KERALA PRIVATE PRIMARY HEADMASTERS ASSOCIATION

K-TET-2025   Result പ്രസിദ്ധീകരിച്ചു 




ഫലമറിയാൻ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.

https://ktet.kerala.gov.in/results_dec_2025/




OR

CLICK HERE  

രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവ നൽകി

ചെക്ക് റിസൽട്ട് ക്ലിക്ക് ചെയ്തു പരിശോധിക്കാവുന്നതാണ്



K-TET പരീക്ഷ വിജയിച്ചവർ താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക 

* റിസൾട്ട് സൈറ്റിൽ നിന്നുമുള്ള റിസൾട്ട് ഷീറ്റ് print  എടുത്ത് നിർബന്ധമായും ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ കൂടെ സൂക്ഷിച്ചു വെക്കുക. (സ്ക്രീൻഷോട്ട് അല്ല. റിസൾട്ട് ഷീറ്റ് വന്നാൽ അതിൽ മുകളിൽ വലത് വശത്ത് കാണുന്ന PRINT RESULT എന്നതിൽ ക്ലിക്ക് ചെയ്താൽ വരുന്ന pdf പേജ് ആണ് പ്രിന്റ് എടുത്ത് വെക്കേണ്ടത്.)

* ഇന്റർവ്യൂലെറ്റുടെ ഒപ്പം ഉള്ള Admit Card കൂടി അതിന്റെ സൂക്ഷിച്ചു വെക്കുക.

* ഇവ രണ്ടും സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സമയത്ത് DEO ഓഫീസിൽ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.



*KTET VERIFICATION -ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

നിങ്ങൾ പരീക്ഷ എഴുതിയ സെന്റർ ഏത് DEO പരിധിയിലാണോ വരുന്നത്, ആ ഓഫീസിലാണ് വെരിഫിക്കേഷൻ നടത്തേണ്ടത്. പ്രസ്തുത DEO ഓഫീസിൽ നിന്ന്  അറിയിക്കുന്ന തീയതികളിൽ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണം.


 *ഹാജരാക്കേണ്ട അസൽ (Original) രേഖകൾ :


വെരിഫിക്കേഷൻ സമയത്ത് താഴെ പറയുന്ന രേഖകളുടെ *അസ്സലും (Original) അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികൾ വീതവും* ഒരു ഫയലിൽ ക്രമീകരിച്ച് സമർപ്പിക്കണം:


✅ *KTET ഹാൾ ടിക്കറ്റ്:* പരീക്ഷ എഴുതിയ ഒറിജിനൽ ഹാൾ ടിക്കറ്റ് (ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ടവർ പരീക്ഷാ ഭവനിൽ നിശ്ചിത ഫീസ് അടച്ച് ഡ്യൂപ്ലിക്കേറ്റ് വാങ്ങേണ്ടിവരും).


✅ *KTET റിസൾട്ട് പ്രിന്റൗട്ട്:* മാർക്ക് ലിസ്റ്റിന്റെ കോപ്പി.

✅ *SSLC ബുക്ക്:* ജനനത്തീയതി, പേര് എന്നിവ തെളിയിക്കാൻ.

✅ *പ്ലസ് ടു സർട്ടിഫിക്കറ്റ്* (ആവശ്യമെങ്കിൽ).

✅ *അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റുകൾ:*

❇️   *Category 1 & 2:* TTC / D.Ed / DElEd സർട്ടിഫിക്കറ്റും മാർക്ക്‌ലിസ്റ്റും. (Category 2-ന് ബിരുദ സർട്ടിഫിക്കറ്റും).

❇️  *Category 3:* Degree, B.Ed സർട്ടിഫിക്കറ്റുകളും മാർക്ക്‌ലിസ്റ്റുകളും.

❇️ *Category 4:* ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റ് വിഷയത്തിലെ സർട്ടിഫിക്കറ്റുകൾ.


 *ജാതി/നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്:* പരീക്ഷാ ഫീസിളവോ മാർക്കിളവോ (ഉദാഹരണത്തിന് 82 മാർക്ക് നേടി വിജയിച്ച SC/ST, OBC വിഭാഗക്കാർ) ലഭിച്ചവർ ഇത് നിർബന്ധമായും ഹാജരാക്കണം.


*കോഴ്സ് പഠിച്ചുകൊണ്ടിരിക്കെ പരീക്ഷ എഴുതിയവർ:* 


നിങ്ങൾ രണ്ടാം വർഷം പഠിക്കുമ്പോഴാണ് പരീക്ഷ എഴുതിയതെന്ന് സ്ഥാപന മേധാവി (Principal) സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫൈനൽ സർട്ടിഫിക്കറ്റ് വന്ന ശേഷം മാത്രമേ ഇവരുടെ വെരിഫിക്കേഷൻ പൂർത്തിയാകൂ.


✅ *തുല്യതാ സർട്ടിഫിക്കറ്റ് (Equivalency Certificate):* കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്നാണ് യോഗ്യത നേടിയതെങ്കിൽ തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമാണ്.


 *⭕ വെരിഫിക്കേഷൻ പ്രക്രിയ

 

വെരിഫിക്കേഷൻ  ദിവസം DEO ഓഫീസിൽ എത്തിയാൽ അവിടെ നിന്നും നൽകുന്ന അപേക്ഷാ ഫോം പൂരിപ്പിക്കുക.

 

തുടർന്ന് ഉദ്യോഗസ്ഥർ നിങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. യോഗ്യതകൾ കൃത്യമാണെന്ന് ബോധ്യപ്പെട്ടാൽ അവർ കോപ്പികൾ മാറ്റിവെച്ച് ഒറിജിനൽ രേഖകൾ നിങ്ങൾക്ക് തിരികെ നൽകും.


 *⭕ സർട്ടിഫിക്കറ്റ് വിതരണം

വെരിഫിക്കേഷൻ വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ *3 മുതൽ 6 മാസത്തിനകം* ഒറിജിനൽ KTET സർട്ടിഫിക്കറ്റുകൾ പരീക്ഷാ ഭവനിൽ നിന്ന് അതത് DEO ഓഫീസുകളിൽ എത്തിക്കും. സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന തീയതികൾ വീണ്ടും പത്രങ്ങളിലൂടെയോ DEO അറിയിപ്പുകളിലൂടെയോ വ്യക്തമാക്കും. ആ സമയത്ത് നിങ്ങളുടെ ഒറിജിനൽ KTET ഹാൾ ടിക്കറ്റ് കാണിച്ച് DEO ഓഫീസിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റാം