KERALA PRIVATE PRIMARY HEADMASTERS ASSOCIATION

1961ലാണ് ഇന്‍കംടാക്‌സ് ആക്ട് നിലവില്‍ വന്നത്. 1962ല്‍ വകുപ്പ് 192 കൂടി കൂട്ടിച്ചേര്‍ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും കേന്ദ്ര ഗവണ്‍മെന്‍റും  സംസ്ഥാനഗവണ്‍മെന്‍റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്‍കം ടാക്‌സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്. 

എല്ലാ നികുതിദായകര്‍ക്കും PAN (Permanent Account Number) ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും PAN എടുത്തിരിക്കണം.

2020-21 വര്‍ഷം മുതല്‍ നികുതി നിരക്കുകള്‍ കണക്കാക്കുന്നതിന് പുതിയ ഒരു രീതി കൂടി നിലവില്‍ വന്നു. നികുതിദായകന് പുതിയ രീതിയോ (New Regime) പഴയ രീതിയോ (Old Regime) സ്വീകരിക്കാം.

എല്ലാ സ്ഥാപന മേധാവികളും Quarterly TDS  Return  യഥാസമയം സമര്‍പ്പിച്ചിരിക്കണം. വൈകിയാല്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് Late filing fee അടക്കേണ്ടി വരും. 

Quarterly TDS  Return സമര്‍പ്പിക്കേണ്ട അവസാന ദിവസങ്ങള്‍ താഴെ നല്‍കുന്നു.

First Quarter - July 31

Second Quarter - October 31

Third Quarter - January 31

Fourth Quarter - May 31


ഡി.ഡി.ഒ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടാക്‌സ് കണക്കാക്കേണ്ട രീതി


പഴയ രീതിയില്‍ (Old Regime)  Standard Deduction, 80 സി. പ്രകാരമുള്ള കിഴിവുകള്‍ എന്നിവ ക്ലൈം ചെയ്തുകൊണ്ട് ബാക്കിവരുന്ന തുകക്കാണ് ടാക്‌സ് കണക്കാക്കുന്നത്. ഈ രീതിയില്‍ നികുതി സ്ലാബുകള്‍ കുറവും ടാക്‌സ് റൈറ്റ് കൂടുതലുമാണ്. പുതിയ രീതിയില്‍ (New Regime) നികുതി സ്ലാബുകള്‍ കൂടുതലും ടാക്‌സ് റേറ്റ് കുറവുമാണ്. എങ്കിലും കൂടുതല്‍ നികുതി ദായകരും 80-C. അടക്കമുള്ള സേവിംഗ്‌സും കിഴിവുകളും ഉള്ളവരായതിനാല്‍ പഴയ രീതിയായിരിക്കും തെരഞ്ഞെടുക്കുന്നത്. രണ്ട് രീതിയിലും നികുതി കണക്കാക്കി കൂടുതല്‍ ഗുണകരമായത് സ്വീകരിക്കുന്നതായിരിക്കും ഉചിതം, ഏത് രീതി സ്വീകരിച്ചാലും 2025 ജൂലായ് 31ന് മുമ്പായി ഐ.ടി.ആര്‍. സമര്‍പ്പിക്കുന്ന സമയത്ത് സ്വീകരിക്കുന്ന സ്‌കീം ആയിരിക്കും ഫൈനല്‍. ആ സമയത്ത് സ്‌കീം മാറുന്നതിന് തടസ്സമില്ല. 


പി.എഫ് നിക്ഷേപത്തിന്‍റെ പലിശ :

2021 മാര്‍ച്ച് 31 നു ശേഷം 5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപങ്ങളുടെ പലിശക്കും ഇനി ടാക്സ് നല്‍കേണ്ടിവരും. . ഇത്തരം നിക്ഷേപങ്ങളുടെ പലിശക്ക് 10 % TDS നല്‍കേണ്ടി വരുന്നതാണ്. ( U/S 194A) Income from other source എന്ന നിലക്കാണ് ഇതിനെ കണക്കാക്കുന്നത്. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശപോലെ വരുമാനത്തില്‍ കാണിക്കണം.





പുതിയ രീതിയില്‍ (New Regime) വരുമാന നികുതി കണക്കാക്കേണ്ട രീതി 

ബേസിക് പേ, ഡി.എ, എച്ച്.ആര്‍, മറ്റ് അലവന്‍സുകള്‍ എന്നിവ മുഴുവന്‍ ഉള്‍പ്പെടുത്തി ഗ്രോസ് സാലറി  ഇന്‍കം (Gross Salary Income) കാണുന്നു.  എന്നാല്‍ കണ്‍വേയന്‍സ് അലവന്‍സ്, ഡൈലി അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവക്ക് ലഭിച്ച് ചെലവഴിച്ച തുക വരുമാനത്തില്‍ കൂട്ടേണ്ടതില്ല. എംപ്ലോയേഴ്‌സ് കോണ്‍ട്രിബ്യൂഷന്‍ ഉണ്ടെങ്കില്‍ വരുമാനത്തില്‍ ചേര്‍ക്കുകയും പ്രസ്തുത തുക 80സി.സി.ഡി.(2) പ്രകാരം കുറയ്ക്കുകയും വേണം. സ്റ്റാന്‍റേഡ് ഡിഡക്ഷന്‍ ആയി 75000 രൂപയും കുറച്ചാല്‍ ലഭിക്കുന്ന സംഖ്യയാണ് പുതിയരീതിയിലുള്ള ടാക്‌സബിള്‍ ഇന്‍കം. ഇതിന് പുതിയ നിരക്കനുസരിച്ച് നികുതി കണക്കാക്കാം.

NB: Standard Deduction, New Regime പ്രകാരം 75000 രൂപയും Old Regime പ്രകാരം 50000 രൂപയും ആണ്

Tax slab as per New Regime 2024 - 25 (FY)

Up to ₹3,00,000Nil                                     
₹3,00,000 - ₹7,00,0005%
₹7,00,000 - ₹10,00,00010 %
₹10,00,000 - ₹12,00,00015 %
₹12,00,000 - ₹15,00,00020 %
Above ₹15,00,00030 %

Income Tax Rebate U/S 87 A 

നികുതി ഇളവ് എന്നത് വ്യക്തികൾക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവർക്ക് അവരുടെ വരുമാനം ഒരു നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ ആദായനികുതിയുടെ ഭാരമില്ലെന്ന് ഉറപ്പാക്കാൻ നൽകുന്നതാണ്. New Regime പ്രകാരം 7 ലക്ഷം രൂപയില്‍ താഴെ Taxable Income വരുന്നവര്‍ക്കും Old Regime പ്രകാരം 5 ലക്ഷം രൂപയില്‍ താഴെ Taxable Income വരുന്നവര്‍ക്കുമാണ് ഈ ഇളവ് ലഭിക്കുവാന്‍ അര്‍ഹതയുള്ളത്. 

New Regime പ്രകാരം 7 ലക്ഷം രൂപയില്‍ താഴെയാണ് ഒരാളുടെ Taxable Income എങ്കില്‍ അദ്ദേഹത്തിന്‍റെ ആകെ നികുതിയോ അല്ലെങ്കില്‍ 25000 രൂപയോ ഇളവ് ലഭിക്കും

Old Regime പ്രകാരം 5 ലക്ഷം രൂപയില്‍ താഴെയാണ് ഒരാളുടെ  Taxable Income എങ്കില്‍  അദ്ദേഹത്തിന്‍റെ ആകെ നികുതിയോ അല്ലെങ്കില്‍ 12500 രൂപയോ ഇളവ് ലഭിക്കും.

Marginal Relief 

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ,  7 ലക്ഷം രൂപയ്ക്ക് തൊട്ട് മുകളിൽ ആകെ വരുമാനമുള്ള വ്യക്തികൾക്ക്  ഒരു റിബേറ്റ് കവര്‍ കൂടി  ലഭ്യമാണ്.

മേല്‍ റിബേറ്റ് കണക്കാക്കേണ്ട വിധം 

Step 1 - 7 ലക്ഷം രൂപക്ക് മുകളിലുള്ള അധിക തുക കണക്കാക്കുക - (A)

Step 2 - മൊത്തം വരുമാനത്തിന്‍റെ ആദായ നികുതി കണക്കാക്കുക (B)

Step 3 - (B), (A) യെക്കാള്‍ വലുതാണെങ്കില്‍ മാര്‍ജിനല്‍ റിലീഫ് ആയി (B)-(A) ആയിരിക്കും
ഉദാ : ഒരാളുടെ നികുതി വിധേയ വരുമാനം 715000 ആണ്. ഇദ്ദേഹത്തിന് വരുമാനം 7 ലക്ഷത്തിന് മുകളില്‍ പോയതിനാല്‍ റിബേറ്റ് ലഭിക്കില്ല. എന്നാല്‍ മാര്‍ജിനല്‍ റിലീഫ് ലഭിക്കുമോ എന്ന് നോക്കാം.

Step 1. 7 ലക്ഷത്തിന് മുകളില്‍ പോയ സംഖ്യ കണക്കാക്കുക. അത് ഇവിടെ 15000 രൂപ - (A)

Step 2 ഇദ്ദേഹത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ ആദായ നികുതി കണക്കാക്കുക. 

                           Up to 3,00,000 - Tax Nil

                           3,00,000 - 7,00,000 - Tax 5% - 20000

                           7,00,001 - 7,15,000 - Tax 10% - 15000 x 10/100 = 1500

                           Total - 20000 + 1500 = 21500 (B)

ഇവിടെ (B), (A) യെക്കാള്‍ വലുതായതിനാല്‍ മാര്‍ജിനല്‍ റിലീഫ് (B) - (A) - 21500 - 15000 = 6500

Total Tax - 21500 

Marginal Relief - 6500

Tax = 15000 + Cess (4%)




പഴയ രീതിയില്‍ (Old Regime) വരുമാന നികുതി കണക്കാക്കേണ്ട രീതി 

PAY,DA,HRA,HTA,SALARY ARREAR,DA ARREAR,FESTIVEL ALLOWANCE,BONUS എന്നിവയും ഇളവില്ലാത്ത അലവന്‍സുകളെല്ലാം ഉള്‍പ്പെടുത്തി സാലറി ഇന്‍കം കാണുക. കണ്‍വേയന്‍സ് അലവന്‍സ്, ഡൈലി അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവക്ക് ലഭിച്ച് ചെലവഴിച്ച തുക വരുമാനത്തില്‍ കണക്കാക്കേണ്ടതില്ല. 

നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കാവുന്ന അലവന്‍സുകളും ഉണ്ട്

HRA, U/S 10(13A) വാടക വീട്ടില്‍ താമസിക്കുന്ന ജീവനക്കാര്‍ അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ (PAY+ DA) 10% ല്‍ കൂടുതല്‍ വീട്ടുവാടക കൊടുത്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA ഇനത്തില്‍ കുറവ് ലഭിക്കാന്‍ അര്‍ഹതയുണ്ട്. താഴെ പറയുന്ന മൂന്ന് ഇനങ്ങളില്‍ ഏറ്റവും കുറവുള്ളത് ഇളവായി ലഭിക്കുന്നതാണ്.  

ഉദാഹരണമായി 12000 രൂപ ഒരുവര്‍ഷം എച്ച്.ആര്‍.എ. ലഭിക്കുന്ന ജീവനക്കാരന്റെ ഒരുവര്‍ഷത്തെ ശമ്പളം 3 ലക്ഷത്തി എണ്‍പതിനായിരം രൂപയാണെന്നിരിക്കട്ടെ. എങ്കില്‍ അയാളുടെ ശമ്പളത്തിന്റെ 10% 38000/-. അയാള്‍ ആ വര്‍ഷം 37,000- രൂപ വീട്ടുവാടക നല്‍കിയിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് HRA. ഇനത്തില്‍ ഇളവ് കിട്ടുന്നില്ല. എന്നാല്‍ 40000/- കൊടുത്തിരുന്നുവെങ്കില്‍ 2000 രൂപ കിഴിവ് ലഭിക്കും.

ഹില്‍ട്രാക്ക് അലവന്‍സ്

1000 മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുന്നത്. പരമാവധി ഒരുവര്‍ഷം 3600 രൂപ (300X 12) കിഴിവ് ലഭിക്കും.

കണ്‍വേയന്‍സ് അലവന്‍സ്

അന്ധനോ ബധിരനോ, വികലാംഗനോ ആയ ജീവനക്കാരന് ലഭിക്കുന്ന അലവന്‍സ് 38400 രൂപ (3200X 12) കിഴിവ് ലഭിക്കുന്നതാണ്. 

മുകളില്‍ പറഞ്ഞ അലവന്‍സുകള്‍ എല്ലാം വരുമാനത്തില്‍ ചേര്‍ത്തതിന് ശേഷം ഓരോ ഇനത്തിനും അര്‍ഹമായ ഇളവുകള്‍ കുറവ് ചെയ്യുകയാണ് വേണ്ടത്. 

ഇനി വരുമാനത്തില്‍ നിന്ന് നേരിട്ട് കുറക്കുന്ന മറ്റ് ഇളവുകള്‍ ഏതൊക്കെയെന്ന് നോക്കാം

ആ സാമ്പത്തിക വര്‍ഷം അടച്ച തൊഴില്‍ നികുതി ആകെ വരുമാനത്തില്‍ നിന്നും കുറവ് വരുത്താം. 

സ്വന്തം താമസത്തിനായി വീട് നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയര്‍ ചെയ്യുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുള്ള ലോണിന്റെ പലിശ നിബന്ധനകള്‍ക്ക് വിധേയമായി കുറവ് വരുത്താവുന്നതാണ്. ഇതിനായി വായ്പയെടുത്ത സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തതിന്റെ ഉദ്ദേശം, പലിശ എന്നിവ വ്യക്തമാക്കുന്ന സ്റ്റേറ്റ്‌മെന്റ് ഹാജരാക്കേണ്ടതാണ്. വീടിന്റെ ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.  1-4-99ന് ശേഷം എടുത്ത  ലോണുകള്‍ക്ക് പലമാവധി 2 ലക്ഷം രൂപയും 1-4-99ന് മുമ്പ് എടുത്ത ലോണുകള്‍ക്ക് പരമാവധി 30,000 രൂപയും ലഭിക്കും. വീട് റിപ്പയര്‍, പുനര്‍നിര്‍മാണം എന്നിവക്ക് എടുത്ത ലോണ്‍ ആണെങ്കില്‍ 30,000 രൂപ മാത്രമെ കഴിവ് ലഭിക്കുകയുള്ളൂ. 

CHAPTER 6 A പ്രകാരമുള്ള കിഴിവുകള്‍

ഒന്നര ലക്ഷത്തിന് ശേഷമുള്ള കിഴിവ് ഏതെല്ലാം എന്ന് നോക്കാം

                             നിബന്ധനകള്‍

                                  നിബന്ധനകള്‍

ഇതുപ്രകാരമുള്ള കിഴിവുകള്‍ കുറച്ചതിനു ശേഷമുള്ള തുകക്ക് പഴയ നിരക്കില്‍ വരുമാന നികുതി കണക്കാക്കി 4% എജ്യുക്കേഷന്‍ സെസ് കൂടി ചേര്‍ത്താല്‍ അടക്കേണ്ട ടാക്സ് ആയി.

Up to ₹2,50,000Nil                                     
₹2,50,001 - ₹5,00,0005%
₹5,00,001 - ₹10,00,00020 %
Above ₹10,00,00030 %



Income Tax Rebate U/S 87 A 


Old Regime പ്രകാരം 5 ലക്ഷം രൂപയില്‍ താഴെയാണ് ഒരാളുടെ  Taxable Income എങ്കില്‍  അദ്ദേഹത്തിന്‍റെ ആകെ നികുതിയോ അല്ലെങ്കില്‍ 12500 രൂപയോ ഇളവ് ലഭിക്കും.