ഓരോ ജീവനക്കാരന്‍റെയും NPS വിഹിതം PRAN No ലഭിച്ചതിന് ശേഷമാണ് സ്പാര്‍ക്ക് മുഖേന പിടിച്ച് തുടങ്ങുന്നത്. എന്നാൽ സർവീസിൽ ജോയിന്‍ ചെയ്ത തീയ്യതി മുതൽ തന്നെ NPS വിഹിതം അടവാക്കേണ്ടതുണ്ടല്ലോ. അതായത് സര്‍വ്വീസില്‍ ജോയിന്‍ ചെയ്ത തിയ്യതി മുതല്‍ സ്പാര്‍ക്കിലൂടെ NPS വിഹിതം പിടിച്ച് തുടങ്ങിയ തിയ്യതി വരെയുള്ള NPS Arrear എങ്ങനെ കുറവ് ചെയ്യാം എന്നാണ് ഈ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്. അതിന് ആദ്യമായി എത്ര തുക പിടിക്കാനുണ്ട് എന്നറിയേണ്ടതുണ്ട്. അതിനായി
Service Matters - National Pension Scheme - NPS Arrear Calculation എന്നതില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ ഈ പേജ് തുറന്ന് വരും.
ഈ പേജില്‍ Department , ഓഫീസ് എന്നിവ Select ചെയ്യുക
അതിന് ശേഷം Go എന്നതില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ പ്രസ്തുത ജീവനക്കാരന്‍ ആകെ അടവാക്കാനുള്ള മുഴുവന്‍ തുകയും അവിടെ കാണിക്കുകയും Generate Report എന്നതില്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത റിപ്പോര്‍ട്ടിന്‍റെ പി.ഡി,എഫ് ലഭിക്കുകയും ചെയ്യും
അതിന് ശേഷം Salary Matters - Changes in the Month - NPS Arrear Recovery എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന പേജില്‍ Department, Office, Employee Name എന്നിവ സെലക്ട് ചെയ്താല്‍ ആ ജീവനക്കാരന്‍ അടക്കാനുള്ള സംഖ്യ Recovery Amount എന്ന ഭാഗത്ത് വരികയും Recovery Start Month and Year എന്നിടത്ത് റീക്കവറി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മാസവും വര്‍ഷവും നല്‍കുകയും Total No of Instalments എന്നിടത്ത് എത്ര തവണകളായി ആണ് അടക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ അതും (സാധാരണ ഗതിയില്‍ എത്ര മാസത്തെ NPS വിഹിതമാണോ അടക്കാനുള്ളത് അത്രയും തവണകള്‍ ആണ് നല്‍കാറുള്ളത്), No of instalments already paid എന്നിടത്ത് 0, ഇത്രയും നല്‍കി കഴിഞ്ഞാല്‍ Instalment Amount എന്നിടത്ത് ഓരോ മാസവും എത്ര സംഖ്യയാണോ അടക്കേണ്ടത് അത് വരുന്നതാണ്, Amount Repaid എന്നിടത്ത് 0 നല്‍കി Confirm ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ പ്രസ്തുത മാസം മുതല്‍ NPS Arrear തുക അതാത് മാസത്തെ ശമ്പളത്തില്‍ നിന്നും അടവാകുന്നതാണ്.