KERALA PRIVATE PRIMARY HEADMASTERS ASSOCIATION



       2026-27 സാമ്പത്തിക വർഷത്തെ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം


         2026-27 സാമ്പത്തിക വർഷം സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെപഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം,ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്,ബുദ്ധ,ജൈന,പാഴ്സി) ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.


          കേരളത്തിൽ പഠിക്കുന്ന  സ്ഥിര താമസക്കാരായ ന്യൂനപക്ഷ മത വിഭാഗത്തിൽ പ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.  1,500/- രൂപയാണ് സ്കോളർഷിപ്പ്  തുകയായി  ഒറ്റത്തവണയായി ഒരു വർഷം അനുവദിക്കുന്നത്.


     കുടുംബ വാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല. സ്കോളർ ഷിപ്പിന്റെ 30% പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.


                         നിശ്ചിത ഫോർമാറ്റിലുള്ള ആപ്ലിക്കേഷൻ ഫോം സ്ഥാപന മേധാവി ന്യൂനപക്ഷ ക്ഷേമ പോർട്ടലിൽ (www.margadeepam.kerala.gov.in) നിന്ന് അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്തു ലഭ്യമാക്കേണ്ടതാണ്.


                           മാർഗ്ഗദീപം പോർട്ടലിൽ അപേക്ഷകളിലെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടത് സ്ഥാപനത്തിലെ ക്ലർക്കിന്റെ ചുമതലയാണ്.

 

                           പോർട്ടലിൽ രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനായി വിദ്യാർഥികൾക്കു അവസരം നൽകേണ്ടതും ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകൾ സ്ഥാപനതലത്തിൽ തന്നെ സ്ഥാപന മേധാവി വെരിഫിക്കേഷനും ഓൺലൈൻ അപ്രൂവലും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കേണ്ടതുമാണ്. 


                      അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളോടൊപ്പം അപേക്ഷകൾ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തിൽ സൂക്ഷിക്കുകയും ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്.


                            യഥാസമയം ഏതെങ്കിലും രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കപ്പെട്ടു കാണുന്നില്ലെങ്കിൽ സമയബന്ധിതമായി ആയത് സമർപ്പിക്കാൻ അപേക്ഷകരെ സ്ഥാപനമേധാവി അറിയിക്കേണ്ടതും, സംശയങ്ങൾ ദൂരീകരിക്കേണ്ടതുമാണ്.


യോഗ്യത


1. ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സർക്കാർ സ്കൂൾ /സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കാണ് (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സ്കോളർഷിപ് അനുവദിക്കുന്നത്.


2. കുടുംബവാർഷിക വരുമാനം 2,50,000/- രൂപ കവിയാൻ പാടില്ല.


3. അപേക്ഷകർ കേരളത്തിലുള്ള സ്ഥിര താമസക്കാരായിരിക്കണം.


4. 30% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു, എന്നാൽ മതിയായ പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരിഗണിക്കുന്നതാണ്.


5. കുടുംബത്തിൽ നിന്നും രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ ക്ക്സ്കോളർഷിപ്പിന്  അർഹത യുണ്ടായിരിക്കുന്ന തല്ല.


6. അപേക്ഷ പരിശോധനയിൽ ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് സ്ഥാപന മേധാവി റേഷൻ കാർഡിലെ പേരുവിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.


7. അപ്രകാരം ഒരേ കുടുംബത്തിലെ മൂന്നാമതായി സ്കോളർഷിപ്പിനുള്ള അപേക്ഷ ലഭിക്കുന്ന പക്ഷം ടി അപേക്ഷ പ്രിൻസിപ്പൽ നിരസിക്കേണ്ടതാണ്.


8. ഈ സ്കീമിനു കീഴിൽ ആനുകൂല്യം ലഭിക്കുന്ന വിദ്യാർഥിക്കു മറ്റു സ്കീമുകളിലെ / സ്കോളർഷിപ് ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പാടുളളതല്ല.


അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ (pdf രൂപത്തിൽ)


1. വരുമാന സർട്ടിഫിക്കറ്റ്


2. മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്


3. ബാങ്ക് പാസ് ബുക്ക് പകർപ്പ്


4. ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം)


5. ബാധകമെങ്കിൽ അച്ഛനോ/ അമ്മയോ/ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്.


6. 2025-26 അക്കാഡമിക വർഷത്തെ ഗ്രേഡ് ഷീറ്റിൻ്റെ പകർപ്പ്.


മറ്റ് വിവരങ്ങൾ


1. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കു അവരുടെ പേരിൽ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഉണ്ടായിരിക്കണം, കൂടാതെ സ്കോളർഷിപ് ട്രഷറിയിൽ നിന്നും ഡിബിടി (നേരിട്ടുളള ആനുകൂല്യ കൈമാറ്റം) വഴി അക്കൗണ്ടിൽ നിക്ഷേപിക്കുന്നതാണ്.


2. 2025-26 അക്കാഡമിക വർഷം ലഭിച്ച ഗ്രേഡിന്റെ ഇൻഡക്സ് പോയിന്റ്  അടിസ്ഥാനത്തിലായിരിക്കും രണ്ട് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ അക്കാഡമിക മികവ് കണക്കാക്കുന്നത്.


3. ഒന്നാം ക്ലാസ് കുട്ടികൾക്ക് അക്കാഡ മിക മാർക്കുകൾ അർഹത മാനദണ്ഡമായി പരിഗണിക്കപ്പെടുന്നതല്ല; വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്


4. ശാരീരിക/മാനസിക വെല്ലുവിളികൾ (40% നും അതിനു മുകളിലും വെല്ലുവിളികളുള്ള വിദ്യാർത്ഥി) പ്രത്യേക സൂചിക മാർക്ക് ചേർത്ത് മുൻഗണന നൽകുന്നതാണ്.


5. അച്ഛനോ/അമ്മയോ അല്ലെങ്കിൽ രണ്ടുപേരും മരിച്ചുപോയ വിദ്യാർഥികൾക്കു പ്രത്യേക സൂചിക മാർക്കു നൽകുന്നതാണ്.


6. തെറ്റായ പ്രസ്താവനയിലൂടെ ഒരു വിദ്യാർഥി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ, ആ വിദ്യാർഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക 18 ശതമാനം പലിശ ഉൾപ്പെടെ വീണ്ടെടുക്കുകയും ചെയ്യുന്നതാണ്.


7. ഒരു തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിക്ക് അടുത്ത അക്കാഡമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതുതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്



വിദ്യാർഥികളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം പട്ടികയാക്കി താഴെ സൂചിപ്പിക്കുന്നു.





അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക 


 സ്കോളർഷിപ്പ് അപേക്ഷാ വിവരങ്ങൾ  ONLINE ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


USER MANUAL   വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



 അപേക്ഷിക്കേണ്ട വിധം



ക്ലാര്‍ക്ക്‌ ലോഗിന്‍ ചെയ്യുക  https://www.margadeepam.kerala.gov.in/user/login




                                                        


തുടര്‍ന്ന്   കാണുന്ന പേജില്‍  Process Application ക്ലിക്ക് ചെയ്യുക






തുടര്‍ന്നുള്ള പേജില്‍ അഡ്മിഷന്‍ നമ്പര്‍ നല്‍കി   check എന്നിടത്ത് ക്ലിക്ക് ചെയ്യുക





കുട്ടിയുടെ വിവരങ്ങള്‍ നല്‍കി ചെക്ക് ബോക്സില്‍ ടിക്ക് നല്‍കി  save and continue  ക്ലിക്ക് ചെയ്യുക

(കഴിഞ്ഞ  വർഷം അപേക്ഷ നല്കിയ കുട്ടിയാണെങ്കിൽ അവരുടെ വിവരങ്ങൾ ഇവിടെ കാണാൻ കഴിയും . ആവശ്യമായ ഭാഗങ്ങൾ എഡിറ്റ് ചെയ്താൽ മതിയാകും . ക്ലാസ്സ് മാറ്റി നാൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക )





തുടര്‍ന്ന്   Parental status, Students with disability, Academic Grade എന്നിവ നല്‍കുക. അര്‍ഹത ഇല്ലാത്ത ഭാഗങ്ഗ്ങ്ങളില്‍ NA സെലക്റ്റ് ചെയ്യുക. തുടര്‍ന്ന്  SAVE AND CONTINUE ക്ലിക്ക് ചെയ്യുക (ശ്രദ്ധിക്കുക, വരുമാനം, മാതാപിതാക്കള്‍ മരണപ്പെട്ടവര്‍, ഭിന്ന ശേഷിക്കാര്‍ , Accademic Grade എന്നിവയുടെ അടിഅടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത നിശ്ചയിക്കുന്നത് എന്നതിനാല്‍ ഇത്അതരം അര്‍ഹതകള്‍ ഉള്ള കുട്ടികളെ ഉക്പ്പെടുത്തന്‍ ശ്രദ്ധിക്കുക) 




DOCUMENT   ചെയ്തതിനു ശേഷം  COMPLETE PROCESS  എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക





ശേഷം  പ്രിന്‍സിപ്പല്‍ ലോഗിന്‍ ചെയ്യുക https://www.margadeepam.kerala.gov.in/user/login





VERIFY APPLICATION   ക്ലിക്ക് ചെയ്യുക




പേജില്‍ കാണുന്ന കുട്ടികളുടെ വിവരങ്ങള്‍ക്ക് നേരെയുള്ള VEW  ബട്ടന്‍ ക്ലിക്ക് ചെയ്യുക.






അപ്പ്ലോഡ് ചെയ്തവ കാണണമെങ്കില്‍ ATTACHMENTS ല്‍ ക്ലിക്ക് ചെയ്ത് നോക്കാം , അത് പോലെ Parental status, Students with disability, Academic Grade എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ Update Criteria എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ വരുത്താം




തുടര്‍ന്ന് Approve Application, Remove Application, Reject Application എന്നിവയില്‍ ആവശ്യമായത് സെലക്റ്റ് ചെയ്തത് Process Application എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ അപേക്ഷാ സമര്‍പ്പണം പൂര്‍ണ്ണമാകുന്നതാണ് ( അപേക്ഷയിലെ തെറ്റുകള്‍ തിരുത്തി വീണ്ടും സമര്‍പ്പിക്കേണ്ട സന്ദര്‍ഭങ്ങളില്‍ Remove Application എന്ന ലിങ്ക് ഉപയോഗിക്കുക.  Reject Application ചെയ്താല്‍ പിന്നീട് ഈ വര്‍ഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക)







Thanks