പ്രൈമറി സ്‌കൂളിൽ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ജൂൺ ആദ്യ ദിവസം മുതൽ തുടർച്ചയായി 5 പ്രവൃത്തി ദിവസം സ്‌കൂളിൽ ഹാജരാവാത്ത കുട്ടികളുടെ പേര് റോളിൽ നിന്നും നീക്കം ചെയ്യാമോ?
? ഈ വർഷം മധ്യവേനലവധി കഴിഞ്ഞ് ജൂൺ 3 ന് സ്‌കൂൾ തുറക്കുകയാണല്ലോ. പ്രൈമറി സ്കൂളുകളിൽ ജൂൺ 3 മുതൽ തുടർച്ചയായി 5 പ്രവൃത്തി ദിവസം സ്‌കൂളിൽ ഹാജരാകാത്ത കുട്ടി യുടെ പേര് റോളിൽ നിന്നും നീക്കം ചെയ്യാമോ? നീക്കം ചെയ്യാമെങ്കിൽ അതിനുള്ള നടപടി ക്രമ ങ്ങൾ എന്തെല്ലാം?
സൗജന്യവും നിർബന്ധിതവുമായ വിദ്യാ ഭ്യാസത്തിനുള്ള അവകാശ ആക്‌ട് 2009' പ്രകാരം ആറുമുതൽ പതിനാലു വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. 2002ൽ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട അനു ച്ഛേദം 21A പ്രകാരം 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അവരുടെ മൗലികാവകാ ശമാക്കി മാറ്റിയിട്ടുണ്ട്. ഇന്ത്യൻ പാർലിമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ, കുട്ടികൾക്ക് സൗജ ന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭി ക്കാനുള്ള അവകാശ ബില്ലിന് 2009 ആഗസ്ത് 21ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചു. 1.4.2010 മുത ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. സൗജന്യവും നിർബന്ധിതവുമായ വിദ്യാ ഭ്യാസമായതു കൊണ്ടും 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമായി മാറിയതുകൊണ്ടും സ്‌കൂളിൽ ഹാജരാകാത്ത കുട്ടികളുടെ പേര് റോളിൽ നിന്നും സാധാ രണഗതിയിൽ നീക്കം ചെയ്യാവുന്നതല്ല. GO(P) 5/22 GEdn dt 18.4.2002 . ലൂടെ ഇതു സംബന്ധിച്ച ചട്ടങ്ങൾ പ്രാബല്യ ത്തിൽ വന്നിട്ടുണ്ട്.
ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ അവധിക്കുള്ള അപേക്ഷ കൂടാതെ തുടർച്ചയായി 15 പ്രവൃത്തി ദിവസങ്ങൾ ഹാജരാകാതിരിക്കുകയോ അല്ലെങ്കിൽ വേനല വധിക്കു ശേഷം സ്‌കൂൾ തുറന്ന് തുടർച്ചയായി 5 പ്രവൃത്തി ദിവസം ഹാജരാകാതിരിക്കുകയോ ചെയ്താൽ അത്തരം കുട്ടികളെ സംബന്ധിച്ച വിവ രങ്ങൾ ആ ക്ലാസിൻ്റെ ചുമതലയുള്ള അധ്യാപ കൻ ഹെഡ്‌മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാ ണെന്നും, അത്തരം റിപ്പോർട്ട് കിട്ടിയ ഉടനെ ഹെഡ്മാസ്റ്റർ ബന്ധപ്പെട്ട തദ്ദേശാധികാര സ്ഥാപ നങ്ങളുമായി ആലോചിച്ച് വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 9ലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ ഹാജർ ഉറപ്പുവ രുത്തുന്നതിന് ആവശ്യമായ തുടർ പ്രവർത്തന ങ്ങൾ നടത്തേണ്ടതുമാണെന്ന് കെ.ഇ.ആർ അധ്യായം VI ചട്ടം 15A യിൽ വ്യവസ്ഥ ചെയ്യുന്നു.
ചട്ടം 15A ചുവടെ കൊടുക്കുന്നു.
15A." The teacher in charge of a class in standard 1 to VIII shall report the details of pupils who has been absent without leave for 15 work-ing days consecutively or who hasbeen continu-ously absent for five working days from the re-opening day to the Heastmaster or Headmistress or Vice-Principal, as the case may be, shall take immediate follow up actions in consultation with the local authority in terms of section 9 of the Right of Children to Free and Compulsory Education Act 2009 (Central Act 35 of 2009)."
സെക്ഷൻ 9 ലെ പ്രതിപാദ്യ വിഷയമെന്താ ണെന്ന് ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. തദ്ദേശാധികാര കേന്ദ്രങ്ങളുടെ (Local authority) ചുമ തലകളെപ്പറ്റിയാണ് സെക്ഷൻ 9ൽ പ്രതിപാദിച്ചി ട്ടുള്ളത്. 13 ചുമതലകളെപ്പറ്റി ഇതിൽ പറയുന്നു ണ്ട്. സെക്ഷൻ 9(c) ആണ് ഇവിടെ വളരെ പ്രസ ക്തമായിട്ടുള്ളത്. തദ്ദേശാധികാര കേന്ദ്രത്തിന്റെ (Local authority) അധികാര പരിധിക്കുള്ളിൽ താമ സിക്കുന്ന ഓരോ കുട്ടിയുടെയും സ്‌കൂൾ പ്രവേ ശനം, ഹാജർ. പ്രാഥമിക വിദ്യാഭ്യാസം പൂർത്തീ കരിക്കൽ എന്നിവ ഉറപ്പു വരുത്തുകയും അതിന് മേൽനോട്ടം വഹിക്കുകയും ചെയ്യേണ്ടത് അതാതു തദ്ദേശാധികാര കേന്ദ്രത്തിൻ്റെ ചുമതലയാണെന്ന് ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സെക്ഷൻ 9(e) ചുവടെ കൊടുക്കുന്നു.
"Every Local authority shall ensure and moni-tor admission, attendance and completion of elemantary education by every child residing within its Jurisdiction"
മുമ്പ് കുട്ടികളുടെ ഹാജർ ഉറപ്പു വരുത്തിയി രുന്നത് അധ്യാപകരും രക്ഷിതാക്കളുമാണെങ്കിൽ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി കുട്ടികളുടെ പ്രവേശനം, ഹാജർ, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കൽ എന്നിവ ഉറപ്പ് വരുത്തേണ്ടത് തദ്ദേശാധികാര കേന്ദ്രത്തിൻ്റെ കൂടി ചുമതലയായി. ഈ സാഹചര്യത്തിലാണ് 1 മുതൽ VIII വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ സ്കൂൾ തുറന്ന് ആദ്യത്തെ 5 പ്രവൃത്തി ദിവസം ആബ്സെന്റ്റ് ആണെങ്കിലോ അല്ലെങ്കിൽ അവധി ക്കുള്ള അപേക്ഷ കൂടാതെ തുടർച്ചയായി 15പ്രവൃത്തി ദിവസം ഹാജരാകാതിരിക്കുകയോ ചെയ്യുമ്പോൾ ക്ലാസ് അധ്യാപകൻ ആ വിവരം ഹെഡ്‌മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യുകയും റിപ്പോർട്ട് കിട്ടിയ ഉടനെ ഹെഡ്‌മാസ്റ്റർ തദ്ദേശാധികാര ม้ ๓๐ പഠനം തുടരാൻ വേണ്ടി ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നടത്തണമെന്ന വ്യവസ്ഥയു ണ്ടായത്. പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാ യതുകൊണ്ടും അത് മൗലികാവകാശമായതു കൊണ്ടും കുട്ടികളുടെ പേര് റോളിൽ നിന്നും നീക്കം ചെയ്യാൻ സാധാരണ ഗതിയിൽ കഴിയി ല്ല. സ്‌കൂളിൽ വരാത്ത കുട്ടികളെ കണ്ടെത്തി അവരെ എങ്ങനെയെങ്കിലും സ്‌കൂളിൽ എത്തി ക്കാനുള്ള ശ്രമമാണ് ഹെഡ്‌മാസ്റ്ററും മറ്റധ്യാപക രും തദ്ദേശാധികാര കേന്ദ്രങ്ങളും ചേർന്ന് നട ത്തേണ്ടത്. മേൽപ്പറഞ്ഞ വിധം സ്കൂളിൽ വരാത്ത കുട്ടികൾ മറ്റേതെങ്കിലും സ്കൂളിൽ ചേർന്ന് പഠനം തുടരുന്നുണ്ടെങ്കിൽ പ്രസ്തുത വിവരം തദ്ദേശാധികാര കേന്ദ്രങ്ങളിൽ നിന്നും വാങ്ങി അത്തരം കുട്ടികളുടെ പേര് റോളിൽ നിന്നും നീക്കം ചെയ്യാവുന്നതാണ്. മറിച്ച് മേൽപ്പ റഞ്ഞ തരത്തിൽ ഹാജരാകാത്ത കുട്ടിക ളുണ്ടെങ്കിൽ ചട്ടം 15A യിൽ വ്യവസ്ഥ ചെയ്തതു പോലെ ഹെഡ്മാസ്റ്റർ തദ്ദേശാധികാര കേന്ദ്രങ്ങ ളുമായി ആലോചിച്ച് സെക്ഷൻ 9ൽ പറയുന്ന നിർദേശങ്ങളെ അടിസ്ഥാനമാക്കി ഉടൻ തന്നെ അത്തരം കുട്ടികളെ സ്‌കൂളിൽ തിരികെ എത്തി ക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കാതെ അവ രുടെ പേര് റോളിൽ നിന്നും നീക്കം ചെയ്താൽ അപ്രകാരം നീക്കം ചെയ്യുന്നത് ചട്ടവിരുദ്ധമാ ണെന്നു മാത്രമല്ല നിർബന്ധിതവും സൗജന്യവു മായി വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശം നിഷേധിക്കുന്നതും, കൂടാതെ കുട്ടി കളുടെ മൗലികാവകാശത്തിൻ്റെ ലംഘനവുമായി മാത്രമേ കണക്കാക്കുകയുള്ളൂ. ആയതിനാൽ ലോക്കൽ അതോറിറ്റിയുമായി ആലോചിച്ചു മാത്രമേ ഇക്കാര്യത്തിൽ ഏതെങ്കിലും നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ.