കേരള സര്ക്കാര് ധനകാര്യ (ഹെല്ത്ത് ഇന്ഷുറന്സ് ) വകപ്പ്
പരിപത്രം നം.49/2024/ധന തിരുവനന്തപുരം, തീയതി:08.08.2024
വിഷയം:- സംസ്ഥാന സര്ക്കാര് ജീവനക്കാരുടേയും പെന്ഷന്കാരുടേയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതി (MEDISEP) രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വര്ഷങ്ങളില് പുതുതായി സര്ക്കാര് സേവനത്തില് പ്രവേശിച്ചവരുടെ / പ്രവേശിക്കുന്നവരുടെ കടിശ്ശിക മെഡിസെപ് പ്രീമിയം ഈടാക്കുന്നത് - സംബന്ധിച്ച്.
സൂചന :
1. സ.ഉ.(അച്ചടി)നം. 70/2022/ധന, തീയതി 23/06/2022
2 .സര്ക്കുലര് നം. 4/2023/ധന, തീയതി 10/01/2023 3)
3. സര്ക്കുലര് നം. 3/2024/ധന, തീയതി! 16/01/2024
സംസ്ഥാന സര്ക്കാര് ജീവനക്കാരുടെയും പെന്ഷന്കാരുടെയും ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായ മെഡിസെപ് സൂചന (1) സര്ക്കാര് ഉത്തരവ് പ്രകാരം 01/07/2022 മുതല് പ്രാബല്യത്തില് വന്നിട്ടുണ്ട് . മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിനായി സര്ക്കാരും ഓറിയന്റല് ഇന്ഷുറന്സ് കമ്പനിയും തമ്മില് ഒപ്പുവെച്ച ധാരണാപത്രം (MoU) പ്രകാരം, ആകെ മൂന്ന് വര്ഷം (01.07.2022 - 30.06.2025) ദൈര്ഘ്യമുള്ള ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയായിട്ടാണ് നിലവില് മെഡിസെപ് വിഭാവനം ചെയ്തിക്കുന്നത്.
ഇതില് 01.07.2022 മുതല് 30.06.2023 വരെ ഒന്നാമത്തെ പോളിസി വര്ഷവും. 01.07.2023 മുതല് 30.06.2024 വരെ രണ്ടാമത്തെ പോളിസി വര്ഷവും, 01.07.2024 മുതല് 30.08.2025 വരെ മൂന്നാമത്തെ പോളിസി വര്ഷവുമാണ്
മെഡിസെപ് പോളിസിയുടെ വാര്ഷിക പ്രീമിയമായ Rs 4800 +18 % GST സര്ക്കാര് മുന്കൂറായി നാല് ഗഡുക്കളായി ഇന്ഷുറന്സ് കമ്പനിക്ക് നല്കുകയും പ്രതിമാസം 500/- രൂപ നിരക്കില് പ്രാഥമിക ഗുണഭോക്താക്കളില് നിന്നും ഈടാക്കി മുന്കൂര് ക്രമീകരിക്കുകയാണ് ചെയ്തു വരുന്നത്. ഇത്തരത്തില് ഈടാക്കുന്ന തുകയില് പ്രീമിയം കഴിച്ചു ബാക്കി വരുന്ന (പ്രതിമാസം 28/- രൂപ) സര്ക്കാര് കോര്പ്പസ് ഫണ്ടിലേക്ക് മാറ്റി സൂക്ഷിക്കുകയും, അവയവമാറ്റ/ ഗുരുതര രോഗങ്ങള്ക്ക് വേണ്ടി കരാര് അനുസരിച്ച് ഇന്ഷുറന്സ് കമ്പനി മാറ്റിവച്ചിട്ടുള്ള 35 കോടി വിനിയോഗിച്ച് തീരുന്ന മുറയ്ക്ക് പ്രസ്തൂത ചികിത്സകള്ക്കായി കമ്പനിക്ക് നല്കുകയുമാണ് ചെയ്യുന്നത്. ആയതിനാല് സൂചന (1) സര്ക്കാര് ഉത്തരവില് നിഷ്കർഷിക്കും പ്രകാരം മൂന്നു വര്ഷത്തെ പ്രീമിയം തുകയായ 18000 /- രൂപയും ഒടുക്കുന്നവര്ക്കു മാത്രമേ അവയവമാറ്റ ശസ്ത്രക്രിയകള്ക്കുള്ള Catastrophic package - ന്റെ ആനുകൂല്യം ഉള്പ്പെടെ പദ്ധതിയില് വ്യവസ്ഥ ചെയ്യുന്ന പൂര്ണ്ണമായ ആനുകൂല്യങ്ങള് ലഭ്യമാകുകയുള്ളൂ. ഒന്നാം പോളിസി വര്ഷം മുതല് അംഗമായവരുടെ പ്രീമിയം വിഹിതത്തിന്റെ ഒരു ഭാഗം ഉൾപ്പെടെ കോര്പ്പസ് ഫണ്ടിന്റെ ആനുകൂല്യം രണ്ടും മൂന്നും പോളിസി വര്ഷം പുതുതായി സേവനത്തില് പ്രവേശിക്കുന്നവര്ക്കും ലഭ്യമാകണമെന്നുള്ളതിനാലും മെഡിസെപ് പദ്ധതിയുടെ തന്നെ പ്രധാന ആകര്ഷണങ്ങളില് ഒന്നായ അവയവമാറ്റ ശസ്ത്രക്രിയകള്ക്ക് ദിനംപ്രതി അപേക്ഷകരുടെ ബാഹുല്യം കൂടുന്നതും കോര്പ്പസ് ഫണ്ടിന്റെ ശോഷണവും കണക്കിലെടുത്താണ് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരില് നിന്നും മുന് പോളിസി വര്ഷത്തിലെ പ്രതിമാസ പ്രീമിയം കൂടിശ്ശികയായി ഇടാക്കുവാന് സര്ക്കാര് തീരുമാനം കൈക്കൊണ്ടത്, ആയതിന്റെ അടിസ്ഥാനത്തില് 01.07. 2022 മൂതല് പുതുതായി സേവനത്തില് പ്രവേശിച്ച/പ്രവേശിക്കുന്ന ജീവനക്കാര് 01.07.2022 മുതല് തങ്ങള് സേവനത്തില് പ്രവേശിച്ച തീയതി വരെയുള്ള അഥവാ 01.07.2022 മുതല് സ്പാര്ക്ക് മുഖേനയോ അല്ലാതെയോ റെഗുലര് ശമ്പള വിതരണം ആരംഭിക്കുന്നത് വരെയുള്ള തങ്ങളുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ബന്ധപ്പെട്ട അക്കൌണ്ട് ശീര്ഷകങ്ങളില് ഒട്ടുക്കേണ്ടതാണെന്ന് സൂചന (2) സര്ക്കുലര് മുഖാന്തരം നിര്ദ്ദേശം നല്കിയിരുന്നു. എന്നാല്, പല ഡി.ഡി.ഒ.-മാരും ജീവനക്കാരുടെ ശമ്പളത്തില് നിന്നും പ്രസ്തുത കുടിശ്ശിക പ്രീമിയം ഒറ്റത്തവണയായി ഈടാക്കുന്നത് ശ്രദ്ധയില്പെട്ടതിനെ തടര്ന്നാണ് വസ്തുതകള് ഒന്നുകൂടി വിശദമാക്കിക്കൊണ്ടും പ്രീമിയം തുല്യ ഗഡുക്കളായി ഈടാക്കുവാൻ നിര്ദ്ദേശം നല്കിക്കൊണ്ടും സൂചന (3) സര്ക്കുലര് പുറപ്പെടുവിച്ചത്.
അപ്രകാരം രണ്ടാമത്തെ പോളിസി വര്ഷത്തിലും മൂന്നാമത്തെ പോളിസി വര്ഷത്തിലും പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരുടെ 01/07/2022 മുതലുള്ള കുടിശ്ശിക പ്രീമിയം തുക ടി ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില് നിന്നും ആദ്യ ശമ്പളം മുതല് തുല്യ ഗഡുക്കളായി കുറവ് ചെയ്യേണ്ടതാണെന്ന് സൂചന (3) സര്ക്കുലര് മുഖാന്തരം നിര്ദ്ദേശം നല്കിയിരുന്നു. എന്നാല് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരില് നിന്നും കുടിശ്ശിക പ്രീമിയം ഈടാക്കുന്നതിനെതിരെ ഇപ്പോള് വിവിധ വകപ്പുകളില് നിന്നും സര്വീസ് സംഘടനകളില് നിന്നും ധാരാളം പരാതികള് സര്ക്കാരിന് ലഭിച്ച സാഹചര്യത്തില്. മേല് വിഷയം സര്ക്കാര് പുന:പരിശോധിക്കുകയും. രണ്ടാമത്തെയും മൂന്നാമത്തെയും പോളിസി വര്ഷങ്ങളില് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരില് നിന്നും കുടിശ്ശിക പ്രീമിയം ഈടാക്കുന്നത് ഐച്ഛികമാക്കുവാന് തീരുമാനം കൈക്കൊള്ളുകയും ചെയ്തിരിക്കുന്നു. പുതുതായി സേവനത്തില് പ്രവേശിക്കുന്ന മെഡിസെപ് കുടിശിക പ്രീമിയം ഒടുക്കുന്നതില് നിന്നും ഒഴിവാകുന്ന ജീവനക്കാര്ക്കോ അവരുടെ ആശ്രിതര്ക്കോ 23/06/2022 തീയതിയിലെ 70/2022/ധന നമ്പര് ഉത്തരവിലെ ANNEXURE-2 വില് സൂചിപ്പിച്ചിട്ടുള്ള അവയവമാറ്റ ചികിത്സാപ്രക്രിയകള്ക്ക് യാതൊരു കാരണവശാലും മെഡിസെപ് പരിരക്ഷ ലഭ്യമാകുകയില്ല.
ആയത് സംബന്ധിച്ചു ചുവടെ പറയുന്ന നിര്ദ്ദേശങ്ങള് പുറപ്പെട്ടുവിക്കുന്നു:
1) 2023 ജുലൈ മാസം 1-ാം തീയതി (രണ്ടാം പോളിസി വര്ഷം) മുതല് പുതുതായി സേവനത്തില് പ്രവേശിച്ച/പ്രവേശിക്കുന്ന മെഡിസെപ് ബാധകമായ ജീവനക്കാരില്. 23/06/2022 തീയതിയിലെ 70/2022/ ധന നമ്പര് ഉത്തരവിലെ ANNEXURE 2 വില് ഉള്പ്പെടുത്തിയിട്ടുള്ള ചികിത്സാപ്രക്രിയകള്ക്ക് അഥവാ അവയവമാറ്റ ശസ്ത്രക്രിയകള്ക്കുള്ള Catastrophic Package (CP) ആനുകൂല്യം തങ്ങള്ക്കും ആശ്രിതര്ക്കും ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നല്കുന്നവരെ ഒന്നാം പോളിസി വര്ഷത്തിലെ കടിശിക പ്രീമിയം ഒടുക്കുന്നതില് നിന്നും ഒഴിവാക്കാവുന്നതാണ്.
2) എന്നാല് ഒന്നാം പോളിസി വര്ഷത്തിലെ കുടിശ്ശിക പ്രീമിയം ഇതിനോടകം അടച്ചു തീര്ത്ത, 2023 ജുലൈ മാസം 1-ാം തീയതി (രണ്ടാം പോളിസി വര്ഷം മുതല് പുതുതായി സേവനത്തില് പ്രവേശിച്ച ജീവനക്കാര്ക്ക് 23/06/2022 തിയതിയിലെ 70/2022/ധന നമ്പര് ഉത്തരവിലെ ANNEXURE -2 വിൽ ഉള്പ്പെടുത്തിയിട്ടുള്ള Catastrophic Package (CP) ആനുകൂല്യം ഉള്പ്പെടെ മെഡിസെപ് പദ്ധതിയില് വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള പൂര്ണ്ണമായ ആനുകൂല്യങ്ങള് ലഭ്യമാകുന്നതാണ്.
3) 2024 ജുലൈ മാസം 1-ാം തീയതി (മൂന്നാം പോളിസി വര്ഷം) മുതല് പുതുതായി സേവനത്തില് പ്രവേശിക്കുന്ന ജീവനക്കാരില്, 23/06/2022 തീയതിയിലെ 70/2022/ധന നമ്പര് ഉത്തരവിലെ ANNE XURE-2 വില് ഉള്പ്പെടുത്തിയിട്ടുള്ള ചികിത്സാപ്രക്രിയകള്ക്ക് അഥവാ അവയവമാറ്റ ശസ്ത്രക്രിയകള്ക്കുള്ള Catastrophic package (CP) ആനുകൂല്യം തങ്ങള്ക്കും ആശ്രിതര്ക്കും ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നല്കുന്നവരെ ഒന്ന് , രണ്ട് പോളിസി വര്ഷങ്ങളിലെ കുടിശിക പ്രീമിയം ഒടുക്കുന്നതില് നിന്നും ഒഴിവാക്കാവുന്നതാണ് .
4) മേല് സൂചിപ്പിച്ച വിധം കുടിശിക പ്രീമിയം അടക്കുന്നതില് നിന്നും ഒഴിവാക്കപ്പെടുന്ന ജീവനക്കാർ, മെഡിസെപ് പദ്ധതിയിലെ അവയവമാറ്റ ശസ്ത്രക്രിയകൾക്കുള്ള Catastrophic package ആനുകൂല്യം തങ്ങള് ഇത് വരെയുള്ള കാലയളവില് ഉപയോഗിച്ചിട്ടില്ലെന്നും അവസാന പോളിസി വര്ഷക്കാലയളവിലും ഉപയോഗിക്കുകയില്ലെന്നും പേര്, PEN, PRAN No. മെഡിസെപ് ID, വകുപ്പ് എന്നിവ കൂടി ഉള്പ്പെടുത്തിയ സത്യവാങ്മൂലം ഡിഡിഒ മാര്ക്ക് സമര്പ്പിക്കേണ്ടതും ആയത് ഡിഡിഒമാര് കാലതാമസം വരുത്താതെ MEDISEP State Nodal Cel. Annexe-1 . Government Secretariat, Thiruvananthapuram-695001 എന്ന മേല്വിലാസത്തിലോ medisepgrevance@gmail.com എന്ന ഇ-മെയില്. വിലാസത്തിലോ MEDISEP State Nodal Cel(MED) ന് അയച്ച് നല്കേണ്ടതുമാണ് , സത്യവാങ്മൂലത്തിന്റെ മാതൃക അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഇതില് ജീവനക്കാര്/ഡിഡിഒമാര്/നോഡല് ഓഫീസര്മാര് വീഴ്ച്ച വരുത്തുന്ന പക്ഷം അവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതായിരിക്കും.
5) MEDISEP State Nodal Cel ആയത് ക്രോഡീകരിച്ച് സൂക്ഷിക്കേണ്ടതും Catastraphic Package (CP) ആനുകൂല്യം അനുവദിക്കുന്നതിനുള്ള ചികിത്സാ ലിസ്റ്റുകള് ഇന്ഷ്ഠറന്സ് കമ്പനി ലഭ്യമാക്കുമ്പോള് ഇത്തരത്തില് കുടിശിക പ്രീമിയം അടക്കുന്നതില് നിന്നും ഒഴിവാക്കപ്പെട്ട ജീവനക്കാരുടെ / ആശ്രിതരുടെ ക്ലെയിമുകള് ഉണ്ടെങ്കിൽ ആയത് പ്രസ്തുത അപേക്ഷകരുടെ Status Report-ലെ പ്രീമിയം അടവ് കൂടി പരിശോധിച്ച് ഒഴിവാക്കുന്നതിനായി ധനകാര്യ (ഹെല്ത്ത് ഇന്ഷുറന്സ് വകുപ്പിന് ലഭ്യമാക്കേണ്ടതുമാണ്.
6) ഇനിമുതല് Catastraphic Package (CP) അപ്രുവലിനായി വരുന്ന കേസുകള്ക്ക് അവരുടെ പ്രീമിയം ഒടുക്കിയ വിവരങ്ങള് കൂടി മെഡിസെപ് സ്റ്റേറ്റ് നോഡല് സെല് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം ധന (ഹെല്ത്ത് ഇന്ഷുറന്സ് ) വകുപ്പില് നിന്നും അനുമതി നല്കുന്നതാണ് .
റ്റിക്സി എസ്. നെല്സണ്
ജോയിന്റ് സെക്രട്ടറി
CLICK & READ CIRCULAR WITH AFFRADAVIT