KERALA PRIVATE PRIMARY HEADMASTERS ASSOCIATION


Traces ആപ്ലിക്കേഷനില്‍ USER ID മറന്ന് പോയാല്‍ എങ്ങനെ റീസെറ്റ് ചെയ്യാം

TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces USER ID മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്

Traces സൈറ്റ് തുറക്കുക - www.tdscpc.gov.in



Forgot USER ID - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുക




അവിടെ  TAN of Deductor എന്നിടത്ത് TAN No  കൊടുക്കുക.  അതിന് ശേഷം താഴെയുള്ള Verification Code കൂടെ നല്‍കി PROCEED എന്നതില്‍ ക്ലിക്ക് ചെയ്യുക




തുടര്‍ന്ന് വരുന്ന Forgot USER ID എന്ന പേജ് Fill ചെയ്യുന്നതിനായി നമ്മള്‍ അവസാനം ഫയല്‍ ചെയ്ത TDS ന്‍െ Details നമ്മുടെ കൈവശം ഉണ്ടാവണം
അവിടെ കാണിക്കുന്ന TDS Receipt Token No കൊടുക്കുക

രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പേജ് Fill ചെയ്യേണ്ടത്

PART 1
Part 1 ല്‍ Challan Details ആണ് കൊടുക്കേണ്ടത്
ഗവണ്‍മെന്റ് ഡിഡക്ടര്‍ ആണെങ്കില്‍  Please Select if the payment was done by book adjustment എന്നതില്‍ ടിക്ക് ചെയ്യുക
Challan Details കൊടുക്കുമ്പോള്‍ നമ്മള്‍ മുകളില്‍ കൊടുത്ത ടോക്കണ്‍ നമ്പര്‍ ഏത് Financial  Year ലെ ഏത് Quarter മായി ബന്ധപ്പെട്ടാണോ ആ Quarter ഉള്‍പ്പെടുന്ന ഏതെങ്കിലും ഒരു മാസത്തെ വിവരമാണ് നല്‍കേണ്ടത്. ഇവിടെ 2024-25 Financial Year  Q2 ടോക്കണ്‍ നമ്പര്‍ ആണ് നല്‍കിയിട്ടുള്ളത്. ആയതിനാല്‍  2024 - 25 Q2 വിലെ ഒരു മാസമായ സെപ്റ്റംബറിലെ ചലാന്‍ തിയ്യതിയും ആ മാസത്തിലെ എല്ലാവരും കൂടി അടച്ച ആകെ തുകയുമാണ് നല്‍കിയിട്ടുള്ളത്.

PART 2
Part 2 Fill ചെയ്യുമ്പോള്‍ മുകളില്‍ നാം കൊടുത്ത ആ മാസത്തിലെ 3 പേരുടെ പാന്‍ നമ്പറും അവര്‍ ആ മാസം അടച്ച തുകയും നല്‍കുക
തുടര്‍ന്ന് PROCEED എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക




തുടര്‍ന്ന് വരുന്ന ഈ പേജില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്കി PROCEED എന്നതില്‍ ക്ലിക്ക് ചെയ്യുക. 



OTP അടിച്ച് കൊടുക്കുക
Next ക്ലിക്ക് ചെയ്യുക


തുടര്‍ന്ന് വരുന്ന പേജില്‍ USER ID മാറ്റണമെങ്കില്‍ അവിടെ മാറ്റിക്കൊടുത്ത് Password രണ്ട് പ്രാവശ്യം Type ചെയ്യുകയും EMAIL ID യും നല്‍കി Submit  ക്ലിക്ക് ചെയ്യുക