KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് 2021

പത്തനംതിട്ട ജില്ലയിലെ ഭൂമിശാസ്ത്രപരമായി ഒരുപാടു പ്രത്യേകതകൾ ഉള ഗൃഹാതുരത്വം വിളിച്ചോതുന്ന ശാന്തസുന്ദരമായ പ്രദേശം, ചരൽക്കുന്ന്. പേരു പോലെ തന്നെ ചരൽ നിറഞ്ഞ ചരൽക്കുന്ന്. കെ.പി.പി.എം.എ യുടെ ആരാധ്യനായ നേതാവ് ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മരണകളുറങ്ങുന്ന ചരൽക്കുന്നിന്റെ മടിത്തട്ടിൽ ഒരു കൂടിച്ചേരൽ അതായിരുന്ന കെ.പി.പി.എച്ച്.എ സംസ്ഥാന നേത്യത്വ പരിശീലന ക്യാമ്പ്.

10-12-2021 വെളളി രാവിലെ 10 മണിയുടെ രജിസ്ടേഷനോടു കൂടി കെ.പി.പി.എച്ച്.എ സംസ്ഥാന സെക്രട്ടറി ശ്രീ.ജി.സുനിൽ കുമാർ സാർ പാതക ഉയർത്തി. 11.30 നുളള ചായ സമയം വിവിധ ജില്ലകളിൽ നിന്നും യാത്രാക്ഷീണവുമായി വന്നവർക്ക്, ഒരു ഉണർവിന്റെ അനുഭവം ലഭിക്കുകയുണ്ടായി. രണ്ടു പേരുടെ വ്യത്യസ്ഥ രീതിയിലുളള പരിചയപ്പെടുത്തലും പാർട്ട്ണിൽ കണ്ട വ്യത്യസത എടുത്തു പറഞ്ഞതും സവിശേഷ വ്യക്തിപ്രഭാവങ്ങളെ പരിചയപ്പെടാൻ സഹായിച്ചു. 12 മണിയോടെ ആരംഭിച്ച കോവിഡ് ബോധവൽകരണ കാസ്റ്റിൽ പത്തനംതിട്ട ജില്ലയിലെ എ.ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി സംസാരിക്കുകയുണ്ടായി. വകഭേദം വന്ന ഒമികാ വൈറസിന്റെ വ്യാപനവും ജാഗ്രതയും ഡോ.സി.എസ്.നന്ദിനി എടുത്തു പറഞ്ഞു. ഒരു പ്രഥമാധ്യാപകനെന്ന നിലയിൽ കോവിഡ് കാലത്തെ പ്രതിസന്ധികളിൽ അതിജീവനത്തിന്റെ പാതയിലൂടെ നാം നീങ്ങിയതും അധ്യാപകരുടെ കർത്തവ്യങ്ങളെക്കുറിച്ചും, സംശയങ്ങളെക്കുറിച്ചുളള മറുപടിയും വളരെ കാര്യമാത പസക്തമായും ലളിതമായും അവർ അവതരിപ്പിക്കുകയുണ്ടായി.

2 മണിയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിനു കെ. പി.പി. എച്ച്.എ സംസ്ഥാന സെക്രട്ടറി ശ്രീ. സുനിൽ കുമാർ സാർ സ്വാഗതം ആശംസിക്കുകയും, സംസ്ഥാന പ്രസിഡന്റ് ശ്രീ കൃഷ്ണപ്രസാദ് സാർ അധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. പത്താംതിട്ട ജില്ലാകലക്ടർ ഡാ, ദിവ്യ എസ്. അയ്യർ സമയളനം ഉദ്ഘാടനം ചെയ്തു, തന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും നിറസാന്നിധ്യമായി, പാത്സാഹനമായി നിന്ന അധ്യാപകരെയും പ്രത്യേകിച്ചു പ്രധാനാധ്യാപികയായിരുന്ന സി. ലൂസിയെയും കുറിച്ചും ഉളള നല്ല ഓർമ്മകൾ പങ്കുവെച്ചു. ഒരു ഗുരുവിന്റെ സ്വാധിനം വളരെയേറ പാധാനമറിയതാണെന്ന് അവർ കൂട്ടിചേർത്തു. അനുഗ്രഹ പ്രഭാഷണം നടത്തിയ മാർത്തോമ വോളന്ററി ഇവാൻജിലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഇറ്റ് വ.ഗിഗോറിയോസ് മാർ സ്റ്റഫാനോസ് എപ്പിസ്കോപ്പ, മാനവികതയിലൂന്നിയ, മൂല്യബാധമുളള ഒരു തലമുറയെ വാർത്തെടുക്കാൻ ഒരു പ്രധാനാധ്യാപകൻ എങ്ങനെ ആയിരിക്കണന്നു ഉദ്ബോധിപ്പിച്ചു. ചടങ്ങിൽ കെ.പി.പി.എച്ച്.എ സ്റ്റേറ്റ് ഭാരവാഹികളായ ശ്രീ.ബെന്നി സാർ, ശീ ഇമ്മർ പാലഞ്ചരി, ശീമതി സിന്ധു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. - Team Break നു ശേഷം പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി സി.എസ്. രാധാകഷ്ണൻ സാർ നിയമങ്ങളുടെ ആവശ്യകതയെക്കുറിച്ചു ക്ലാസ്സ് എടത്തു. ഒരു പ്രാധാനാധ്യാപകൻ തന്റെ പ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതിന്റെ കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി.

1 മണിയോടെ ആരംഭിച്ച അടുത്ത സെഷൻ കകാര്യം ചെയ്ത് ഡോ.മനോജ് എസ് മംഗലത്ത് ആണ്. കോവിഡ് കാലത്തെ ഓൺലൈൻ കാസ്റ്റിലൂടെ ശ്രദ്ധേയനാകുകയും, മികച്ച ഓൺലൈൻ അധ്യാപനത്തിന് അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്ത മനോജ് സാറിനെ പ്രത്യേക ആദരിക്കുകയുണ്ടായി. ഒ.എൻ.വി, വയലാർ, പി.ഭാസ്കരൻ എന്നിവരുടെ കവിതകളിലൂടെയും പാട്ടുകളിലുടെയും ഒരെത്തിനോട്ടം നടത്തികൊണ്ടു സദസ്സിനെ സാഹിത്യത്തിന്റെ മാസ്മരിക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോയ ശ്രീ.മനോജ് സാർ തുടർന്നുള്ള ക്യാമ്പ് ഫയറിലും നിറ സാന്നിധ്യമായിരുന്നു. ക്യാമ്പിന്റെ ജനറൽ കൺവീനറായ ശ്രീ.ജോസ് സി മാഗാദ്യ സാറിന്റെയും ജോയിന്റ് കൺവീനർ ശീമതി ബീന ടീച്ചറുടെയും നേതൃത്വത്തിൽ ക്യാമ്പ് ഫയർ മനോഹരമായി നടന്നു. വിവിധ ജില്ലകളിൽ നിന്നുവന്ന കെ.പി.പി.എച്ച്.എ കുടുംബാംഗങ്ങൾ വ്യത്യസ്ത പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് ഈ പരിപാടി അവിസ്മരണീയമാക്കി.

11.12.2021 ശനി രാവിലെ 6 മണി മുതൽ 7 മണിവരെ നടന്ന നികുതി നടത്താം, ശാരീരിക മാനസിക ഉൻമേഷം നൽകുന്നതായിരുന്നു. 8.30 നു പ്രഭാത ഭക്ഷണത്തിനുശേഷം 9 മണിയോടെ ഫസ്റ്റ് സിൻ ആരംഭിച്ച് ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ഡി.ഡി.ഒ എന്ന നിലയിൽ ട്രഷറിയുമായി ബന്ധപ്പെട്ടു നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനധ്യാപകരുടെ സംശയങ്ങൾക്കു മറുപടിയും അദ്ദേഹം നൽകുകയുണ്ടായി. 11.30 നു റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്, ലോകസടിയിൽ ഒരു അധ്യാപകന്റെ റോൾ എന്താണെന്നതിനെകുറിച്ച് വളരെ വിശദമായ ഒരു കാസ്റ്റ് നൽകുകയുണ്ടായി. അമ്മ കഴിക്കാൻ ഒരു കുട്ടിയുടെ ജീവിതം തിരിച്ച് വിടുന്നത് അവന്റെ ഗുരുവാണെന്നും അതു കൊണ്ടുതന്നെ ഗുരു ഈശ്വരനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞുവച്ചു. 'മനുഷ്യവർഗത്തിന്റെ ഓർമയായി ഒരു ഗുരു എന്നും ജീവിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഉച്ചഭക്ഷണത്തിനുശേഷം 2. 15 ന് അടുത്ത സെഷൻ ആരംഭിച്ചു. ഹെഡ്മാസ്റ്റർ മാസികയുടെ അസോസിയേറ്റ് എഡിറ്റർ ശി, നാഗദാസ് സാർ ക്യാമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്ത സംസാരിച്ചു ആശംസകളും വിജയങ്ങളും നേരുകയുണ്ടായി. - 2.30 ഓടെ കെ.പി.പി.എച്ച്.എ യുടെ ബൈലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശീ, അനിൽകുമാർ, ക്യാമ്പ് അംഗങ്ങൾക്കു പരിചയപ്പെടുത്തുകയുണ്ടായി. ഇന്ത്യ നിരയിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവയെന്നും അനിൽകുമാർ സാർ പറഞ്ഞു. അതിനുശേഷം ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അനിൽ സാർ മറുപടി നൽകി. Tea break നു ശേഷം ജോസ് രാഗാദി സാറിന്റെ സെഷൻ ആരംഭിച്ചു. വിവിധതരം ഗയിമുകളിലൂടെ ഒരു ഹെഡ്മാസ്റ്റർ ആരായിരിക്കണം, ഒരു ഹെഡ്മാസ്റ്റർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്ക എന്നിവയക്കുറിച്ചും ജോസ് സാർ വിശദീകരിച്ചു. സീറ്റ് നിറഞ്ഞ ഒരു ഹെഡ്മാസടെ ജീവിതം ടം മാനേജ്മെന്റിലൂടെയും ഷയറിംഗിലൂടെയും മനോഹരമാക്കി. നല്ല ആഹാ സറായി ശാഭിക്കാൻ നിങ്ങൾക്കു കഴിയട്ടെ എന്നു സാർ ആശാസിക്കുയും ചെയ്തു.

1:30 നു കെ.പി, പി.എച്ച്.എ ജനറൽ സെക്രട്ടറി ശ്രീ സുനിൽ കുമാർ സാറിന്റെ നേതൃത്വത്തിൽ നടന്ന റിവ്യ മീറ്റിംഗിൽ, ഒാരോ ജില്ലയിൽ നിന്നും വന്നവർ തങ്ങളുടെ മനസ്സ് തുറന്നു. മൂന്നു ദിവസത്തെ നേതൃപരിശീലനത്തെക്കുറിച്ച് ഇവിടേക്കു കടന്നുവരുമ്പോൾ ഉണ്ടായിരുന്ന മനോഭാവവും, ഇവിടെ നിന്നും ലഭിച്ച അനുഭവങ്ങളും കൂടി ചേർത്ത് ഓരോ അംഗങ്ങളും ഹൃദയ ഭാഷയിൽ സംസാരിച്ചു. എന്തും തുറന്നു പറയാനുള്ള ഒരു വേദിയായിരുന്നതുകൊണ്ടു തന്നെ, ഇന്നു നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, പൂർവാധികം ശക്തിയോടെ ഒറ്റക്കെട്ടായി മുന്നോട്ട് പാകണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അംഗങ്ങൾ സംസാരിച്ചു. ചുരുക്കിപ്പറഞ്ഞാൽ സ്കൂളിന്റെ ഓഫീസിൽ, സ്പാർക്കിലേക്കും, ഉച്ചഭക്ഷണത്തിലേക്കും, ബിംസിലേക്കും തല പുകത്തിരുന്നു ജോലിചെയ്തുകൊണ്ടിരുന്ന ഞങ്ങൾക്കു രണ്ടു മൂന്നു ദിവസം ആ തല ഞങ്ങളുടെ കഴുത്തിൽ തന്നെ ഇരിക്കുന്ന അനുഭവമാണ് ഉണ്ടായത്. വിവിധ ജില്ലകളി സമാനമനസ്കർ പരിചയപ്പെടാൻ ലഭിച്ച അവസരവും തൊഴിൽ ഒന്നുതന്നെയെങ്കിലും വ്യത്യസ്ഥ വീക്ഷണ കോണുകളിലൂടെ ഒരു കാര്യത്തെ സമീപിക്കുമ്പോഴുളള ലഘതവം, വ്യക്തികൾക്കനുസരിച്ചുള്ള കാഴ്ചപ്പാടുകളിലെ വ്യത്യസ്ഥതയും ഇവിടെ പങ്കുവയ്ക്കപ്പെട്ടു. ട്രഷറി മാഫീസറിനോടുള്ള മനസ്സിൽ നിറഞ്ഞ സ്നേഹവും ബഹുമാനവും നേരിൽ കണ്ടു പറയണമെന്നു തോന്നി, ചരൽക്കുന്നിൽ ശ്രീ രഘുനാഥൻ ഉണ്ണിത്താൻ സാറിന്റെ ട്രഷറിയുമായി ബന്ധപ്പെട്ട് ക്ലാസ് കേട്ടപ്പോൾ എന്ന റിവ്യ മീറ്റിംഗിൽ ഒരു ഹെഡ്മിസ്ട്രസ് പങ്കുവച്ചു. പമറി ഹെഡ്മാസ്റ്ററായി കടന്നു വന്നു കെ.പി.പി.എച്ച്.എ എന്ന കരു സംഘടനയുടെ ഭാഗമായി കർമ മണ്ഡലത്തിൽ ശോഭിക്കുവാൻ ഓരോ അണികൾക്കും കഴിയില്ല. അതിനായി നമുക്കു ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഓരോ വിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാൻ വേണ്ട അറിവും ഊർജസ്വലതയും കെ.പി.പി.എച്ച്.എ യിലൂടെ നമുക്കു നേടിയെടുക്കാം.റിവ്യൂ മീറ്റിംഗിനു ശേഷം 3 ദിവസത്തെ നേത്യത്വപരിശീലന ക്യാമ്പിനു തിരശീല വീണു.

ജയ് കെ.പി.പി.എച്ച്.

(Documented by KPPHA Wayanad District)