KERALA PRIVATE PRIMARY HEADMASTERS ASSOCIATION






സൂപ്പർവിഷൻ ഡയറി


KER അധ്യായം IXൽ ചട്ടം 14 ലാണ് സൂപ്പർ വിഷൻ ഡയറിയെ കുറിച്ച് പ്രതിപാദിക്കുന്നത്.



⭐⭐▶️▶️  തൻ്റെ സ്‌കൂളിലുള്ള ഓരോ അദ്ധ്യാപകനേയുംസംബന്ധിച്ച് ജോലിയിൽ അദ്ധ്യാപകനുള്ള താല്‌പര്യവും ശ്രദ്ധയും, അദ്ധ്യാപകൻ്റെ പൊതുവേയുള്ള സ്വഭാവവും, ജോലിയും സംബന്ധിച്ച അഭിപ്രായം, പരിശോധനയ്ക്ക് വിധേയമായ പാഠം സംബന്ധിച്ച അഭിപ്രായം,  ഏറ്റെടുക്കുന്ന ഏതെങ്കിലും പ്രത്യേക ചുമതല സംബന്ധിച്ചുള്ള വിശദാംശം (ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്ന തനത് പ്രവർത്തനങ്ങൾ etc..) അദ്ധ്യാപകന്റെ പേരിലും ഓരോ അദ്ധ്യയനവർഷത്തിൽ ഒരു ടേമിൽ ഒരു പ്രാവശ്യമെങ്കിലും ഹെഡ്‌മാസ്റ്റർ എഴുതി സൂക്ഷിക്കേണ്ടതാണ്.


⭐⭐▶️▶️  സൂപ്പർവിഷൻ ഡയറി അദ്ധ്യാപകരെ കാണിച്ച് ഒപ്പ് വാങ്ങിക്കുന്നതിലും, പ്രധാനധ്യാപകൻ്റെ കുറിപ്പിൻ മേൽ എന്തെങ്കിലും വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അധ്യാപകരിൽ നിന്ന് അത് വാങ്ങി  ആയത് തൻ്റെ അഭിപ്രായത്തോടുകൂടി ഫയൽചെയ്യുന്നതിനും ഹെഡ്‌മാസ്റ്റർ ശ്രദ്ധിക്കണം. ( പ്രധാനധ്യാപകന്റെ രേഖപ്പെടുത്തൽ അധ്യാപിക വായിച്ചശേഷം എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ സെപറേറ്റ് ഒരു പേപ്പറിൽ എഴുതി വാങ്ങിയശേഷം പ്രധാന അധ്യാപിക അത് വായിച്ച് അതിനടിയിൽ ആ വിഷയത്തെക്കുറിച്ച് പ്രധാനധ്യാപകൻ്റെ കുറിപ്പ് കൂടി ചേർത്ത് ഫയൽ ചെയ്ത് സൂക്ഷിക്കുക ) 


⭐⭐▶️▶️  അദ്ധ്യാപകൻ സർവ്വീസിൽ നിന്നും വിരമിക്കുന്നതുവരെ സൂപ്പർവിഷൻ ഡയറി ഒരു രഹസ്യ റെക്കോർഡായി സൂക്ഷിക്കേണ്ടതും, പ്രൈവറ്റ് സ്‌കൂളുകളുടെ  മാനേജരും  ഗവൺമെൻ്റ് സ്‌കൂളുകളുടെ കാര്യത്തിൽ ഹെഡ്‌മാസ്റ്ററും വകുപ്പിലെ അധികാരപ്പെട്ട ആഫീസർമാർ ഒഴികെ അത് പരിശോധിക്കാൻ പാടില്ലാത്തതുമാണ്.


⭐⭐▶️▶️  സ്ഥലം മാറിപ്പോകുന്ന അദ്ധ്യാപകൻ്റെ ഡയറി പുതിയ സ്‌കൂളിലേയ്ക്ക് അയച്ചുകൊടുക്കണം. ഓരോ അധ്യാപകനും ഓരോ പുസ്തകം ആണ് സൂക്ഷിക്കേണ്ടത്.


⭐⭐▶️▶️  പെൻഷൻ പറ്റുന്ന അദ്ധ്യാപകൻ്റെ ഡയറി ആ സ്‌കൂളിലെ ഫയലിൽ സൂക്ഷിക്കണം.


⭐⭐▶️▶️  സൂപ്പർ വിഷന്  വേണ്ടി പ്രധാനധ്യാപകർ ഓരോ അധ്യാപകൻ്റേയും ക്ലാസ്  കാണേണ്ടതാണ്  .ഈ സമയത്ത് അധ്യാപകരുടെ ടീച്ചിങ് മാനുവൽ പരിശോധിക്കേണ്ടതാണ്.




 ലോഗ് ബുക്ക്


KER അധ്യായം IXൽ ചട്ടം 15 ലാണ് ലോഗ്ബുക്കിനെ  കുറിച്ച് പ്രതിപാദിക്കുന്നത്. Log book എന്നാൽ സ്കൂളിന്റെ ഒരു ചരിത്ര പുസ്തകം തന്നെ ആണ്


⭐▶️▶️ ലോഗ്ബുക്കിൽ സ്‌കൂൾ ൈ ദ നം ദിന സംഭവങ്ങൾ എഴുതി സൂക്ഷിക്കണം.


⭐▶️▶️ പൊതുവായ അഭിപ്രായങ്ങളോ, വിമർശനങ്ങളോ എഴുതേണ്ട ആവശ്യമില്ല.


⭐▶️▶️ പുതിയ പാഠ പുസ്‌തകങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്ന വിവരം, പാഠ്യപദ്ധതിയുടെ മാറ്റം, എന്നിവയും ഉൾപ്പെടുത്താം.


⭐▶️▶️ മാനേജർ, ഇൻസ്പെക്ടിംഗ് ഓഫീസർ  മുതലായവരുടെ സന്ദർശനം സംബന്ധിച്ചുള്ള വിവരങ്ങൾ ലോഗ് ബുക്കിൽ ചേർക്കാവുന്നതാണ്.


⭐▶️▶️ അദ്ധ്യാപകരുടെ അവധി, മാറ്റം, സ്‌കൂൾ വാർഷികവും, മറ്റു ദിനാചരണങ്ങളും, സ്‌കൂൾ തുറക്കുന്നതും, അടയ്ക്കുന്നതും, പ്രത്യേക അവധി നൽകുന്നതും സംബന്ധിച്ചുള്ള വിവരങ്ങൾ ലോഗ് ബുക്കിൽ ചേർക്കാവുന്നതാണ്.


▶️ എല്ലാ ഹെഡ്‌മാസ്റ്റർമാരും സ്‌കൂൾ ഉപകരണങ്ങൾ, പഠനമാദ്ധ്യമങ്ങൾ, പഠനക്രമം, വിദ്യാഭ്യാസ ആഫീസർ അംഗീകരിച്ച പഠനപദ്ധതി,  ജീവനക്കാർ ജോലിയിൽ വീഴ്ച‌ വരുത്തുന്നത്,സ്‌കൂളിലെ  മറ്റ് സുപ്രധാന വിവരങ്ങൾ എന്നിവ ലോഗ്ബുക്കിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.

▶️സ്കൂളിനെ ബാധിക്കുന്ന ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങൾ അല്ലെങ്കിൽ മറ്റേതെങ്കിലും കാരണങ്ങൾ,അത് ഭാവി റഫറൻസിനായി അർഹിക്കുന്നുവെങ്കിൽ  ലോഗ് ബുക്കിൽ  രേഖപ്പെടുത്തണം.


Factual Diary (വസ്തുതാ ഡയറി)

 KER അധ്യായം IXൽ ചട്ടം 15 (1) ൽ Factual Diary  കുറിച്ച് പ്രതിപാദിക്കുന്നത്. 

▶️ എല്ലാ അധ്യാപകർക്കും നോക്കാവുന്ന / കാണാവുന്ന രേഖയാണ് Factual Diary.

▶️ എല്ലാവർക്കും വായിക്കാൻ കഴിയുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ടതാണ്.

▶️ ആരോഗ്യപരമായ മത്സരബുദ്ധി അധ്യാപകർക്കിടയിൽ വളർത്തുന്നതിനിടയാക്കുന്ന തരത്തിലുള്ള അധ്യാപകരെ കുറിച്ചുള്ളഅഭിപ്രായങ്ങൾ (Facts) ഈ ഡയറിയിൽ രേഖപ്പെടുത്താവുന്നതാണ്.




Visitors Book :

KER അധ്യായം IXൽ ചട്ടം 15 ൻ്റെ താഴെയുള്ള നോട്ടിലാണ് വിസിറ്റേഴ്സ് ഡയറി യെ കുറിച്ച് പ്രതിപാദിക്കുന്നത്.

പ്രധാനപ്പെട്ട സന്ദർശകർക്ക് സ്കൂളിലെത്തിയാൽ അവരുടെ അഭിപ്രായം എഴുതുന്നതിനു വേണ്ടി എല്ലാ സ്കൂളിലും ഒരു സന്ദർശകർ ഡയറി സൂക്ഷിക്കേണ്ടതാണ്.






പ്രഥമാധ്യാപകൻ്റെ ക്ലാസ് മോണിറ്ററിംഗ്


ഓരോ ക്ലാസിലും ഓരോ വിഷയത്തിലും പാഠ്യപദ്ധതി നിശ്ചയിച്ചിട്ടുള്ള പഠനലക്ഷ്യങ്ങൾ തൻറെ സ്കൂ‌ളിലെ എല്ലാ കുട്ടികളും നേടുന്നുവെന്ന് ഉറപ്പാക്കലാണ് സ്കൂൾമേധാവിയെന്ന നിലയിൽ പ്രഥമാധ്യാപികയുടെ ആത്യന്തിക ലക്ഷ്യം. ഇത് സാധിക്കുന്നത് എല്ലാ സഹാധ്യാപകരും ഈ ലക്ഷ്യത്തോടുകൂടി പ്രവർത്തനം കാര്യക്ഷമമായി ഏറ്റെടുക്കുന്നതു വഴിയാണ്. അങ്ങനെയാവുമ്പോൾ ഇവരുടെയെല്ലാം പ്രവർത്തനങ്ങൾ ഇപ്രകാരം നടക്കുന്നുവെന്ന് ഇടയ്ക്കിടെ മോണിറ്റർ ചെയ്തുറപ്പാക്കൽ പ്രഥമാധ്യാപികയുടെ പ്രധാന കർത്തവ്യമായി മാറുന്നു. ഇതിനായി സാധ്യമായത്ര ഹ്രസ്വമായ ഇടവേളകളിൽ സഹാദ്ധ്യാപകരുടെ ക്ലാസ്സിലെത്തി പ്രക്രിയ പൂർണ്ണമായും നിരീക്ഷിച്ച് വിലയിരുത്തണം. അധ്യാപികയുടെ ആസൂത്രണം മുതലുള്ള കാര്യങ്ങൾ വിലയിരുത്തപ്പെടണം. ഇങ്ങനെ ഫലപ്രദമായി മോണിറ്ററിംഗ് നടത്തുന്നതിന് ആവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. അധ്യാപികയുടെ ടീച്ചിംഗ് മാന്വൽ പരിശോധിച്ച് ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കി വേണം ക്ലാസ് നിരീക്ഷണത്തിനു പോകുന്നത്.


അധ്യാപികയുടെ തൊഴിൽപരമായ മികവ്, പഠനാന്തരീക്ഷം, പഠന ബോധനസാമഗ്രികൾ എന്നിവയെല്ലാം വിനിമയത്തിനുതകും വിധം മെച്ചപ്പെടണം. ഫലപ്രദമായ പാഠ്യപദ്ധതി ദൃശ്യമായ പഠനത്തെളിവുകളും നേട്ടങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനു പകരം കുട്ടികൾ നിശ്ചിത പഠനലക്ഷ്യങ്ങൾ ആർജിക്കുന്നുണ്ടോ എന്നും അതിനുള്ള പഠനപ്രക്രിയ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും വിലയിരുത്തേണ്ടത് ആവശ്യമാണ്. അധ്യാപികയുടെ പാഠാസൂത്രണം, കുട്ടികളുടെ നോട്ടുപുസ്തകം, പ്രക്രിയാപരമായി ഇവ തമ്മിലുള്ള പാരസ്പര്യം എന്നിവ പരിഗണിക്കേണ്ടതാണ്. മോണിറ്ററിംഗ് അധ്യാപികയ്ക്ക് അക്കാദമികപിന്തുണ നൽകും വിധം ഗുണാത്മകമായിരിക്കേണ്ടതാണ്.  . ഇതിനായുള്ള ഫോർമാറ്റിലെ സൂചകങ്ങൾ മനസ്സിൽ വച്ചുകൊണ്ട് അധ്യാപകരുടെ ക്ലാസ് നിരീക്ഷിക്കുകയും നിരീക്ഷണക്കുറിപ്പുകൾ ഗുണാത്മകമായി രേഖപ്പെടുത്തുകയും ചെയ്യണം. ക്ലാസ് കണ്ടതിനുശേഷം അധ്യാപികയുടെ പ്രവർത്തനത്തിൽ കാണുന്ന മികവുകളും പരിമിതികളും അവരോട് വ്യക്തിപരമായി സൂചിപ്പിക്കുകയും മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം. അധ്യാപികയുടെ മികവുകൾ എസ് ആർ ജിയോഗത്തിൽ പൊതുവായി അവതരിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. ഇത് അധ്യാപിക തുടർന്നു നടത്തുന്ന പ്രവർത്തനങ്ങൾക്ക് ആവേശവും ഊർജ്ജവും നൽകും.

MONITOTING FORMAT & CIRCULAR 2024-25 :Download here
HM-MONITORING FORMAT Download here