ട്രഷറി വഴി പണം തിരിച്ചടക്കാൻ വേണ്ടി ഇപ്പോൾ ഇ ചെല്ലാൻ ഉപയോഗിക്കണം എന്നാണ്നിലവിലെ വ്യവസ്ഥ. ആയതിനുളള ഹെഡ് ഓഫ് അക്കൗണ്ട് കൃത്യമായി ലഭിക്കണമെങ്കിൽ e-tr5 ലോഗിൻ ചെയ്യേണ്ടതുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ BIMS വഴി ഈ ട്രഷറി ഓഫീസ് അപ്ഡേഷൻ നടത്തുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് ഈ ട്രഷറി ലോഗിൻ ചെയ്യുകയും ശേഷം മൊബൈലിൽ ലഭിക്കുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് E-tr5 ലോഗിനിൽ കയറി ചലാൻ ജനറേറ്റ് ചെയ്യുകയും ആണ് ചെയ്തിരുന്നത്.എന്നാൽ ഇപ്പോൾ
BIMS വഴി E-Treasury പാസ്സ്‌വേർഡ് ലഭിക്കുന്ന രീതി മാറിയിട്ടുണ്ട്. ഈ ട്രഷറി പാസ്സ്‌വേർഡ് ലഭിക്കുന്നതിനായി സ്കൂൾ മെയിലിൽ നിന്നും ഒരു ഫോർമാറ്റ് പൂരിപ്പിച്ച് etreasuryofficer@kerala.gov.in എന്ന ഇമെയിലിൽ അയക്കുകയാണ് വേണ്ടത്. ഫോർമാറ്റ് ഇതോടൊപ്പം കൂട്ടിചേർക്കുന്നു. click here to download
E-TREASURY ഓഫീസിൽ നിന്നും ലഭിക്കുന്ന പാസ്സ്‌വേർഡും യൂസർ നെയിം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വേണ്ട വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്യുന്നതോടെ ETR 5 യൂസർ നെയിമും പാസ്സ്‌വേർഡും ലഭിക്കുന്നതായിരിക്കും. യൂസർനെയിം പ്രധാന അധ്യാപകന്റെ പെൻ നമ്പർ ആയിരിക്കും. ഇങ്ങനെലോഗിൻ ചെയ്തു കഴിഞ്ഞാൽ നമുക്ക് ആവശ്യമായ എല്ലാ ഹെഡ് ഓഫ് അക്കൗണ്ടുകളും ഇവിടെ ലഭ്യമായിരിക്കു.ഈ ചെല്ലാൻ നടപടിക്രമം പൂർത്തീകരിക്കുവാൻ ഈ പ്രക്രിയ എല്ലാ പ്രധാന അധ്യാപകരും ചെയ്യേണ്ടതാണ്.