KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സ്പാർക്ക് സംവിധാനത്തിൽ പുതിയതായി പ്രവർത്തനക്ഷമമാക്കിയ Update MEDISEP ID in SPARK ഓപ്ഷനിലൂടെ, ഡി.ഡി.ഒ. -മാർക്ക് ജീവനക്കാരുടെ MEDISEP ID അവരുടെ SPARK പ്രൊഫൈലുകളിൽ അപ്ഡേറ്റ് ചെയ്യുവാനും അനുബന്ധ വിശദാംശങ്ങൾ സ്പാർക്കിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പാക്കുവാനും കഴിയുന്നതാണ്.


 ഡി.ഡി.ഒ. ലോഗിനിലെ Administration -ൽ ലഭ്യമാക്കിയിരിക്കുന്ന 'Update MEDISEP ID in SPARK' എന്ന മൊഡ്യൂൾ മുഖേനയാണ് ഡി.ഡി.ഒ. -മാർ ജീവനക്കാരുടെ മെഡിസെപ് ഐ.ഡി. അപ്ഡേറ്റ് ചെയ്യേണ്ടത്.



Mapping the MEDISEP ID With PEN എന്നതിൽ    Department, Office, DDO code, Bill Type എന്നീ വിവരങ്ങൾ ഡിഡിഒ  നൽകി GO  നൽകുക.   








ബന്ധപ്പെട്ട ജീവനക്കാരുടെ പേര്,  തസ്തിക എന്നിവ ലിസ്റ്റ് ചെയ്യപ്പെടും തുടർന്ന് Fetch MEDISEP ID എന്നതിൽ ക്ലിക്ക് ചെയ്യുക . 









തുടർന്ന് കൃത്യമായ MEDISEP വിവരങ്ങൾ ഉള്ള ജീവനക്കാരുടെ മെഡിസെപ് ഐഡി  അവരുടെ

Present Service DetailsMEDISEP ID എന്ന ഫീൽഡിൽ അപ്ഡേറ്റ് ആകുന്നതുമാണ്.





View Error List എന്നതിൽ ക്ലിക്ക് ചെയ്‌താൽ  മെഡിസെപ് വിശദാംശങ്ങൾ/ MEDISEP ID എന്നിവ സംബന്ധിച്ച് എന്തെങ്കിലും തെറ്റ് ഉള്ള സാഹചര്യത്തിൽ പ്രത്യേകമായി ഒരു  error ലിസ്റ്റും ഡി.ഡി.ഒ. യ്ക്ക് ലഭ്യമാകുന്നതാണ്. ടി പട്ടികയിൽ (ജീവനക്കാരുടെ MEDISEP വിശദാംശങ്ങൾ   പേര്, ജനനത്തീയതി, റിട്ടയർമെൻ്റ് തീയതി) നിരാകരിക്കുവാൻ ഉണ്ടായ കാരണവും നിരാകരിക്കപ്പെട്ട തീയതിയും വ്യക്തമാകുന്നതാണ്. ആയത് പരിശോധിച്ചു അപാകത / പൊരുത്തക്കേടുകൾ  പരിഹരിച്ചതിനുശേഷം വീണ്ടും ഇതേ ഓപ്ഷൻ മുഖേന അപ്ഡേറ്റ് ചെയ്യാവുന്നതാണ്.



എപ്രകാരമാണ് SPARK -ൽ മെഡിസെപ് ഐ.ഡി. അപ്ഡേറ്റ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച ഒഫീഷ്യൽ ട്യൂട്ടോറിയൽ വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക  

Help file- SPARK