https://www.order.ceo.kerala.gov.in/login
ഡ്യൂട്ടിയുള്ള എല്ലാ ജീവനക്കാരുടെയും പോസ്റ്റിങ് ഓർഡർ സ്ഥാപനമേധാവികൾക്ക് മുകളിലെ Login ലിങ്കിൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാം.
യൂസർ ഐഡി പാസ്സ്വേർഡ് ക്യാപ്ച്ച എന്നിവ നൽകി ലോഗിൻ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന ഡാഷ്ബോർഡിൽ നിന്നും ഫസ്റ്റ് റാൻഡമൈസേഷൻ റിപ്പോർട്ട് ക്ലിക്ക് ചെയ്ത് ഡ്യൂട്ടി വന്നിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
സ്ഥാപനമേധാവികൾ first randomisation report എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ താഴെപ്പറയുന്ന രേഖകൾ ലഭിക്കുന്നതാണ്.
1. ജില്ലാ ഇലക്ഷൻ ഓഫീസറിൽ നിന്നുള്ള കത്ത്
2. എൽ എസ് ജി ഡി യ്ക്ക് നൽകാനുള്ള രശീത്
3. ജീവനക്കാർക്ക് കോപ്പി എടുത്ത് നൽകേണ്ടുന്ന form 12 A
4. ജീവനക്കാരിൽ നിന്നും ഒപ്പിട്ട് വാങ്ങേണ്ടുന്ന acknowledgement.
ആയത് സ്ഥാപനമേധാവി താഴെ ഒപ്പ് വെച്ച് എൽ.എസ്.ജി.ഡി യ്ക്ക് നൽകണം.
5. ജീവനക്കാർക്കുള്ള നിയമന ഉത്തരവുകൾ.
Receipt ഉം acknowledgement ഉം (സ്ഥാപനമേധാവി താഴെ ഒപ്പ് വെച്ച് എൽ.എസ്.ജി.ഡി യ്ക്ക് നൽകണം) received രേഖപ്പെടുത്തി കോപ്പി എൽ.എസ്.ജി.ഡി തിരികെ നൽകും.
Order serve എന്ന മെനുവിൽ ക്ലിക് ചെയ്ത് order served status update ചെയ്യേണ്ടതാണ്.
രേഖകൾ സമയബന്ധിതമായി എൽ.എസ്.ജി.ഡി നോഡൽ ഓഫീസർ മുമ്പാകെ നൽകേണ്ടതാണ്.
https://www.order.ceo.kerala.gov.in/public/employee/employee_corner
ജീവനക്കാരുടെ പോസ്റ്റിങ് ഓർഡർ വ്യക്തിപരമായി Login ലിങ്കിൽ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാം.
ഫോണിൽ വന്ന OTP നൽകി വെരിഫിക്കേഷൻ പൂർത്തീകരിച്ചതിനു ശേഷം
ഫോൺ നമ്പർ User IDയും Nic*123 എന്ന് Password ഉം നൽകി
personal Login ൽ പ്രവേശിക്കാൻ സാധിക്കും. ആദ്യം Password മാറ്റണം.
ശേഷം Posting Order വിവരങ്ങൾ Personal Login ൽ കാണാൻ കഴിയുന്നതാണ്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം: നിയമന ഉത്തരവുകൾ കൈമാറണം
(ഐ, പി ആർ ഡി-ജില്ലാ ഇൻഫർമേഷൻ ഓഫിസ്,തിരുവനന്തപുരം)
വാർത്താക്കുറിപ്പ് -31 മാർച്ച് 2024
✅ ലോക്സഭാ തെരഞ്ഞെടുപ്പ് ചുമതലകൾക്ക് ORDER സോഫ്റ്റ്വെയർ മുഖേനെയുള്ള ഉദ്യോഗസ്ഥ വിന്യാസത്തിന്റെ ഒന്നാംഘട്ട റാൻ്റമൈസേഷൻ ഞായറാഴ്ച (31.03.204) പൂർത്തീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ജീവനക്കാരുടെ നിയമന ഉത്തരവ് അതാത് ഓഫീസ് മേലധികാരികൾ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാമൂലം കൈമാറേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആൻഡ് ജില്ലാ കളക്ടർ അറിയിച്ചു.
✅ ഉത്തരവ് കൈമാറിയതിൻ്റെ രസീത് ഓഫീസ് മേലധികാരികൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട പരിശീലന പരിപാടി ഏപ്രിൽ 2, 3, 4 തീയതികളിൽ നിശ്ചയിച്ചിട്ടുള്ളതിനാൽ നിയമന ഉത്തരവുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് 01.04.2024 ന് 1.00 മണിക്ക് മുൻപ് കൈമാറി എന്ന വിവരം അതത് ഓഫീസ് മേലധികാരികൾ ഉറപ്പ് വരുത്തണം. ഇത് പൂർത്തിയായ വിവരം 01.04.2024 ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി ORDER സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തേണ്ടതുമാണ്.
✅ തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ഫോൺ നമ്പരും OTP യും ഉപയോഗിച്ച് അവരവരുടെ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യവും ലഭ്യമാണ്.
✅ ഒന്നാംഘട്ട പരിശീലനത്തിനായി എത്തിച്ചേരുന്ന പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർ നിയമസഭാ മണ്ഡലത്തിന്റെ പേര്, വോട്ടർ പട്ടികയിലെ ഭാഗം നമ്പർ (പാർട്ട് നമ്പർ), ക്രമ നമ്പർ, മൊബൈൽ നം. എന്നിവ ചേർത്ത ഫോം നമ്പർ 12 & 12A എന്നിവ കൃത്യമായി പൂരിപ്പിച്ച് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിൻ്റെ പകർപ്പ് എന്നിവ സഹിതം പരിശീലന കേന്ദ്രത്തിൽ ഹാജരാക്കേണ്ടതാണ്.
✅ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ നിയോഗിച്ചിട്ടുളള ജീവനക്കാരിൽ ആരെയും പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. വീഴ്ചവരുത്തുന്നവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യനിയമം സെക്ഷൻ 134 പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കും.
✅ ഒന്നാംഘട്ട പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത പോളിംഗ് ഓഫീസർമാരായി നിയമിച്ച ഉദ്യോഗസ്ഥർ 12 & 12 A ഫോമുകളിൽ കൃത്യമായ വിവരങ്ങൾ ചേർത്ത് അവരവരുടെ വോട്ടർ ഐ.ഡി കാർഡ് പകർപ്പ്, പോസ്റ്റിംഗ് ഓർഡറിന്റെ പകർപ്പ് സഹിതം 04.04.2024 -നകം അതത് ഓഫീസ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ എത്തിക്കേണ്ടതാണ്. 12 & 12A ഫോമുകൾ trivandrum.nic.in എന്ന വെബ് സൈറ്റിൽ നിന്നുംഡൗൺലോഡ് ചെയ്യാവുന്നതാണ്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടിയിലെ ഉദ്യോഗസ്ഥർക്ക് രണ്ട് രീതികളിലൂടെ വോട്ട് ചെയ്യാൻ കഴിയും - ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) അല്ലെങ്കിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടിംഗ്.
പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന് പൂരിപ്പിക്കേണ്ട ഒരു ഫോം ഇലക്ഷൻ കമ്മീഷൻ നൽകുന്നു, അതിനെ തുടർന്ന് അവർക്ക് ഒരു EDC ലഭിക്കും.EDC ലഭിച്ച വ്യക്തിക്ക് തന്റെ മണ്ഡലത്തിലെ ഏത് പോളിംഗ് ബൂത്തിലും വോട്ട് ചെയ്യാൻ അർഹതയുണ്ട്, പേര് ലിസ്റ്റ് ചെയ്തിട്ടുള്ള പോളിംഗ് ബൂത്തിൽ നിർബന്ധമില്ല.
തപാൽ ബാലറ്റ് വിവിധ മണ്ഡലങ്ങൾക്കനുസരിച്ച് ശേഖരിക്കുകയും വേർതിരിക്കുകയും ചെയ്യുന്നു. നിയോജക മണ്ഡലം തിരിച്ചുള്ള ഫോമുകൾ അതാത് നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർക്ക് (RO) കൈമാറും.
Form 12A (EDC) അപേക്ഷയിൽ നൽകേണ്ട വോട്ടറുടെ പോളിംഗ് സ്റ്റേഷൻ(പോളിംഗ് ബൂത്ത്), പാർട്ട് നമ്പർ (ബൂത്ത് നമ്പർ), പാർട്ട് സീരിയൽ നമ്പർ(വോട്ടർ പട്ടികയിലെ ക്രമനമ്പർ) എന്നീ വിവരങ്ങൾ ലഭിക്കാൻ >> Click & Go.
https://electoralsearch.eci.gov.in/ എന്ന ലിങ്കിൽ കയറി EPIC Number (വോട്ടർ ഐഡി നമ്പർ),state,captcha നൽകി സെർച്ച് ചെയ്യുക.സേർച്ച് റിസൾട്ടിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാണ്.
https://www.ceo.kerala.gov.in/content/pollingofficerduty ഇലക്ഷൻ ഡ്യൂട്ടി ക്യാൻസൽ ചെയ്ത ഉത്തരവ് കാണുവാൻ ലിങ്കിൽ click ചെയ്യുക.
N B > ഇലക്ഷൻ ഡ്യൂട്ടി ഒഴിവാക്കാൻ കൊടുത്ത അപേക്ഷകളിൽ അവർ എടുത്ത നടപടി, അതത് വ്യക്തിയുടെ employee corner ൽ "First Cancel" order എന്ന ലിങ്കിൽ കാണാം.