KERALA PRIVATE PRIMARY HEADMASTERS ASSOCIATION


       GPAIS പ്രീമിയം തുക നവംബർ മാസത്തെ ശമ്പളത്തിൽ നിന്ന് ഡ്രോയിങ് & ഡിസ്‌ബേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി ഡിസംബർ 31നകം ട്രഷറിയിൽ   ഒടുക്കേണ്ടതാണ്.  ശൂന്യവേതനാവധിയിലുള്ളവർ, അന്യത്ര സേവനത്തിലിരിക്കുന്നവർ, സസ്പെൻഷനിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേ സ്ലീപ്പ് ലഭിക്കാത്ത കാരണങ്ങളാൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, എന്നിവർ ഡിസംബർ 31നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി ഡി ഓ മുഖാന്തരമോ നേരിട്ടോ 8011-00-105-89 ഗ്രൂപ്പ് പേർസണൽ ആക്സിഡന്റ്   ഇൻഷുറൻസ് എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്


GPAIS ORDER 2023 ഇതിൽ ക്ലിക് ചെയ്തു വായിക്കുക.


          GPAIS വരിസംഖ്യ നേരിട്ട് e ചലാൻ വഴി അടക്കുന്നതിന്  etreasury.kerala.gov.in  വെബ്‌സൈറ്റിന്റെ ഹോം പേജിൽ Departmental Receipts തിരഞ്ഞെടുക്കുക.


e-Challan Departmental Receipt പേജിൽ Remittance Details വിവരങ്ങൾ ചേർക്കുക.


Department = State Insurence എന്നത്  തിരഞ്ഞെടുക്കുക, District = ജില്ല തിരഞ്ഞെടുക്കുക ,Office Name = ഇൻഷുറൻസ് ഓഫീസിന്റെ പേര് തിരഞ്ഞെടുക്കുക, Department Reference No. ഓട്ടോമാറ്റിക് ആയി ജെനറേറ്റ് ചെയ്യപ്പെടും. 

Remittance Heads =8011-00-105-89-00-00-00-N-V Group Personal Accident Insurance എന്ന   റെമിറ്റൻസ് ഹെഡ് തിരഞ്ഞെടുക്കുക .Amount = 1000  നൽകുക.




Personal Details ഭാഗത്ത് ജീവനക്കാരന്റെ പേര്, നൽകുക. തുടർന്ന് തുടരാൻ ക്ലിക്ക് ചെയ്യുക. ഓൺലൈൻ പേയ്‌മെന്റ് അല്ലെങ്കിൽ മാനുവൽ പേയ്‌മെന്റ് ആയി പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക.തുടർന്ന് Proceed ക്ലിക്ക് ചെയ്യുക.

മാനുവൽ തിരഞ്ഞെടുത്താൽ. പേയ്മെന്റ് >ജില്ലയും ട്രഷറിയും തിരഞ്ഞെടുക്കുക

തുടർന്ന് പേയ്‌മെന്റിനായി continue ബട്ടൺ ക്ലിക്ക് ചെയ്യുക.GRN ജനറേറ്റ് ചെയ്യും.ok ബട്ടൺ ക്ലിക്ക് ചെയ്യുക.

പേയ്‌മെന്റ്  പേജ് പ്രദർശിപ്പിക്കും ക്ലിക്ക് ചെയ്യുക. പേ-ഇൻ-സ്ലിപ്പ് ബട്ടൺ പ്രിന്റ് ചെയ്യാൻ  ക്ലിക്ക് ചെയ്യുക.പേ ഇൻ സ്ലിപ്പ് PDF ആയി ജനറേറ്റ് ചെയ്യും.

പേ ഇൻ സ്ലിപ്പ് ആവശ്യമായ പ്രിന്റൗട്ട്  എടുത്ത് തുക ബന്ധപ്പെട്ട ട്രഷറിയിൽ അടയ്ക്കുക. 


Group Personal Accidental Insurance (GPAIS) Deduction Schedule Form [Form II] നാല് കോപ്പി പൂരിപ്പിച്ച് ട്രഷറിയിൽ നൽകുക ഒരു കോപ്പി തിരികെ വാങ്ങി സൂക്ഷിക്കുക .form download here


പേ ഇൻ സ്ലിപ്പിന്റെ ഒരു പകർപ്പ് (ട്രഷറിയിൽ നിന്ന് നൽകിയത് ) ഓഫീസിൽ / സേവന പുസ്തകത്തിൽ സൂക്ഷിക്കുക. നോമിനേഷൻ ഫോം പൂരിപ്പിച്ചത് ഓഫീസിൽ സൂക്ഷിക്കുക.




സേവന പുസ്തകത്തിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തുക.

മാതൃക -  An amount of Rs 1000/- has been deducted towards GPAIS from the salary for the Month of November 2023 as per order no. GO (P) No.112/2023/Fin dated 18/11/2023.