KERALA PRIVATE PRIMARY HEADMASTERS ASSOCIATION


പ്രൊമോഷൻ

ഒരു സ്കെയിലിൽ നിന്ന് മറ്റൊരു സ്കെയിലിലേക്കുള്ള മാറ്റമാണ് പ്രൊമോഷൻ

ഉദാ:- UPSA to HSA

TIME BOUND HIGHER GRADE

ഒരു നിശ്ചിത കാലയളവിനുള്ളിൽ ഒരു ജീവനക്കാരന് പ്രൊമോഷൻ കിട്ടാതിരുന്നാൽ അല്ലെങ്കിൽ കാലതാമസം വന്നാൽ (ഉദാ:- ഒരു LD Clerk പത്ത് വർഷമായിട്ടും UD Clerk ആയില്ല ) ഒരേ ശമ്പള സ്കെയിലിൽ തുടരുന്നത് മാനസിക സമ്മർദ്ദത്തോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു.

1979 ലാണ് ടൈം ബൗണ്ട് ഹയർ ഗ്രേഡ് നിലവിൽ വന്നത്. 8വർഷം (ഹയർ ഗ്രേഡ്)   15 വർഷം (സീനിയർ ഗ്രേഡ്)   22 വർഷം (സെലക്ഷൻ ഗ്രേഡ് )  27 വർഷം (നാലാം ഹയർഗ്രേഡ്) (27  വർഷത്തെ ഗ്രേഡ്  ബാധകമല്ല) എന്നിങ്ങനെ നാല് ഗ്രേഡ് ആണ് ഉള്ളത്.

സമയബന്ധിത ഹയർ ഗ്രേഡിലെ മാറ്റങ്ങൾ (ഉണ്ടെങ്കിൽ) 1 /4 /2021 മുതൽ മാത്രമെ സാമ്പത്തിക ആനുകൂല്യം ലഭിക്കുകയുള്ളൂ

ഗ്രേഡ് ആകുന്ന മുറക്ക് ഇത് DDO യെ ഓർമ്മപ്പെടുത്തുന്നത് നല്ലതാണ്.ഗ്രേഡ് അപേക്ഷയോടൊപ്പം  Undertaking ഡിക്ലറേഷൻ എന്നിവ കൂടി നൽകേണ്ടതാണ്. ഗ്രേഡിനായി ജീവനക്കാരുടെ സർവിസ് വെരിഫിക്കേഷൻ  നടത്തേണ്ടതാണ്.

ഗ്രേഡ് പാസാക്കാനുള്ള അധികാരി AEO ആണ്.

പ്രൈമറി HM ഗ്രേഡ്

പ്രൈമറിപ്രധാന അധ്യാപകർക്ക് എട്ടുവർഷം തികയുമ്പോഴും അല്ലെങ്കിൽ ആകെ സർവീസ് 28 വർഷംതികയുമ്പോഴോ (ഇതിൽ ഏതാണ് ആദ്യം തികയുന്നത് അതാണ് പരിഗണിക്കുക) HM ഹയർ ഗ്രേഡ് ലഭിക്കുന്നു.

പ്രധാന അധ്യാപക സ്കെയിൽ 20 വർഷം തികയുന്ന അവസരത്തിൽ പ്രധാനധ്യാപകന്റെ രണ്ടാം ഹെയർ ഗ്രേഡ് ലഭ്യമാകുന്നു. (1985 മുതൽ പ്രാബല്യം)

AEOയിൽ നിന്നും പാസാക്കി ലഭിച്ചശേഷം Spark ൽ ചെയുന്ന വിധം 

Spark login - service matters - Promotion /Demotion click-ചെയ്യുക



ശേഷം വരുന്ന മെനുവിൽ Department - Office - Name എന്നിവ സെലക്ട് ചെയ്യുക

തുടർന്നുവരുന്ന മെനുവിൽ Current Details  ഉണ്ടാകും

Enter New Details ൽ ആണ് പ്രൊമോഷൻ  സംബന്ധമായ കാര്യങ്ങൾ നൽകുന്നത്.

 New category - state subordinate 

New Designation -

 New pay scale - പുതിയ സ്കെയിൽ അനുവദിച്ചത് തന്നെയാണോ എന്ന്  ഉറപ്പുവരുത്തി തെരഞ്ഞെടുക്കുക..ശരിയായ designation സെലക്ട് ചെയ്യേണ്ടതാണ്.

Order date -

Order no :

SI no : ( കോപ്പറേറ്റീവ് മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ ഗവൺമെൻറ്സ്ഥാപനങ്ങൾഎന്നിവയിൽ സീനിയോട്ടിക്ക്ഒരു സീരിയൽ നമ്പർ ഉണ്ട് അത് കൊടുക്കുക സിംഗിൾ മാനേജ്മെൻറ് മാത്രമാണ് എങ്കിൽ ഒന്ന് രണ്ട് എന്നിങ്ങനെ നമ്പർ നൽകാം.

പ്രൊമോഷൻ എഫക്റ്റീവ് ഫ്രം എന്നതിൽ എന്നുമുതലാണ് പ്രമോഷൻ അനുവദിച്ചു തന്നത് ആ ഡേറ്റ് നൽകുക.

 Remarks -നൽകേണ്ടതില്ല.

Part salary  inactive ആയിരിക്കും.

Type of promotion - Regular promotion (LPST - HM, LPST - HST, HSST)

Type of promotion  - (ഗ്രേഡ് പ്രൊമോഷൻ ആണെങ്കിൽ Time Bond Higher Grade എന്നും തൊട്ടടുത്ത തസ്തികയിലേക്കുള്ള പ്രൊമോഷൻ ആണെങ്കിൽ   Regular Promotion എന്നും നൽകുക. Go കൊടുക്കുക

ശേഷം Forward For Approval നൽകുക.