KERALA PRIVATE PRIMARY HEADMASTERS ASSOCIATION


KER ഒൻപതാം അധ്യായത്തിൽ ആകെ 16 ചട്ടങ്ങൾ ആണ് ഉള്ളത്.

ഇതിൽ 2, 3, 6, 7, 8, 9 എന്നിവ കുട്ടികളുടെ അച്ചടക്കത്തെ സംബന്ധിച്ചുള്ളതാണ്.

ചട്ടം - 1

ചട്ടങ്ങൾ ആവിഷ്ക്കരിക്കൽ.-

(1) ഓരോ സ്‌കൂളിലും ഈ അദ്ധ്യായത്തിലെ ചട്ടങ്ങൾ ഉൾക്കൊള്ളിച്ച്, അച്ചടക്കം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കണം.

(2) റദ്ദാക്കപ്പെട്ടു

(3) അവയുടെ ഒരു പ്രതി സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും വേണം.

ചട്ടം - 2

1 )ഓരോ കട്ടിയും ക്ലാസ്സിൽ കൃത്യ സമയത്ത് ഹാജരുണ്ടാകണം

 1A) ക്ലാസ് ആരംഭിക്കുന്നതിനു മുൻപ് കുട്ടികളും സ്റ്റാഫ് അംഗങ്ങളും ഒന്നിച്ചുകൂടി നിന്നു ദേശീയഗാനം ആലപിക്കണം. (സ്കൂൾ അസംബ്ലി)

2) ഓരോ ദിവസവും സ്കൂളിൽ ആദ്യമായി അധ്യാപകരെ കാണുമ്പോൾ കട്ടി അധ്യാപകനെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്യണം.

3) അദ്ധ്യാപകൻ ക്ലാസ്സിൽ വരുമ്പോൾ കുട്ടികൾ എഴുന്നേറ്റുനിൽക്കുകയും അദ്ദേഹം ഇരുന്നതിനു ശേഷം, അല്ലെങ്കിൽ പറയുമ്പോൾ മാത്രം, ഇരിക്കുകയും വേണം.

4)- അനുമതി കൂടാതെ ക്ലാസ് സമയത്ത് കുട്ടി ക്ലാസ് വിട്ടു പുറത്തുപോകരുത്.

5) ശുചിയായ വസ്ത്രധാരണം.

8) ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത്.

9 )കുട്ടികളിലെ അച്ചടക്കത്തിന് താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കാം.അവരുമായി സൗഹൃദം സ്ഥാപിക്കണം. Prefect / Monitor / Students Council തിരഞ്ഞെടുപ്പ്. കുട്ടികളെ വിവിധ ഗ്രൂപ്പാക്കി തിരിച്ചുകൊണ്ടുള്ള ഹൗസ് സിസ്റ്റം.

10) ക്ലാസ്സിലോ സ്കൂളിലോ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. (G.O (P) No. 181/12/Gen. Edn Dated 08-06-2012 പ്രകാരം ചേർത്തത്)

സ്കൂൾ അസംബ്ലി മരത്തണലിലോ മേൽക്കൂരയ്ക്കു കീഴിലോ 15 മിനിറ്റിൽ അധികമാകാത്ത സമയത്തിനുള്ളിൽ നടത്തണം. ദേഹാസ്വാസ്ഥ്യമുള്ള കുട്ടികളെ അസംബ്ലിയിൽ നിന്ന് ഒഴിവാക്കണം.(ഡയറക്ടറുടെ 08-08-2007 ലെ സർക്കുലർ നമ്പർ എച്ച്2/39589/2007)

ചട്ടം - 3

1) സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്ക് കുട്ടികൾ വിധേയരാകണം.

2) ഈ പരിശോധനയ്ക്ക് HM ൻ്റെ സഹായ സഹകരണങ്ങൾ ഉണ്ടാകണം.

3) പകർച്ചവ്യാധി ബാധിച്ച കുട്ടികളെ സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കരുത്.അനുമതി കൂടാതെ ക്ലാസ് സമയത്ത് കുട്ടി ക്ലാസ് വിട്ടു പുറത്തുപോകരുത്.

ചട്ടം - 4& 5 (റദ്ദാക്കപ്പെട്ടു.)

ചട്ടം - 6

സസ്പെൻഷനും ഡിസ്മിസ്സലും

1) താഴെ പറയുന്ന കാരണങ്ങളാൽ കുറ്റങ്ങളുടെ ലഘു, ഗുരുത്വം നോക്കി കുട്ടികൾക്ക് താക്കീതോ സസ്പെൻഷനോ ഡിസ്മിസ്സലോ ശിക്ഷയായി നൽകാം.മനപൂർവം അധ്യാപകരെ ധിക്കരിക്കുക, പരീക്ഷയിൽ ക്രമക്കേട് കാണിക്കുക, സ്കൂൾ നിയമങ്ങൾ ലംഘിക്കുക, മറ്റു കുട്ടികളെ ബാധിക്കുന്ന തരത്തിലുള്ള സ്വഭാവ ദൂഷ്യം ഡിസ്മിസ് ചെയ്താൽ വിവരം വിദ്യാഭ്യാസ ഓഫീസറെ അറിയിക്കണം. കുട്ടിക്ക് വിദ്യാഭ്യാസഓഫീസർ മുമ്പാകെ അപ്പീൽ നൽകാം.

(സസ്പെൻഷനും ഡിസ്മിസ്സലും നൽകാൻ സെക്കൻ്ററി സ്കൂൾ HM ന് മാത്രം അധികാരം. പ്രൈമറി HM ന്താക്കീത് ചെയ്യാം. വിവരം വിദ്യാഭ്യാസ ഓഫീസറെ ശുപാർശ സഹിതം അറിയിച്ച് അദ്ദേഹത്തിന്റെ തീരുമാനം വരുന്നതുവരെ ആവശ്യമെങ്കിൽ പ്രൈമറി HM നും കുട്ടിയെ സസ്പെൻഷനിൽ നിർത്താം.(Note (iv) under Rule 6(1) )

ചട്ടം -7

സസ്പെന്റ് ചെയ്യപ്പെട്ട വിദ്യാർഥിയെ സ്കൂളിൽ ഹാജരാകാൻ അനുവദിക്കരുത്

ചട്ടം - 8

സസ്പെൻഷനിലോ ഡിസ്മിസ്സലിലോ നിൽക്കുന്ന കുട്ടിക്ക് ഫീസിളവിന് അർഹതയില്ല.

ചട്ടം - 9

ഫോറം നമ്പർ 9 ൽ ശിക്ഷാ രജിസ്റ്റർ സൂക്ഷിക്കണം. കുട്ടികൾക്ക് നൽകുന്ന ശിക്ഷയുടെ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തണം.

ചട്ടം - 10

1) സ്കൂളിലെ അച്ചടക്കം സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഹെഡ്മാസ്റ്ററിൽ നിക്ഷിപ്തം.

2). ഒഴിവുകാലത്തോ, ഒഴിവു ദിവസങ്ങളിലോ, സാധ്യായ ദിവസങ്ങളിൽ സ്കൂൾ സമയത്തിനു പുറമെയോ സ്കൂൾ സംബന്ധമായ എന്തു ജോലി ചെയ്യാനും പ്രഥമാധ്യാപകർക്ക് അധ്യാപകരോട് ആവശ്യപ്പെടാം. (കെ.എസ്.ആർ പാർട്ട് | ലെ ചട്ടം 14)

3) കായികാധ്വാനവും സാമൂഹ്യ സേവനവും ചെയ്യുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കണം. Scout & Guides, NCC, ACC തുടങ്ങിയവ ആരംഭിക്കണം.

(Unless in any case it be otherwise distinctly provided, the whole time of an officer is at the disposal of the Government which pays him and he may be employed in any manner required by proper authority, without claim for additional remuneration, whether the services required of him are such as would ordinarily be remunerated from the General Revenues of India or of the States or the Revenues of a Local Fund or from the funds of a Body, incorporated or not, which is wholly or substantially owned or controlled by the Government )

ചട്ടം - 11

പ്രഥമാധ്യാപകരുടെ ചുമതലകൾ

1) സർക്കാരും ഡിപ്പാർട്ട്മെന്റും പുറപ്പെടുവിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുസരിച്ചു പ്രവർത്തിക്കുക.

2) സ്കൂളിൽ അച്ചടക്കം പാലിക്കുക.

3) ടൈം ടേബിൾ രൂപവത്കരിച്ചും അധ്യാപകർക്കിടയിൽ ജോലി വിഭജിച്ചു നൽകിയും പരീക്ഷ നടത്തിയും പഠനത്തിനു പുറമെയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും സ്കൂൾ നന്നായി പ്രവർത്തിപ്പിക്കുക.

4) ചട്ടപ്രകാരം കുട്ടികളുടെ പ്രൊമോഷൻ നടത്തുക

5) അധ്യാപകരുടെ ജോലി പരിശോധിക്കുക.

6) സ്കൂൾ റിക്കോർഡുകളും രജിസ്റ്ററുകളും ശരിയായി എഴുതി സൂക്ഷിക്കുക. കത്തിടപാടുകൾ ശരിയായ വിധത്തിൽ നടത്തുക.

7) കുട്ടികളിൽ നിന്നു ഫീസ് പിരിച്ചു യഥാസമയം ട്രഷറിയിൽ ഒടുക്കുക.

8) സ്കൂൾ പരിസരം ശുചിയായും ആരോഗ്യപ്രദായകമായും സൂക്ഷിക്കുക.

9) സ്റ്റാഫ് കൗൺസിൽ സംഘടിപ്പിക്കുക, പ്രവർത്തിപ്പിക്കുക. കൗൺസിലിൽ HM ചെയർപെഴ്സണും എല്ലാ അധ്യാപകരും അംഗങ്ങളും ആയിരിക്കും. (Non Teaching Staff ഇതിൽ ഉൾപ്പെടില്ല)


Right to Education Act (വിദ്യാഭ്യാസ അവകാശ നിയമം)

THE RIGHT OF CHILDREN TO FREE AND COMPULSORY EDUCATION ACT 2009

THE KERALA RIGHT OF CHILDREN TO FREE AND COMPULSORY EDUCATION RULES 2011

26-08-2009 ന് രാഷ്ട്രപതി അംഗീകരിച്ചതിനെത്തുടർന്ന് 01-04-2010 മുതൽ ജമ്മു കശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ കേന്ദ്ര നിയമമാണ് Right to Education 


G.O (P) No. 100/2011/Gen.Edn Dated 30-04-2011- (SRO No. 291/2011 published in Extra Ordinary Gazatte No. 970 Dated 06-05-2011) പ്രകാരം കേരളത്തിൽ ഇതിനു ചട്ടങ്ങൾ ഉണ്ടായതോടെ 06-05-2011 മുതൽ ഈ നിയമം കേരളത്തിലും പ്രാബല്യത്തിലായി.


പ്രഥമാധ്യാപകരുടെ ചുമതലകൾ (- RTE RULES പ്രകാരം) RTE ചട്ടം 18 (2)

വകുപ്പിന്റെ പരിശീലനങ്ങളിൽ പങ്കെടുക്കണം

(1) വിദ്യാഭ്യാസ കലണ്ടറിനെ അടിസ്ഥാനമാക്കി സ്കൂൾ അക്കാദമിക് കലണ്ടർ തയ്യാറാക്കണം

(ii) ഒരു ടേമിൽ ഒരു തവണയെങ്കിലും PTA, MPTA മീറ്റിംഗ് ചേരണം. സ്കൂൾ അക്കാദമിക് കലണ്ടറിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകരുടെ പ്രകടനം നിരീക്ഷിക്കണം, വിലയിരുത്തണം, നിർദേശങ്ങൾ നൽകണം.

(iii) സ്കൂളിനു പുറത്തുള്ള കോ കരിക്കുലർ പ്രവർത്തനങ്ങളിൽ അധ്യാപകർ പങ്കെടുക്കുന്നതു മൂലം അവർ ബോധന ചുമതലകളിൽ നിന്നു വിട്ടു നിൽക്കുന്നത് നിയന്ത്രിക്കുക.

(iv) കുട്ടിയുടെ ബോധനമികവ് വിലയിരുത്തണം. വർഷം മുഴുവൻഓരോ വിഷയത്തിനും ബോധന മികവ് നേടുന്നുണ്ടെന്നു ഉറപ്പാക്കണം. (v) കുട്ടികളുടെ മാർഗദർശിയായി പ്രവർത്തിക്കണം.വ്യക്തിഗത ഉറപ്പാക്കുന്നതിന് ട്യൂട്ടോറിയൽ സിസ്റ്റം നടപ്പാക്കണം. ശ്രദ്ധ

(vi) രണ്ടു മാസത്തിലൊരിക്കൽ Class PTA, MPTA യോഗം സംഘടിപ്പിക്കണം.

(vii) ഓരോ കട്ടിയെയും സംബന്ധിച്ച വിദ്യാർഥി സഞ്ചിത രേഖ സൂക്ഷിക്കണം.

(viii) മാസം തോറും സ്റ്റാഫ് കൗൺസിൽ യോഗം വിളിക്കണം. ഇതിൽ അധ്യാപകരുടെ പ്രകടനം റിവ്യൂ ചെയ്യണം. റിവ്യൂ റിപ്പോർട്ട് AEO ക്ക് അയക്കണം.

KER ചട്ടം- 12

അധ്യാപകരുടെ ചുമതലകൾ

1) അധ്യാപനം സംബന്ധിച്ചും അല്ലാതെയും തങ്ങളെ ഏൽപ്പിക്കുന്ന ജോലി തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ചെയ്യണം.

2) ക്ലാസ്സിൽ അച്ചടക്കം പാലിക്കണം, സ്കൂളിൻ്റെ പൊതു അച്ചടക്ക പാലനത്തിന് HM നെ സഹായിക്കണം.

3) സ്കൂളിനകത്തും പുറത്തും കുട്ടികൾക്ക് മാതൃകയാകും വിധം പെരുമാറണം.Note under Rule 12(3) : പഠിപ്പിക്കുന്ന വിഷയങ്ങളുടെ പാഠക്കുറിപ്പുകൾ എഴുതി സൂക്ഷിക്കണം. 


അധ്യാപകരുടെ ചുമതലകൾ --RTE ACT പ്രകാരം Sec 24 ( 1)


(a) സ്കൂളിൽ ഹാജരാകുന്നതിനു സമയനിഷ്ഠയും കൃത്യനിഷ്ഠയും പാലിക്കുക.

(b) & (c) കരിക്കുലം നിർദിഷ്ട സമയ പരിധിക്കുള്ളിൽ പൂർത്തീകരിക്കണം.-

(d) കട്ടിയുടെ ബോധന നിലവാരം വിലയിരുത്തി ആവശ്യമെങ്കിൽ അധികബോധനം നൽകണം

(e) മാതാപിതാക്കളുമായി നിരന്തരം കൂടിക്കാഴ്ച - കുട്ടിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയിക്കൽ

(f) നിർണയിക്കപ്പെടാവുന്ന മറ്റു ചുമതലകൾ.

SECTION 24 (2) ൽ മേല്പറഞ്ഞ ചുമതലകൾ നിർവഹിക്കാത്തവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നു പറയുന്നുണ്ട്.


അധ്യാപകരുടെ ചുമതലകൾ - RTE RULES പ്രകാരം RTE Rule 18(3)

Section 24 (1) ൽ പറയുന്ന ചുമതലകൾക്കു പുറമെ -

(a) ലൈബ്രറി, ലബോറട്ടറി, വിവര സാങ്കേതിക വിദ്യ, സ്പോർട്ട്സ് & ഗയിംസ്, തൊഴിൽ വിദ്യാഭ്യാസം എന്നിവ സംബന്ധിച്ച സ്കൂൾ സൗകര്യങ്ങൾ പൂർണമായും വിനിയോഗിക്കുക.

(b) ഇൻസർവീസ് പരിശീലന പരിപാടികളിൽ പങ്കെടുക്കണം.

(c) അക്കാദമിക അധികാര കേന്ദ്രത്തിനു കീഴിൽ കരിക്കുലത്തിനു രൂ നൽകുന്നതിനും, സിലബസും - ട്രെയിനിംഗ് മോഡ്യൂളും വികസിപ്പിക്കുന്നതിനും, പാഠപുസ്തകം തയ്യാറാക്കുന്നതിലും പങ്കാളിയാവുക.

KER Chap - IX ചട്ടം - 13

ഇതര ജോലികൾക്കു നിയോഗിക്കൽ സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അനുമതി കൂടാതെ അധ്യാപകരും പ്രഥമാധ്യാപകരും മറ്റു ജോലികളിലൊന്നും ഏർപ്പെട്ടുകൂടാ.

HM ന്റെ അനുവാദത്തോടെ അധ്യാപകന് 4 കുട്ടികൾക്കുവരെ ദിവസം 2 മണിക്കൂർ വരെ ട്യൂഷൻ എടുക്കാം (Note under Rule 13)(RTE വന്നതോടെ ചട്ടം 13 പ്രബലമല്ലാതായി)


RTE ACT

RTE ആക്ട് സെക്ഷൻ 27 പ്രകാരം സെൻസസ്, ദുരന്ത നിവാരണം, പാർലമെന്റ്/നിയമസഭ/LSGD തിരഞ്ഞെടുപ്പുകൾ എന്നിവയ്ക്കല്ലാതെ മറ്റൊരു വിദ്യാഭ്യാസേതര ജോലികൾക്കും അധ്യാപകരെ നിയോഗിക്കാൻ പാടില്ല.സെക്ഷൻ 28 പ്രകാരം ഒരധ്യാപകനും സ്വകാര്യ ട്യൂഷനോ സ്വകാര്യ പഠന പ്രവർത്തനങ്ങളോ നടത്താൻ പാടില്ല.