KERALA PRIVATE PRIMARY HEADMASTERS ASSOCIATION

LSS/USS സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് സ്കൂൾ  ലെവലിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ

https://bpekerala.in/lss_uss_2025/index.php എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


 ജാലകം തുറന്നു വരുമ്പോൾ സ്ക്രീനിൽ കാണുന്നത് കൃത്യമായി വായിച്ചു മനസ്സിലാക്കുക



HM ലോഗിനിൽ രണ്ട് menu ലഭ്യമാണ്.

1. Beneficiary details Confirmation

2. Transfered School Beneficiary Details Confirmation




Beneficiary Details Confirmation ലിങ്കിലൂടെ ടി സ്‌കൂളിൽ  നിന്നു തന്നെ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നവരുടെയും, സ്‌കൂൾ മാറിപ്പോയവരുടേയും വിവരങ്ങൾ നൽകുക. ഓരോ വർഷവും  ഇത്തരത്തിൽ സ്കോളർഷിപ്പ് ലഭിച്ച മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് സൈറ്റ് ഓപ്പൺ ചെയ്തു നൽകുമ്പോൾ നൽകേണ്ടതുമാണ്.





എൽ.എസ്.എസ്/ യു.എസ്.എസ്. സ്കോളർഷിപ്പ് കുടിശ്ശികയുള്ള കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ കുട്ടിക്ക് സ്കോളർഷിപ്പ് തുക

ഒരു ഗഡു പോലും വിതരണം ചെയ്തിട്ടില്ല എങ്കിൽ payment disbursed (upto) എന്ന ഓപ്ഷനിൽ No amount disbursed എന്ന ഓപ്ഷനും

ഒരു ഗഡു സ്കോളർഷിപ്പ് മാത്രം നൽകിയ കുട്ടികൾക്ക് fresh എന്ന ഓപ്ഷനും രണ്ട് ഗഡു നൽകിയ കുട്ടികൾക്ക് renewal 1 എന്ന ഓപ്ഷനും

മൂന്ന് ഗഡുവും നൽകിയ കുട്ടികൾക്ക് renewal 2 എന്ന ഓപ്ഷനും തെരഞ്ഞെടുത്ത് സ്കോളർഷിപ്പ് തുക വിതരണം ചെയ്‌തതിന്റെ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.

2024-25 വർഷത്തിൽ സ്കോളർഷിപ്പ് നേടിയ കുട്ടിക്ക് ഒരു ഗഡു പോലും വിതരണം ചെയ്യാത്ത സാഹചര്യത്തിൽ  No amount disbursed എന്ന ഓപ്ഷൻ ആണ് സെലക്ട് ചെയ്യേണ്ടത്.

.






നാലാം ക്ലാസ് വരെ മാത്രമുള്ള വിദ്യാലയം ആണെങ്കിൽ ഇത്തരത്തിൽ കുട്ടി നിലവിൽ പഠിക്കുന്ന വിദ്യാലയത്തിലേക്ക് ട്രാൻസ്ഫർ ചെയ്താൽ മതിയാകും. 



രണ്ടാമത്തെ മെനു കുട്ടിയുടെ സ്കോളർഷിപ്പ് അക്കൌണ്ട്  സംബന്ധിച്ച വിവരങ്ങൾ നൽകാനുള്ളതാണ്. 

ഈ മെനുവിൽ  കുട്ടി നിലവിൽ പഠിക്കുന്ന വിദ്യാലയത്തിൽ നിന്നുമാണ്  വിവരങ്ങൾ ചേർക്കേണ്ടത്.