KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Gainpf ൻ്റെ Site ൽ login ചെയ്യുക. ഇടതുവശത്ത് "Online Services " എന്ന ഹെഡിൽ ആദ്യം കാണുന്ന "Closure application "ൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ പേജ് തുറന്നു വരുന്നു. അതിൽ പേഴ്സണൽ ഡീറ്റെയിൽസ് automatic ആയി വന്നിട്ടുണ്ടാകും. " Closure Details " നൽകുക. ഒന്നാമതായി 'Reason for Closure ' സെലക്ട് ചെയ്യുക. തുടർന്ന് വിരമിക്കുന്ന തീയതി / Super annuation date നൽകുക. അടുത്തതായി monthly subscription നിർത്തിയ തീയതി നൽകുക. 4 yes/no നൽകുക. അഡ്രസ്സ് നൽകുക. Treasury payment - automatically എൻട്രി ചെയ്യപ്പെടും. അടുത്തതായി Previous PF Details നൽകുക. (പി എഫ് അവസാനമായി ഡിഡക്ട് ചെയ്ത Spark Bill details നൽകുക) അടുത്തതായി പ്രീവിയസ് ലോൺ ഡീറ്റെയിൽസ് നൽകുക. ക്ലോഷറിന് മുൻപേ 12 മാസത്തിനുള്ളിൽ എടുത്ത ലോണുകളുടെ ഡീറ്റെയിൽസ് ആണ് നൽകേണ്ടത്. Policy details : NA (Not Applicable) നല്കാം അടുത്ത previous PF details ഓട്ടോ ഫിൽഡ് ആണ്. ആപ്ലിക്കേഷനിൽ നൽകിയ വിവരങ്ങൾ ആദ്യം മുതൽ അവസാനം വരെ വെരിഫൈ ചെയ്തു Declaration കോളത്തിൽ ഉള്ള ചെക്ക് ബോക്സ് ടിക്ക് മാർക്ക് ചെയ്തു Submit ചെയ്യാവുന്നതാണ്. ആപ്ലിക്കേഷനിൽ മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ Save ബട്ടൺ ക്ലിക്ക് ചെയ്യുക. ഡിക്ലറേഷൻ ടിക്ക് മാർക്ക് വെരിഫിക്കേഷനു ശേഷം ചെയ്താൽ മതി. You have successfully applied for closure. Application number: x/2024/xxxx എന്ന രീതിയിലുള്ള മെസ്സേജ് പ്രത്യക്ഷപ്പെടുന്നു. അതിനു താഴെയായി സബ്മിറ്റ് ചെയ്ത ആപ്ലിക്കേഷൻ ഡീറ്റെയിൽസ് കാണാം. അവിടെ സ്റ്റാറ്റസ്,പ്രിൻറ്,മൂവ്മെൻറ് , ഡിലീറ്റ് ബട്ടണുകൾ ലഭ്യമാണ്. ആപ്ലിക്കേഷൻ ഫോം പ്രിൻറ് എടുത്ത് പരിശോധിക്കുക. ( 4 page) Employee login ൽ പ്രവർത്തനങ്ങൾ ഇവിടെ അവസാനിക്കുന്നു. DDO യുടെ Closure ആണെങ്കിൽ DDO Login ൽ തന്നെ application നും നൽകാം.