KERALA PRIVATE PRIMARY HEADMASTERS ASSOCIATION



സ്‌കൂൾ പ്രവേശനത്തിനായി ജനന സെർട്ടിഫിക്കറ്റ് നിർബന്ധമാണ് .അത് ഡൌൺലോഡ് ചെയ്യുന്നതിന് രണ്ടു വെബ്സൈറ്റുകൾ പരിചയപ്പെടാം. 


ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്രാമ പഞ്ചായത്ത് ആണെങ്കിൽ സിറ്റിസൺ സർവീസ്   പോർട്ടലിൽ നിന്നും മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ആണെങ്കിൽ കെ -സ്മാർട്ട് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം .


1 .CITIZEN SERVICE PORTAL

ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഗ്രാമ പഞ്ചായത്ത് ആണെങ്കിൽ സിറ്റിസൺ സർവീസ്   പോർട്ടലിൽ

https://citizen.lsgkerala.gov.in/എന്ന ലിങ്കിൽ പ്രവേശിച്ച്  Quick Certificate എന്നതിൽ നിന്നും  Birth Certificate ക്ലിക്ക് ചെയ്യുക.





 District ൽ ജനനം രജിസ്റ്റർ ചെയ്ത ജില്ലയും, Office Type ൽ ഗ്രാമ പഞ്ചായത്തും Office Name ൽ പഞ്ചായത്തിൻ്റെ പേരും സെലക്റ്റ് ചെയ്യുക.


Date of birth എന്നത്  നൽകിയ കലണ്ടറിൽ നിന്ന് തന്നെ Select ചെയ്യുക.

Gender സെലക്റ്റ് ചെയ്യുക.

Mother's Name in English ടൈപ്പ് ചെയ്യുക  

Captcha നൽകി

Search ക്ലിക്ക് ചെയ്യുക.



വിവരങ്ങൾ view ക്ലിക്ക് ചെയ്ത് Download ചെയ്യുകയോ നേരിട്ട് Print ചെയ്യുകയോ ചെയ്യാം.










2. KSMART



ജനനം രജിസ്റ്റർ ചെയ്തിരിക്കുന്നത്  മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ആണെങ്കിൽ കെ -സ്മാർട്ട് പോർട്ടലിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

https://ksmart.lsgkerala.gov.in/ui/web-portal







SEARCH FOR MUNCIPALITY >  Quick Search




















EID എടുത്തിട്ട് ആധാര്‍ നമ്പര്‍ കിട്ടാത്ത കുട്ടികളുടെ UID ഈ സൈറ്റ് വഴി എടുക്കാം.


https://myaadhaar.uidai.gov.in/genricDownloadAadhaar


My Aadhaar >> Download Aadhaar




ഈ സൈറ്റില്‍ Entrolment ID Number  മെനു ക്ളിക്ക് ചെയ്ത് eid സ്ലിപ്പിലുള്ള    14 അക്ക EID നമ്പരും അതിന് താഴെ എടുത്ത ദിവസവും പിക്ക് ചെയ്യുക   താഴെ സമയവും ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്നും സെലക്ട് ചെയ്യുക.

തുടർന്ന്  ക്യാപ്ച  കൊടുത്ത് send otp click ചെയ്താല്‍ EID പേപ്പറില്‍ താഴെകാണുന്ന മൊബൈലിലേയ്ക്ക് ഒടിപി വരും.








OTP  നൽകി VERIFY & DOWNLOAD  ക്ലിക്ക് ചെയ്യുമ്പോൾ  ആധാര്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും.




ഓപ്പൺ ചെയ്യുമ്പോൾ പാസ്സ് വേര്‍ഡ്  ചോദിക്കുമ്പോള്‍ പേരിന്റെ ആദ്യ നാലക്ഷരം കാപ്പിറ്റല്‍ ലെറ്ററിലും തുടര്‍ന്ന്  ജനനവര്‍ഷവും ആകെ 8 ഡിജിറ്റ് കൊടുത്താല്‍ കാര്‍ഡ് വ്യൂ ചെയ്യാം പ്രിൻറ്  ചെയ്തെടുക്കാം.

 


********************