KERALA PRIVATE PRIMARY HEADMASTERS ASSOCIATION




കേരള സർക്കാർ ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ്) വകുപ്പ്


പരിപത്രം


No.1/2024/FIN/ തിരുവനന്തപുരം, തീയതി: 05/01/2024


വിഷയം:-


സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുള്ള റീ ഇംപേഴ്സ്മെന്റ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.


സൂചന :-


1) സ.ഉ.(അച്ചടി) നം.70/2022/ധന തീയതി 23/06/2022

2)സർക്കുലർ നം. 18/2023/ധന തീയതി 17/02/2023

3)22-മത്തെ ഓൺലൈൻ മെഡിസെപ് അവലോകന യോഗത്തിന്റെ മിനുട്‌സ്


       സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സൂചന (1) -ലെ സർക്കാർ ഉത്തരവ് പ്രകാരം 01/07/2022 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി സർക്കാർ ഒപ്പുവെച്ച ധാരണപത്രം (MoU) പ്രകാരം വാഹനാപകടം, പക്ഷാഘാതം. ഹൃദയാഘാതം എന്നീ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം മെഡിസെപ് -ൽ എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന അടിയന്തര ചികിത്സ/ശസ്ത്രക്രിയകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഇൻഷുറൻസ് കമ്പനി റീ-ഇംപേഴ്സ് മെന്റ് അനുവദിക്കുന്നതാണെന്നും ഇത്തരത്തിൽ റീ-ഇംപേഴ്സ് മെന്റ്റിനായി അപേക്ഷിക്കുന്നതിനുള്ള ക്ലെയിം ഫോം ഡൗൺലോഡ് ചെയ്ത് പ്രിൻ്റെടുത്ത് കൃത്യമായി പൂരിപ്പിച്ച് സ്കാൻ ചെയ്ത് medisep@crientalinsurance.co.in എന്ന ഇമെയിൽ വിലാസത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് അയക്കേണ്ടതാണെന്നും സൂചന (2) സർക്കുലർ മുഖാന്തരം മുൻപ് നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.


എന്നാൽ മേൽ സൂചിപ്പിച്ച അടിയന്തര സാഹചര്യങ്ങൾ കൂടാതെ, എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന എല്ലാ ചികിത്സകൾക്കും റീ-ഇംപേഴ്സ് മെന്റ് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം നിത്യേന ഇമെയിൽ മുഖേന ലഭിക്കുന്നതായും അതു പരിശോധിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായും ഇൻഷുറൻസ് കമ്പനി സർക്കാരിനെ അറിയിച്ചിരുന്നു. ആയതിനാൽ സൂചന (3)-ലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ അടിയന്തര സാഹചര്യങ്ങളിൽ മാത്രം മെഡിസെപ് -ൽ എംപാനൽ ചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിൽ ചെയ്യുന്ന അടിയന്തര ചികിത്സ/ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർ ഇനിമുതൽ ചുവടെ പറയുന്ന രീതിയിൽ റീ-ഇംപേഴ്സ് മെന്റ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അപേക്ഷകന്റെ മെഡിസെപ് ഐ.ഡി., എന്ത് ചികിത്സയ്ക്കാണ് വിധേയമായതെന്നു സംബന്ധിച്ച വിവരം, ആശുപത്രിയുടെ പേര് എന്നിവ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ഇമെയിൽ സന്ദേശം 

 medisep@orientalinsurance.co.in എന്ന    വിലാസത്തിൽ ഇൻഷുറൻസ് കമ്പനിക്ക് അയക്കേണ്ടതാണ്. ആയതിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷകന് റീ-ഇംപേഴ്സ്‌മെന്റ്റ് ലഭിക്കുവാൻ അർഹതയുണ്ടോയെന്ന് പരിശോധിച്ച് റീ-ഇംപേഴ്സ്‌മെന്റ് അപേക്ഷയും അപേക്ഷകൻ സമർപ്പിക്കേണ്ടുന്ന രേഖകൾ ഏതൊക്കെയാണെന്നും ഇൻഷുറൻസ് കമ്പനി ഇമെയിൽ മുഖേന അപേക്ഷകനെ അറിയിക്കുന്നതാണ്..

ഷിബു എ.

അഡീഷണൽ സെക്രട്ടറി




Following documents shall be furnished for reimbursement of claims

under MEDISEP.


      1. Duly filled claim form

    2. Copy of Govt Id proof

    3. Copy of Medisep ID card

    4. Original lab reports, investigation reports etc if any.

    5. Original Discharge summary

    6. Original Final bill with break up.

    7. Original Cash paid receipt.

    8. Copy of cancelled cheque.

    9. FIR/MLC copy for RTA claims.

    10. Covering letter explaining the reason for applying for reimbursement

    11. Copy of Aadhar and PAN Card.



Certificate should contain the following:


    1. Situation of the patient on arrival, including Glasgow Coma Scale (GCS)

        Score and Pain Score.

    2. Details for emergency drugs given to the patient at the time of admission.

    3. CT/MRI Investigation reports in case of Head Injury/RTA.

    4. Arterial Blood Gas (ABG) Report in case of Medical emergency.

    5. Supporting Clinical notes to prove that the patient was in an emergency

        situation which required immediate medical care.

    6. Complete ICP



Download _ Claim Form  Download _Form I  


Dispatch the physical documents to the following address based on policy number.





മെഡിസെപ് സംബന്ധിച്ച പരാതികൾ എപ്രകാരമാണ് സമർപ്പിക്കേണ്ടത് ?

മെഡിസെപ് സംബന്ധിച്ച് മെഡിസെപ് ഗുണഭോക്താക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടാകുന്ന പക്ഷം

27/06/2022 തീയതിയിലെ 76/2022/ധന നം. സർക്കാർ ഉത്തരവിലും

17/02/2023 തീയതിയിലെ 18/2023/ധന സർക്കുലറിലും

പരാമർശിക്കും പ്രകാരം മെഡിസെപ് വെബ്‌സൈറ്റിലെ Grievance Link -ലെ Level-I Grievance filing menu മുഖേന ഇൻഷുറൻസ് കമ്പനിക്ക് പരാതി സമർപ്പിക്കേണ്ടതാണ്.

Level -1 Grievance filing മെനു മുഖേന നൽകുന്ന മറുപടി തൃപ്തികരമല്ലങ്കില്ലാത്ത പക്ഷം Level -2 Grievance filing മെനു മുഖേന ജില്ലാതല പരാതി പരിഹാര കമ്മിറ്റിക്ക് പരാതി സമർപ്പിക്കേണ്ടതാണ്.

ജില്ലാതല പരാതി പരിഹാര കമ്മിറ്റി മുഖേന പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്.

സംസ്ഥാനതല പരാതി പരിഹാര കമ്മിറ്റി മുഖേനയും പരാതി പരിഹാരം ലഭിക്കാത്തപക്ഷം വീണ്ടും Level-2 Grievance filing മെനു മുഖേന അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീൽ സമർപ്പിക്കുേണ്ടതാണ്.




MEDISEP CONSUMER PROTECTION COURT

മെഡിച്ച് ഉപഭോക്താക്കൾക്ക് മെഡിക്ലെയിം ലഭിക്കുന്നതിനു വേണ്ടി ഉപഭോക്ത കോടതിയെ സമീപിക്കാൻ സാധിക്കും
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള ആരോഗ്യ ഇൻഷുറൻസാണ് MEDICEP (Medical insurance for State employees and pensioners)

മെഡിസെപ്പ് ഗൗണഭോക്താവ് ആശുപത്രിയിൽ അഡ്‌മിറ്റായി ആവശ്യമായ രേഖകൾ ഹാജരാക്കിയതിനു ശേഷം എം പാനൽ ചെയ്ത്‌ സ്വകാര്യ ആശുപത്രി അധികൃതർ മെഡിസച്ച് ഇൻഷുറൻസ് പോർട്ടൽ മുഖേന ക്ലെയിം 24 ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം

ഡിസ്ചാർജ് ചെയ്തതിനുശേഷം 24. മണിക്കൂറിനുള്ളിൽ ക്ലയിം സമർപ്പിക്കണം.
ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ്    ആശുപത്രിക്ക് ക്ലെയിം തുക മെഡിസെപ്പ് ഗുണഭോക്താക്കളിൽ നിന്നും ഈടാക്കുന്ന തുക സർക്കാർ മുൻകൂറായി ഇൻഷ്വറൻസ് കമ്പനിക്ക് നൽകുന്നുണ്ട്.
വാഹനാപകടം പശ്ചാഘാതം ഹ്യദയാഘാതം എന്നീ അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രികളിലും ചികിത്സ നേടാവുന്നതാണ്.

പരാതികളുണ്ടെങ്കിൽ ഗുണഭോക്താക്കൾക്ക് CONSUMER PROTECTION ACT, 2019 ഉപഭോക്ത കോടതിയെ സമീപിക്കാവുന്നതാണ്.

CONSUMER COMPLAINTS AND PROTECTION SOCIETY
High Court Junction, Near Central Police Station,
Ernakulam
Email cooskerala@gmail.com
Phone: 9847445075