അധികം കൈപ്പറ്റിയ തുക തിരിച്ചടക്കൽ, വിവിധ ആവശ്യങ്ങൾക്ക് ട്രഷറിയിൽ പണം അടക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ചലാൻ അടക്കുന്നത് ഇപ്പോൾ ഓൺലൈൻ ആയാണ്. സ്ഥാപന മേധാവികൾക്ക് ട്രഷറിയിൽ പണം അടക്കുന്നതിനുള്ള online portal ആണ് e TR5 ( https://etr5.treasury.kerala.gov.in) .ലോഗിൻ ചെയ്യുന്നതിനായി യൂസർ നെയിം,പാസ്സ്‌വേർഡ് ലഭിക്കുന്നതിന് താഴെ കൊടുത്ത ഇമെയിൽ ഐഡിയിൽ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.
ലോഗിൻ ചെയ്ത ശേഷം user registration എന്നതിൽ add എന്ന option എടുത്ത് DDO യെ add ചെയ്യുക.
add ചെയ്യുമ്പോൾ DDOയുടെ ഫോണിലേക്ക് user name,password SMS വരുന്നതാണ്.
തുടർന്ന് https://etr5.treasury.kerala.gov.in/ എന്ന website ൽ ലോഗിൻ ചെയ്യുക.
TR5 demand,QR code,UPI എന്നീ options ഉപയോഗിച്ച് നേരിട്ട് ചലാൻ അടക്കാം.അല്ലെങ്കിൽ പണം ഓഫീസിൽ സ്വീകരിച്ച് ചെല്ലാൻ ജനറേറ്റ് ചെയ്ത് ട്രഷറി യിൽ നേരിട്ട് പണം അടക്കാം
ചലാൻ receipt റിപ്പോർട്ടിൽ പോയി print എടുക്കാവുന്നതാണ്.