KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി (PM POSHAN) 2024-25 - പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സ്കൂളുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ

1) സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭക്ഷ്യ പോഷകാഹാര ഭദ്രത ഉറപ്പു വരുത്തുക.

2) ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ കൃത്യമായി ഹാജരാകുവാനും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പ്രേരിപ്പിക്കുക.

3) വരൾച്ച ബാധിത പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് വേനലവധിക്കാലത്ത് പോഷകാഹാരം നൽകുക.

ഇതോടൊപ്പം, സാമൂഹിക നീതി, ലിംഗപരമായ തുല്യ നീതി എന്നിവ ഉറപ്പാക്കുന്നതും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. കുട്ടികളെ അവരവരുടെ സ്കൂൾ പരിസരത്ത് തന്നെയുള്ള 63003 പൊതു സ്ഥലത്ത് ജാതി-മത-ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ ഒന്നിച്ചിരുത്തി ഒരേ തരത്തിലുള്ള ഭക്ഷണം നൽകുന്നത് വഴി അവർക്കിടയിൽ ആത്മാർത്ഥവും ആരോഗ്യപരവുമായ സൗഹൃദങ്ങൾ ഉടലെടുക്കുകയും വൈകാരിക ഐക്യം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്നു.

2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ വകുപ്പ് 39-ൽ നൽകിയിട്ടുള്ള അധികാരം ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഉച്ചഭക്ഷണ പദ്ധതി ചട്ടങ്ങൾ (Mid Day Meal Rules) തയ്യാറാക്കുകയും 2015 സെപ്റ്റംബർ 30 ന് ടി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട് (www.mdm.nic.in)എന്ന വെബ് സൈറ്റിൽ ഈ ചട്ടങ്ങൾ ലഭ്യമാണ്).

ചെയർപേഴ്സണും 6 അംഗങ്ങളും മെമ്പർ സെക്രട്ടറിയും അടങ്ങുന്നതാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ. കമ്മീഷൻ്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.


3. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കൾ

1) സർക്കാർ/എയ്‌ഡഡ് വിദ്യാലയങ്ങളിലെ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ

2) സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ചുള്ള അംഗീകൃത പ്രീ-പ്രൈമറികളിലേയും, 2011-12 അദ്ധ്യയന വർഷം വരെ ഉച്ചഭക്ഷണം നൽകി വന്നിരുന്ന എയ്‌ഡഡ് വിദ്യാലയങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്രീ-പ്രൈമറികളിലേയും കുട്ടികൾ

3) എം.ജി.എൽ.സി/ബദൽ സ്കൂളുകളിലെ കുട്ടികൾ

4) സർക്കാർ അംഗീകൃത സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ

5)ടെക്നിക്കൽ ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾ

4. ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം, പ്രോട്ടീൻ (Food and Nutrition Norms)

ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് പ്രതിദിനം ലഭിക്കേണ്ട ഭക്ഷണത്തിന്റെ അളവ്, കലോറി മൂല്യം & പ്രോട്ടീൻ (2013 ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ ഷെഡ്യൂൾ 2) എന്നിവ സംബന്ധിച്ച ഫുഡ് & ന്യൂട്രീഷൻ നോംസ് ചുവടെ ചേർക്കുന്നു.

Picture Table

സ്പെഷ്യൽ സ്കൂളുകളിലെ 12 വയസ് വരെയുള്ള കുട്ടികളെ പ്രൈമറി വിഭാഗത്തിലും, 12 വയസ്സിനു മുകളിലുള്ള കുട്ടികളെ അപ്പർപ്രൈമറി വിഭാഗത്തിലും (150 ഗ്രാം അരി, എട്ടാം ക്ലാസിലെ കുട്ടികൾക്ക് അർഹതപ്പെട്ട 50 ഗ്രാം പയർ വർഗ്ഗങ്ങൾ എന്നീ അളവിൽ) ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം നൽകുന്നത്.

5. ഭക്ഷ്യധാന്യം (അരി) ഫെയർ ആവറേജ് ക്വാളിറ്റി (FAQ) നിലവാരമുള്ള വൈറ്റ് പാർ ബോയിൽഡ് അരിയാണ് (പുഴുക്കലരി) പദ്ധതിക്കായി അനുവദിക്കുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ

NB:-ഫോർട്ടിഫൈഡ് അരി പാചകം അവലംബിക്കേണ്ടതില്ല. ചെയ്യുന്നതിന് പ്രത്യേകമായ 6303 രീതി സാധാരണ അരി പാചകം ചെയ്യുന്നതു പോലെ തന്നെ ഫോർട്ടിഫൈഡ് അരിയും പാചകം ചെയ്യാവുന്നതാണ്. സമ്പുഷ്ട‌ീകരിച്ച അരിമണികൾക്ക് നേരിയ നിറവ്യത്യാസം കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇക്കാരണം കൊണ്ട് പാചകം ചെയ്യുന്നതിന് മുന്നോടിയായി അരി കഴുകി വൃത്തിയാക്കുന്ന ഘട്ടത്തിൽ സമ്പുഷ്ടീകരിച്ച അരിമണികൾ നീക്കം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു കാരണവശാലും ചെയ്യുവാൻ പാടില്ല.


ഉച്ചഭക്ഷണ മെനു

കുട്ടികളിലെ പോഷകാഹാര കുറവ്, വിളർച്ച (അനീമിയ), മറ്റ് ന്യൂന പോഷക രോഗാവസ്ഥകൾ (Micronutrient Deficiencies) എന്നിവ ഫലപ്രദമായി പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അടക്കമുള്ള ഭക്ഷ്യഭദ്രതാ പദ്ധതികളിൽ സമ്പുഷ്ട‌ീകരിച്ച അരിയുടെ വിതരണം കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുള്ളത്. സമ്പുഷ്ട‌ീകരണം സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഫുഡ് സേഫ്റ്റി & സ്റ്റാൻ്റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് (എഫ്.എസ്.എസ്.എ.ഐ).

NB:-ഫോർട്ടിഫൈഡ് അരി പാചകം അവലംബിക്കേണ്ടതില്ല. ചെയ്യുന്നതിന് പ്രത്യേകമായ 6303 രീതി സാധാരണ അരി പാചകം ചെയ്യുന്നതു പോലെ തന്നെ ഫോർട്ടിഫൈഡ് അരിയും പാചകം ചെയ്യാവുന്നതാണ്. സമ്പുഷ്ട‌ീകരിച്ച അരിമണികൾക്ക് നേരിയ നിറവ്യത്യാസം കാണപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, ഇക്കാരണം കൊണ്ട് പാചകം ചെയ്യുന്നതിന് മുന്നോടിയായി അരി കഴുകി വൃത്തിയാക്കുന്ന ഘട്ടത്തിൽ സമ്പുഷ്ടീകരിച്ച അരിമണികൾ നീക്കം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഒരു കാരണവശാലും ചെയ്യുവാൻ പാടില്ല.


ഉച്ചഭക്ഷണ മെനു

മെനു നിശ്ചയിക്കുവാനുള്ള അധികാരം സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റികൾക്കാണ്. ഭക്ഷണത്തിന്റെ വൈവിധ്യം ഉറപ്പാക്കി കൊണ്ടാണ് പ്രതിദിന മെനു നിശ്ചയിക്കേണ്ടത്. ഭക്ഷണത്തിൽ നിന്നും കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ട കലോറി മൂല്യം, പ്രോട്ടീൻ എന്നിവ (പേജ് 3 ലെ പട്ടിക കാണുക) ലഭിക്കത്തക്കവിധത്തിലുള്ള ഭക്ഷ്യസാധനങ്ങൾ തെരഞ്ഞെടുക്കുന്നതിന് സ്കൂളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതു സംബന്ധിച്ച് പ്രഥമാദ്ധ്യാപകർക്കും സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റികൾക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ നൽകുന്നു.

1. ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനോടൊപ്പം രണ്ട് കറികൾ നിർബന്ധമായും പേജ് 4-ലെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന അളവിൽ എല്ലാദിവസവും പച്ചക്കറിയും പയർ വർഗ്ഗങ്ങളും കുട്ടികൾക്ക് ലഭ്യമാക്കത്തക്ക വിധത്തിലായിരിക്കണം കുറികൾ തയ്യാറാക്കുന്നതെന്ന് ഉറപ്പ് വരുത്തണം.

1. മെനു പ്രകാരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ തയ്യാറാക്കുമ്പോൾ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ (പച്ചക്കറികളും മറ്റും) കൂടി പ്രയോജനപ്പെടുത്തേണ്ടതാണ്.

3. ഉച്ചഭക്ഷണ മെനുവിൽ രസം, അച്ചാർ എന്നിവ ഉൾപ്പെടുത്തുവാൻ പാടില്ല.

4. കറികളിൽ ദൈനംദിന വൈവിധ്യം ഉറപ്പാക്കണം. ചെറുപയർ, വൻപയർ കടല ഗ്രീൻപീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധം തയ്യാറാക്കാവുന്നതാണ്. കട്ടികളുടെ ശാരീരിക-മാനസിക വളർച്ചയ്ക്കും വികാസത്തിനും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ശാരീരിക പ്രവത്തനങ്ങൾക്കാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നതിനും ഉതകുന്ന തരത്തിൽ എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിലും അനുപാതത്തിലും ഭക്ഷണത്തിൽ ലഭ്യമാകും വിധം മെ തയ്യാറാക്കുവാൻ സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയും പ്രഥമാദ്ധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടതാണ്.

സാമ്പിൾ മെനു

1. തിങ്കൾ : ചോറ്, അവിയൽ, പരിപ്പുകറി

2.ചൊവ്വ : ചോറ്, തോരൻ, എരിശ്ശേരി

3. ബുധൻ : ചോറ്, തോരൻ (ഇലക്കറി), സാമ്പാർ

4. വ്യാഴം : ചോറ്, തോരൻ, സോയാ കറി/കടലക്കറി പുളിശ്ശേരി/

3. വെള്ളി : ചോറ്, തോരൻ, ചിരപരിപ്പുകറി

5.സാമ്പിൾ മെനുവിൽ സൂചിപ്പിച്ചിട്ടുള്ള ഇനങ്ങൾ തയ്യറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്റൂട്ട്. പർപ്പിൾ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര-വർഗ്ഗം, പടവലം, മത്തൻ വിഭവങ്ങൾ, പപ്പായ, കത്തിരിക്ക തക്കാളി, റാഡിഷ് മുതലായ പച്ചക്കറികൾ ഉപയോഗിക്കാവുന്നതാണ്.

6.പാചകം ചെയ്യുന്നതിന് മുൻപായി പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കേണ്ടതാണ്.

7.ഉച്ചഭക്ഷണ കമ്മറ്റി അംഗീകരിച്ച മെനു എല്ലാവരുടേയും അറിവിലേക്കായി സ്കൂൾ നോട്ടീസ് ബോർഡിലും ഓഫീസ് മുറി, പാചകപ്പുര എന്നിവയുടെ പുറം ചുവരിലും വ്യക്തമായി എഴുതിപ്രദർശിപ്പിക്കേണ്ടതാണ്.

8.ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താൽപര്യം കണക്കിലെടുത്തും മത്സ്യം/മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് വേണം ഇവ പാചകം ചെയ്തു കുട്ടികൾക്ക് നൽകുവാൻ.

7.മെറ്റീരിയൽ കോസ്റ്റ് സ ഉ (സാധാ) നം.3676/2024/GEDN 07-06-2024 പ്രകാരം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി (PM POSHAN സ്കീം) സ്കൂളുകൾക്ക് അനുവദിക്കുന്ന മെറ്റീരിയൽ കോസ്റ്റ് (സപ്ലിമെന്ററി ന്യൂട്രിഷൻ പരിപാടി ഒഴികെയുള്ള തുക) പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ കുട്ടികൾ ഓരോന്നിനും യഥാക്രമം 6 രൂപ. 8.17 രൂപ എന്ന നിരക്കിൽ പുതുക്കി നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട് .


സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ നിയമനം ചുമതലകൾ. ഓണറേറിയം

എ) പാചകത്തൊഴിലാളികളുടെ നിയമനം

1. പാചകത്തൊഴിലാളികളെ പുതിയതായി നിയമിക്കുന്നതിനും പ്രത്യേക സാഹചര്യങ്ങളിൽ പിരിച്ച് വിടുന്നതിനുമുള്ള അധികാരം സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റികൾക്കാണ്.

പാചകത്തൊഴിലാളികളുടെ നിയമനത്തിൽ സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും. എസ്.സി. എസ്.റ്റി. ഒ.ബി.സി. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്നവർക്കും മുൻഗണന നൽകേണ്ടതാണ്.

പാചകത്തിലെ വൈദഗ്ദ്ധ്യം ആരോഗ്യം, ശുചിത്വം, പ്രാദേശിക പ്രാതിനിധ്യം എന്നിവ കണക്കിലെടുത്ത് വേണം പാചകത്തൊഴിലാളികളെ നിയമിക്കേണ്ടത്. അസിസ്റ്റന്റ് സർമ്മന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ പ്രാക്ടീഷണർ സാക്ഷ്യപ്പെടുത്തി നൽകുന്നതും നേത്ര, ചർമ്മ, ശ്വസകോശ സംബന്ധമായ രോഗങ്ങളില്ലായെന്ന് തെളിയിക്കുന്നതുമായ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിയമനത്തിനപേക്ഷിക്കുന്ന ഘട്ടത്തിൽ പാചകത്തൊഴിലാളികൾ സമർപ്പിക്കേണ്ടതാണ്.

നിലവിൽ 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഒരു പാചക തൊഴിലാളിയേയും 500 കട്ടികൾക്ക് മുകളിൽ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ്.

 നിയമിക്കപ്പെടുന്ന പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിൻ്റെ കാലാവധി തിരുന്നതിന് മുൻപായി അത് പുതുക്കേണ്ടതാണ്.

ഫാമിലി ഹെൽത്ത് സെൻറർ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ, പബ്ലിക് ഹെൽത്ത് സെന്റർ മുതലായ കേന്ദ്രങ്ങളിൽ ഏതെങ്കിലും മുഖാന്തിരം ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് പുതുക്കാവുന്നതാണ്.

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പാചകത്തൊഴിലാളിയെ പിരിച്ച് വിടുവാൻ പാടില്ല.

പിരിച്ചുവിടുന്നതിനു മുൻപ് പാചകത്തൊഴിലാളിക്ക് കമ്മറ്റി രേഖാമൂലം നോട്ടീസ് (നേരിട്ടോ/രജിസ്റ്റേർഡ് തപാൽ മുഖാന്തിരമോ നൽകേണ്ടതാണ്: (കമ്മറ്റിക്ക് വേണ്ടി കമ്മറ്റി കൺവീനറാണ് നോട്ടീസ് നൽകേണ്ടത്). നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനുള്ളിൽ ആയതിനുള്ള മറുപടി/വിശദികരണം പാചകത്തൊഴിലാളി കമ്മറ്റി കൺവീനർക്ക് സമർപ്പിക്കേണ്ടതും ആയത് ലഭിച്ചാൽ ഇടർ നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി കമ്മറ്റി പാചകത്തൊഴിലാളിയെ നേരിൽ കേൾക്കേണ്ടതുമാണ്

പാചകത്തൊഴിലാളികളുടെ നിയമനം.

പിരിച്ചുവിടൽ എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്ന യോഗത്തിൽ സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റിയിലെ നാലിൽ മൂന്ന് അംഗങ്ങളെങ്കിലും പങ്കെടുത്തിരിക്കണം. പുതിയ പാചകത്തൊഴിലാളികളെ നിയമിക്കുന്നതുമായും നിലവിലെ തൊഴിലാളി തൊഴിലാളികളെ പിരിച്ചു വിടുന്നതുമായും ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി എടുക്കുന്ന തീരുമാനങ്ങൾക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ അംഗികാരം ഉണ്ടായിരിക്കണം.

ബി) പാചകകാഴിലാളികളുടെ ചുമതലകൾ

1 പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക നിഷ്കർഷിക്കുന്ന സമയ ക്രമാനുസരിച്ചായി‌രിക്കണം. പാചകത്തൊഴിലാളികൾ സ്കൂളുകളിൽ എത്തിച്ചേരേണ്ടതും തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കേണ്ടതും

2 ആരംഭിക്കുന്നതിനു മുൻപും അടുക്കള പാചകത്തിനുപോയോഗിക്കുന്ന പാത്രങ്ങൾ എന്നിവയുടെ ശുചിത്വം ഉറപ്പു വരുത്തേണ്ട.

3. ചാർജ്ജുള്ള അദ്ധ്യാപകൻ/അദ്ധ്യാപികയുടെ സാന്നിദ്ധ്യത്തിൽ വേണം ഉച്ചരണം പാചകം ചെയ്യുന്നതിനാവശ്യമായ അരി അളന്നെടുക്കേണ്ടത് അവശ്യമായ അരി അളന്നെടുത്തതിനു ശേഷം അരി ചാക്കിന്റെ വായ് ഭാഗം സുരക്ഷിതമായി മൂടി വയ്ക്കുണ്ടതാണ്. ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യ വസ്തുക്കൾ ഈർപ്പം തട്ടാതെ സുരക്ഷിതമായി കൃത്യമായ അകലത്തിലും ക്രമത്തിലും അടുക്കും ചിട്ടയോടും കൂട് സ്റ്റോർ മുറിയിൽ സൂക്ഷിക്കേണ്ടതാണ്.

4. ചാർജ്ജുള്ള അദ്ധ്യാപകൻ അദ്ധ്യാപികയുടെ നിർദ്ദേശം അനുസരിച്ച് മെനു പ്രകാരം ഉച്ചഭക്ഷണം പാചകം ചെയ്യേണ്ടതാണ് ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം നഷ്ടപ്പെടാതെ വേണം അവ പാചകത്തിനായി തയ്യാറാക്കേണ്ടതും തുടർന്ന് പാചകം ചെയ്യേണ്ടതും..

5. വ്യക്തി ശുചിത്വം കർശനമായി പാലിക്കേണ്ടതാണ്. പാചകം ചെയ്യുന്ന ഘട്ടത്തിലും പാക ചെയ്തു ക്ഷേണം കുട്ടികൾക്ക് വിളമ്പ) നൽകുന്ന അവസരത്തിലും ഹെഡ് ക്യാപ്‌ ഏപ്രൺ. ഹാന്റ്റ് ഗ്ലാസ് എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം.

6.പാചകം ചെയ്യുന്ന സമയത്തും മറ്റും ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുമ്പോൾ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് ശുചിയാക്കിയതിന് ശേഷം മാത്രമേ പാചക ജോലികൾ തുടർന്ന് നിർവ്വഹിക്കുവാൻ പാടുള്ളൂ.

7.പകർച്ചവ്യാധിയോ മറ്റെന്തെങ്കിലും അസുഖങ്ങളോ ഉള്ള പക്ഷം ചുമതലകളിൽ നിന്നും വിട്ടു விண்களாஜ. ஜனி ாமிய ந்த கண்ணி atincom പ്രഥമാദ്ധ്യാപകന് അദ്ധ്യാപികയ്ക്ക് നൽകേണ്ടതുമാണ് പാചകവാതകം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധപുലർത്തേണ്ടതാണ്. പാചക വാതക സിലിണ്ടറും അനുബന്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച് വിതരണ ഏജൻസികളുടെ നിബന്ധനകൾ കൃത്യമായും പാലിക്കേണ്ടതാണ്.

9. നാടിന്റെ വാഗാനങ്ങളായ നമ്മുടെ കുഞ്ഞുകക്കൾക്കാണ് ഭക്ഷണം തയ്യാറാക്കിനൽകുന്നത് എന്ന ബോധ്യം ഉൾക്കൊണ്ട് അങ്ങേയും ശ്രദ്ധയോടും കരുതലോടും വേണം ഓരോ പാചകത്തൊഴിലാളിയും തങ്ങളിൽ നിക്ഷിപ്തമായ ജോലികൾ നിർവ്വഹിക്കുവാൻ

10 ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പാചകത്തൊഴിലാളിയെ പാചകത്തൊഴിലാളികളെ വിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുവാൻ അധികാരമുണ്ടായിരിക്കുന്നതാണ് വരുത്തുന്നപക്ഷം, കമ്മറ്റികൾക്ക്സി) പാചകതൊഴിലാളികളുടെ ഓണറേറിയം

1. 150 കുട്ടികൾ വരെ ഫീഡിങ് സ്ട്രെങ്ത് ഉള്ള സ്കൂളുകളിൽ പാചകത്തൊഴിലാളിയുടെ

706/2024-NM(A1)

194 13 പ്രതിദിന ഓണറേറിയം 600/- രൂപയാണ്.

2. 151 മുതൽ 500 വരെ ഫീഡിങ് സ്ട്രെങ്‌ത്‌ ഉള്ള സ്കൂളുകളിൽ പാചകത്തൊഴിലാളിയുടെ കുറഞ്ഞ പ്രതിദിന ഓണറേറിയം 600/-രൂപയും 150-ൽ കൂടുതലുള്ള ഓരോ കുട്ടിക്കും 25 പൈസ എന്ന തോതിൽ കണക്കാക്കി പരമാവധി പ്രതിദിന ഓണറേറിയം 675/- രൂപയായും നിജപ്പെടുത്തിയിരിക്കുന്നു.

3. 500 നു മുകളിൽ ഫീഡിങ് സ്ട്രെങ്ത് ഉള്ള സ്കൂളുകളിൽ രണ്ട് പാചകത്തൊഴിലാളികളെ നിയമിക്കാവുന്നതാണ്. മിനിമം ഓണറേറിയമായ 600/- രൂപ എന്ന നിരക്കിനെ അടിസ്ഥാനപ്പെടുത്തി ആദ്യത്തെ 300 കുട്ടികൾക്ക് ഓരോ പാചകത്തൊഴിലാളിക്കും പ്രതിദിനം 600/- രൂപ വീതവും 300-നു മുകളിൽ അധികമായി കട്ടി ഒന്നിന് 25 പൈസ നിരക്കിൽ കണക്കാക്കി ലഭിക്കുന്ന തുകയെ തുല്യമായി വീതിച്ച് പ്രതിദിനം പരമാവധി 675/- രൂപയിൽ നിജപ്പെടുത്തി ഇരു തൊഴിലാളികൾക്കും ഓണറേറിയമായി നൽകേണ്ടതാണ്.

സർക്കാർ ഉത്തരവ് (സാധാ) നം.3046/2021/പൊ.വി.വ തീയതി 17/06/2021 പ്രകാരം (സൂചന 11) പാചകത്തൊഴിലാളികളുടെ കുറഞ്ഞ പ്രതിദിന ഓണറേറിയം 600/- രൂപയും പരമാവധി പ്രതിദിന ഓണറേറിയം 675 രൂപയുമാണ്.


വിവിധ തലങ്ങളിലെ പദ്ധതി നടത്തിപ്പ് ഏജൻസികളുടെ ചുമതലകളും

എ) സ്കൂൾതലം

സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ഘടന

1 )പ്രഥമാധ്യാപകൻ പ്രഥമാദ്ധ്യാപിക

2) സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വാർഡ് മെമ്പർ

3) എസ്.എം.സി ചെയർമാൻ

4) എസ്.സി./എസ്.റ്റി, ജന്നശേഷി വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളുടെ ഓരോ

5) മാനേജർ ടെ പ്രതിനിധി (എയ്ഡഡ് സ്കൂളുകൾക്ക് മാത്രം ബാധകം)

6) രണ്ട് അദ്ധ്യാപകൻ (ഒരാൾ വനിത) അദ്ധ്യാപകർ ഉച്ചഭക്ഷണ പദ്ധതിയുടെ ചാർജ്ജുമായിരിക്കണം

7) വിദ്യാർത്ഥികളുടെ ഒരു പ്രതിനിധി

NB കമ്മിറ്റിയുടെ മിനിട്ട്സ് കോപ്പി മന്തിലി റിപ്പോർട്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. ന്യൂട്രീഷൻ വിദഗ്ധർ കൃഷി ആഫീസർ പ്രദേശത്തെ കണിതാക്കളായി യോഗത്തിൽ പങ്കെടുപ്പിക്കാവുന്നതാണ്

1. സ്കൂൾതലത്തിൽ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചുമതല ഉച്ചഭക്ഷണ കമ്മറ്റിക്കാണ്.

രക്ഷകർത്താക്കൾ സമർപ്പിച്ച സമ്മതപത്രങ്ങളുടെ അടിസ്ഥാനത്തിൽ (സമ്മത പത്രത്തിന്റെ മാതൃക അനുബന്ധം 1 ആയി ചേർത്തിട്ടുണ്ട്) നടപ്പു വർഷം ഉച്ചക്ഷേണ പദ്ധതിയിൽ ചേരുന്ന കുട്ടികളുടെ ലിസ്റ്റിന് അംഗീകാരം നൽകണം

എസ്.എം.സി. പി.എ. എം.പി.ടി.എ എന്നിവയുമായി സഹകരിച്ചുകൊണ്ട് തദ്ദേശ സ്ഥാപനത്തിന്റെയും രക്ഷകർതൃ പായസാമൂഹത്തിന്റേയും പിന്തുണയോടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കാവശ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകര്ക്കണം.

உயுகவா கஊர் + காணன 20 mon ചേരേണ്ടതും പദ്ധതിയുടെ നടത്തിപ്പ് പുരോഗതി വിലയിതമാണ് കമ്മറ്റി തീരുമാനങ്ങളും ഹാജരും മിനിറ്റ്സ് ബുക്കിൽ കൃത്യമായി രേഖപ്പെടുത്തണം

ഓരോ മാസത്തേയും ഉച്ചഭക്ഷണ മെനു മുൻകൂട്ടി നിശ്ചയിക്കേണ്ടതും മാസാരംിൽ തന്നെ പുതിയ മെനു നടപ്പിൽ വരുത്തുകയും ചെയ്യേണ്ടതാണ്.

4. സർക്കാർ ഏജൻസികൾ (മാവേലിസ്റ്റോർ കൺസ്യൂമർ ഫെഡ് തുടങ്ങിയവ),

4. സർക്കാർ ഏജൻസികൾ (മാവേല്സ്റ്റോർ, കൺസ്യൂമർ ഫെഡ് തുടങ്ങിയവ). സഹകരണ സംഘങ്ങൾ. സൊസൈറ്റികൾ പൊതു വിപണി എന്നിവയിൽ നിന്ന് ഉച്ചഭക്ഷണ പദ്ധതിക്കായി വാങ്ങുന്ന സാധനസാമഗ്രികൾ ഗുണമേന്മ ഉള്ളതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സാധന സാമഗ്രികൾ സ്കൂളുകളിൽ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തേണ്ടതാണ്. സാധനങ്ങൾ വാങ്ങുമ്പോൾ ഇൻവോയിസുകൾക്ക് പകരം കൃത്യമായ ബില്ലുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും കമ്മറ്റി സ്വീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൃത്യമായ കരാറുകളിൽ ഏർപ്പെടുന്നതിന് കമ്മറ്റി കൺവീനറായ പ്രഥമാദ്ധ്യാപകൻ പ്രഥമാദ്ധ്യാപികയ്ക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കമ്മറ്റി നൽകണം.

1. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഓരോ മാസത്തേയും വരവ് ചെലവ് കണക്കുകൾ. ഉപജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് സമർപ്പിക്കുന്നതിനു മുൻപായികമ്മറ്റി വിശദമായി പരിശോധിച്ച് അംഗീകാരം നൽകണം.

* വ്യക്തികൾ, പി.ടി.എ സന്നദ്ധ സംഘടനകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ ധനസഹായത്തോടെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണത്തോടൊപ്പം പ്രത്യേക വിഭവങ്ങൾ ഓരോ സീസണിലും പ്രാദേശികമായി ലഭ്യമാകുന്ന പഴവർഗ്ഗങ്ങൾ. ഡ്രൈ ഫ്രൂട്ട്സ്, എന്നിവ കുട്ടികൾക്ക് നൽകുന്നതിനുള്ള സാധ്യതകൾ കമ്മറ്റി ആരായുകയും ഇതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.

ഭക്ഷണം പാചകം ചെയ്യുന്നതിനും തുടർന്ന് അത് കുട്ടികൾക്ക് വിളമ്പി നൽകുന്നതിനും എസ്.എം.സി. പി.ടി.എ. എം.പി.ടി.എ അംഗങ്ങളുടെ സഹായവും എൽനോട്ടവും ഉറപ്പുവരുത്തണം.

10. പാചകപ്പുര ഭക്ഷ്യധാന്യവും മറ്റ് ഭക്ഷ്യ വസ്തുക്കളും സൂക്ഷിച്ചിരിക്കുന്ന സ്റ്റോർ മുറി പാചകപ്പുരയുടെ പരിസരം എന്നിവ വൃത്തിയോടെ പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തണം. സ്റ്റോർമുറി അടച്ചുറപ്പുള്ളതായിരിക്കണം. പക്ഷികളും മറ്റ് ക്ഷുദ്രജീവികളും പ്രവേശിക്കുന്നത് ഒഴിവാക്കുവാൻ സ്റ്റോർ മുറിയുടെ വെന്റ്റിലേറ്റർ വയർ മെഷ് ഉപയോഗിച്ച് സംരക്ഷിക്കേണ്ടതാണ്.

11 പേജ് (6), ഖണ്ഡിക 7 (എ) ലെ 12) മുതൽ (7) വരെയുള്ള നിർദ്ദേശങ്ങൾ

പാലിച്ചുകൊണ്ട് ഉച്ചക്ഷേണ പാചകത്തൊഴിലാളികളെ വിടുവാനുള്ള അധികാരം കുമ്മറ്റിയ്ക്ക് ഉണ്ടായിരിക്കും. നിയമിക്കുവാനും പിരിച്ച്

സപ്ലിമെന്ററി ന്യൂട്രീഷൻ്റെ ഭാഗമായി ഗുണഭോക്താക്കളായ കുട്ടികൾക്ക് പാൽ മുട്ട നേന്ത്രപ്പഴം എന്നിവ നൽകുന്ന പദ്ധതി ഉച്ചഭക്ഷണ കമ്മറ്റിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കണം

1. സ്കൂളുകളിൽ വിദ്യാർത്ഥികളുടെ കൃഷി പരിസ്ഥിതി ക്ലബ്ബുകൾ രൂപീകരിക്കേണ്ടതും പ്രദേശത്തെ കൃഷി ആഫീസറുടേയും കർഷകരുടേയും സഹായ സഹകരണത്തോടെ അടുക്കള പച്ചക്കറിത്തോട്ടം (ന്യൂജീഷൻ ഗാർഡൻസ്) സജ്ജീകരിക്കേണ്ടതുമാണ്.

സ്ഥലസൗകര്യം കുറവുള്ള സ്കൂളുകളിൽ ലഭ്യമായ സ്ഥലത്തോ ടെറസുകളിലോ n mommon வர் രീതികളും അവലംബിക്കാവുന്നതാണ്. അടുക്കള പച്ചക്കറിത്തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തണം സ്കൂളുകളിൽ അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പ് നൽകുന്ന ധനസഹായം പ്രയോജനപ്പെടുത്തേണ്ടതാണ്.

14. പി.ടി.എ എസ്.എം.സി എന്നിവയുടെ നേതൃത്വത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയും വൃത്തിയാക്കുന്നതിനും, സഹായത്തോടെയും ടാങ്കകളും കിണറുകളും നടപടികൾ സ്കൂളുകളിലെ വിമുക്തമാക്കുന്നതിനുമാവശ്യമായ

വാട്ടർ ടാങ്കുകൾ മാസത്തിലൊരിക്കൽ വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം കിണറുകൾ ആറ് മാസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്യേണ്ടതും (4000 ലിറ്ററിന് 10 ഗ്രാം ബിച്ചിങ്ങ് പൗഡർ എന്ന അനുപാതത്തിൽ) വർഷത്തിലൊരിക്കൽ പൂർണ്ണമായി വൃത്തിയാക്കേണ്ടതുമാണ്.

പാചകത്തിനാവശ്യമായി സ്കൂൾ പാചകപ്പുരയിൽ ഉപയോഗിക്കുന്നതും ഭക്ഷണം വിളമ്പി നൽകുവാൻ ഉപയോഗിക്കുന്നതുമായ പാത്രങ്ങളും അനുബന്ധ സാധന സാമഗ്രികളും സോപ്പുപയോഗിച്ചും ചുടുവെള്ളം ഉപയോഗിച്ചും ശുചിയാക്കി‌യതിനു ശേഷം മാത്രമേ ഉപയോഗിക്കാവു എന്ന നൽകേണ്ടതാണ്. നിർദ്ദേശം പാചകത്തൊഴിലാളികൾക്ക്

2.அதிகக்! തിളപ്പിച്ചാറ്റിയ കടിവെള്ളം ലഭ്യമാക്കുന്നതിനു സ്വീകരിക്കേണ്ടതാണ്.

14. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയോ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയോ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിനുള്ള സാധ്യത ആരായേണ്ടതാണ്.

19.പാചകപ്പുരയിൽ നിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുക്കികളയുന്നതിന് മേൽ മൂടിയുള്ള ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. പാചകപ്പുരയിൽ നിന്നും കുട്ടികൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തു നിന്നും ഒരു നിശ്ചിത ദൂരപരിധിയിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിലോ, വേസ്റ്റ് ഡിസ്പോസൽ കഴികളിലോ മാത്രം ഭക്ഷണാവിശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനും മാലിന്യ പ്രശ്നങ്ങൾ ഉണ്ടാകാതെ അവ മികച്ച രീതിയിൽ സംസ്കരിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ക്രമീകരണങ്ങൾ പി.ടി.എ. എസ്.എം.സി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും സഹകരണത്തോടെയും ഏർപ്പെടുത്തേണ്ടതണ്.

നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം..

3. ഓരോ മാസത്തേയും ആദ്യ പ്രവർത്തി ദിനം തന്നെ എൻ.എം.പി (1) ഫോറം ഉപജില്ലാ വിദ്യാഭ്യാസ ആഫീസർക്ക് സമർപ്പിക്കേണ്ടതും, അടുത്ത മാസത്തേക്കുള്ള അരിയുടെ ഇൻഡന്റ് പാസാക്കി വാങ്ങേണ്ടതുമാണ്.

കുട്ടികൾ സ്കൂളിൽ വരുന്ന ദിവസം അവർക്ക് കൃത്യമായി ഉച്ചഭക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് ഫീഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികളുടെ ഓരോ ദിവസത്തേയും ഹാജർ ബന്ധപ്പെട്ട രജിസ്റ്ററുകളിൽ കൃത്യമായി രേഖപ്പെടുത്തണം.

1. ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ അതാത് ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി ഉച്ചഭക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യണം.

6. യഥാർത്ഥത്തിൽ ഭക്ഷണം കഴിക്കുന്ന കട്ടികളുടെ എണ്ണം മാത്രമേ ഫീഡിങ് സ്ട്രെങ്ത് ആയി രേഖപ്പെടുത്തുവാൻ പാടുള്ളൂ. പരിശോധനാ വേളയിൽ, ഫീഡിങ് സ്ട്രെങ്ത് പെരുപ്പിച്ച് കാണിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ. പ്രഥമാദ്ധ്യാപകൻ പ്രഥമാദ്ധ്യാപിക, ചാർജ്ജുള്ള അദ്ധ്യാപകർ എന്നിവർക്കെതിരെ ബാധ്യത നിശ്ചയിക്കുന്നതടക്കമുള്ള വകുപ്പ്തല ശിക്ഷണ സ്വീകരിക്കുന്നതാണ്. നടപടികൾ

7. ഉച്ചഭക്ഷണ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുകയും എന്നാൽ ഉച്ചഭക്ഷണം സ്ഥിരമായി കഴിക്കാത്തതുമായ കുട്ടികളെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കേണ്ടതും അതനുസരിച്ച് ഫീഡിംഗ് സ്ട്രെങ്ത് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്. ആഗസ്റ്റ് മാസത്തിൽ ഫീഡിംഗ് സ്കെങ്‌ത് റിവ്യൂ ചെയ്യേണ്ടതും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. ഇപ്രകാരം വരുത്തുന്ന മാറ്റങ്ങൾ രേഖാമൂലം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസിനെ അറിയിക്കേണ്ടതാണ്.

 പ്രാദേശിക ക്ഷീര സഹകരണ സംഘങ്ങളിൽ നിന്ന് പാൽ വാങ്ങുന്നതിന് മുൻഗണന നൽകണം. ക്ഷീര സഹകരണ സംഘങ്ങൾ ഇല്ലാത്തയിടങ്ങളിൽ മിൽമയിൽ നിന്ന് പാൽ വാങ്ങാവുന്നതാണ്.

ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി ലഭിക്കുന്ന അരിയുടെ ഗുണമേന്മ സംബന്ധിച്ച് പരാതി ആക്ഷേപമുള്ള പക്ഷം ആയത് എത്രയും പെട്ടെന്ന് ബന്ധപ്പെട്ട മാവേലി സ്റ്റോർ/ഡിപ്പോ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി അരി മാറ്റി വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വിഷയം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസകാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കേടാവുകയോ ഉപയോഗ്യമല്ലെന്ന് കാണുകയോ ചെയ്താൽ വിവരം ഭക്ഷ്യ സുരക്ഷാ ആരോഗ്യ വിഭാഗത്തെയോ ഉടൻ തന്നെ അറിയിക്കേണ്ടതും തുടർന്ന് അധികൃരുടെ രേഖാമൂലമുള്ള നിർദ്ദേശം സ്വീകരിച്ചുകൊണ്ട് തുടർ നടപടികൾ നശിപ്പിക്കുവാനുള്ള നിർദ്ദേശമാണ് ഉപജില്ലാ വിദ്യഭ്യാസ ആഫീസിom വരക്കുന്നതെങ്കിൽ അറിയിക്കേണ്ടതാണ്. തീർത്തും സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തിൽ സ്കൂളിൽ അരി സൂക്ഷിച്ചതു മൂലമാണ് കേടു വന്നിട്ടുള്ളതെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട അദ്ധ്യാപകൻ അദ്ധ്യാപിക എന്നിവർക്കായിരിക്ക ഓരോ ദിവസത്തേയും ഹാജർ Software-ൽ രേഖപ്പെടുത്തുന്നതിനോടൊപ്പം കൂടി

ഏതെങ്കിലും സാഹചര്യത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് (പ്രചേകചെലവിനുള്ള തുക ലഭ്യമല്ലാതെ വരികയാണെങ്കിൽ സ്കൂളിൽ ലനുമായ ഏതു ഹണ്ടും പ്രയോജനപ്പെടുത്തി പാതി തടസ്സം കൂടാനെ മുന്നോട്ട് Фирфылитсurr തുടർന്ന്, ഉച്ചക്ഷേണ പദ്ധതിള്ള ANTIE പി.എഫ്.എം.എസ് മുഖാന്തിരം അനുവദിക്കുന്ന ഘട്ടത്തിൽ ചെലവായ തുക തിരികെ വർക്കുന്നരായിരിക്കും (30.09.2015 ലെ ജി.എസ്.ആർ743 (E) നമ്പർ വിജ്ഞാപനം പ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉച്ചഭക്ഷണ പദ്ധൽ ചട്ടങ്ങ MOM Russ 2015) (7)

സ്കൂൾ നില നിൽക്കുന്ന പ്രദേശം അധികാര പരിധിയിൽ വരുന്ന ചുവടെ പറയുന്ന സ്ഥാപനങ്ങളുടെ വിലാസം ആഫീസിന്റെ പുറം ചുവരിലോ ആഫീസി‌ന് പുറത്ത് സ്ഥാപിച്ചിട്ടുള്ള പ്രത്യേക ബോർഡിലോ വ്യക്തതമായി എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.

(1) ഫാമിലി ഹെൽത്ത് സെന്റർ

(3) കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ

(v) grul arman mm

(v) ഫയർ ആന്റ് റസ്ക്യൂ സർവ്വിസസ് ആഫീസ്ഇതോടൊപ്പം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിലെ ഉച്ചക്ഷണ പരാതി പരിഹാരസെല്ലിന്റെ ഫോൺനമ്പർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ വിഭാഗത്തിലെ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ കൂടി1/946134/2010706/2024-NM(A1)പ്രദർശിപ്പിക്കേണ്ടതാണ്.

14. സ്കൂൾ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്ന് കട്ടികൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാൽ കട്ടികൾക്ക് അടിയന്തിരമായി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതും, വിവരം ഉടൻതന്നെ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ/വിദ്യാഭ്യാസ ഉപഡയറക്ടർ എന്നിവരെ ഫോൺ/ഇ- മെയിൽ മുഖേന അറിയിക്കേണ്ടതുമാണ്. സംഭവം നടന്ന ദിവസത്തെ ആഹാര പദാർത്ഥം ഏതെങ്കിലും അംഗീകൃത ലാബിൽ പരിശോധനയ്ക്ക് നൽകേണ്ടതും ടെസ്റ്റ് റിപ്പോർട്ട് ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർക്കും, വിദ്യാഭ്യാസ ഉപഡയറക്ടർക്കും, സമർപ്പിക്കേണ്ടതുമാണ്. ടെസ്റ്റ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

15. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിഷ്കരിച്ച ലോഗോ (PM POSHAN) സ്കൂളിന്റെ പ്രവേശന കവാടത്തിൽ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതാണ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ രജിസ്റ്ററുകളുടെയും പുറം ചട്ടകളിൽ ലോഗോ പതിക്കേണ്ടതാണ്. ലോഗോയുടെ മാതൃക അനുബന്ധം (2) ആയി ചേർത്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ലോഗോ അല്ലാതെ പദ്ധതിയെ സൂചിപ്പിക്കുവാൻ മറ്റൊരു ലോഗോയോ എംബ്ളമോ ഉപയോഗിക്കാൻ പാടില്ല.

16. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ, നൂൺമീൽ ആഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ നൂൺഫീഡിംഗ് സൂപ്പർവൈസർ, സോണൽ കോർഡിനേറ്റർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ സ്കൂളിൽ പരിശോധന നടത്തുമ്പോൾ പരിശോധനാ വിവരം രേഖപ്പെടുത്തുവാൻ പരിശോധനാ (ഇൻസ്പെക്ഷൻ) രജിസ്റ്റർ നൽകേണ്ടതാണ്.

17. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനുമായി സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താൻ സന്ദർശക രജിസ്റ്റർ നൽകേണ്ടതാണ്.

18. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും നിർദ്ദേശങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ആയത് സമർപ്പിക്കുന്നതിനായി ഒരു പരാതിപ്പെട്ടി/Suggestion Box സ്കൂളിൽ സ്ഥാപിക്കണം. ആഴ്ചയിലൊരിക്കൽ പരാതിപ്പെട്ടി/Suggestion Box തുറക്കേണ്ടതും, ലഭിക്കുന്ന പരാതികൾ/നിർദ്ദേശങ്ങൾ പരിശോധിച്ച് രണ്ടു ദിവസത്തിനുള്ളിൽ ആയതിൻമേൽ തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. രക്ഷിതാക്കളും വിദ്യാർത്ഥികളും സമർപ്പിക്കുന്ന ഗുണപരവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ കമ്മറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്. ഉച്ചഭക്ഷണ


19. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം, ഉപയോഗിച്ച ഭക്ഷ്യധാന്യം (അരി), സപ്ലിമെന്ററി നൂട്രീഷ്യൻ്റെ ഭാഗമായുള്ള മുട്ട, പാൽ എന്നിവയുടെ അളവ്. മെനു എന്നിവ വ്യക്തമായി കാണത്തക്ക വിധത്തിൽ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള നോട്ടീസ് ബോർ ഡിൽ (PM POSHAN Notice Board) അന്നേ ദിവസം തന്നെ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.


20. കുട്ടികൾക്ക് ഗുണമേന്മയുള്ള ഉച്ചഭക്ഷണം നൽകുന്നതിനായുള്ള സാധനസാമഗ്രികൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ നിർദ്ദേശത്തിനും മേൽനോട്ടത്തിനും വിധേയമായി പൊതുവിപണി, മാവേലിസ്റ്റോർ, സഹകരണ സംഘങ്ങൾ, വിവിധ സൊസൈറ്റികൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യാനുസരണം വാങ്ങാവുന്നതാണ്. സാധനസാമഗ്രികൾ നേരിട്ട് സ്കൂളുകളിൽ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉച്ചഭക്ഷണ കമ്മറ്റിയുടെ സഹായത്തോടെ ഏർപ്പെടുത്തണം.

21 സ്കൂൾ കുട്ടികളുടെ ഭക്ഷണാവശ്യങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളും, പച്ചക്കറികളും സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നും വാങ്ങുന്നതിന് മുൻഗണന നൽകണം. പലവ്യഞ്ജനങ്ങൾ കഴിവതും സർക്കാർ ഏജൻസികളുടെ ഔട്ട് ലെറ്റുകളിൽ നിന്നും (സപ്ലൈക്കോ ഔട്ട് ലെറ്റുകളായ മാവേലിസ്റ്റോർ, ലാഭം, സപ്ലൈക്കോ സുപ്പർ/ഹൈപ്പർ മാർക്കറ്റ് എന്നിവയും കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളായ ത്രിവേണി, നീതി സ്റ്റോർ, നന്മ സ്റ്റോർ എന്നിവയും) വാങ്ങേണ്ടതാണ്.

22 പ്രാദേശികമായി ശേഖരിക്കാവുന്ന വിഷരഹിത പച്ചക്കറികളും കാർഷികോത്പന്നങ്ങളും ഉച്ചഭക്ഷണം തയ്യറാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.

23 പാൽ, മുട്ട, പലവ്യഞ്ജനങ്ങൾ. പച്ചക്കറി എന്നിവ കൃത്യമായും സ്ക്കൂളുകളിൽ എത്തിച്ചു നൽകുന്നുതിനും ടി ഭക്ഷ്യ വസ്തുക്കളുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിധത്തിലുള്ള ന്യൂനതകളോ, ഗുണനിലവാരത്തകർച്ചയോ അവയുടെ ഉപയോഗം മൂലം കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുന്നപക്ഷം അത്തരം കഷ്ടനഷ്ടങ്ങൾക്ക് സാധനം വിതരണം ചെയ്ത സ്ഥാപനത്തിന്/ഏജൻസിക്ക് ഉത്തരവാദിത്വവും ബാധ്യതയും വരത്തക്കവിധം വ്യക്തവും നിയമാനുസൃത കരാർ ഉണ്ടാക്കുകയും ബിൽ ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിക്കുകയും ചെയ്യണം. (ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ 03.03.2015-ലെ 1277/01/LAI/SZ/2014/KCSCPCR നമ്പർ ഉത്തരവ്)

24. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, പാചക വാതകം, പാല്, മുട്ട/നേന്ത്രപ്പഴം എന്നിവ വാങ്ങുമ്പോൾ സ്ഥാപനത്തിൻ്റെ/ഉടമയുടെ പേര്, ഫോൺ നമ്പർ, എന്നിവ അടങ്ങിയ ബില്ലുകൾ തന്നെ നിർബന്ധമായും വാങ്ങണം. യാതൊരു കാരണവശാലും സാധനങ്ങൾ വാങ്ങുന്നതിനായി സ്കൂളിൻ്റെയോ, പി.ടി.എ യുടേയോ പേരിൽ അച്ചടിച്ച/എഴുതിയ വൗച്ചറുകൾ ഉപയോഗിക്കാൻ പാടില്ല.

25. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ പ്രഥമാദ്ധ്യാപകരെ സഹായിക്കുന്നതിന് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ചുമതലപ്പെടുത്താവുന്നതാണ്. പ്രഥമാദ്ധ്യാപകന്/പ്രഥമദ്ധ്യാപികയ്ക്ക് രണ്ട് ഇതിനുള്ള ഉണ്ടായിരിക്കുന്നതാണ്. അദ്ധ്യാപകരെ വരെ അധികാരം ഇപ്രകാരം നിയോഗിക്കപ്പെടുന്ന അദ്ധ്യാപകർക്ക് അവരുടെ ചുമതലകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ രേഖാമൂലം നൽകേണ്ടതും അവരുടെ പേരും ഫോൺ നമ്പരും ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടതുമാണ്. അദ്ധ്യാപകരുടെ പേരു വിവരങ്ങളും ഫോൺ നമ്പരും സോഫ്റ്റ്വെയറിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ്.

രണ്ട് അദ്ധ്യാപകർക്ക് ചുമതല നൽകുകയാണെങ്കിൽ, അവരിൽ ഒരദ്ധ്യാപകൻ/അദ്ധ്യാപിക ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകൾ, ബില്ലുകൾ എന്നിവ കൈകാര്യം ചെയ്യുകയും രജിസ്റ്ററുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും വേണം. രജിസ്റ്ററുകളിലെ രേഖപ്പെടുത്തലുകളെല്ലാം പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തേണ്ടതാണ്. തന്നെ

രണ്ടാമത്തെ അദ്ധ്യാപകൻ/അദ്ധ്യാപിക സ്കൂൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടതും ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

26. പ്രധാനധ്യാപകൻ /പ്രഥമാദ്ധ്യാപിക സ്ഥലം മാറിപ്പോവുകയോ, വിരമിക്കുകയോ ചെയ്യുമ്പോൾ ഉച്ചഭക്ഷണ പദ്ധതിനടത്തിപ്പുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും, അനുബന്ധ രേഖകളും, രസീതുകളും, ബില്ലുകളും കൃത്യമായി അപ്ഡേറ്റ് ചെയ്ത് സ്കൂളിൽ തന്നെസൂക്ഷിക്കേണ്ടതും. 63:03 ലിസ്റ്റിനൊപ്പം B2 ചാർജ്ജുള്ള അദ്ധ്യാപകൻ/അദ്ധ്യാപികസ്സോ അല്ലെങ്കിൽ പുതുതായി ചാർജ്ജ് എടുക്കുന്ന പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപികയോ നിയമപ്രകാരം കൈമാറേണ്ടതുമാണ്.


27.ഉച്ചഭക്ഷണം പാചകം ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാൻ പാചകത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. പാചകപ്പുരയിൽ മതിയായ വെന്റിലേഷൻ സൗകര്യം ഉറപ്പുവരുത്തണം. സുരക്ഷിതമായും അപകടം ഉണ്ടാകുവാൻ സാധ്യതയില്ലാത്ത രീതിയിലും വേണം ഗ്യാസ് സിലിണ്ടർ, ഗ്യാസ് സ്റ്റൗ എന്നിവ സൂക്ഷിക്കേണ്ടതാണ്.


28.മാസാവസാനം കെ 2 രജിസ്റ്റർ പ്രകാരമുള്ള അരിയുടെ ബാലൻസും യഥാർത്ഥ സ്റ്റോക്ക് ബാലൻസും ഒത്തുനോക്കി സ്റ്റോക്ക് ക്രമപ്പെടുത്തണം. മാസാവസാനം, നീക്കിയിരിപ്പുള്ള അരിയുടെ യഥാർത്ഥ ബാലൻസ് സോഫ്ട്‌വെയറിലെ "Physical Balance" എന്ന കോളത്തിൽ രേഖപ്പെടുത്തണം. ടി ബാലൻസ് ആയിരിക്കും തൊട്ടടുത്ത മാസത്തെ "Opening Balance" ആയി രേഖപ്പെടുത്തപ്പെടുക.


ശുചിത്വം, ഭക്ഷണത്തിൻ്റെ ഗുണമേന്മ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ

1. ഭക്ഷണ വിതരണ സമയത്ത് രക്ഷകർത്താക്കളുടെയും എസ്.എം.സി അംഗങ്ങളുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിനായി ഓരോ ദിവസവും സ്കൂളിൽ വരുന്ന രക്ഷകർത്താക്കളുടേയും എസ്.എം.സി അംഗങ്ങളുടേയും വിവരങ്ങൾ ഉൾപ്പെടുന്ന ഒരു "Roster" തയ്യാറാക്കി സ്കൂളിൽ സൂക്ഷിക്കണം. ഇതിന്റെ ചുമതല ചാർജ്ജുള്ള ഒരദ്ധ്യാപകന് നൽകേണ്ടതാണ്.

2. കുട്ടികൾക്ക് ഭക്ഷണം ചെറു ചൂടോടെ വിളമ്പി നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

വിതരണം ചെയ്യുമ്പോൾ മാസ്ക്, കൈയ്യുറ എന്നിവ ധരിക്കുവാൻ പാചകത്തൊഴിലാളി, പി.ടി.എ/എസ്.എം.സി/മദർ പി.ടി.എ/സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങൾ എന്നിവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

3. ഭക്ഷണത്തിന് മുൻപും ശേഷവും സോപ്പ്/ഹാൻഡ് വാഷ് ഉപയോഗിച്ച് കുട്ടികൾക്ക് കൈ ശുചിയാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

4. പാചകപ്പുരയ്ക്കും സ്റ്റോർ മുറിയ്ക്കും അടച്ചുറപ്പുണ്ടായിരിക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യുവാനുപയോഗിക്കുന്ന അരി, പലവ്യഞ്ജനം എന്നിവ കേടു വരാതെ സൂക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. തടിപ്പലകകൾഉപയോഗിച്ചുകൊണ്ട് തറയിൽ നിന്നും 8 മുതൽ 12 സെൻ്റീ മീറ്റർ വരെ ഉയരത്തിൽ വേണം അരിച്ചാക്കുകൾ സൂക്ഷിക്കേണ്ടത്. വൃത്തിയുള്ളതും വായുകയറാത്തതും ജലാംശം ഇല്ലാത്തതുമായ അടച്ചുറപ്പുള്ള സംഭരണികളിൽ വേണം പലവ്യഞ്ജനങ്ങൾ സൂക്ഷിക്കേണ്ടത്. ഇവ ഷെൽഫുകളിലും റാക്കുകളിലും ആണ് സൂക്ഷിക്കുന്നതെങ്കിൽ ഭിത്തിയിൽ നിന്ന് ഒരടി അകലം ഉറപ്പാക്കേണ്ടതാണ്.

6. സ്റ്റോർ മുറിയിൽ അരിച്ചാക്കുകൾ ക്രമീകരിക്കുമ്പോൾ ആദ്യം വരുന്ന ധാന്യം ആദ്യം ഉപയോഗിക്കുക എന്ന “ഫസ്റ്റ് ഇൻ ഫസ്റ്റ് ഔട്ട്" (FIFO) രീതി നടപ്പിലാകും വിധം വരികയും നിരയും ക്രമീകരിച്ച് അടുക്കണം. കാലപ്പഴക്കം കൊണ്ട് അരി കേടാകാതിരിക്കാൻ ഇതു മൂലം സാധിക്കുന്നതാണ്.

7. പാചകാവശ്യത്തിനുള്ള അരി എടുത്ത് കഴിഞ്ഞതിനു ശേഷം അരിച്ചാക്കിന്റെ വായ്ഭാഗം നന്നായി മൂടി വയ്ക്കുവാനും അരി സംഭരണി ലഭ്യമായ സ്കൂളുകളിൽ, പൊട്ടിച്ച അരിച്ചാക്കിൽ നിന്നുള്ള അരി സംഭരണിയിലേയ്ക്ക് മാറ്റി അടച്ചുറപ്പോടെ സൂക്ഷിക്കുവാനും പാചകത്തൊഴിലാളിയ്ക്ക് നിർദ്ദേശം നൽകേണ്ടതും ഇത് നിരീക്ഷിക്കുവാൻ ചാർജ്ജുള്ള അദ്ധ്യാപകൻ/അദ്ധ്യാപികയ്ക്ക് നിർദ്ദേശം നൽകേണ്ടതുമാണ്.

8. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി പാചകപ്പുരയിലും സ്റ്റോർ മുറിയിലും മതിയായ വെൻ്റിലേഷൻ സൗകര്യം ഏർപ്പെടുത്തണം. ക്ഷുദ്രജീവികൾ പ്രവേശിക്കാത്തവിധം പാചകപ്പുരയുടെയും സ്റ്റോർ മുറിയുടെയും വെൻ്റിലേഷനുകൾ വയർമെഷ് ഉപയോഗിച്ച് സംരക്ഷിക്കണം

9. പാചകപ്പുര, സ്റ്റോർ, പാചകപ്പുരയുടെ പരിസരം, പാത്രങ്ങൾ, ഡൈനിംഗ് ഹാൾ എന്നിവ വൃത്തിയോടും വെടിപ്പോടും പരിപാലിക്കപ്പെടുന്നുവെന്നും പാചകത്തൊഴിലാളി വ്യക്തിശുചിത്വം പാലിക്കുന്നുവെന്നും ഉറപ്പുവരുത്തണം.

10. കുട്ടികൾക്കായുള്ള ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്നത് ശുചിത്വമുള്ള അടുക്കളയിലാണെന്നും, പാചകത്തൊഴിലാളികൾ വൃത്തിയോടും വെടിപ്പോടും കൂടിയാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ഉറപ്പ് വരുത്തേണ്ടതാണ്. തയ്യാറാക്കിയ ഉച്ചഭക്ഷണം, കുട്ടികൾക്ക് നൽകുന്നതിന് മുൻപായി, ചുമതലപ്പെടുത്തപ്പെട്ട അദ്ധ്യാപകൻ/അദ്ധ്യാപിക, എസ്.എം.സി അംഗങ്ങൾ എന്നിവർ രുചിച്ച് നോക്കി അഭിപ്രായം ഇതുമായി ബന്ധപ്പെട്ട രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ടി രജിസ്റ്ററിൻ്റെ ഒരു മാതൃക ചുവടെ നൽകുന്നു.

Picture രുചി രജിസ്റ്റർ

ഭക്ഷണം പാചകം ചെയ്യുമ്പോൾ ഏപ്രൺ, ഹാൻഡ് ഗ്ലൗസ്, പോളിത്തീൻ ഹെഡ് ക്യാപ്പ് എന്നിവ ധരിക്കണമെന്ന് പാചകത്തൊഴി‌ലാളികൾക്ക് കർശന നിർദ്ദേശം നൽകേണ്ടതാണ്. പി.ടി.എ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ സംഘടനകൾ എന്നിവയുടെ ധനസഹായത്തോടെ ഏപ്രൺ, ഹാന്റ് ഗ്ലൗസ്, ക്യാപ്പ് വെജിറ്റബ്ൾ കുട്ടിംഗ് ബോർഡ് എന്നിവ വാങ്ങാവുന്നതാണ്.


= ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രമേ സ്റ്റോർ റൂമിൽ സൂക്ഷിക്കുവാൻ പാടുള്ളൂ


* പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടുള്ള സ്കൂളുകളിൽ ടി പദ്ധതിയ്ക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, സ്പെഷ്യൽ അരിയും പ്രത്യേകമായി സൂക്ഷി‌ക്കേണ്ടത്.


വൃത്തിയും വെടിപ്പുമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതും അത് കട്ടികൾക്ക് നൽകുന്നതും ശിക്ഷാർഹമായ പ്രവർത്തിയാണ് ശുചിത്വമില്ലായ്മ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സ്കൂൾ ഉച്ചഭക്ഷണ കമ്മറ്റി പ്രഥമാദ്ധ്യാപകൻ, ഉത്തരവാദികളായി‌രിക്കും


ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളും അവ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും

ഉച്ചഭക്ഷണ ഹാജർ പുസ്തകവും കൺസോളിഡേറ്റഡ് ഹാജർ പുസ്തകവും

പി.എംപോഷൻഅക്കൗണ്ട് രജിസ്റ്റർ

ഉച്ചഭക്ഷണ കമ്മറ്റി മിനിറ്റ്സ് ബുക്ക്

സ്പെഷ്യൽ അരി വിതരണത്തിൻ്റെ അക്വീറ്റൻസ് രജിസ്റ്റർ

ഫുഡ് സെക്യൂരിറ്റി അലവൻസ് വിതരണത്തിൻ്റെ അക്വീറ്റൻസ് രജിസ്റ്റർ

പാത്രങ്ങളുടെയും മറ്റ് ഉപകരണങ്ങളുടെയും സ്റ്റോക്ക് രജിസ്റ്റർ

ഉച്ചഭക്ഷണം രുചിച്ചു നോക്കിയ അദ്ധ്യാപകൻ/അദ്ധ്യാപി‌ക, എസ്.എം.സി അംഗങ്ങൾ എന്നിവർക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്തുവാനുള്ള രജിസ്റ്റർ (Register for taste & Quality Evaluation) 

ഉച്ചഭക്ഷണ പാചകത്തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ

10 2 രജിസ്റ്റർ, കൺസോളിഡേറ്റഡ് അറ്റൻ്റൻസ് രജിസ്റ്റർ, എൻ.എം.പി.ഫോറം (1) എന്നിവയ്ക്ക് മാനലായി പ്രത്യേകം രജിസ്റ്ററുകൾ ഫോറങ്ങൾ തയ്യാറാക്കി സൂക്ഷിക്കേണ്ടതില്ല. സോഫ്റ്റ് വെയറിൽ നിന്ന് ഇവയുടെ ഡിജിറ്റൽ പ്രിൻ്റ് ഔട്ട് എടുത്ത് സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.

2.കെ.2 രജിസ്റ്റർ, എൻ.എം.പി (1) ഫോറം. എക്സ്റ്റെൻഡിച്ചർ സ്റ്റേറ്റ്‌മെന്റ്റ് എന്നിവയുടെ

സോഫ്റ്റ് വെയറിൽ നിന്നും ജനറേറ്റ് ചെയ്യുന്ന ഫോർമാറ്റുകളാണ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ സമർപ്പിക്കേണ്ടത്

3. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഫണ്ട് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പി.എം.പോഷൻ അക്കൗണ്ട് രജിസ്റ്റർ (ബൗണ്ട് ബുക്ക് രൂപത്തിൽ) ഉപയോഗിക്കേണ്ടതും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കൃത്യമായ രേഖപ്പെടുത്തലുകൾ ടി രജിസ്റ്ററിൽ വരുത്തി പ്രധാന അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തേണ്ടതുമാണ്.

4. പാചക പാത്രങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററിൽ വാർഷിക ദൗതിക പരിശോധന (ഫിസിക്കൽ വെരിഫിക്കേഷൻ) സർട്ട്ഫിക്കറ്റ് രേഖപ്പെടുത്തേണ്ടതാണ്.

5.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പി.ടി.എ. സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ മുതലായവയിൽ നിന്നും ലഭിക്കുന്ന ഫണ്ട്. ആയതിന്റെ ചെലവ് എന്നിവ സംബന്ധിച്ച വിവരങ്ങൾ യാതൊരു കാരണവശാലും പി.എം.പോഷൻ അക്കൗണ്ട് രജിസ്റ്ററിൽ രേഖപ്പെടുത്തുവാൻ പാടില്ല ഇതിനായി പ്രത്യേക രജിസ്റ്റർ എഴുതി സൂക്ഷിക്കേണ്ടതാണ്.

6. രജിസ്റ്ററുകളിലെ എല്ലാ പേജുകളിലും പ്രഥമാദ്ധ്യാപകന്റെ ഒപ്പും സീലും ഉണ്ടായിരിക്കേണ്ടതാണ്. ഫണ്ട് വിനിയോഗം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഒരു നിശ്ചിത പ്രവർത്തി ദിവസങ്ങളിലെ പാചകചെലവിനാവശ്യമായ തുക പി.എഫ്.എം.എസ് മുഖേന സ്കൂളുകൾക്ക് ലഭ്യമാക്കുന്നതാണ് ഇതിനായി കാനറാ ബാങ്കിന്റെ സി.എം.എസ് പോർട്ടൽ മുഖാന്തിരം സ്കൂളുകളുകളുടെ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടിൽ പ്രസ്തുത തുകയ്ക്ക് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ ലിമിറ്റ് (expenditure limit) സെറ്റ് ചെയ്ത് നൽകുന്നതാണ്. ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ അംഗീകരിച്ച കുട്ടികളുടെ (ഉച്ചഭക്ഷണം കഴിക്കുന്ന) എണ്ണം. സ്കൂൾ പ്രവൃത്തി ദിനങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സ്കൂളിന് പ്രതിമാസം അർഹമായ പാചക ചെലവിനുള്ള തുക നിശ്ചയിക്കുന്നത്.mamika Data Operator (Maker), Data Approver (Checker) രണ്ട് ലോഗിനുകളാണ് വേണ്ടത്. പ്രധാനാദ്ധ്യാപകർ Data Approver (Checker) ചുമതലപ്പെട്ട മറ്റൊരു അദ്ധ്യാപകൻ Data Operator (Maker) ഉം ആയിരിക്കും.

3. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട സാധന സാമഗ്രികൾ സപ്ലൈ ചെയ്യുന്ന വെണ്ടർമാർക്ക് നൽകേണ്ട പേയ്മെൻ്റ് Data Operator (Maker) കാനറാ ബാങ്കിന്റെ സി.എസ്.എസ് പോർട്ടലിൽ initiate ചെയ്യേണ്ടതും Data Approver (Checker) അത് പരിശോധിച്ച്, അംഗീകരിച്ച് പി.പി.എ ജനറേറ്റ് ചെയ്ത് കാനറാ ബാങ്കിൻ്റെ ബന്ധപ്പെട്ട ശാഖയിലേയ്ക്ക് ഇ-മെയിൽ ചെയ്ത് നൽകേണ്ടതുമാണ്. ഇപ്രകാരം ഇ-മെയിൽ ചെയ്യുന്ന പി.പി.എ കളുടെ അസൽ പകർപ്പ് (പ്രഥമാദ്ധ്യാപകൻ/പ്രഥമാദ്ധ്യാപിക ഒപ്പ് വച്ചതും ആഫീസ് സീൽ പതിപ്പിച്ചതും) രണ്ടാഴ്ചയിലൊരിക്കൽ കാനറാ ബാങ്കിന്റെ ബന്ധപ്പെട്ട ശാഖയിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

4. ലിമിറ്റ് സെറ്റിംഗ് മുഖാന്തിരം പാചക ചെലവിനത്തിലോ മറ്റേതെങ്കിലും ഇനത്തിലോ അനുവദിക്കപ്പെടുന്ന തുക പി എം പോഷൻ അക്കൗണ്ട് രജിസ്റ്ററിൽ വരവ് വയ്ക്കേണ്ടതാണ്. ഉപജില്ലാ കാര്യാലയത്തിൽ നിന്ന് ലിമിറ്റ് സെറ്റ് ചെയ്ത് ലഭിച്ചാൽ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പി.പി.എ ജനറേറ്റ് ചെയ്ത് തുക മാറി എടുക്കേണ്ടതാണ്.

5. കാനറാ ബാങ്ക് സി.എസ്.എസ്. പോർട്ടൽ മുഖേന സ്കൂളുകൾക്ക് അനുവദിക്കുന്ന പാചകചെലവിനത്തിലെ പിൻവലിക്കുന്നതിനായി ചെയ്യുമ്പോൾ, വെണ്ടറുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ച് മാത്രം വെണ്ടറെ തിരഞ്ഞെടുക്കേണ്ടതാണ്.

6. സാധനങ്ങൾ വാങ്ങിയതിൻ്റെ ബില്ലുകളും, രസീതുകളും അതോടൊപ്പം വെണ്ടർമാർക്ക് തുക അനുവദിച്ചുകൊണ്ടുള്ള പി.പി.എ യുടെ പകർപ്പ് എന്നിവ തൊട്ടടുത്ത മാസം അഞ്ചാം തീയതിക്കു മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ആഫിസിൽ പരിശോധനകൾക്കായി സമർപ്പിക്കണം. പരിശോധനയ്ക്ക് ശേഷം തിരികെ ലഭിക്കുന്ന ബില്ലുകളും, രസീതുകളും തുടർന്നുള്ള ആഡിറ്റ് പരിശോധനകൾക്കായി സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.

നൂൺമിൽ ആഫീസർ അംഗീകരിച്ചു നൽകുന്നതിനേക്കാൾ കൂടുതൽ തുക പി.എഫ്.എം.എസ് മുഖേന വിനിയോഗിച്ചിട്ടുണ്ടെങ്കിൽ തൊട്ടടുത്ത മാസത്തെ പാചക ചെലവിനത്തിലുള്ള തുകയുടെ ലിമിറ്റ് സെറ്റിംഗ് ഘട്ടത്തിൽ ആയത് കുറവ് ചെയ്യുന്നതാണ്.206/2024-NWA1)

സപ്ലിമെന്ററി ന്യൂട്രീഷൻ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി. പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.

സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.

സപ്ലിമെന്റ്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂ‌ൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

1. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികളിൽ താത്‌പര്യമുള്ള കുട്ടികളെ മാത്രമാണ് സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേർക്കേണ്ടത്. ഗുണഭോക്താക്കളായി

2. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുന്ന കുട്ടികളുടെ ക്ലാസ്സ് തിരിച്ചുള്ള പേര് വിവരങ്ങൾ പ്രത്യേകമായി തയ്യാറാക്കി പ്രഥമാദ്ധ്യാപകൻ പ്രഥമാദ്ധ്യാപികയുടെ സാക്ഷ്യപ്പെടുത്തലോടെ സമർപ്പിക്കേണ്ടതാണ്. ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിൽ

1. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം 150 മില്ലി ലിറ്റർ പാലും ആഴ്ചയിൽ ഒരു ദിവസം പുഴുങ്ങിയ മുട്ടയും നൽകേണ്ടതാണ്. മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴം നൽകണം. സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ, സപ്ലിമെൻ്ററി ന്യൂട്രീഷൻ പരിപാടിയ്ക്കുള്ള ഫണ്ട് പ്രത്യേകം അനുവദിക്കുന്നതാണ്.

4. പാൽ / മുട്ട എന്നിവ നൽകുന്നതിനായി നിശ്ചയിച്ച ദിവസം ഏതെങ്കിലും തരത്തിൽ സ്കൂൾ അവധി വരുന്ന പക്ഷം തൊട്ടടുത്ത സ്കൂൾ പ്രവർത്തി ദിനം തന്നെ ആയതു നൽകേണ്ടതും ആയതു നൽകി എന്ന് പ്രഥമ അധ്യാപകൻ നൂൺ മീൽ കമ്മിറ്റി എന്നിവർ ഉറപ്പു വരുത്തേണ്ടതുമാണ്.

3. പാൽ, മുട്ട/നേന്ത്രപ്പഴം നൽകുന്ന ദിവസം അത് കഴിക്കുന്ന കുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പ്രഥമാദ്ധ്യാപകൻ പ്രഥമാദ്ധ്യാപിക സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. 

. സപ്ലിമെന്റ്ററി ന്യൂട്രീഷൻ പരിപാടിയിൽ ചേരുകയും എന്നാൽ പാലും മുട്ടയും കൃത്യമായി വാങ്ങി കഴിക്കാതിരിക്കുകയും ചെയ്യുന്ന കുട്ടികളെ പദ്ധതിയിൽ ഒഴിവാക്കേണ്ടതാണ്. നിന്ന്


7. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയിൽ കുട്ടികളെ ചേർക്കുന്നതിന് രക്ഷകർത്താക്കൾ പ്രത്യേക സമ്മതപത്രം ഒപ്പിട്ട് നൽകേണ്ടതാണ്. സമ്മതപത്രത്തിന്റെ മാതൃക

അനുബന്ധം 3 ആയി ചേർത്തിരിക്കുന്നു.

* പാൽ, മുട്ട/നേന്ത്രപ്പഴം എന്നിവ ഏതൊക്കെ ദിവസങ്ങളിലാണ് കട്ടികൾക്ക് നൽകുന്നത് എന്നത് സംബന്ധിച്ച വിവരം സ്കൂൾ നോട്ടീസ് ബോർഡിൽ കൃത്യമായി എഴുതി പ്രദർശിപ്പിക്കേണ്ടതാണ്.

. സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റ് രേഖകളും പ്രത്യേകമായി സൂക്ഷിക്കേണ്ടതും ഓരോ മാസത്തേയും ബില്ലുകൾ പരിശോധിച്ച് അംഗീകരിക്കുന്നതിനായി തൊട്ടടുത്ത മാസം അഞ്ചാം തീയതിയോടുകൂടി ഉപജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.

സ്കൂൾ ആരോഗ്യ പരിപാടി

ഉച്ചഭക്ഷണ പദ്ധതിയുടെ അനുബന്ധമായിട്ടാണ് സ്കൂൾ ആരോഗ്യ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത് ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആഴ്ച തോറും ഓരോ അയൺഫോളിക് ആസിഡ് ഗുളിക നൽകുന്ന വിഫ്സ് പ്രോഗ്രാം, എല്ലാ ക്ലാസിലെ കുട്ടികൾക്കും 6 മാസത്തിലൊരിക്കൽ വിര നിവാരണ ഗുളിക നൽകുന്ന പരിപാടി, കുട്ടികളുടെ മെഡിക്കൽ സ്ക്രീനിംഗ് എന്നിവ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമാണ്.

സ്കൂൾ ആരോഗ്യ പരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പിന് സ്കൂൾ പ്രഥമാദ്ധ്യാപകർ, നൂൺമീൽ ആഫീസർമാർ, ജില്ലാ നൂൺഫീഡിംഗ് സൂപ്പർവൈസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ, ജില്ലാ വിദ്യാഭ്യാസ ആഫീസർമാർ, വിദ്യാഭ്യാസ ഉപഡയറക്ടർമാർ എന്നിവർക്ക് താഴെ പറയുന്ന നിർദ്ദേശങ്ങൾ നൽകുന്നു.

1. അദ്ധ്യയന വർഷം ആരംഭത്തിൽ തന്നെ ഒരു വർഷത്തേക്ക് ആവശ്യമായ അയൺഫോളിക് ആസിഡ് ഗുളികകളുടേയും വിരനിവാരണ ഗുളികകളുടേയും കണക്കുകൾ സ്കൂൾ പ്രഥമാദ്ധ്യാപകർ ജില്ല/ഉപജില്ല വിദ്യാഭ്യാസ ആഫീസിൽ നൽകേണ്ടതും ക്രോഡീകരിച്ച കണക്കുകൾ ജില്ല/ഉപജില്ല വിദ്യാഭ്യാസ ആഫീസർമാർ സമർപ്പിക്കേണ്ടതുമാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക്

2. വിദ്യാഭ്യാസ ഉപഡയറക്ടർമാർ തങ്ങളുടെ ജില്ലയ്ക്ക് ആവശ്യമുള്ള അയൺഫോളിക് ആസിഡ് ഗുളികകളുടേയും വിര നിവാരണ ഗുളികകളുടേയും എണ്ണം ശേഖരിച്ച് നിർദ്ദിഷ്ട പ്രൊഫോർമയിൽ തയ്യാറാക്കി സ്കൂൾ ഹെൽത്ത് പ്രോഗ്രാമിന്റെ ചുമതലയുള്ള ജില്ല മെഡിക്കൽ ആഫീസർക്ക് നൽകേണ്ടതാണ്.

3. ഓരോ മാസവും ഉപയോഗിച്ച അയൺഫോളിക് ആസിഡ് ഗുളികകളുടേയും വിരനിവാരണ ഗുളികകളുടേയും എണ്ണം പ്രഥമാദ്ധ്യാപകരിൽ നിന്നും വാങ്ങി ക്രോഡീകരിച്ച് നിർദ്ദിഷ്ട പ്രൊഫോർമയിൽ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ഉത്തരവാദിത്തം ജില്ലാ/ഉപജില്ലാ ആഫീസർമാർക്കാണ്. ജില്ല/ഉപജില്ലാ വിദ്യാഭ്യാസ വിദ്യാഭ്യാസ ആഫീസർമാർ സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടുകൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ ക്രോഡീകരിച്ച് ജില്ലാ മെഡിക്കൽ ആഫീസർക്ക് നൽകേണ്ടതാണ്.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനു ശേഷം ഒരു അയൺ ഫോളിക് ആസിഡ് ഗുളിക വീതം നൽകേണ്ടതാണ്. കഴിക്കേണ്ടതാണ്. കുട്ടികളോടൊപ്പം ക്ലാസ് ടീച്ചറും 20000

ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിൽ എല്ലാ കുട്ടികൾക്കും ഒരോ വീരനിവാരണ ഗുളികകൾ നൽകേണ്ടതാണ്.

6. സ്കൂളുകളിൽ അയൺ ഫോളിക് ആസിഡ് ഗുളികകളുടേയും വിര നിവാരണ ഗുളികകളുടേയും സംഭരണവും വിതരണവും ഉചിതമായ രീതിയിലാണ് നടക്കുന്നതെന്ന് വരുത്തേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ

7. മൂന്ന് മാസത്തിലൊരിക്കൽ ജില്ലയിലെ സ്കൂളുകളിലെ ആരോഗ്യപരിപാടി വിലയിരുത്തുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കേണ്ടതാണ്.

 എല്ലാ സ്കൂളുകളിലും സ്കൂൾ ഹെൽത്ത് കോർണർ/ക്ലബ് രൂപീകരിക്കുന്നതിന് പ്രഥമാദ്ധ്യാപകർ നടപടികൾ സ്വീ‌കരിക്കേണ്ടതാണ്. ഇതിനായി ഒരു മുറിയോ, സ്വകാര്യതയുള്ള ഒരിടമോ സ്കൂളിൽ ഒരുക്കേണ്ടതാണ്. മെഡിക്കൽ ഉപകരണങ്ങൾ, അയൺ ഫോളിക് ആസിഡ് ഗുളികകൾ, ഹെൽത്ത് റെക്കോർഡുകൾ എന്നിവ ടി മുറിയിൽ സൂക്ഷിക്കുന്നതിന് ഒരു അലമാര ലഭ്യമാക്കേണ്ടതാണ്.

9. നിശ്ചിത ദിവസങ്ങളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിൻ്റെ സന്ദർശനം സ്കൂളുകളിൽ ഉറപ്പ് വരുത്തുന്നതിന് പ്രഥമാദ്ധ്യാപകർ നടപടികൾ സ്വീകരിക്കേണ്ടതാണ്. വിളർച്ചാ രോഗം ബാധിച്ചിട്ടുള്ള കുട്ടികളെ ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിൻ്റെ സഹായത്തോടെ കണ്ടെത്തേണ്ടതും ഫലപ്രദമായ

24-NM(A1)

നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

10. ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സിൻ്റെ സഹായത്തോടെ വർഷത്തിൽ ഒരു തവണ എല്ലാ കുട്ടികളെയും മെഡിക്കൽ സ്ക്രീനിംഗിന് വിധേയമാക്കുകയും വിവരങ്ങൾ ഹെൽത്ത് റെക്കോർഡിൽ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

നൂൺഫീഡിംഗ് സൂപ്പർവൈസർമാരും, നൂൺമീൽ ആഫീസർമാരും സ്കൂളുകൾ സന്ദർശിക്കുമ്പോൾ സ്കൂൾ ആരോഗ്യ പരിപാടി സംബന്ധിച്ച പ്രവർത്തനങ്ങൾ കൂടി പരിശോധിക്കേണ്ടതാണ്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ/നിർദ്ദേശങ്ങൾ

ഉച്ചഭക്ഷണ പദ്ധതിയുടെ സ്കൂൾ/ഉപജില്ല/ജില്ലാതലങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പരാതികളെന്തെങ്കിലും ഉണ്ടെങ്കിൽ ആയത് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന് (ഉച്ചഭക്ഷണ വിഭാഗം) നേരിട്ടോ ഫോൺ വഴിയോ, ഇ-മെയിൽ മുഖാന്തിരമോ സമർപ്പിക്കാവുന്നതാണ്. വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ചുവടെ ചേർക്കുന്നു.

വിലാസം

സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (ഉച്ചഭക്ഷണ വിഭാഗം), പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഡി.പി.ഐ ജംഗ്ഷൻ, ജഗതി, തിരുവനന്തപുരം-695 014

ഫോൺ നമ്പർ

0471-2580548, 2324633

ഇ-മെയിൽ വിലാസം-supdtnma.dge@kerala.gov.in, supdtnmb.dge@kerala.gov.in