതുമാണ്‌.


5. 2023-24 വര്‍ഷത്തേയ്ക്കുള്ള പ്രൊമോഷന്‍ ലിസ്റ്റ്‌ 2023 മെയ്‌ 2-ന്‌ പ്രസിദ്ധീകരിക്കുകയും, നടപടികള്‍ 2023 മെയ്‌ 4-നകം പൂര്‍ത്തീകരിക്കേണ്ടതുമാണ്‌. 


6. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും (സര്‍ക്കാര്‍ /എയ്ഡഡ്‌/ അംഗീകൃത അണ്‍-എയ്ഡഡ്‌) 2023-24 അധ്യയന വര്‍ഷത്തേയ്ക്കുളള അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കാവുന്നതാണ്‌.


7. രക്ഷിതാക്കള്‍ക്ക്‌ സ്‌കൂളുകളില്‍ നേരിട്ടെത്തി കുട്ടികളുടെ പ്രവേശനാപേക്ഷ നല്‍കാവുന്നതാണ്‌.


8. അഡ്മിഷന്‍ സമയത്ത്‌ ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കും താല്‍ക്കാലികമായി അഡ്മിഷന്‍ നല്‍കാവുന്നതാണ്‌. അന്യസംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ അഡ്മിഷന്‍ നല്‍കാവുന്നതാണ്‌.


9. സമ്പൂര്‍ണ്ണയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ ഉള്ള കൂട്ടികളുടെ യു.ഐ.ഡി നമ്പര്‍ രേഖപ്പെടുത്തേണ്ടതാണ്‌. യു.ഐ.ഡി.നമ്പര്‍ “വാലിഡ്‌” ആണോ എന്ന്‌ പരിശോധിക്കാനുള്ള സംവിധാനം സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


10. പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പാക്കുന്നതിനുളള സാഹചര്യം ഒരുക്കേണ്ടതാണ്‌. വിദ്യാഭ്യാസ ഓഫീസര്‍മാരും, പ്രഥമാധ്യാപകരും ഈ കാര്യത്തില്‍ അനുകൂലമായ സമീപനം സ്വീകരിക്കുകയും വേണ്ടവിധത്തില്‍ ഇടപെട്ട്‌ പ്രവേശന നടപടികള്‍ സുഗമമാക്കുകയും വേണം.


11. വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്‌ സമ്പൂര്‍ണ്ണ വഴിയുള്ള നിലവിലെ സംവിധാനം തുടരുന്നതാണ്‌.


12. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ പ്രൊമോഷന്‍ ലിസ്റ്റ്‌ തയ്യാറാക്കുന്നതിനുള്ള പ്രൊഫോര്‍മ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ഈ പ്രൊഫോര്‍മയുടെ അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ ലിസ്റ്റ്‌ തയ്യാറാക്കേണ്ടതാണ്‌.


Circular > Click & Download
2023-24Promotion list (Updated)-pdf LP > Click & Download
2023-24Promotion list-pdf UP(Updated) > Click & Download


PROMOTION LIST  ( YEAR EDITED )>>> Click & Download