തിരുവനന്തപുരം: എയിഡഡ് പ്രൈമറി പ്രധാനാധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ്റെ (കെ.പി.പി.എച്ച്.എ) സംസ്ഥാന സമ്മേളനം ഈ മാസം 29 മുതൽ മെയ് 1 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ വി.കെ. പ്രശാന്ത് എം.എൽ.എ, ജനറൽ കൺവീനർ എം.ഐ. അജികുമാർ, കെ.പി.പി.എച്ച്.എ.സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ, പ്രസിഡൻറ് പി. കൃഷ്ണപ്രസാദ് എന്നിവർ അറിയിച്ചു.
29ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ഹാളിൽ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. സംസ്ഥാന പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി. ശ്രീധരൻ ചോമ്പാല മുഖ്യ പ്രഭാഷണം നടത്തും. സംഘാടകസമിതി ജനറൽ കൺവീനർ എം.ഐ.അജികുമാർ സമ്മേളന നടപടികൾ വിശദീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ സ്വാഗതവും ട്രഷറർ കെ.എ.ബെന്നി നന്ദിയും പറയും.
3.30ന് യാത്രയയപ്പ് സമ്മേളനം മുൻമന്ത്രി ആൻറണി രാജു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.പി.പി.എച്ച്.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ. നരേന്ദ്രബാബു അധ്യക്ഷത വഹിക്കും.മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ഉപഹാരസമർപ്പണം നടത്തും.സംസ്ഥാന വൈസ് പ്രസിഡൻറ് അജി സ്കറിയ സ്വാഗതവും അസി. സെക്രട്ടറി സി.എഫ്.റോബിൻ നന്ദിയും പറയും.
30ന് രാവിലെ 10ന് വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ (ടി.കുഞ്ഞിരാമൻ മാസ്റ്റർ നഗർ) സംസ്ഥാന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.ജോയ് എം.എൽ.എ.അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് സമ്മേളന സന്ദേശം നൽകും.
ഉച്ചയ്ക്ക് 12ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും.മുൻ കേന്ദ്രമന്ത്രി ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ജോ. സെക്രട്ടറി കെ. ശ്രീധരൻ സ്വാഗതവും വൈസ് പ്രസിഡൻറ് പി.കെ. ബിജുമോൻ നന്ദിയും പറയും.
2.30ന് വനിതാ സമ്മേളനം സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ.എ.ജി.ഒലീന ഉദ്ഘാടനം ചെയ്യും. വനിതാ ഫോറം സംസ്ഥാന ചെയർപേഴ്സൺ എ.എസ്. സുമകുമാരി അധ്യക്ഷത വഹിക്കും.എസ്.എസ്.കെ. സംസ്ഥാന പ്രോജക്ട് ഡയറക്ടർ എ.ആർ. സുപ്രിയ മുഖ്യപ്രഭാഷണം നടത്തും.വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു സ്വാഗതവും കെ.പി.പി.എച്ച്.എ. സംസ്ഥാന അസി. സെക്രട്ടറി കെ.പി. റംലത്ത് നന്ദിയും പറയും.
മെയ് 1ന് രാവിലെ 10.30ന് പാളയം സെൻറ് ജോസഫ്സ് എൽ.പി.സ്കൂളിൽ (റാഫേൽ മാസ്റ്റർ നഗർ) സംഘടനാ തെരഞ്ഞെടുപ്പും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും.
********************