പത്തനംതിട്ട : കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയിൽ പ്രൈമറി അധ്യാപകർ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ്അസോസിയേഷൻ(കെ.പി.പി.എച്ച്.എ) സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.റവ.ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, കെ.എ.ബെന്നി,ഉമ്മർ പാലഞ്ചീരി, എസ്.നാഗദാസ്,വനിത ഫോറം ചെയർപേഴ്സൺ കെ.പി.റംലത്ത്, കൺവീനർ സിന്ധു മേനോൻ, എം.ടി.ആന്റണി, എം.ഐ.അജികുമാർ, സംഘാടക സമിതി ചെയർമാൻ പി.കെ.ബിജുമോൻ, കെ.ശ്രീധരൻ, അജി സ്കറിയ,ബിജി ജോർജ്, ജയമോൾ മാത്യു, സ്മിത.ജി.നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിലായി റിട്ട. ഡിജി.പി. ഡോ.അലക്സാണ്ടർ ജേക്കബ്ബ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി, അഡീ.ജില്ലാ ജഡ്ജ് എസ്.രാധാകൃഷ്ണൻ, ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ഡോ. മനോജ്.എസ്.മംഗലത്ത്, ടി.അനിൽകുമാർ, ജോസ്.സി.രാഗാദ്രി എന്നിവർ ക്ലാസ്സ് നയിച്ചു.ക്യാമ്പ് ഞായറാഴ്ച സമാപിക്കും.