MDMS സോഫ്റ്റ്‌വെയറിൽ "ഓഡിറ്റ് പെർഫോർമ "എന്ന പുതിയ മെനു പരിചയപ്പെടാം
MDMS വെബ്സൈറ്റിൽ നിന്ന് എടുക്കുന്ന ഓഡിറ്റ് പെർഫോമ കൃത്യമാകണമെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
| 1 | സ്കൂളുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുള്ളത് ശരിയാണോ എന്ന് പരിശോധിക്കണം School Details >School info |
| 2 | Approved Feeding Strength കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവണം. School Details >School strength |
| 3 | കുക്കിന്റെ ഡീറ്റെയിൽസ് കൃത്യമായി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. School Details > Cook Details |
| 4 | ഓരോ മാസവും എടുക്കുന്ന അരിയുടെ അളവ്, ഗണ്ണി ബാഗിന്റെ എണ്ണം എന്നിവ കൃത്യമായി എൻറർ ചെയ്തിരിക്കണം. Rice Details > Stock Entry |
| 5 | ഓരോ മാസവും ഭക്ഷണം കഴിച്ച കുട്ടികളുടെ വിവരങ്ങൾ ,മുട്ട,പാൽ വിതരണം ചെയ്തതും നൽകിയിട്ടുണ്ടാവണം. Attendance > Attendance |
| 6 | ഫീഡിംഗ് ഡേ യും കൃത്യമാണോ എന്ന് പരിശോധിക്കണം. Reports > K2 or NMP |
| 7 | അരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ -ഫിസിക്കൽ ബാലൻസ്, എക്സസ് ,ഷോർട്ട്, ഡാമേജ്, ട്രാൻസ്ഫർ, ബോറോ ഇവ ഉണ്ടെങ്കിൽ അത് കൃത്യമായി നൽകിയിരിക്കണം. Rice Details > Physical Balance , Rice Transfer |
| 8 | സ്പെഷ്യൽ റൈസ് സ്റ്റോക്ക് വിവരങ്ങളും വിതരണ വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാവണം Rice Details > Stock Entry & Special Rice Distribution |
| 9 | അക്കാദമിക് ഇയർ സെലക്റ്റ് ചെയ്ത്എം ഡിഎം കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും ചേർക്കുക. School Details > MDMS Committee |
| 10 | ഉച്ചഭക്ഷണകമ്മിറ്റി കൃത്യമായി ചേരുകയും ആയത് സൈറ്റിൽ രേഖപ്പെടുത്തുകയും വേണം. Others > MDMS Meeting |
| 11 | ഓഡിറ്റ് മെനുവിൽ ചുമതലയുള്ള ഹെഡ്മാസ്റ്റർ അഥവാ അധ്യാപകൻ ഡെസിഗ്നേഷൻ, റിട്ടയർമെൻറ് ഡേറ്റ് എന്നിവ നൽകേണ്ടതുണ്ട്..ഇവ നൽകിയശേഷം ഓഡിറ്റ് പ്രഫോർമ ഡൗൺലോഡ് ചെയ്ത് എടുത്ത്,ഓഡിറ്റിന് സമർപ്പിക്കാവുന്നതാണ്. Reports > Audit Proforma |
N B : ഓഡിറ്റ് ചുമതലയുള്ള അധ്യാപകരുടെ പേര് എഡിറ്റ് / ഡിലീറ്റ് ചെയ്യണമെങ്കിൽ PEN ൽ ക്ലിക്ക് ചെയ്യുമ്പോൾ നിലവിൽ ചേർത്ത് വിവരങ്ങക്കൊപ്പം Delete ബട്ടൻ ലഭ്യമാകും. ഡിലീറ്റ് ചെയ്തു പുതിയ എൻട്രി വരുത്താവുന്നതാണ്.
ഉച്ചഭക്ഷണ പദ്ധതി ഓഡിറ്റ് സമയത്ത് ഹാജരാക്കേണ്ട രേഖകള്‍
1. ഓഡിറ്റ്പ്രൊഫോര്‍മ
2. എ.ഇ.ഒ അംഗീകരിച്ച കുട്ടികളുടെ ലിസ്റ്റ്
3.മാവേലി ബില്‍/ഇൻവോയ്‌സ്
4. കെ 2 രജിസ്റ്റര്‍, എന്‍.എം. പി,കൺസോളിഡേറ്റഡ് അറ്റൻഡൻസ് രജിസ്റ്റർ( Software Print Out)
5. എക്സ്പെൻഡിച്ചർ സ്റ്റേറ്റ്മെന്റ് -ഓരോ മാസത്തേയും എ.ഇ.ഒ പാസ്സാക്കിയ തുകയുടെ വിവരം.
6. ഓരോ മാസത്തെയും ബില്ലുകളും വൌച്ചറുകളും.
7. പാത്രങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍
8. നൂണ്‍ഫീഡിംഗ് അക്കൌണ്ട്സ് രജിസ്റ്റര്‍ / ക്യാഷ് ബുക്ക്
9. ബാങ്ക് സ്റ്റേറ്റ്മെന്റ് / PPA യുടെ പ്രിന്റ് ( ഓഡിറ്റ് നടത്തുന്ന കാലഘട്ടത്തിലെ മുഴുവന്‍ )
10. കാലിച്ചാക്ക് തുകയുടെ രസീത് ,കാലിച്ചാക്ക് രജിസ്റ്റര്‍ (software print out)
11. സ്പെഷ്യല്‍ അരി വിതരണ അക്വിറ്റന്‍സ്
12.നൂൺഫീഡിങ് അറ്റൻഡൻസ് രജിസ്റ്റർ
13. ഉച്ചഭക്ഷണ കമ്മറ്റിയുടെ മിനിറ്റ്സ് ബുക്ക്
14. മറ്റു രജിസ്റ്ററുകൾ -(രുചി രജിസ്റ്റർ,കുക്ക് അറ്റൻഡൻസ് രജിസ്റ്റർ)
N B : മാര്‍ച്ച് മാസത്തെ തുക ഏപ്രില്‍ മാസമാണ് പിന്‍വലിച്ചതെങ്കിലും ആയത് പ്രഫോര്‍മ്മയില്‍ രേഖപ്പെടുത്തണം. മേല്‍പ്പറഞ്ഞ പ്രഫോര്‍മ്മകള്‍ പൂരിപ്പിച്ച് മറ്റ് രേഖകള്‍ സഹിതം ഓഡിറ്റിനായി ഹാജരാക്കണം.
PFMS Canara Bank Statement
LOGIN CSS PORTAL
Reports ▶️
Account Statement ➡️ Statement or Detailed Statement ➡️
Click on Select Account ➡️click on account number ➡️ click on Proceed ➡️
Select from date and to date➡️ Click on Search ➡️ Click on Export to PDF
******************