Form no.3, അപേക്ഷയോടൊപ്പം ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം . അപേക്ഷയിൽ മാതാവോ ,പിതാവോ / രക്ഷിതാവോ ഒപ്പിടണം .
ബർത്ത് സർട്ടിഫിക്കറ്റ് ഇല്ല എന്ന കാരണത്താൽ അഡ്മിഷൻ നിഷേധിക്കരുത്
രക്ഷിതാവിൻറെ ഡിക്ലറേഷൻ വാങ്ങി വയ്ക്കണം.
രക്ഷിതാവിൻറെ കാര്യത്തിൽ എച്ച് എമ്മിന് സംശയം തോന്നിയാൽ ഗാർഡിയൻ ഷിപ്പ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,വിശ്വസനീയമായ തെളിവോ ആവശ്യപ്പെടാം.
അനാഥ കുട്ടികളാണെങ്കിൽ ഓർഫനേജിന്റെമാനേജർക്ക് കുട്ടിയെ സ്കൂളിൽചേർക്കാം
അപ്ലിക്കേഷൻ ഫോം കൃത്യമായി പൂരിപ്പിക്കണം.
പ്രവേശന ആവശ്യം കഴിഞ്ഞാൽ ബർത്ത് സർട്ടിഫിക്കറ്റ് രക്ഷിതാവിന് തിരിച്ചേൽപ്പിക്കണം അതിൻറെ പകർപ്പ് സൂക്ഷിച്ചാൽ മതി
ഒന്നാംതരത്തിൽ സ്കൂൾ തുറന്ന് അഞ്ചാം അധ്യായന ദിവസം വരെ പ്രവേശനം നടത്താം
ജൂൺ ഒന്നിന് 5 വയസ്സ് പൂർത്തിയായിരിക്കണം.
വിജയദശമി കഴിഞ്ഞ് ഒന്നാംതരത്തിൽ 5 സാദ്ധ്യായ ദിവസം വരെ പ്രവേശനം നടത്താം
മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ ഏതുസമയത്തും പ്രവേശനം നടത്താൻ H Mന് അധികാരമുണ്ട്. TC വഴിയുള്ള പ്രവേശനം ഏതുസമയത്തും നടത്താം(KER 4(3)).
RTE SECTION15അനുസരിച്ച് അധ്യയന വർഷത്തിൽ ഏത് സമയത്തും വയസ്സിന് അനുസരിച്ച ക്ലാസിൽ പ്രവേശനം നൽകാം.
ടി സി യുമായി വരുന്ന കുട്ടിയുടെ ഡേറ്റ് ഓഫ് ബർത്ത് പരിശോധിക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടരുത്
പ്രവേശനത്തിന് ഫീസ് വാങ്ങുകയോ സ്ക്രീനിങ് ടെസ്റ്റ് നടത്തുകയോ ചെയ്യരുത്
ജാതിയുടെയോ മതത്തിന്റെയോ പേരിൽ പ്രവേശനം നിഷേധിക്കരുത്
20 വയസ്സ് പൂർത്തിയായ ആളെ സ്കൂളിൽ പ്രവേശിപ്പിക്കണമെങ്കിൽ മേലധികാരികളുടെ അനുവാദം വാങ്ങിക്കണം
ഒരു സ്കൂളിൽനിന്ന് ഡിസ്മിസ് ചെയ്ത് കുട്ടിയെ ഡയറക്ടറുടെ അനുമതി ഇല്ലാതെ പ്രവേശിപ്പിക്കരുത്
രണ്ടുമാസത്തിൽ കൂടുതൽ കാലത്തേക്ക് അസാന്മാർഗിക നടപടിക്കായി ശിക്ഷിക്കപ്പെട്ട കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കരുത്.
പകർച്ചവ്യാധിയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുത്(R 11]
ADMISSION REGISTER
FORM NO.4ൽ സൂക്ഷിക്കണം
Application form ൽ ഉള്ള കാര്യങ്ങൾ Admission registerൽ ചേർക്കണം
ഓരോ entry യും HM അറ്റസ്റ്റ് ചെയ്യണം
Date of birth രേഖപ്പെടുത്തിയതിൽ വെട്ടിത്തിരുത്തലുകൾ പാടില്ല
Date of birth അക്കത്തിലും അക്ഷരത്തിലും എഴുതണം
ഇതിൽ ഏതെങ്കിലും തിരുത്തലുകൾ വരുത്തണമെങ്കിൽ അതാത് സമയത്തെ സർക്കാർ ഉത്തരവ് അനുസരിച്ച് ആയിരിക്കണം
നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ ജനനത്തീയതിയും മറ്റും തിരുത്താൻ HM ന് അധികാരം ഉണ്ട്(GO(p)No.38/2012/DT7/02/2012.ഇതിനെ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം ആവശ്യമാണ്.
പഠനം നിർത്തി പോയ കുട്ടികളുടെ വിവരങ്ങൾ തിരുത്തുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കാണ് അനുമതിയുള്ളത്.
എസ്എസ്എൽസി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത കുട്ടികളുടെ വിവരങ്ങൾ തിരുത്തുന്നത് പരീക്ഷ കമ്മീഷണർ ആണ്.
ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ തുടർച്ചയായി 15 ദിവസം അവധി അപേക്ഷകൂടാതെ ഹാജരാകാതിരിക്കുന്ന കുട്ടികളുടെയും സ്കൂൾ തുറന്നു ആദ്യ അഞ്ച് ദിവസങ്ങളിൽ തുടർച്ചയായി ഹാജരാവാതിരുന്നകുട്ടികളുടെയും വിവരങ്ങൾ ക്ലാസ് ടീച്ചർ HMന് റിപ്പോർട്ട് ചെയ്യണം(Rule15A) SECTION 9 RTE ACT 2009(Central Act 35 OF 2009
H M തുടർനടപടികൾ സ്വീകരിക്കണം
കുട്ടിയെ റോളിൽ നിന്ന് നീക്കം ചെയ്യുന്ന സന്ദർഭങ്ങൾ
ടി സി നൽകുമ്പോൾ
സ്കൂൾ തുറന്ന് 5 ദിവസമോ അക്കാദമിക വർഷത്തിൽ തുടർച്ചയായ 15 ദിവസമോ അവധി അപേക്ഷ കൂടാതെ ഹാജരാവാതെ ഇരുന്നാൽ
ഫീസ് നൽകാതെ 15 തുടർച്ചയായ പ്രവർത്തി ദിവസങ്ങളിൽ അവധി അപേക്ഷ നൽകാതെ ഹാജരാകാതിരുന്നാൽ
ഡിസ്മിസ് ചെയ്താൽ
അ സാന്മാർഗിക കുറ്റത്തിന് കോടതി രണ്ടുമാസത്തിൽ കൂടുതൽ ശിക്ഷിച്ചാൽ
ഒരു പ്രാവശ്യം പബ്ലിക് എക്സാം എഴുതിയാൽ
15 ദിവസത്തിൽ കൂടുതൽ കാലം സസ്പെൻഡ് ചെയ്താൽ .
DISMISS/ കോടതി വിധി മൂലം അല്ലാതെ റോളിൽ നിന്നും നീക്കം ചെയ്ത കുട്ടിക്ക് ടി സി നൽകിയിട്ടില്ലെങ്കിൽ പഠിച്ചിരുന്ന ക്ലാസിൽ പുനപ്രവേശിപ്പിക്കാം.DISMISS/ നീക്കം ചെയ്യപ്പെട്ട വർഷമോ അതിനടുത്ത വർഷമോ അല്ല അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി വാങ്ങണം.
Re admission staff fixation ന് പരിഗണിക്കുന്നതല്ല.
റോളിൽ നിന്നും നീക്കം ചെയ്ത കുട്ടികൾക്ക് 20 വയസ്സ് കവിയുന്നുണ്ടെങ്കിൽ മേൽ അധികാരിയുടെ അനുമതിയില്ലാതെ ടി സി നൽകരുത് അങ്ങനെയുള്ളവർക്ക് ലിവിങ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ നൽകാം.
എസ്എസ്എൽസി പരീക്ഷയ്ക്ക് ചേരാതെ പഠിത്തം നിർത്തുന്നവർക്ക് സ്കൂൾ സർട്ടിഫിക്കറ്റ് നൽകാം
ടി സി നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് നൽകാം തിരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടപ്പെട്ടു എന്ന് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം.1 രൂപ ചലാൻ സഹിതം അപേക്ഷിക്കണം.
തിരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടപ്പെട്ട് എന്ന് ഗസറ്റഡ് ഓഫീസറോ ,എംപി /എംഎൽഎ സാക്ഷ്യപ്പെടുത്തണം.
ടിസിക്ക് അപേക്ഷ ലഭിച്ചിട്ട് ടി സി കൊടുക്കാൻ HMലേറ്റ് ആക്കിയാൽ മേലധികാരിക്ക് അപ്പീൽ സമർപ്പിക്കാം.(R 20}
MAXIMUM STRENGTH OF CLASS AND DIVISION
പരമാവധി കുട്ടികളുടെ എണ്ണം 45 കൂടുതലായി 50 വരെ അനുവദിക്കാം. 50ൽകൂടുതലായാൽ രണ്ട് ഡിവിഷൻ 95ൽ കൂടുതലായാൽ മൂന്ന് ഡിവിഷൻ ഇപ്പോൾ 9 ,10 ക്ലാസുകൾക്ക് മാത്രംബാധകം