KERALA PRIVATE PRIMARY HEADMASTERS ASSOCIATION










U SCHOOL APP ഉപയോഗിച്ച് സ്കൂൾ സുരക്ഷാ പ്ലാൻ രേഖ തയാറാക്കുന്നതിനായി താഴെപ്പറയുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക

ഫിറ്റ് നെസ്സ് സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം, സ്കൂളില്‍ ഉപയോഗയുക്തമായുള്ള അഗ്നിശമനോപകരണങ്ങളുടെ ചിത്രങ്ങള്‍, അപകട സാധ്യതകളും വിഭവങ്ങളും അടയാളപ്പെടുത്തിയിട്ടുള്ള സ്കൂളിന്റെ രേഖാചിത്രം, ഒഴിപ്പിക്കല്‍ പാത രേഖപ്പെടുത്തിയിട്ടുള്ള ചിത്രം എന്നിവ അപ്പ്‌ലോഡ് ചെയ്യേണ്ടതിനാല്‍ അവ നേരത്തെ തന്നെ തയ്യാറാക്കി,  ഫോട്ടോ എടുത്ത് സൂക്ഷിക്കേണ്ടതാണ്. സ്കൂൾ സുരക്ഷാ സമിതിയുടെ വിവരങ്ങളും നൽകേണ്ടതിനാൽ സമിതി രൂപീകരിക്കേണ്ടതാണ്.

സുരക്ഷാ പദ്ധതിയുടെ ഫോർമാറ്റും സഹായകക്കുറിപ്പും ഇവിടെനിന്ന് ഡൗൺലോഡ് ചെയ്ത് (Page 10-14) പൂരിപ്പിച്ചുവെക്കുന്നത് ഡാറ്റ എൻട്രി നടത്തുന്നതിന് ഉപകാരപ്പെടും Download


1.    ‘U SCHOOL APP ‘ ഒരു വെബ്‌ ആപ്ലിക്കെഷന്‍ ആണ്. അതിനാല്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഇത് സര്‍ക്കാര്‍ സെര്‍വറിലാണ് സൂക്ഷിച്ചിരിക്കുന്നത്.


2.    https://uschool.sdma.kerala.gov.in/ എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്യുകയോ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ‘ഗൂഗിള്‍’ പോലുള്ള ഏതെങ്കിലും സെര്‍ച്ച്‌ എഞ്ചിനില്‍ ‘ യു സ്കൂള്‍ കേരള (uschool kerala)’ എന്ന് സേര്‍ച്ച്‌ ചെയ്തു ഈ വെബ്‌ ആപ്പ് ലഭ്യമാക്കുക.


3.    തുറന്നു വരുന്ന വെബ്‌ പേജില്‍ ലോഗിന്‍ യൂസർനെയിം ആയി – നിങ്ങളുടെ സ്കൂള്‍ കോഡും പാസ്സ്‌വേര്‍ഡ്‌ ആയി സ്കൂള്‍ കോഡും നല്‍കുക.



4.    തുടര്‍ന്നുള്ള Password Change  പേജില്‍ ലോഗിന്‍ USER NAME  നിങ്ങളുടെ സ്കൂളിന്റെ mail Id യും ഇഷ്ടപ്പെട്ട പാസ്‌വേര്‍ഡും നല്‍കുക. നിങ്ങള്‍ പാസ്‌വേര്‍ഡ് മറന്നു പോകുകയാണെങ്കില്‍ ഇമെയില്‍ വഴി അത് മാറ്റാന്‍ കഴിയും എന്നതിനാല്‍ ഉപയോഗത്തിലുള്ളതും സ്ഥിരമായി കൈകാര്യം ചെയ്യുന്നതുമായ സ്കൂളിന്റെ പൊതു ഇമെയില്‍ ഐഡി ഉപയോഗിക്കുന്നത് ആയിരിക്കും ഉചിതം.



5.    തുടര്‍ന്നുള്ള പേജില്‍ പുതുതായി നല്‍കിയ ലോഗിന്‍ യൂസർനെയിം - അതായത് സ്കൂളിൻ്റെ ഇമെയിൽ ഐഡിയും, നിങ്ങള് നൽകിയ പാസ്‌വേഡും ഉപയോഗിച്ച് ആപ്പില്‍ പ്രവേശിച്ച് മറ്റ് വിവരങ്ങള്‍ നല്‍കാവുന്നതാണ്. അഞ്ചു പ്രാവശ്യം തെറ്റായ ലോഗിൻ വിവരങ്ങൾ നൽകിയാൽ അക്കൗണ്ട് പ്രവർത്തനരഹിതമാകുകയും ഒരു ദിവസത്തിന് ശേഷം വീണ്ടും പ്രവർത്തിക്കുകയും ചെയ്യും. അതിനാൽ വിവരങ്ങൾ (captcha ഉൾപ്പടെ) ശ്രദ്ധിച്ചു നൽകുക.




6.    Add Information എന്നതിൽ ക്ലിക്ക് ചെയ്ത് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, സ്കൂള്‍ ഡേറ്റബേസില്‍ ലഭ്യമായവ അവിടെ ഉണ്ടാവും. അതില്‍ തിരുത്തലുകള്‍ വരുത്താനുണ്ടെങ്കില്‍ ചെയ്യാവുന്നതാണ്.തുടർന്ന് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക 



Brief description about the geography of the locality and hazard profile /

പ്രാദേശിക ഭൂമിശാസ്ത്ര സവിശേഷതകളും സ്കൂളിലെ അപകടസാധ്യതകളും

Details of children who need special attention (eg. differently abled) /

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങള്‍(ഉദാ: ഭിന്നശേഷിക്കാര്‍)

എന്നി വിവരങ്ങൾ രണ്ടാം ഭാഗത്തും നൽകാവുന്നതാണ്. മാൻഡേറ്ററി  ആയിട്ടുള്ള കളങ്ങൾ നിർബന്ധമായും പൂരിപ്പിച്ച് നെക്സ്റ്റ് ബട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകാവുന്നതാണ്


Details about infrastructure and facilities

നിര്‍മിതികളെക്കുറിച്ചും പശ്ചാത്തലസൗകര്യങ്ങളെയും കുറിച്ചുള്ള വിവരണം

എന്നി വിവരങ്ങൾ രണ്ടാം ഭാഗത്തും നൽകാവുന്നതാണ്. മാൻഡേറ്ററി  ആയിട്ടുള്ള കളങ്ങൾ നിർബന്ധമായും പൂരിപ്പിച്ച് നെക്സ്റ്റ് ബട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോകാവുന്നതാണ്


Other facilities

മറ്റ് സൌകര്യങ്ങള്‍,സ്കൂള്‍ സുരക്ഷാസമിതി/സ്കൂള്‍ ദുരന്തനിവാരണ സമിതി,മുന്നൊരുക്ക നടപടികളെക്കുറിച്ചുള്ള വിവരണം,School Fitness certificate ലഭ്യമായ തീയതി 

Maps and sketches രേഖാചിത്രങ്ങള്‍

1. സ്കൂളിലെ പശ്ചാത്തല സൗകര്യങ്ങളും വിഭവങ്ങളും അപകടസാധ്യതകളും രേഖപ്പെടുത്തിയിട്ടുള്ള ഭൂപടം – Map/diagram of the infrastructure facilities, resources and hazards in the school (ഈ ചിത്രത്തില്‍ തന്നെ നിലവിലുള്ള വിവിധ അപകടസാധ്യതകള്‍ രേഖപ്പെടുത്താവുന്നതാണ് )

2. സുരക്ഷിതസ്ഥാനങ്ങളും ഒഴിപ്പിക്കുന്നതിനുള്ള വഴികളും രേഖപ്പെടുത്തിയിട്ടുള്ള ചിത്രം Map/diagram of safe places and evacuation route.

കവർ ഫോട്ടോ അപ്‌ലോഡ് ചെയ്യുക Upload Cover Photo

(സ്കൂളിന്റെ ചിത്രം അപ്ലോഡ് ചെയ്യുക ഏറ്റവും പുതിയ സ്കൂൾ സുരക്ഷാ പദ്ധതിയുടെ കവർ ഫോട്ടോ ഇതായിരിക്കും)





image resize tool & 800 x 800 pixel converting  click here പിഡിഎഫ് ആയിട്ടല്ല ഇമേജ് ഫയൽ ആയിട്ടാണ് അപ്‌ലോഡ് ചെയ്യേണ്ടത്











എല്ലാ കളങ്ങളിലും നമ്പർ ഉണ്ടായിരിക്കണം .ഇല്ലങ്കിൽ സീറോ ചേർത്താൽ മാത്രമേ സേവ് ആവുകയുള്ളൂ 





എല്ലാ വിവരങ്ങളും നല്‍കിയതിനു ശേഷം Proceed to Final Submit ബട്ടന്‍ ക്ലിക്ക് ചെയ്യുക . 



7.    എല്ലാ വിവരങ്ങളും നല്‍കി  Need Correction നു ശേഷം  Confirm and Final Proceed ബട്ടന്‍ അമര്‍ത്തുകയും ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച് സ്കൂള്‍ സുരക്ഷാ രേഖ pdf ആയി ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതുമാണ്.






***************************