വെക്കേഷൻ വകുപ്പിലെ ജീവനക്കാർക്ക് വെക്കേഷൻ പൂർണമായും അനു ഭവിക്കാൻ കഴിയാതെ വരികയും റിട്ടയർമെൻ്റിനു മുമ്പ് ഒരു വർഷത്ത ഡ്യൂട്ടികാലയളവ് ഇല്ലാതെയും വരുമ്പോൾ KSR ചട്ടം 81 A പ്രകാരം ELഅനുവദിക്കുന്നതെങ്ങനെ?
ഒഴിവുകാല വകുപ്പിലെ ഒരു സ്ഥിരം ഉദ്യോഗസ്ഥന്, ഒഴിവുകാലം പൂർണമായും അനുഭവിക്കാൻ കഴിയാതെ വരികയും, സൂപ്പർ ആന്വേഷൻ കാരണം യഥാർഥ ഡ്യൂട്ടി കാലയളവു ഒരു വർഷത്തിൽ താഴെയായിരിക്കുകയും ചെയ്യു മ്പോൾ, ഒരു വർഷത്തിൽ യഥാർഥത്തിൽ ജോലി യിൽ ഏർപ്പെട്ട ദിവസങ്ങൾക്ക് ആനുപാതികമായി ആർജിതാവധി അനുവദിക്കും. ചുവടെ കൊടുത്ത ഫോർമുലപ്രകാരം ഏൺഡ് ലീവ് കണക്കു കൂട്ടിയെടുക്കേണ്ടതാണ്.
Number of days of vacation duty / full vaccation X30X Days of Actual duty/365 or 366 കെ.എസ്.ആർ ഭാഗം I ചട്ടം 81A യിൽ മേൽപ്പ റഞ്ഞ പ്രകാരം കൊടുത്ത വ്യവസ്ഥയെപ്പറ്റി വിശ ദീകരിക്കാമോ?
ഒഴിവുകാല (Vacation) വകുപ്പിൽ നിന്നും ഒഴിവുകാലമില്ലാത്ത (Non-Vacation) വകുപ്പിലേക്കു ഒരു ഉദ്യോഗസ്ഥൻ മാറിയാൽ അവരുടെ ഏൺഡ് ലീവ് എങ്ങനെ കണക്കാക്കണമെന്നു കെ.എസ്. ആർ ഒന്നാം ഭാഗം ചട്ടം 81 ൻ്റെ Note 4 ൽ പ്രതി പാദിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരം വകുപ്പ് മാറാതെ വെക്കേഷൻ വകുപ്പിൽ നിന്നു കൊണ്ടു തന്നെ വെക്കേഷൻ അനുഭവിക്കുന്നതു തടയ പ്പെട്ടുകൊണ്ടും ഒരു ബ്ലോക്ക് ഇയർ ഡ്യൂട്ടി പൂർത്തി യാക്കാതെ റിട്ടയർമെൻ്റ് വരുന്നവരുടെ ഏൺഡ് ലീവ് എങ്ങനെ കണക്കാക്കുമെന്ന കാര്യമാണു നിങ്ങൾ ചൂണ്ടിക്കാണിച്ച ചട്ടം 81A യിൽ പ്രതിപാദിക്കുന്നത്. ഈ ചട്ടത്തിൻ്റെ അന്തഃസ്സത്തയി ലേക്കു കടക്കുന്നതിനുമുമ്പ് വെക്കേഷൻ വകു പ്പിൽ ജോലിചെയ്യുന്നവരുടെ വെക്കേഷൻകാലം Prevent ചെയ്യപ്പെടുമ്പോൾ ചട്ടം 81 പ്രകാരം EL എങ്ങനെ കണക്കാക്കുമെന്നും 'ബ്ലോക്ക് ഇയർ' എന്താണെന്നും ഇവിടെ വിശദീകരിക്കേണ്ടതുണ്ട്. അധ്യാപകർ വെക്കേഷൻ വകുപ്പിലുള്ളവരാണല്ലോ. ഒരധ്യാപകൻ 2022 ലെ വെക്കേഷൻ കാലത്തു 5ദിവസം ഇൻസർവീസ് കോഴ്‌സിനു പോയതി നാൽ 5 ദിവസത്തെ വെക്കേഷൻ തടയ പ്പെട്ടുവെന്നരിക്കട്ടെ. ഇയാൾക്ക് അർഹമായ ഏൺഡ് ലീവ് നാം കണക്കാക്കുന്നത് N/Vx30എന്ന ഫോർമുല അനുസരിച്ചാണ്. 'N' എന്നതു തടയ പ്പെട്ട വെക്കേഷൻ ദിവസങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. V എന്നത് വെക്കേഷൻ ദിവ സങ്ങളുടെ ആകെ എണ്ണത്തേയും സൂചിപ്പിക്കു ന്നു. 2022 ലെ വെക്കേഷൻ കാലത്തിനിടയിൽ 5 ദിവസം വെക്കേഷൻ തടയപ്പെട്ടതുകൊണ്ട് അയാൾക്ക് അർഹമായ ഏൺഡ് ലീവ് എത്ര യെന്ന് മേൽപ്രതിപാദിച്ച ഫോർമുല വെച്ചു കണക്കു കൂട്ടിയാൽ, അതായത് 5/61x30=2.45 ദിവ സം. ഇതു റൗണ്ട് ചെയ്‌താൽ 2 ദിവസത്തെ ഏൺഡ് ലീവ് ലഭിക്കുമെന്നു കണക്കാക്കാം. വെക്കേഷൻ കാലത്തു ജോലിചെയ്‌താൽ N/V x30 എന്ന ഫോർമുല പ്രകാരമുള്ള ഏൺഡ് ലീവ് ലഭിക്കുമെന്നു മിക്ക അധ്യാപകർക്കും അറിയാമെ ങ്കിലും അതിന് അർഹത നേടുന്നതു ഏതു ദിവസം മുതൽ പ്രാബല്യത്തിലാണെന്ന കാര്യം പലർക്കുമറിയില്ല. വെക്കേഷൻ അവസാനിക്കു ന്നതിനു തൊട്ടുമുമ്പുള്ള 12 മാസക്കാലം അയാൾ ഡ്യൂട്ടിയിലുണ്ടെങ്കിൽ അയാൾക്ക് വെക്കേഷൻ കഴിഞ്ഞതിൻ്റെ തൊട്ടടുത്ത ദിവസം ഫോർമുല പ്രകാരമുളള ഏൺഡ് ലീവിന് അർഹമാകും. - മേൽപരാമർശിച്ച ഉദാഹരണം വച്ചു പരിശോധി ച്ചാൽ 1-6-2021 മുതൽ 31-05-2022 വരെ Actual duty യിൽ ഉണ്ടെങ്കിൽ 1-6-2022 നു പ്രാബല്യ ത്തിൽ 2 ദിവസത്തെ ഏൺഡ് ലീവ് ലഭിക്കുന്നതാണ്. എന്നാൽ ഈ അധ്യാപകൻ 1-1-2022 മുതൽ ഒരു മാസം കമ്മ്യൂട്ടഡ് ലീവോ മറ്റേതെ ങ്കിലും അർഹതപ്പെട്ട അവധിയോ എടുത്ത ആളാണെങ്കിൽ 2022 ലെ വെക്കേഷൻ കാലം കഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞേ, അതായത്, 1-7-2022 നു മാത്രമേ 2 ദിവസത്തെ EL ന് അർഹത നേടുക യുളളൂ. ചുരുക്കത്തിൽ വെക്കേഷൻ വകുപ്പിൽ ജോലിചെയ്യുന്നവർക്ക് വെക്കേഷൻ തടയപ്പെടുമ്പോൾ ഒരു 'ബ്ലോക്ക് ഇയർ 'ഡ്യൂട്ടി പൂർത്തിയാക്കുമ്പോൾ മാത്രമേ വെക്കേഷൻ കാലത്തുജോലിചെയ്‌തതിൻ്റെ ഫലമായി ലഭിക്കുന്ന EL നു അർഹരാവുകയുളളൂ. ഇവിടെ ഒരു മാസത്തെ അവധിയിലായിരുന്നതിനാൽ വെക്കേഷൻ അവ സാനിക്കുന്നതിനു മുമ്പ് 11 മാസത്തെ ഡ്യൂട്ടി മാത്രമേ അധ്യാപകൻ നിർവഹിച്ചിട്ടുള്ളൂ. ആയതിനാൽ വെക്കേഷൻ കഴിഞ്ഞ ശേഷം ഒരു മാസം കൂടി ജോലിചെയ്‌താൽ മാത്രമേ ഒരു ബ്ലോക്ക് ഇയർ പൂർത്തിയാകുന്നുള്ളൂ. അപ്രകാരം = ഒരു ബ്ലോക്ക് ഇയർ പൂർത്തിയാക്കിയാലേ ഇക്കാ ര്യത്തിൽ EL നു അർഹമാവുകയുളളൂ. വെക്കേ ഷൻ വകുപ്പിൽ ജോലിചെയ്യുന്നവർക്ക് വെക്കേ ഷൻ തടയപ്പെടുമ്പോൾ EL എങ്ങനെ കണക്കാ ക്കണമെന്നതു സംബന്ധിച്ചു ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ No.8/92/Fin dt 16-03-1992 പ്രകാരമുളള സർക്കുലറിനെ അടിസ്ഥാനമാക്കി യാണ് മുകളിൽ ഉദാഹരണ സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. EL നു വേണ്ടി ' ബ്ലോക്ക് ഇയർ' കണക്കിലെടുക്കുന്നതു സംബന്ധിച്ചുളള കാര്യങ്ങ ളെല്ലാം ഈ സർക്കുലറിൽ പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ ഇക്കാര്യത്തിലുള്ള 'ഇയർ' എന്താണെന്ന് കെ.എസ്.ആർ ഒന്നാം ഭാഗം ചട്ടം 81 ന്റെ ചുവടെ കൊടുത്ത Note 3 ൽ പറയുന്നുണ്ട്. പ്രസ്തുത നോട്ട് ചുവടെ ഉദ്ധരിക്കുന്നു.
"The term "year" should be interpreted to mean, not a calender year in which the duty is perfomed, but twelve months of actual duty in a vacation department." ഇതിനെ ബന്ധപ്പെടുത്തിക്കൊണ്ടു മാത്രമേ ചട്ടം 81 A യെപ്പറ്റി വ്യക്തമാക്കാൻ കഴിയുളളൂവെന്നതു കൊണ്ടാണ് മേൽക്കൊടുത്ത വസ്‌തുതകൾ വിശ ദമായി പ്രതിപാദിക്കേണ്ടിവന്നത്. ഇനി ചട്ടം 81 A യിലേക്കു കടക്കാം. ചട്ടം 81 A ചുവടെ ഉദ്ധരി ക്കുന്നു.
"81A- The earned leave admissible to an officer in permanent employee in the vacation Department, who is prevented from availing himself of vacation in full and whose actual period of duty is less than one year due to superannuation, shall be calculated in such proportion for full block year as the number of days of actual duty bears to the full year. The amount of earned leave admissible shall be worked out under the formula given below:-
No of days of vacation duty full vaccation x30xdDays of actual duty/365 or 366
വെക്കേഷൻ വകുപ്പിൽ നിന്നും നോൺ വെക്കേ ഷൻ വകുപ്പിലേക്കു മാറിയവരെ ഉദ്ദേശിച്ചല്ല മേൽ ഉദ്ധരിച്ച ചട്ടം ഉണ്ടായത്. മറിച്ച് വെക്കേഷൻ വകു പ്പിൽ നിന്നുകൊണ്ട് വെക്കേഷൻ തടയപ്പെടുകയും അതിനോടനുബന്ധിച്ച് റിട്ടയർ ചെയ്യുന്നവരെയും സംബന്ധിച്ചുളളതാണ്. നേരത്തെ ചൂണ്ടിക്കാ ണിച്ച ഉദാഹരണത്തിൽ വ്യക്തമാക്കിയതുപോലെ 'ബ്ലോക്ക് ഇയർ' കാലത്ത് കാഷ്വൽ ലീവ് ഒഴികെ* മറ്റെതെങ്കിലും അവധിയെടുത്തിട്ടുണ്ടെങ്കിൽ വെക്കേഷനു ശേഷം അത്രയും അവധിക്കാലം പിന്നിട്ടശേഷമേ വെക്കേഷൻ തടയപ്പെട്ടതിന് * ആനുപാതികമായ EL ന് അർഹതയുണ്ടാവുകയുള്ളൂ. ഇവിടെ, വെക്കേഷനു ശേഷം ജീവനക്കാരൻ റിട്ട യർ ചെയ്യുകയാണെങ്കിൽ 'ബ്ലോക്ക് ഇയർ' പൂർത്തിയാവില്ല. അതുകൊണ്ട് റിട്ടയർമെന്റിനു മുമ്പ് ബ്ലോക്ക് ഇയറിനുള്ളിൽ എത്രകാലം അവ ധിയെടുത്തുവോ അത്രയും കാലം ഒരു വർഷ ത്തിൽ കുറവു വരുത്തി അതിന് ആനുപാതിക മായി മാത്രമേ EL അനുവദിക്കുകയുളളൂ.
No.of days of vacation duty full vaccation x30xDays of Actual duty /365 or366
ഫോർമുല എങ്ങനെ പ്രായോഗികമാക്കാമെന്നു പരിശോധിക്കാം. വെക്കേഷൻ വകുപ്പിൽ ജോലി ചെയ്തു വരുന്ന ഒരു ജീവക്കാരൻ/അധ്യാപകൻ 31-05-2022 നു റിട്ടയർ ചെയ്യുകയാണെന്നിരിക്കട്ടെ, അയാൾ 1-10-2021 മുതൽ 31-10-2021 വരെ കമ്മ്യൂ ട്ടഡ് ലീവ് എടുക്കുകയും, 1-4-2022 മുതൽ 31-05-2022 വരെയുള്ള വെക്കേഷൻ കാലത്ത് 20 ദിവസത്തെ ഡ്യൂട്ടി നിർവഹിക്കേണ്ടി വന്നതിനാൽ 20 ദിവസത്തെ വെക്കേഷൻ അനുഭവിക്കാതെ തട യപ്പെട്ടുവെന്നും കരുതുക.
ഇവിടെ ' No.of days of vacation duty' എന്നത് 20 ഉം ഫുൾ വെക്കേഷൻ എന്നത് 61 ഉം ആണ്. ബ്ലോക്ക് ഇയറിനുള്ളിൽ 31 ദിവസത്തെ കമ്മ്യൂ ട്ടഡ് ലീവ് എടുത്തതുകൊണ്ടു ' Days of Actual duty എന്നതു 365-31=334 ആണ്. ഈ സംഖ്യകളെല്ലാം മുകളിൽ കൊടുത്ത ഫോർമുലയിൽ apply ചെയ്താൽ 20/61x30x334/365=9 ദിവസത്തെ E.L ന് അർഹമാകും. ബ്ലോക്ക് ഇയറിൽ വരുന്ന ഫെബ്രു വരി മാസത്തിന് 29 ദിവസമുണ്ടെങ്കിൽ 365 ന് പകരം 366 കൊണ്ട് ഹരിക്കണം. ഈ ജീവന ക്കാരൻ/അധ്യാപകൻ 31-05-2022 നു റിട്ടയർ ചെയ്യുന്നതുകൊണ്ട് അതിനുമുമ്പായി അയാൾക്ക് ബ്ലോക്ക് ഇയർ പൂർത്തിയാവുന്നില്ല. അവധിയെ ടുത്തതുകൊണ്ടു മാത്രമാണ് റിട്ടയർമെന്റിനു മുമ്പ് ഒരു ബ്ലോക്ക് ഇയറിൽ കുറഞ്ഞുപോയത്. ഒരു ബ്ലോക്ക് ഇയറിൽ കുറയുമ്പോൾ അതിന് ആനു പാതികമായി മാത്രമേ EL ലഭിക്കുകയുള്ളൂ. വെക്കേ ഷൻ വകുപ്പിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഈ രീതിയിൽ EL കണക്കാക്കുന്ന സാഹചര്യം സാധാരണ ഉണ്ടാകുമെങ്കിലും അധ്യാപകരുടെ - കാര്യത്തിൽ ചട്ടം 81 A യുടെ പ്രസക്തി സാധാര ണയായി ഉണ്ടാകാറില്ല. കാരണം, റിട്ടയർമെന്റിനു - തൊട്ടുവരുന്ന വെക്കേഷൻ കാലത്ത് അധ്യാപ - കർക്ക് വെക്കേഷൻ ഡ്യൂട്ടി പൊതുവെ നല്കാറില്ല. അഥവാ റിട്ടയർമെൻ്റിനു തൊട്ടുവരുന്ന വെക്കേഷനിൽ EL ന് അർഹതയുള്ള ഏതെങ്കിലും ഡ്യൂട്ടി വന്നാൽ മേൽ പ്രതിപാദിച്ച വിധം ചട്ടം 81 A അനുസരിച്ചുളള EL കണക്കാക്കേണ്ടതാണ്. - -
കടപ്പാട് :
ടി. ശ്രീധരൻ ചോമ്പാല ,ഹെഡ്മാസ്റ്റർ മാസിക KPPHA