K.S.R ഒന്നാം ഭാഗം ചട്ടം 88 പ്രകാരം Private affairs ൽ എടുക്കുന്ന ശൂന്യവേതനാവധി ഏതെല്ലാം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കും?
വിവിധ ആവശ്യങ്ങൾക്കായി എടുക്കുന്ന LWA ഏതെല്ലാം സർവീസ് ആനുകൂല്യങ്ങൾക്കു പരിഗണിക്കും/ പരിഗണിക്കില്ല എന്ന കാര്യംവ്യക്തമാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് നം.72/ 2005/Fin dt 30-12-2005 വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് Private/ personal/domestic എന്നീ കാരണങ്ങളാൽ ചട്ടം 88 പ്രകാരം എടുക്കുന്ന LWA കാലം സീനിയോ റിറ്റി, പ്രൊമോഷൻ, HPL കണക്കാക്കൽ എന്നി വയ്ക്കു കണക്കിലെടുക്കുമെന്നും എന്നാൽ ഇൻക്രിമെന്റ് ഹയർഗ്രെയ്ഡ്, പെൻഷൻ, ഏൺഡ് ലീവ് (EL) കണക്കാക്കൽ എന്നിവയ്ക്കു കണക്കിലെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മേൽ സർക്കുലറിൽ നല്കിയ പട്ടികയുടെ പ്രസക്ത ഭാഗം താഴെ കൊടുക്കുന്നു.
Type of LWA
LWA under rule 88 otherwise than on medical certificate i.e Private/ Personal domestic and for regularising the unauthorised absence/Suspension.
Service benifits for which the period of L.W.A will count for
Seniority
promotion
accumulation of HPL
Service benefits for which LWA will not count
Increment,
Higher grade or accumulation of earned leave.
കടപ്പാട് :
ടി. ശ്രീധരൻ ചോമ്പാല ,ഹെഡ്മാസ്റ്റർ മാസിക , KPPHA