KERALA PRIVATE PRIMARY HEADMASTERS ASSOCIATION


സ്പെഷ്യൽ കാഷ്വൽ ലീവിനോട് HPLഉൾപ്പെടെ മറ്റ് അർഹതപ്പെട്ട അവധികളും കൂട്ടിചേർത്ത് അവധി എടുക്കാമോ? ഭിന്നശേഷി യുളള അധ്യാപകൻ 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവും അതിനോടു ചേർത്ത് 23 ദിവ സത്തെ HPLഉം എടുത്താൽ ആ ഒഴിവിൽ ദിവ സവേതനത്തിൽ അധ്യാപകനെ നിയമിച്ചാൽ അതിന് അംഗീകാരം കിട്ടുമോ?


■ കെ.എസ്.ആർ ഒന്നാം ഭാഗം Appendix VII ലെ സെക്‌ഷൻ II ലെ ചട്ടം 1 ന്റെ ചുവടെ കൊടുത്ത നോട്ട് 4 പ്രകാരം സ്പെഷ്യൽ കാഷ്വൽ ലീവ് സാധാരണ അവധികളോടൊപ്പമോ സാധാരണ കാഷ്വൽ ലീവിനോടൊപ്പമോ ചേർത്തെടുക്കാൻ അനുവദിച്ചിട്ടുണ്ട്.

പ്രസ്തുതനോട്ട് ചുവടെ ഉദ്ധരിക്കുന്നു.

"Note 4: Special Casual leave taken in any circumstances may be allowed to be combined with ordinary leave or ordinary casual leave"

അടുത്തതായി 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവും 23 ദിവസത്തെ HPLഉം ചേർത്തെ ടുത്താൽ മൊത്തം അവധിക്കാലം 30 ദിവസത്തിൽ കവിയുന്നതുകൊണ്ടു പകരം അധ്യാപകനെ നിയ മിക്കാമോ എന്നുള്ളതാണ്. സ്പെഷ്യൽ കാഷ്വൽ ലീവ് മൂലം ഉണ്ടാകുന്ന ഒഴിവിൽ പകരം ആളെ നിയമിക്കണമെങ്കിൽ സർക്കാർ അനുമതി ആവ ശ്യമാണെന്നു മുകളിൽ പരാമർശിച്ച Appendix VII ലെ സെക്‌ഷൻ II ൽ പറയുന്നുണ്ട്. എന്നിരു ന്നാലും, ഗുരുതരമായ രോഗബാധിതർക്ക് 180 ദിവസം വരെ സ്പെഷ്യൽ കാഷ്വൽ ലീവെടുക്കാൻ വ്യവസ്ഥയുള്ളതുകൊണ്ട് " ഒരു മാസത്തിൽ കൂടു തലുളള സ്പെഷ്യൽ കാഷ്വൽ ലീവ് മൂലമുണ്ടാ കുന്ന ഒഴിവുകളിൽ കെ.ഇ.ആറിലെ ചട്ടങ്ങൾക്ക് വിധേയമായും, ദിവസവേതനാടിസ്ഥാനത്തിലുളളനിയമനം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ, ധനവകുപ്പുകൾ അതാതുകാലത്തു പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കനുസൃതമായും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുവാദം നല്‌കി ഉത്തരവാകുന്നു." എന്നു വ്യക്തമാക്കിക്കൊണ്ടു സ.ഉ.(കൈ) 71/2019 പൊ.വി.വ. തിയ്യതി 25-06-2019 പ്രകാരം സർക്കാർ ഉത്തരവായിട്ടുണ്ട്. എന്നാൽ സ്പെഷ്യൽ കാഷ്വൽലീവും മറ്റ് അർഹതപ്പെട്ട അവധികളും ചേർന്നു ണ്ടാകുന്ന 30 ദിവസത്തിൽ കവിയുന്ന ഒഴിവിൽ നിയമനം നടത്തുന്നതിനുള്ള ഉത്തരവു സർക്കാർ  പുറപ്പെടുവിച്ചിട്ടില്ല. സ്പൈഷ്യൽ കാഷ്വൽ ലീവ് മാത്രം ഒരു മാസത്തിൽ കൂടുതലുണ്ടെങ്കിൽ പകരം ആളിനെ നിയമിക്കാം. അതുപോലെ തന്നെ അർഹതപ്പെട്ട മറ്റവധികളും ഒരു മാസത്തിൽ കൂടുതലാണെങ്കിൽ പകരം നിയമനം നടത്താം. അതേ സമയം കുട്ടികൾക്ക് ഒരു മാസത്തിൽ കൂടുതൽ കാലം പഠന നഷ്‌ടം ഒഴിവാക്കുകയെന്ന ഉദ്ദേശ്യ ത്തോടുകൂടിയാണ് ഇത്തരം അവധി ഒഴിവുകളിൽ നിയമനം നടത്താനുള്ള ഉത്തരവു സർക്കാർ ഇറക്കിയത്. ഈ സാഹചര്യത്തിൽ സ്പെഷ്യൽ കാഷ്വൽ ലീവും മറ്റു അർഹതപ്പെട്ട അവധികളും ചേർത്ത് ഒരധ്യാപകൻ അവധിയെടുത്താലും കുട്ടി കൾക്കു നഷ്‌ടപ്പെടുന്നത് ഒരു മാസത്തിൽ കവി യുന്ന കാലത്തെ പഠനമാണ്. നിങ്ങളുടെ സംശയം ന്യായമാണെങ്കിലും, സ്പെഷ്യൽ കാഷ്വൽ ലീവ് ഒഴിവിൽ പകരം നിയമനം നട ത്തുന്നതിൽ ചട്ടപ്രകാരമുള്ള ചില നിയന്ത്രണ ങ്ങൾ നിലവിലുള്ളതുകൊണ്ട് ഈ രണ്ടുതരം ലീവും ചേർത്ത് ഒഴിവിൻ്റെ ദൈർഘ്യം ഒരു മാസ ത്തിൽ കവിയുന്നതാണെങ്കിൽ, അത്തരം ഒഴിവിൽ നിയമനം നടത്തിയാൽ അതിന് അംഗീകാരം ലഭി ക്കണമെങ്കിൽ ഇക്കാര്യത്തിൽ സർക്കാരിൻ്റെ സ്പ‌ഷ്ടീകരണം ആവശ്യമാണ്.

കടപ്പാട് :

ടി. ശ്രീധരൻ ചോമ്പാല,ഹെഡ്മാസ്റ്റർ മാസിക KPPHA