KER Chapter IXVA Rule 34 Seniority list
സ്റ്റാഫ് ലിസ്റ്റ് എന്നതും സീനിയോറിറ്റി ലിസ്റ്റ് എന്നതും ഒന്നുതന്നെയാണ്. സ്റ്റാഫ് ലിസ്റ്റിനെ സീനിയോറിറ്റി ലിസ്റ്റ് എന്നും വിളിക്കു ന്നു. കെ.ഇ.ആറിലെ ഫോറം 11 A യിൽ തയ്യാറാ ക്കുന്ന ലിസ്റ്റാണിത്. കെ.ഇ.ആർ അധ്യായം XIV A ചട്ടം 34 ൽ ചുവടെ കൊടുത്ത വിധം പ്രതിപാ ദിക്കുന്നു
Rule - 34 Seniority list. Every management shall subject to the provisions contained in rule 37, prepare and maintain in Form II-A a staff list otherwise called a seniority list each for teachers in the High Schools and those in the Primary Schools, as specified below: ([34. സിനിയോരിറ്റി ലിസ്റ്റ്.- ചട്ടം 37-ലെ വ്യവസ്ഥകൾക്കു വിധേയമായി എല്ലാ സ്കൂൾ മാനേജ്മെന്റും ഫാറം IIA-യിൽ ഹൈസ്ക്കൂൾ അദ്ധ്യാപകർക്കും പ്രൈമറി അദ്ധ്യാ പകർക്കും താഴെപ്പറയുന്ന പ്രകാരം സീനിയോരിറ്റി ലിസ്റ്റ് എന്നറിയപ്പെടുന്ന ഒരു സ്റ്റാഫ് ലിസ്റ്റ് വച്ചുപോരേണ്ടതാണ്.)
(സീനിയോരിറ്റി അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ലിസ്റ്റായതുകൊണ്ട് അതിനെ പൊതുവെ സീനിയോറിറ്റി ലിസ്റ്റ് എന്നും പറയുന്നു. സ്റ്റാഫ് ലിസ്റ്റ് എന്ന വാക്ക് പലരും ഉപയോഗിക്കാറില്ലെന്നേ യുളളൂ. വ്യത്യസ്ത പേരിലാണെങ്കിലും അവ രണ്ടും ഒന്നു തന്നെയാണ്.)
a)In the case of High Schools, a combined seniority list of High School Assistants(Subjects) and High School Assistants(Languages) specified in clauses (ii) and (ii-A) of rule 3, Chapter XXIII shall be prepared giving the High School Assistants (Languages) the credit of their entire service as High School Assistants (Languages) irrespective of whether they are Graduates or Title Holders, without prejudice to the interse seniority of High School Assistants (Subjects) and High School Assistants (Languages). The purpose of the seniority list shall be only to determine the relative position of persons who shall be eligible for promotion as High School Headmaster [or Headmistress or Vice- Principal] by virtue of length of service and prescribed qualifications for promotion as High School Headmaster [or Headmistress or Vice-Principal]] ( (a) ഹൈസ്കൂളുകളുടെ സംഗതിയിൽ, ഹൈസ്ക്കൂൾ അസിസ്റ്റന്റ്റ് (ഭാഷ കൾ)മാർക്ക് അവർ ബിരുദധാരികളോ റ്റൈറ്റിൽ ഹോൾഡേഴ്സോ ആണെന്നുള്ളത് പരിഗണിക്കാതെ ഹൈസ്ക്കൂൾ അസിസ്റ്റൻ്റു (സബ്ജക്റ്റുകൾ)കളുടെയും ഹൈസ്ക്കൂൾ അസിസ്റ്റന്റു(ഭാഷകൾ)കളുടെയും പരസ്പര സീനിയോരിറ്റിക്ക് ദോഷം വരാത്തവിധം ഹൈസ്ക്കൂളിലെ ഭാഷാദ്ധ്യാപകർ എന്ന നിലയിലെ മുഴുവൻ സർവ്വീസിനും പ്രാധാന്യം നൽകികൊണ്ട് അദ്ധ്യായം XXII-ൻ്റെ ചട്ടം 3ൻ്റെ ഖണ്ഡം (I) -ലും (li-A)-യിലും പറഞ്ഞിട്ടുള്ള പ്രകാരത്തിലുള്ള ഹൈസ്ക്കൂൾ അസിസ്റ്റൻ (സബ്ജക്റ്റുകൾ)കളുടെയും ഹൈസ്ക്കൂൾ അസിസ്റ്റന്റു(ഭാഷകൾ)കളുടെയും ഒരു സംയുക്ത സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ട താണ്. സർവ്വീസ് ദൈർഘ്യത്തിന്റെയും ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി പ്രമോഷനുവേണ്ട നിർദ്ദിഷ്ട യോഗ്യതയുടെയും അടിസ്ഥാനത്തിൽ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർമാ രായി പ്രമോഷന് യോഗ്യരായ വ്യക്തികളുടെ മുൻഗണനാക്രമം തീരുമാനിക്കുക എന്നതു മാത്രമാണ് ഈ സീനിയോരിറ്റി ലിസ്റ്റിൻ്റെ ഉദ്ദേശ്യം.]
(b) In the case of Upper Primary Schools and Lower Primary Schools, a combined seniority list of Upper Primary School Assistants, Lower Primary School Assistants, Junior Language Teachers and Specialist Teachers specified in Rules 3 and 4 Chapter XXXI, shall be prepared. The purpose of the seniority list will be only to determine the position of persons eligible for promotion as Primary School Headmaster by virtue of length of service and prescribed qualifications for promotion as Primary School Headmaster].
[(b) അപ്പർ പ്രൈമറി, ലോവർ പ്രൈമറി സ്കൂളുകളുടെ സംഗതിയിൽ അദ്ധ്യായം XXXI-ൻറെ ചട്ടം 3-ലും 4-ലും പറഞ്ഞിട്ടുള്ള പ്രകാരം അപ്പർ പ്രൈമറി, സ്കൂൾ അസി സ്റ്റന്റുമാരുടെയും ലോവർ പ്രൈമറി സ്കൂൾ അസിസ്റ്റന്റുമാരുടെയും ജൂനിയർ ലാംഗ്വേജ് അദ്ധ്യാപകരുടെയും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെയും ഒരു സംയുക്ത സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതാണ്. സർവ്വീസ് ദൈർഘ്യത്തിന്റെയും പ്രൈമറി സ്കൂൾ ഹെഡ്മാ സ്റ്ററായി പ്രമോഷനുവേണ്ട നിർദ്ദിഷ്ട യോഗ്യതയുടെയും അടിസ്ഥാനത്തിൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാരായി പ്രമോഷന് യോഗ്യരായ വ്യക്തികളുടെ മുൻഗണനാക്രമം തീരുമാനിക്കുക എന്നതു മാത്രമാണ് ഈ സീനിയോരിറ്റി ലിസ്റ്റിന്റെ ഉദ്ദേശ്യം.]
കോടതിവിധികൾ:- ചുരുങ്ങിയ കാലത്തേയ്ക്ക് മറ്റൊരു സ്കൂളിലേയ്ക്ക് വിന്യസിച്ചിരുന്ന ഒരു അദ്ധ്യാപകൻ ശമ്പള സംരക്ഷണത്തോടു കൂടി തിരികെ വന്നുവെന്ന കാരണത്താൽ മാത്രം ആ അദ്ധ്യാപകൻ്റെ സീനിയോരിറ്റിയെ ചട്ടം 37-ൻ്റെ വ്യവസ്ഥകൾ ബാധിക്കുന്നില്ല. വ്യത്യസ്ത സ്കൂളുകളിലായുള്ള ഒരു അദ്ധ്യാപകൻ്റെ സർവ്വീസ് സീനിയോരിറ്റിയ്ക്കായി കൂട്ടുന്നതിനെ മാത്രമാണ് ചട്ടം 37 തടയുന്നത്.